Local News

ഊമപെണ്‍കുട്ടിയെ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ ഉപ്പള സ്വദേശിക്ക് മൂന്ന് ജീവപര്യന്തവും 10 വര്‍ഷവും ശിക്ഷ

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 16കാരിയായ ഊമ പെണ്‍കുട്ടിയെ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി മൂന്ന് ജീവപര്യന്തം തടവിനും ഇതിന് പുറമെ 10 വര്‍ഷം തടവിനും ശിക്ഷിച്ചു. ഉപ്പള മണിമുണ്ടയിലെ സുരേഷ എന്ന ചെറിയമ്പുവിനാ(45)ണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജ് എ മനോജ് ശിക്ഷ വിധിച്ചത്. സുരേഷിനെ...

ഉപ്പളയില്‍ വന്‍ എം.ഡി.എം.എ മയക്കുമരുന്ന് വേട്ട; മൂന്ന് പേര്‍ അറസ്റ്റില്‍

ഉപ്പള: ഉപ്പളയില്‍ വന്‍ എം.ഡി.എം.എ മയക്കുമരുന്ന് വേട്ട. വില്‍പ്പനക്കാര്‍ക്ക് കൈമാറാനായി എം.ഡി.എം.എയുമായി സ്‌കൂട്ടറിലെത്തിയ മൂന്ന് പേരെയാണ് പിടികൂടിയത്. 18.2 ഗ്രാം എം.ഡി.എം. എയാണ് മഞ്ചേശ്വരംപൊലീസ് പിടികൂടിയത്. ഉപ്പള കൊടിവയലിലെ മുഹമ്മദ് കാസിം (43), മഞ്ചേശ്വരം മച്ചമ്പാടി ബജലിങ്ക ആയിശ മന്‍സിലെ അബ്ദുല്‍ സവാസ് (28), ഉപ്പള ബപ്പായതൊട്ടിയിലെ ജിലന്തര്‍ മന്‍സിലെ മുഹമ്മദ് നസീര്‍ (33) എന്നിവരാണ്...

അര്‍ജന്റീന തോറ്റപ്പോള്‍ അന്ന് കരഞ്ഞു; ഇനി നിബ്രാസ് ഖത്തറിലേക്ക്

ഖത്തര്‍ ലോകകപ്പില്‍ ഇഷ്ട താരങ്ങളുടെയും ഇഷ്ട ടീമുകളുടെയും വിജയ പരാജയങ്ങള്‍ ആരാധകരുടേത് കൂടിയാണ്. വീഴ്ചയില്‍ കണ്ണുനിറഞ്ഞും ഉള്ളുപിടഞ്ഞും പരിഹാസങ്ങള്‍ കേള്‍ക്കുന്നവരും ഉയര്‍ച്ചയില്‍ പരിധിയില്ലാതെ സന്തോഷിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. അതിലൊരാളായിരുന്നു കാസര്‍ഗോട്ടെ തൃക്കരിപ്പൂര്‍ സ്വദേശിയായ എട്ടാം ക്ലാസുകാരന്‍ നിബ്രാസ്. ആദ്യ മത്സരത്തില്‍ അര്‍ജന്റീനയുടെ തോല്‍വിയാണ് നിബ്രാസിനെ താരമാക്കിയതെന്ന് വേണമെങ്കില്‍ പറയാം. കാരണം അര്‍ജന്റീനയുടെ പരാജയം മെസിയെയും അര്‍ജന്റീനയെയും സ്‌നേഹിക്കുന്ന...

