Saturday, May 18, 2024

Lifestyle

ഐസ്ക്രീമും പൊട്ടറ്റോ ചിപ്സുകളും കൊക്കെയ്ൻ പോലെ അഡിക്ഷൻ ഉണ്ടാക്കുന്നതായി പഠനം

ചെറിയ കുട്ടികള്‍ മുതല്‍ ടീനേജിലുള്ളവര്‍ വരെ തുടര്‍ച്ചയായി പൊട്ടറ്റോ ചിപ്‌സ് ഉത്പന്നങ്ങള്‍ കഴിക്കുന്നത് നമ്മള്‍ കാണുന്നതാണ്. ഐസ്‌ക്രീമും ഇത്തരത്തില്‍ കുട്ടികളില്‍ അഡിക്ഷന്‍ ഉണ്ടാക്കാറുണ്ട്. എന്നാല്‍ ഈ പദാര്‍ഥങ്ങള്‍ ഉണ്ടാക്കുന്ന അഡിക്ഷന്‍ കൊക്കെയ്ന്‍ പോലെയുള്ള ലഹരിവസ്തുക്കള്‍ ഉണ്ടാക്കുന്നതിന് സമാനമാണെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത്തരത്തില്‍ പാക്കേജ്ഡായ ഭക്ഷണങ്ങള്‍ പുകയിലയിലെ നിക്കോട്ടിന്‍, കൊക്കെയ്ന്‍, ഹെറോയ്ന്‍ തുടങ്ങിയവ ഉണ്ടാക്കുന്ന അഡിക്ഷന്...

തണുത്ത ചായ ചൂടാക്കി കഴിക്കാറുണ്ടോ..? ഇക്കാര്യം നിര്‍ബന്ധമായും അറിഞ്ഞിരിക്കണം

ചായ ഏറെ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. എല്ലാവരും അവരുടെ ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ഒരു കപ്പ് ചായയിലാണ് എന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല. ദിവസവും രണ്ടോ മൂന്നോ കപ്പ് ചായ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്നാണ് പൊതുവെ ആരോഗ്യ വിദഗ്ധര്‍ പറയാറുള്ളത്. ദിവസവും ഒരു കപ്പ് ചായ കുടിക്കുന്നത് ഉന്മേഷം പ്രദാനം ചെയ്യും എന്നാണ്...

പത്രങ്ങളില്‍ ഭക്ഷണം പൊതിയരുതെന്ന് എഫ്.എസ്.എസ്.എ.ഐയുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: പത്രങ്ങളിൽ ഭക്ഷണസാധനങ്ങൾ പൊതിഞ്ഞു നൽകുന്നത് നമ്മുടെ നാട്ടിലെ ഒരു സമ്പ്രദായമാണ്. ഈ പരിപാടി അവസാനിപ്പിക്കണമെന്നാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കർശന നിർദേശം. ഭക്ഷണ സാധനങ്ങൾ ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും അവസാനിപ്പിക്കണമെന്നാണ് എഫ്.എസ്.എസ്.എ.ഐ. നിർദേശം നൽകിയിരിക്കുന്നത്. ന്യൂസ്​പേപ്പറിലെ മഷിയിൽ മാരകമായ രാസവസ്തുക്കളുണ്ട്. ഭക്ഷണസാധനങ്ങൾ പൊതിയുമ്പോൾ ഈ...

