ഉപ്പള ∙ പുത്തിഗെ മുഗു റോഡിലെ നസീമ മൻസിലിലെ പ്രവാസിയായ അബൂബക്കർ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഒരാൾ കൂടി അറസ്റ്റിലായി. പൈവളികെ പള്ളക്കൂടൽ വീട്ടിൽ പി.എം.അബ്ദുൽ ജലീലിനെ (ജല്ലു, 35) ആണ് വിദേശത്തു നിന്നു മടങ്ങിയെത്തിയപ്പോൾ കരിപ്പൂർ വിമാനത്താവളത്തിൽ വച്ചു പിടികൂടിയത്.
കാസർകോട് ഡിവൈഎസ്പി പി.കെ.സുധാകരൻ, മഞ്ചേശ്വരം സിഐ കെ.സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ്...
പൈവളിഗെ: ഒന്നര വര്‍ഷത്തിനിടെ വാഹനാപകടങ്ങളില്‍ ഏഴ് പേരുടെ ജീവന്‍ പൊലിഞ്ഞിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല. പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഇന്നലെ പ്രഭാത സവാരിക്കിടെ റിട്ട.അഭിഭാഷക ബൈക്കിടിച്ച് മരിച്ചു. പൈവളിഗെ മാണിപ്പാടി ബീടുബയലിലെ ഡോ.എം. നാരായണ ഭട്ടിന്റെ ഭാര്യ വെങ്കിടേശ്വരി (68) ആണ് മരിച്ചത്. ഇന്നലെ രാവിലെ പൈവളിഗെ പെട്രോള്‍ പമ്പിന് സമീപം വെച്ചാണ് പ്രഭാത സവാരിക്കിടെ...
കുമ്പള : അധ്യാപകൻ ലൈംഗി േകാദ്ദേശ്യത്തോടെ പെരുമാറുന്നുവെന്ന വിദ്യാർഥിനികളുടെ പരാതിയിൽ അധ്യാപകർക്കിടയിൽ അഭിപ്രായഭിന്നത. ആരോപണവിധേയനായ അധ്യാപകൻ നിരപരാധിയാണെന്നും രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണെന്നുമാണ് ഒരു വിഭാഗം അധ്യാപകരുടെ വാദം. എന്നാൽ, പി.ടി.എ.യും കുറച്ച് അധ്യാപകരും ചേർന്ന് ആരോപണവിധേയനെ രക്ഷിച്ചെടുക്കാൻ ശ്രമിക്കുകയാണെന്ന് മറുവിഭാഗവും പറയുന്നു. കൃത്യമായ തെളിവുകളോ മൊഴികളോ ഇല്ലാത്തതിനാൽ കേസെടുക്കാൻ പോക്സോനിയമപ്രകാരം കഴിയില്ലെന്ന നിലപാടിലാണ് പോലീസ്.
സ്കൂൾ...
കുമ്പള. മത ഭൗതിക സമന്വയ വിദ്യഭ്യാസ സ്ഥാപനമായ കുനിൽ ഇസ്ലാമിക് സെൻ്റർ മുഹമ്മദിയ കോളജ് ആറാം വാർഷികവും ഒന്നാം സനദ് ദാന മഹാ സമ്മേളനവും മാർച്ച് 3 മുതൽ 5 വരെ വിവിധ പരിപാടികളോടെ കോളജ് കാംപസിൽ നടക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.മാർച്ച് മൂന്ന് ഉച്ചയ്ക്ക് 2...
കാസർകോട് :തലപ്പാടി–ചെങ്കള റീച്ചിൽ ദേശീയപാത 66 വികസനം 35 ശതമാനം പൂർത്തിയായി. രണ്ടുമാസത്തിനകം 50 ശതമാനം ലക്ഷ്യമിട്ടാണ് നിർമാണം. അടുത്തവർഷം മേയിൽ പണിതീർക്കാനാണ് കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ –ഓപ്പറേറ്റീവ് സൊസൈറ്റി ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ആദ്യം പൂർത്തിയാകുന്ന ദേശീയപാത റീച്ചായിരിക്കും ഇത്. ആറുവരിപ്പാതയിൽ 17 കിലോമീറ്ററിൽ മൂന്നുവരി ടാറിങ് കഴിഞ്ഞു. വാഹനങ്ങൾ ഓടിതുടങ്ങി.
