Local News

മഞ്ചേശ്വരം മീൻപിടിത്ത തുറമുഖം; അടിസ്ഥാനസൗകര്യത്തിന്‌ 11.60 കോടിയുടെ പദ്ധതി

ഉപ്പള: മഞ്ചേശ്വരം മീൻപിടിത്ത തുറമുഖം പൂർണമായതോതിൽ പ്രവർത്തനസജ്ജമാക്കുന്നതിനായി പി.എം.എസ്.വൈ.യിൽ ഉൾപ്പെടുത്തി 11.60 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയതായി എ.കെ.എം.അഷ്റഫ് എം.എൽ.എ. പറഞ്ഞു. നിയമസഭയിൽ ഫിഷറീസ് മന്ത്രി സജി ചെറിയാൻ എം.എൽ.എ.യുടെ ചോദ്യത്തിന് മറുപടിയായി അറിയിച്ചതാണ് ഇക്കാര്യം. തുറമുഖത്തിന്റെ വടക്കുഭാഗത്ത് ലോലെവൽ ജട്ടി, പാർക്കിങ് ഏരിയ, ലേലഹാൾ എന്നീ സൗകര്യങ്ങൾ ഒരുക്കുന്നതിനായി 6.60 കോടിയും...

കടമ്പാർ മീയപദവിനടുത്ത് പൊലീസിന് നേരെ തോക്ക് ചൂണ്ടിയ സംഭവം; കാപ്പ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രധാന പ്രതിയെ പിടിക്കാനായില്ല

മഞ്ചേശ്വരം ∙ ഗുണ്ടാപിരിവ് ആവശ്യപ്പെട്ട് ലോറികൾ തട്ടിക്കൊണ്ടു പോയ സംഘത്തെ പിന്തുടർന്നെത്തിയ പൊലീസിനു നേരെ തോക്ക് ചൂണ്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രധാന പ്രതിയെ പിടിക്കാനാകാതെ പൊലീസ്. സംഭവത്തിൽ 4 പേരെ സംഭവ ദിവസം തന്നെ പിടികൂടിയിരുന്നു. കഴിഞ്ഞ 22 ന് സന്ധ്യയ്ക്കാണു കടമ്പാർ മീയപദവിനടുത്തെ ബജെയിലാണ് ഗുണ്ടാസംഘം  ലോറികൾ തട്ടിക്കൊണ്ടു പോയത്. സംഭവത്തിലെ...

ഉപ്പളയില്‍ വില്‍പ്പനക്കെത്തിച്ച കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍; നാലുപേര്‍ കസ്റ്റഡിയില്‍

ഉപ്പള: കഞ്ചാവ് വില്‍പ്പന സംഘത്തിന് വേണ്ടി മഞ്ചേശ്വരം പൊലീസിന്റെ വ്യാപകമായ പരിശോധന. ഒന്നേ കാല്‍കിലോ ഗ്രാം കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍. പ്രതിയില്‍ നിന്ന് കഞ്ചാവ് വാങ്ങിയ നാല് പേരെ പൊലീസ് കസ്റ്റഡിലെടുത്തു ചോദ്യം ചെയ്തു വരുന്നു. ഉപ്പള മജലിലെ മുനീര്‍ (43)ആണ് അറസ്റ്റിലായത്. മുനീറില്‍ നിന്ന് വില്‍പ്പന നടത്താനും വലിക്കാനും കഞ്ചാവ് വാങ്ങിയ നാല് പേരാണ്...

ബെംഗളൂരുവിൽ എയര്‍ഹോസ്റ്റസിന്റെ മരണം കൊലപാതകമെന്ന് ആരോപണം; കാസര്‍കോട് സ്വദേശിക്കെതിരെ കേസെടുത്തു, മദ്യപിച്ചിരുന്നതായി പോലീസ്

ബെംഗളൂരു: എയര്‍ഹോസ്റ്റസായ യുവതിയുടെ മരണം കൊലപാതകമാണെന്ന് പരാതി. ഹിമാചല്‍ പ്രദേശ് സ്വദേശിയായ അര്‍ച്ചന ദിമന്റെ(28) മരണത്തിലാണ് കുടുംബം പരാതി നല്‍കിയത്. യുവതിയെ മലയാളിയായ ആണ്‍സുഹൃത്ത് ഫ്‌ളാറ്റില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. അര്‍ച്ചനയുടെ അമ്മയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ശനിയാഴ്ചയാണ് അര്‍ച്ചനയെ കോറമംഗലയിലെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. നാലാംനിലയിലെ ഫ്‌ളാറ്റില്‍നിന്ന് വീണ് മരണംസംഭവിച്ചെന്നായിരുന്നു പോലീസിന്റെ...