12 വയസ്സിൽ താഴെയുള്ള കുട്ടികളിൽ 42 ശതമാനവും ദിനേന നാലു മണിക്കൂറിലേറെ മൊബൈൽ, ലാപ്ടോപ് സ്ക്രീനുകളിൽ കണ്ണുനട്ടിരിക്കുന്നവരെന്ന് പഠനം

ന്യൂഡൽഹി: 12 വയസ്സിൽ താഴെയുള്ള കുട്ടികളിൽ 42 ശതമാനവും ദിനേന നാലു മണിക്കൂറിലേറെ മൊബൈൽ, ലാപ്ടോപ് സ്ക്രീനുകളിൽ കണ്ണുനട്ടിരിക്കുന്നവരെന്ന് പഠനം. 12നു മുകളിൽ പ്രായമുള്ള കുട്ടികളിൽ പകുതിയും ഈ ഗണത്തിലാണ്. കുട്ടികൾ മൊബൈൽ അടിമകളാകാതെ നിയന്ത്രിക്കാൻ രക്ഷിതാക്കളെ സഹായിക്കുന്നതിനായി പ്രവർത്തിക്കുന്ന ‘ഹാപ്പിനെറ്റ്സ്’ നടത്തിയ സർവേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. മൊബൈൽ സ്ക്രീനുകൾക്കു മുന്നിൽനിന്ന് കുട്ടികളെ മാറ്റുന്നതും...

ദിവസം കഴിക്കുന്നത് 111 ഗുളികകൾ; ഒരു വർഷം ചെലവാക്കുന്നത് 16 കോടി; വാർധക്യം തടയാൻ കോടീശ്വരന്റെ പദ്ധതി

ന്യൂയോർക്ക്: വാർധക്യം തടയാൻ താൻ പ്രതിവർഷം ചെലവാക്കുന്ന 20 ലക്ഷം ഡോളറെന്ന് (16 കോടി രൂപ) കോടീശ്വരൻ ബ്രയാൻ ജോൺസന്റെ വെളിപ്പെടുത്തൽ. അന്താരാഷ്ട്ര മാധ്യമമായ ടൈമിന് നൽകിയ അഭിമുഖത്തിലാണ് 46കാരനായ ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ ദിവസവും 111 ഗുളികകൾ കഴിക്കുന്നുവെന്നും പുരോഗതി ട്രാക്ക് ചെയ്യുന്നതിനായി വിവിധ ആരോഗ്യ നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം...

ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹം; ചെലവ് 914 കോടി, വധു ധരിച്ചത് 4.1 കോടിയുടെ വസ്ത്രം

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വിവാഹങ്ങളിൽ ഒന്നായിരുന്നു രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടേത്. ഇഷ അംബാനിയുടെയും ആനന്ദ് പിരാമലിന്റെയും വിവാഹത്തിന് ഏകദേശം 400 കോടി രൂപയാണ് ചെലവായത്. എന്നാൽ ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള ഒരു വധു പോലും ഇല്ല. ഏതാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ...

മരണത്തിന് ശേഷം എന്ത് സംഭവിക്കും, മരിച്ചവർ പോകുന്നതെങ്ങോട്ട് ? വിശദീകരണവുമായി യുവതി

മരണത്തിന് ശേഷം എന്ത് സംഭവിക്കും എന്നത് എക്കാലത്തും മനുഷ്യരെ ആശ്ചര്യപ്പെടുത്തുന്ന ചോദ്യമാണ്. വിദ​ഗ്ദ്ധരടക്കം പലരും പലപ്പോഴായി ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ശ്രമിച്ചിരുന്നു എങ്കിലും കിട്ടിയിരുന്നില്ല. എന്നാൽ അടുത്തിടെ, കാലിഫോർണിയയിൽ നിന്നുള്ള ഒരു യുവതി തനിക്ക് മരിച്ചവരോട് സംസാരിക്കാൻ കഴിയുമെന്ന് അവകാശപ്പെട്ടു. അതുകൊണ്ടും തീർന്നില്ല, മരിച്ചതിന് ശേഷം ആളുകളുടെ ആത്മാക്കൾ എവിടേക്കാണ് പോകുന്നത് എന്നും ഈ...

വെറും വയറ്റില്‍ വ്യായാമം ചെയ്യുന്നതാണോ ഭക്ഷണം കഴിച്ച് ചെയ്യുന്നതാണോ നല്ലത്?

