വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ച സംഭവത്തിൽ കാമുകനടക്കം 13 പേര്‍ക്കെതിരെ പോക്‌സോ കേസ്. കാസർകോട് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിതിയിൽ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന 17കാരിയാണ് പീഡനത്തിന് ഇരയായത്.
കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജൂലൈ 31ന് പെണ്‍കുട്ടിയെ കാണാതായിരുന്നു. അന്വേഷണത്തിനിടെ തൊട്ടടുത്ത ദിവസം വീട്ടിലേക്ക് തിരിച്ചെത്തി.
തന്നെ കൂട്ടിക്കൊണ്ടുപോയ സുഹൃത്തായിരുന്ന...
കുമ്പള: ഇന്‍ഷുറന്‍സ് തുക തട്ടാനായി ഭാര്യയെ മൂന്ന് തവണ കൊല്ലാന്‍ ശ്രമിച്ചതായി പരാതി. ഭര്‍ത്താവ് ഭാര്യയുടെ പേരിലെടുത്ത ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടാനാണ് കൊല്ലാന്‍ നോക്കിയതെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നാട്ടില്‍ ചര്‍ചയായ സംഭവം നടന്നത്.
പ്രശ്‌നത്തില്‍ മധ്യസ്ഥര്‍...
പൈവളിഗെ: പൈവളിഗെയില്‍ ദുര്‍മന്ത്രവാദം. കോഴികളെ കൊന്ന് മന്ത്രവാദി സ്ത്രീകളെ കൊണ്ട് രക്തം കുടിപ്പിച്ചതായാണ് വിവരം. പൊലീസിനെ കണ്ടതോടെ മന്ത്രവാദി വീടിന്റെ മതില്‍ ചാടി രക്ഷപ്പെട്ടു. ഇന്നലെ പൈവളിഗെ മരിക്കയിലാണ് സംഭവം. ഒരാഴ്ച്ച മുമ്പ് പൈവളിഗെ കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് നിന്ന് രണ്ട് സ്ത്രീകള്‍ വീട്ടില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് മന്ത്രവാദിയുടെ വീട്ടില്‍ എത്തിയിരുന്നു.
പ്രശ്‌നം...
ബേക്കല്‍: കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ വിദ്യാര്‍ഥി ബേക്കല്‍ കോട്ടയ്ക്ക് സമീപം കടലില്‍ മുങ്ങി മരിച്ചു. പള്ളിക്കര സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും ശക്തിനഗറിലെ സുബൈറിന്റെ മകനുമായ ശുഐബ് (16) ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ കടലില്‍ കാണാതായ ശുഐബിന്റെ മൃതദേഹം 11 മണിയോടെയാണ് കണ്ടെത്തിയത്.
പിതൃ സഹോദരനൊപ്പം കല്ലുമ്മക്കായ ശേഖരിക്കാന്‍ കോട്ടയ്ക്ക് സമീപം കടല്‍ത്തീരത്തെത്തിയതായിരുന്നു. പെട്ടെന്ന് പിതാവും,...
കുമ്പള:ഉപ്പള, മണ്ണംകുഴി തെക്കെക്കുന്ന് റോഡിലുള്ള രിഫായിയ്യ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ നവംബർ 1 ന് കേരളത്തിലെ സുപ്രസിദ്ധ പ്രഭാഷകൻ ബഹുമാനപ്പെട്ട കുമ്മനം നിസാമുദ്ദീൻ അസ്ഹരി മാത്രി 8 മണിക്ക് പ്രഭാഷണം നടത്തും.
ഇബ്റാഹിം കുന്നിൽ അധ്യക്ഷത വഹിക്കും.ഖാലിദ് ബാഖവി ഉദ്ഘാടനം ചെയ്യും.അബ്ദുൽ ഖാദർ സ്വാഗതവും മൊയ്തീൻ ഹാജി നന്ദിയും പറയും.
പത്രസമ്മേളനത്തിൽ കൊക്കച്ചാൽ ഖാലിദ് ബാഖവി...
പെരിയ:ബേക്കൽ ചെറുവിമാനത്താവളം നിർമിക്കുന്ന പെരിയ കനിംകുണ്ടിലെ സ്ഥലം കിഫ്‌ബി വിദഗ്‌ധർ സന്ദർശിച്ചു. ചെറുവിമാനത്താവളത്തിനായി കേന്ദ്ര വ്യോമയാന വകുപ്പിന് സമർപ്പിക്കേണ്ട രേഖകൾ സംബന്ധിച്ച് സംഘം ജില്ലാ അധികൃതരുമായി ചർച്ച നടത്തി.