കൈക്കുഞ്ഞുമായി MDMA കടത്ത്; ദമ്പതികള്‍ അറസ്റ്റില്‍, പിടികൂടിയത് നിര്‍ത്താതെപോയ കാര്‍ പിന്തുടര്‍ന്ന്

കാസര്‍കോട്: മയക്കുമരുന്ന് കടത്തുന്നതിനിടെ കൈക്കുഞ്ഞുമായി ദമ്പതികള്‍ അറസ്റ്റില്‍. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ കാസര്‍കോട് പള്ളത്ത് സ്വദേശി ടി.എച്ച് റിയാസും ഭാര്യ കൂത്തുപറമ്പ് തോലമ്പ്ര സ്വദേശി സുമയ്യയുമാണ് എംഡിഎംഎയുമായി പിടിയിലായത്. ഒരുവയസ്സുള്ള കുട്ടിയുമായി കാറിലാണ് ഇവര്‍ എംഡിഎംഎ കടത്തിയത്. വെള്ളിയാഴ്ച രാത്രി നീലേശ്വരം കോട്ടപ്പുറത്തുവെച്ച് പോലീസ് കൈ കാണിച്ചിട്ടും റിയാസ് കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു....

മംഗളൂരുവിൽ ഹിന്ദു യുവതിക്കൊപ്പം യാത്ര ചെയ്ത മുസ്ലീം യുവാവിന് മർദ്ദനം

മംഗളൂരു: ഹിന്ദു യുവതിയുടെ കൂടെ യാത്ര ചെയ്തുവെന്ന് ആരോപിച്ച് മുസ്ലീം യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ നടപടിയെടുത്ത് കര്‍ണാടക പൊലീസ്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. വ്യാഴാഴ്ച്ച മംഗളൂരുവിലെ നതൂരിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സെയ്ദ് റസീം ഉമ്മര്‍ എന്ന 20 കാരനാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായത്. ബസില്‍ ഹിന്ദു യുവതിയുടെ കൂടെ ഒരു മുസ്ലീം യുവാവ്...

ടാറ്റ കോവിഡ് ആശുപത്രി പൂട്ടാൻ നീക്കം

ചട്ടഞ്ചാൽ : തെക്കിലിലെ ടാറ്റ ട്രസ്റ്റ് ഗവ. കോവിഡ് ആശുപത്രി പൂട്ടാൻ നീക്കം. ആസ്പത്രിയിലെ ജീവനക്കാരെ ജില്ലയിലെ മറ്റ്‌ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റാനും ഉപകരണങ്ങളും മരുന്നുകളും തിരികെയെടുക്കാനും ആരോഗ്യവകുപ്പ് നീക്കംതുടങ്ങി. 10 ദിവസമായി ഇവിടെ രോഗികളൊന്നും ചികിത്സയിലില്ല. വിദേശത്തുനിന്നെത്തിയ മങ്കിപോക്സ് ലക്ഷണമുണ്ടായിരുന്ന ആളും കോവിഡ് ബാധിതനുമാണ് അവസാനം ആശുപത്രി വിട്ടത്. 2020 ഒക്ടോബർ 26-നാണ് ടാറ്റ...

മസ്ജിദിനുള്ളിലെ കിളിക്കൊഞ്ചല്‍; കൂടൊരുക്കി, കൂട്ടിരുന്ന് ഉസ്താദും വിശ്വാസികളും

അതിജീവനത്തിന് പ്രകൃതി കണ്ടെത്തുന്ന പല മാര്‍ഗങ്ങളും നാം കാണാറുണ്ട്. ചുള്ളി കമ്പുകള്‍ ഉപേക്ഷിച്ച് വയറുകള്‍ കൊണ്ട് കൂടൊരുക്കുന്ന കാക്കകള്‍ മുതല്‍ കുറഞ്ഞ ഇടത്തിനുള്ളില്‍ കോളനികളായി കഴിയുന്ന പക്ഷികള്‍ വരെ ഇത്തരത്തില്‍ പ്രകൃതിയുടെ പല അതിജീവന ടെക്നിക്കുകളും നമ്മുക്ക് കാണിച്ച് തരാറുണ്ട്. അത്തരത്തിലുള്ള ഒരു അതിജീവനത്തിനാണ് കഴിഞ്ഞ പത്ത് മാസത്തോളമായി കാഞ്ഞങ്ങാട്ടെ ബദരിയ മസ്ജിദ് സാക്ഷിയാവുന്നത്....

