Saturday, July 5, 2025

Local News

പ്രവീൺ നെട്ടാരു കേസിൽ കുറ്റപത്രം സമർപ്പിച്ചു: പ്രതികളെല്ലാം പിഎഫ്ഐ പ്രവര്‍ത്തകര്‍

മംഗലാപുരം: സുള്ള്യയിലെ യുവമോർച്ച നേതാവായിരുന്ന പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു.  ഇരുപത് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇവരെല്ലാം നിരോധിത സംഘടനയായ പിഎഫ്ഐയുടെ പ്രവര്‍ത്തകരാണ്. പ്രതികളിൽ ആറ് പേർ ഇപ്പോഴും ഒളിവിലാണ്.  ഇവരെ കണ്ടു പിടിക്കാൻ സഹായിക്കുന്നവർക്ക്  എൻഐഎ നേരത്തെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സമൂഹത്തിൽ തീവ്രവാദം വളർത്താനും ഭീതി പരത്താനും...

മഖ്ദൂമിയ്യ ദശവാർഷിക സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

കുമ്പള: മുട്ടം മഖ്ദൂമിയ്യ എജുക്കേഷണൽ സെന്റർ ദശവാർഷിക സമ്മേളന സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം സയ്യിദ് യാസീൻ ഉബൈദുല്ലാഹി സഅദി ബായാർ നിർവ്വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് അലി അഹ്സനി ഉപ്പള വിഷയാവതരണം നടത്തി. സി അബ്ദുൽ ഖാദിർ സഖാഫി, അലങ്കാർ...

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, പിന്നീട് നിര്‍ബന്ധിത ഗര്‍ഭഛിദ്രം; മുഖ്യപ്രതി അറസ്റ്റില്‍

മംഗളൂരു: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും പിന്നീട് നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് വിധേയയാക്കുകയും ചെയ്ത കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. മുഖ്യപ്രതി സുധീര്‍ (25) ആണ് അറസ്റ്റിലായത്. സുധീറിന്റെ അമ്മ പാര്‍വതി (60), മനോഹര്‍ (23), മധു (55) എന്നിവരെയാണ് നേരത്തെ ബെല്‍ത്തങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി സുധീറിന്റെ വീട്ടില്‍...

ഗുണ്ടകളുമായി വഴിവിട്ട ബന്ധം: മംഗലപുരം സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരേയും മാറ്റാന്‍ തീരുമാനം

തിരുവനന്തപുരം: മംഗലപുരം സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും മാറ്റാൻ തീരുമാനം. ഗുണ്ടാ, മണ്ണ് മാഫിയാ സംഘങ്ങളുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. മംഗലപുരം, പേട്ട, റെയിൽവേ പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാരെയും തിരുവല്ലം എസ്.ഐയേയും ഗുണ്ടാ സംഘങ്ങളുമായുള്ള ബന്ധത്തിന്റെ പേരിൽ സസ്‌പെൻഡ് ചെയ്തിരുന്നു. പൊലീസുകാരുടെ വഴിവിട്ട ബന്ധങ്ങൾ സംബന്ധിച്ചുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത്ത്...

കാസര്‍കോട് ജില്ല ആശുപത്രിയുടെ സ്ഥിതി ഗുരുതരമെന്ന് വി.ഡി സതീശൻ

കാസര്‍കോട്: കാസര്‍കോട് ജില്ലാ ആശുപത്രിയുടെ സ്ഥിതി ഗുരുതരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോവിഡ് കാലത്ത് 60 കോടി രൂപ മുടക്കി ടാറ്റ് ട്രസ്റ്റ് ആരംഭിച്ച ആശുപത്രിയും പൂട്ടി. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ഉള്‍പ്പെടെ ജില്ലയിലുള്ളവര്‍ ആശുപത്രി സേവനത്തിന് വേണ്ടി മംഗലാപുരത്തെ ആശ്രയിക്കേണ്ട സ്ഥിതിയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നതല്ലാതെ ഒന്നും നടക്കുന്നില്ലെന്ന്...

വീണ്ടും കവര്‍ച്ച: ബന്തിയോട്ട് ഗോഡൗണിന്റെ പൂട്ട് തകര്‍ത്ത് സ്‌കൂട്ടറും കടയില്‍ നിന്ന് പണവും കവര്‍ന്നു

ബന്തിയോട്: നാട്ടുകാരെ ഭീതിയിലാക്കി വീണ്ടും കവര്‍ച്ച. ബന്തിയോട്ട് ഹോണ്ട സ്‌കൂട്ടര്‍ ഗോഡൗണിന്റെ വാതില്‍ പൂട്ട് തകര്‍ത്ത് സ്‌കൂട്ടര്‍ കവര്‍ന്നു. കടയുടെ ഇരുമ്പ് ഗേറ്റിന്റെ പൂട്ട് തകര്‍ത്ത് പണവും കവര്‍ന്നു. ബന്തിയോട് ഗുഡ്ഡെ റോഡിലുള്ള ഹോണ്ട സ്‌കൂട്ടര്‍ കമ്പനിയുടെ ഗോഡൗണിന്റെ വാതില്‍പൂട്ട് തകര്‍ത്ത് അകത്ത് കയറി പുത്തന്‍ സ്‌കൂട്ടര്‍ കവരുകയായിരുന്നു. ആരിക്കാടി പി.കെ. നഗറിലെ മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ള...