ഗതാഗതതടസ്സമില്ലാതാക്കാൻ...
കുമ്പള : അധ്യാപകനെതിരെ ലൈംഗികാതിക്രമ പരാതിയുമായി വിദ്യാർഥിനികൾ. പോലീസിൽ പരാതി നൽകിയിട്ടും കാര്യമായ നടപടികളുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. എട്ട് വിദ്യാർഥിനികളാണ് അധ്യാപകനെതിരെ പരാതിയുന്നയിച്ചത്. ശരീരഭാഗങ്ങളിൽ സ്പർശിക്കുകയും വാട്ട്സാപ്പിലൂടെ സന്ദേശമയക്കുകയും ചെയ്തെന്നാണ് പരാതി.
സ്കൂളിൽ സ്ഥാപിച്ച പരാതിപ്പെട്ടിയിൽനിന്നാണ് അധ്യാപകനെതിരെ ആദ്യമായി പരാതി ലഭിച്ചത്. സ്കൂൾ കൗൺസലർക്ക് പിന്നീട് എട്ട് വിദ്യാർഥിനികളുടെ പരാതി ലഭിച്ചതായി അധികൃതർ അറിയിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ...
കാസർകോട്: കെഎസ്ഇബിയുടെ ട്രാൻസ്ഫോർമർ മോഷ്ടിച്ച കേസിൽ രണ്ട് പേർ കാസർകോട് അറസ്റ്റിലായി. അയിരിത്തിരിയിൽ നിന്നാണ് ഇവർ പിടിയിലായത്. തമിഴ്നാട് കടല്ലൂർ സ്വദേശി മണികണ്ഠൻ, തെങ്കാശി സ്വദേശി പുഷ്പരാജ് എന്നിവരാണ് അറസ്റ്റിലായത്. മലയോര ഹൈവേയുടെ നിർമ്മാണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കാൻ സൂക്ഷിച്ചിരുന്ന ട്രാൻസ്ഫോർമറാണ് ഇരുവരും മോഷ്ടിച്ചത്.
കാസർകോട്: സാമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റ് നൽകാൻ ജില്ലയിൽ ബാക്കിയുള്ളത് നാൽപതിനായിരത്തോളം പേർ. പഞ്ചായത്ത് പരിധികളിൽ പെൻഷൻ വാങ്ങുന്ന 1,32,646 പേരിൽ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ബാക്കിയുള്ളത് 39,604 പേരാണ്.
ഇന്നലെ വൈകിട്ട് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്റുടെ ഓഫിസിൽ നിന്നുള്ള കണക്കുകൾ പ്രകാരമുള്ള വിവരമാണിത്. നഗരസഭകളിലെ കണക്കുകൾ കൂടിയാകുമ്പോൾ സർട്ടിഫിക്കറ്റ് നൽകാൻ ബാക്കിയുള്ളവരുടെ...
കണ്ണൂർ: അറസ്റ്റിലായതിന് മണിക്കൂറുകൾക്ക് പിന്നാലെ ഇന്നോവ കാർ വിൽപനയ്‌ക്ക് വെച്ച് ആകാശ് തില്ലങ്കേരി. ഫേസ്ബുക്കിലെ കാർ വിൽപന ഗ്രൂപ്പിലാണ് വാഹനം വിൽപനയ്‌ക്കെന്ന് അറിയിപ്പ് വന്നത്. ജയിലിൽ ആയി മൂന്ന് മണിക്കൂറിന് ശേഷമാണ് ആകാശിന്റെ ഫേസ്ബുക്ക് പേജിൽ നിന്നും വിൽപന പരസ്യം ചെയ്തുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. 2012 രജിസ്‌ട്രേഷനിലുള്ള ഇന്നോവയ്‌ക്ക് ഏഴ് ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്....
കുമ്പള:കുമ്പള പ്രസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ‘മാധ്യമോണം’എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകരുടെയുംകുടുംബാംഗങ്ങളുടെയും ഒത്തുചേരലിന് വേദിയായ പരിപാടിയിൽ വിവിധ മത്സരങ്ങളും ഓണസദ്യയും ഒരുക്കി.
അംഗങ്ങളുടെ കുടുംബങ്ങളിലെ കുട്ടികൾക്കായി മ്യൂസിക്കൽ...