കണ്ണൂർ വിമാനത്താവളത്തിൽ ഒരുകോടിയോളം രൂപ വരുന്ന സ്വർണവുമായി കാസർകോട് സ്വദേശിയുൾപ്പെടെ രണ്ടുപേർ പിടിയിൽ

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ ഒരുകോടിയോളം രൂപ വരുന്ന 1763 ഗ്രാം സ്വർണം കസ്റ്റംസ് പിടിച്ചു. രണ്ട്‌ യാത്രക്കാരിൽനിന്നായി 1011 ഗ്രാം സ്വർണവും വിമാനത്താവളത്തിലെ ശൗചാലയത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ 752 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. കാസർകോട് സ്വദേശി മുഹമ്മദ് സുഹൈൽ, തലശ്ശേരി മൂഴിക്കര സ്വദേശി കെ.വി.റസനാസ് എന്നിവരിൽ നിന്നാണ് സ്വർണം പിടിച്ചത്. അബുദാബിയിൽനിന്ന്‌ ബുധനാഴ്ച പുലർച്ചെ...

ബാലനീതി നിയമത്തിലെ ഭേദഗതി : സംസ്ഥാനത്തെ ആദ്യ ദത്തെടുക്കൽ ഉത്തരവ് പുറപ്പെടുവിച്ച് കാസർകോട് കളക്ടർ

കാസർകോട് : ബാലനീതി നിയമത്തിൽ വന്ന ഭേദഗതിപ്രകാരം സംസ്ഥാനത്തെ ആദ്യത്തെ ദത്തെടുക്കലിന് അനുമതി നൽകി കാസർകോട് കളക്ടർ സ്വാഗത് ആർ. ഭണ്ഡാരി. നിയമത്തിൽ 2015-ൽ കൊണ്ടുവന്ന ഭേദഗതിയുടെ അടിസ്ഥാനത്തിൽ ദത്തെടുക്കലുമായി ബന്ധപ്പെട്ട ഉത്തരവുകൾ കളക്ടറുടെ അധികാരപരിധിയിലേക്ക് മാറ്റിയതിനുശേഷം സംസ്ഥാനത്തെ ആദ്യ ദത്തെടുക്കൽ ഉത്തരവാണിത്. സംസ്ഥാന ശിശുക്ഷേമസമിതിയുടെ കാസർകോടുള്ള ശിശുവികാസ് ഭവനിലെ ഒരുവയസ്സുള്ള രണ്ടാൺകുട്ടികളെയാണ് ദത്തെടുക്കാൻ അനുമതിനൽകിയത്. ദത്തെടുക്കാനുള്ള നടപടികൾ പുതിയ ബാലനീതി...

എ.കെ.ജി.എസ്.എം.എ ഉപ്പള യൂണിറ്റ് കമ്മിറ്റി ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി

ഉപ്പള: ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ഉപ്പള യൂണിറ്റ് കമ്മിറ്റി ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി. ചടങ്ങ് മഞ്ചേശ്വരം എസ്.ഐ അൻസർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഹനീഫ് ഗോള്‍ഡ് കിംഗ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, ജില്ലാ ജനറല്‍ സെക്രട്ടറി കോടോത്ത് അശോകന്‍...
- Advertisement -spot_img

Latest News

കുമ്പള പ്രസ് ഫോറത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

കുമ്പള:കുമ്പള പ്രസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ‘മാധ്യമോണം’എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകരുടെയുംകുടുംബാംഗങ്ങളുടെയും ഒത്തുചേരലിന് വേദിയായ പരിപാടിയിൽ വിവിധ മത്സരങ്ങളും ഓണസദ്യയും ഒരുക്കി.  അംഗങ്ങളുടെ കുടുംബങ്ങളിലെ കുട്ടികൾക്കായി മ്യൂസിക്കൽ...
- Advertisement -spot_img