ആരോഗ്യകരമായ ജീവിതത്തിന് വ്യായാമവും പ്രധാനപ്പെട്ട ഘടകമാണ്. ശരീരഭാരം കുറക്കുക, ഫിറ്റ്‌നസ് നിലനിർത്തുക, മാനസിക ആരോഗ്യം വളർത്തുക തുടങ്ങിയവയൊക്കെ സ്ഥിരമായി വ്യായാമം ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങളാണ്. രാവിലെ വ്യായാമം ചെയ്യുന്നതാണ് എപ്പോഴും നല്ലതെന്നും നമുക്കറിയാം. എന്നാൽ ഭക്ഷണമൊന്നും കഴിക്കാതെ വെറും വയറ്റിൽ വ്യായാമം ചെയ്യുന്നതാണോ, അതല്ല ഭക്ഷണം കഴിച്ചതിന് ശേഷം വ്യായാമം ചെയ്യുന്നതാണോ നല്ലത് എന്നത് പലർക്കുമുള്ള...

രാത്രി വെെകിയാണോ ഉറങ്ങാറുള്ളത് ? ഈ രോ​ഗം പിടിപെടാനുള്ള സാധ്യത കൂടുതലെന്ന് പഠനം

രാത്രി വെെകി ഉറങ്ങുന്നവർക്ക് പ്രമേഹം ഉണ്ടാകാനുള്ള സാധ്യത 19 ശതമാനം കൂടുതലാണെന്ന് പഠനം. ഉറക്കത്തിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടും.രാത്രിയിലും ഉറക്കത്തിലും സംഭവിക്കുന്ന രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ സാധാരണമാണ് ആരോഗ്യകരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുന്നതിൽ ഉറക്കവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ശരിയായ ഉറക്ക ശീലങ്ങൾ ഇല്ലാത്തവർക്ക്‌ പ്രമേഹത്തിന്റെ മാത്രമല്ല ഹൃദ്രോഗത്തിന്റെയും സാധ്യത മറ്റുള്ളവരെ...

വറുത്ത തേയിലയിട്ട പാല്‍ച്ചായ; വീഡിയോ ഇതുവരെ കണ്ടത് 1.2 കോടി ആളുകള്‍

ചായ ഇല്ലാത്ത പ്രഭാതത്തെപ്പറ്റി ആലോചിക്കാന്‍ പറ്റാത്തവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. പ്രഭാതചര്യയുടെ പ്രധാനഭാഗമായ ചായ ഒഴിവാക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ തന്നെ പലര്‍ക്കും കഴിയില്ല. സാധാരണ ചായ അല്ലാതെ അതിലേയ്ക്ക് സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ത്തുള്ള വെറൈറ്റി ചായകളും നമ്മള്‍ പരീക്ഷിക്കാറുണ്ട്. ജിഞ്ചര്‍ ടീ, മസാല ടീ, ഹെര്‍ബല്‍ ടീ, ഗ്രീന്‍ ടീ തുടങ്ങിയവയൊക്കെ നമ്മള്‍ക്ക് പരിചിതമാണ്. എന്നാല്‍ റോസ്റ്റഡ്...
- Advertisement -spot_img

Latest News

ഭാര്യ മരിച്ചതോടെ 14കാരിയായ ഭാര്യാ സഹോദരിയുമായി വിവാഹം; കസ്റ്റഡിലിരിക്കെ മരണം, സ്റ്റേഷന് തീയിട്ട് നാട്ടുകാർ

പട്ന: യുവാവിനെയും ഇയാൾ വിവാഹം കഴിച്ച പ്രായപൂർത്തിയാവാത്ത പെൺകുട്ടിയേയും കസ്റ്റഡിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ പൊലീസ് സ്റ്റേഷൻ കത്തിച്ചു. ബിഹാറിലെ അരാരിയ...
- Advertisement -spot_img