കിഫ്‌ബി സാങ്കേതിക ഓഫീസർ മേജർ ജനറൽ രാധാകൃഷ്‌ണൻ, സി എച്ച് കുഞ്ഞമ്പു എംഎൽഎ, ബിആർഡിസി എംഡി ഷിജിൻ പറമ്പത്ത്, ഫിനാൻസ് മാനേജർ അജിത്‌കുമാർ, പ്രസാദ്, റവന്യൂ...
കാസർകോട്: പെരിയയിൽ ദേശീയപാതയുടെ ഭാഗമായി നിർമിക്കുന്ന അടിപ്പാത തകർന്ന സംഭവത്തിൽ രൂക്ഷ വിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. അപകടം നടന്ന സ്ഥലം സന്ദർശിക്കുന്നതിനിടെ ആയിരുന്നു എംപിയുടെ പ്രതികരണം. അടിപ്പാത തകർന്ന വിവരം അറിഞ്ഞപ്പോൾ തന്നെ കരാറുകാരായ മേഘാ കൺസ്ട്രക്ഷൻസ് അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. അടിപ്പാത തകർന്നതിനു കാരണം എന്തെന്ന് കരാറുകാർക്ക് അറിയില്ല. 'പാഴൂർ പടിയിൽ പോയി കവടി...
കാസർഗോഡ് ദേശീയപാത വികസനത്തിൻ്റെ ഭാഗമായി നിർമിക്കുന്ന അടിപ്പാത കോൺക്രീറ്റ് ചെയ്യുന്നതിനിടെ തകർന്നുവീണു. പെരിയ ടൗണിന് സമീപം നിർമിക്കുന്ന പാലമാണ് തകർന്നത്. ഒരു തൊഴിലാളിക്ക് പരുക്കേറ്റു.
പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം ഉണ്ടായത്. അഞ്ചോളം തൊഴിലാളികൾ ഈ സമയത്ത് നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരുന്നു. രാത്രികാലങ്ങളിലും നിർമ്മാണ പ്രവർത്തനങ്ങൾ ഇവിടെ നടക്കാറുണ്ട്. നിർമാണത്തിലെ അപാകതയാണോ പാലം തകരാൻ കാരണമെന്ന്...
ബന്തിയോട് (www.mediavisionnews.in): രുചി വൈവിധ്യങ്ങളുടെ തലസ്ഥാനമായ കാസർകോടിന്റെ ഭക്ഷണ പ്രേമികളുടെ ഇഷ്ടദേശമായ ബന്തിയോടിൽ അറേബ്യൻ വിഭവങ്ങളിലെ രാജാവായ കുഴി മന്തിയുടെ തനതായ ചേരുവകളെ പാകത്തിൽ ചേർത്ത് നിങ്ങളുടെ രുചി സങ്കൽപങ്ങളെ തൊട്ടുണർത്താൻ പരിചയസമ്പന്നരായ വിദഗ്ദ പാചകക്കാരുടെ കരങ്ങളാൽ തികഞ്ഞ ഉത്തരവാദിത്വാടെ സുർബിയൻ മന്തി ബദ്രിയ ജുമാ മസ്ജിദിന് സമീപം വിശാലമായ പാർക്കിങ് സൗകര്യത്തോടു കൂടി...
കാസർകോട്: ചന്ദ്രഗിരിക്കോട്ട മികച്ച ടൂറിസം കേന്ദ്രമാക്കുമെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. കോട്ടയില്‍ ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി മന്ത്രി കോട്ട സന്ദര്‍ശിച്ചു.
കോട്ടയെ മികച്ച സംരക്ഷിത സ്മാരകമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പ്രദേശത്ത് നടപ്പാക്കും. പുരാവസ്തു വകുപ്പിനു കീഴിലുള്ള ചന്ദ്രഗിരി കോട്ടയില്‍ കൂടുതല്‍ ടൂറിസം സാധ്യതകള്‍ കണ്ടെത്തി നടപ്പിലാക്കാനായി...
കുമ്പള:കുമ്പള പ്രസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ‘മാധ്യമോണം’എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകരുടെയുംകുടുംബാംഗങ്ങളുടെയും ഒത്തുചേരലിന് വേദിയായ പരിപാടിയിൽ വിവിധ മത്സരങ്ങളും ഓണസദ്യയും ഒരുക്കി.
അംഗങ്ങളുടെ കുടുംബങ്ങളിലെ കുട്ടികൾക്കായി മ്യൂസിക്കൽ...