മൂഡംബയലിൽ കോഴിയങ്കം പിടികൂടാനെത്തിയ പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി; നൂറോളം പേർക്കെതിരെ കേസ്

മഞ്ചേശ്വരം ∙ കോഴിയങ്കം പിടികൂടാനെത്തിയ പൊലീസിന്റെ ഔദ്യോഗിക കൃത്യനി‍ർവഹണം തടസ്സപ്പെടുത്തിയതിനു സ്ത്രീകൾ ഉൾപ്പെടെ നൂറോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. മജിബയലിലെ കെ.ജയരാമ (49) കെ.കാർത്തിക് (20) വോർക്കാടി മാത്തിലെ രാമ (35) എന്നിവർക്കും കണ്ടാലറിയാവുന്ന 97 പേർക്കെതിരെയുമാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂഡംബയൽ ബള്ളംകൂടൽ പാടങ്കരയിൽ കോഴിയങ്കം നടക്കുകയാണെന്ന വിവരത്തെ തുടർന്നെത്തിയ പൊലീസിനു നേരെ...

കാസർകോട് വിവാഹ നിശ്ചയത്തിന് പുറപ്പെട്ട കാര്‍ കത്തിനശിച്ചു; അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി

കാസർകോട് മാലോം പുല്ലടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കത്തിയമര്‍ന്ന കാറില്‍ നിന്ന് അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി. പൊയിനാച്ചി പറമ്പ സ്വദേശി വേണുഗോപാലും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. ഉച്ചക്ക് 12 മണിയോടെ മാലോം പുല്ലടിയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. വേണുഗോപാലും രണ്ട് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ കാറിലുണ്ടായിരുന്നു എല്ലാവരും സുരക്ഷിതരാണ്. പെരലടുക്കത്ത് നിന്നും വിവാഹ നിശ്ചയത്തിന് പുറപ്പെട്ട...

വേനലിനൊപ്പം വ്യാപകമായി ചിക്കന്‍ പോക്‌സും; കാസര്‍ഗോട്ട് 70 ദിവസത്തില്‍ 469 രോഗബാധിതര്‍

കാഞ്ഞങ്ങാട്: കനത്ത ചൂടിനൊപ്പം ജില്ലയില്‍ ചിക്കന്‍പോക്സ് രോഗവും വ്യാപിക്കുകയാണ്. ജനുവരിമുതല്‍ കാസര്‍ഗോഡ് ജില്ലയില്‍ 469 പേര്‍ക്ക് രോഗം പിടിപെട്ടതായാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. മാര്‍ച്ച് മാസത്തില്‍ മാത്രം 84 പേര്‍ ചികിത്സതേടി. ചിക്കന്‍പോക്സ് വ്യാപകമായി റിപ്പോര്‍ട്ടുചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് നിര്‍ദേശിച്ചു. പരീക്ഷാകാലമായിതിനാല്‍ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും...

മൊഗ്രാലിൽ പോത്തിന്റെ കുത്തേറ്റ് ഒരാൾ മരിച്ചു

കുമ്പള: വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു.  മൊഗ്രാൽ പുത്തൂരിലാണ് സംഭവം. കർണ്ണാടക ചിത്രദുർഗ സ്വദേശി സാദിഖ് (22) ആണ് മരിച്ചത്. പോത്തിനെ പിടിച്ചുകെട്ടാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വിരണ്ടോടിയ പോത്ത് മൂന്ന് മണിക്കൂറോളം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഒടുവിൽ ഏറെ പണിപ്പെട്ടാണ് പോത്തിനെ പിടിച്ചുകെട്ടിയത്.

അബൂബക്കര്‍ സിദ്ദിഖ് വധക്കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍

മഞ്ചേശ്വരം: സീതാംഗോളി മുഗുവിലെ അബൂബക്കര്‍ സിദ്ദിഖിനെ (32) പൈവളിഗെയില്‍ മരത്തില്‍ തലകീഴായി കെട്ടിത്തൂക്കി തല്ലിക്കൊന്ന കേസിലെ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ഉദ്യാവര്‍ സ്വദേശിയും കയര്‍ക്കട്ടയിലെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ മുഹമ്മദ് നിയാസിനെ(35)യാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ശേഷം മുഹമ്മദ്...

ഡല്‍ഹിയിലെ ഹവാല കേസ്; മഞ്ചേശ്വരം സ്വദേശിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു

മഞ്ചേശ്വരം: ഡല്‍ഹിയിലെ ഹവാലകേസുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം സ്വദേശിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം കുഞ്ചത്തൂരിലെ മുഹമ്മദ് ആബിദിനെ(42)യാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. മാസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയാണ് മുഹമ്മദ് ആബിദ്. കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ആബിദ് അവിടെ നിന്ന് മുങ്ങിയതായിരുന്നു. ആബിദ് മഞ്ചേശ്വത്തുള്ളതായി എന്‍.ഐ.എക്ക് സൂചന ലഭിച്ചിരുന്നു....
- Advertisement -spot_img

Latest News

കുമ്പള പ്രസ് ഫോറത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

കുമ്പള:കുമ്പള പ്രസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ‘മാധ്യമോണം’എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകരുടെയുംകുടുംബാംഗങ്ങളുടെയും ഒത്തുചേരലിന് വേദിയായ പരിപാടിയിൽ വിവിധ മത്സരങ്ങളും ഓണസദ്യയും ഒരുക്കി.  അംഗങ്ങളുടെ കുടുംബങ്ങളിലെ കുട്ടികൾക്കായി മ്യൂസിക്കൽ...
- Advertisement -spot_img