ഒന്നാമത് കാസർഗോഡ് ജില്ലാ കിഡ്സ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്, എംപി ഇന്റർനാഷണൽ സ്കൂൾ കാസറഗോഡ് ഓവറോൾ ചാമ്പ്യന്മാർ

കാസറഗോഡ് : കാസർഗോഡ് ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജി.എച്ച് എസ്.എസ് കക്കാട്ടിൽ വച്ച് നടന്ന പ്രഥമ കാസർഗോഡ് ജില്ലാ കിഡ്സ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ എംപി ഇന്റർനാഷണൽ സ്കൂൾ കാസർഗോഡ് ഓവറോൾ ചാമ്പ്യന്മാരായി. 6 വയസ്സിനും,9 വയസ്സിനും താഴെയുള്ള ആൺ, പെൺ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും , 12 വയസ്സിന് താഴെയുള്ള ആൺ, പെൺ...

ലക്ഷദീപ് കവരത്തി കൂട്ടായ്മയുടെ എക്‌സല്ലന്റ് അവാര്‍ഡ് എബി കുട്ടിയാനത്തിന് സമ്മാനിച്ചു

ലക്ഷദ്വീപ് അഗത്തി കൂട്ടായ്മയുടെ എക്‌സല്ലന്റ് അവാര്‍ഡ് മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ എബി കുട്ടിയാനത്തിന് സമ്മാനിച്ചു. അഗത്തി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഡെ.കലക്ടര്‍ ബൂസര്‍ ജംഹറാണ് അവാര്‍ഡ് സമ്മാനിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഷുക്കൂര്‍ മുഖ്യാതിഥിയായിരുന്നു. ഫത്തൂഷ ചങ്ങാതികൂട്ടം, ഫസല്‍ സംബന്ധിച്ചു.

പരാധീനതകൾക്ക് നടുവിൽ കാസർകോട് മെഡിക്കൽ കോളേജ്, കിടത്തിചികിത്സയില്ല, ഒപി ഉച്ചവരെ മാത്രം

കാസര്‍കോട്:പേരില്‍ മാത്രമാണ് കാസര്‍കോട് ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജ്. ഇവിടെ കിടത്തി ചികിത്സയില്ല. ഒപി ഉച്ചവരെ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. 2013 ല്‍ തറക്കല്ലിട്ടെങ്കിലും ആശുപത്രി കെട്ടിടത്തിന്‍റെ നിര്‍മ്മാണം പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. രേഖകളില്‍ കാസര്‍കോട് മെഡിക്കല്‍ കോളേജ്. പ്രവര്‍ത്തനത്തില്‍ പക്ഷേ പ്രൈമറി ഹെല്‍ത്ത് സെന്‍ററിന്‍റെ സൗകര്യങ്ങള്‍ മാത്രം. ഉച്ചവരെയുള്ള ഒപിയില്‍ ഡോക്ടര്‍മാര്‍ പേരിന്. സ്കാനിംഗ് സൗകര്യമില്ല. ആംബുലന്‍സില്ല....

ഏപ്രിൽ മുതൽ മംഗളൂരുവിൽ നിന്നുള്ള വിമാന യാത്ര ചെലവേറും; ഉപയോക്തൃ വികസന ഫീസ് ഉയർത്തി

മംഗളൂരു: ഏപ്രിൽ മുതൽ മംഗളൂരുവിൽ നിന്നുള്ള വിമാന യാത്രയുടെ ചെലവ് ഉയരും. ഉപയോക്തൃ വികസന ഫീസ് ഉയർത്തിയതാണ് കാരണം. 2026 മാർച്ച് വരെയുള്ള കാലയളവിൽ ഉപയോക്തൃ വികസന ഫീസ് (യുഡിഎഫ്) വർദ്ധിപ്പിക്കാൻ എയർപോർട്ട് താരിഫ് ഫിക്സിംഗ് ബോഡിയായ എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (എഇആർഎ) അദാനി എയർപോർട്ടിന്റെ ഉടമസ്ഥതയിലുള്ള മംഗളൂരു ഇന്റർനാഷണൽ എയർപോർട്ടിന്...
- Advertisement -spot_img

Latest News

ഉപ്പള, ഷിറിയ പുഴകളിൽ മഞ്ഞ ജാഗ്രതാ നിർദേശം

കാസർകോട് : ഉപ്പള പുഴയുടെ ഉപ്പള സ്റ്റേഷൻ, ഷിറിയ പുഴയിലെ പുത്തിഗെ സ്റ്റേഷൻ എന്നിവിടങ്ങളിൽ അപകടകരമാംവിധം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജലസേചനവകുപ്പിന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ്. നദീതീരത്തുള്ളവർ...
- Advertisement -spot_img