Latest news

ക്ഷേത്രമുറ്റത്ത് ആർഎസ്എസ് ശാഖ, മുദ്രാവാക്യം വിളിച്ചെത്തി ഡിവൈഎഫ്ഐ പ്രവർത്തകർ, വൻ പൊലീസ് സന്നാഹം

മലപ്പുറം: കോട്ടക്കലിലെ കിഴക്കേകോവിലകത്തിന് കീഴിലുള്ള കോട്ടപ്പടി ശിവക്ഷേത്ര പരിസരത്ത് ആർഎസ്എസ് ശാഖ നടത്തുന്നതിനിടെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ പ്രവർത്തകർ. പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തതിനെ തുടർന്ന് കോട്ടക്കലിൽ പൊലീസ് ഇടപ്പെട്ടു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ആർഎസ്എസ് ശാഖയും ആയുധപരിശീലനവും നടത്തുന്നുവെന്നാരോപിച്ച് മുദ്രാവാക്യം വിളികളുമായാണ് ഡിവൈഎഫ്ഐ പ്രവർത്തകർ എത്തിയത്. നാലുദിവസം മുമ്പാണ് ക്ഷേത്രപരിസരത്ത് ശാഖ ആരംഭിച്ചത്. വിശ്വാസികൾ ആരാധന നടത്തുന്ന ക്ഷേത്രത്തിൻ്റെ മുറ്റം...

കാറിനടിയിൽ കുടുങ്ങിയ നിലയിൽ മൃത​ദേഹവുമായി 10 കിലോമീറ്റർ ഓടി

ലഖ്നോ: യു.പിയിലെ മഥുരയിൽ ചൊവ്വാഴ്ച കാറിനു പിറകിലെ കാരേജിൽ കുടുങ്ങിയ നിലയിൽ പുരഷന്റെ മൃതദേഹവുമായി കാർ ഓടിയത് 10 കിലോമീറ്റർ. കാറിനടിയിലെ കാരേജിൽ കുടുങ്ങിയ നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഡൽഹി സ്വദേശിയായ വിരേ​ന്ദർ സിങ്ങായിരുന്നു കാർ ഡ്രൈവർ. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം താൻ അറിഞ്ഞിട്ടില്ലെന്നും യുവാവ് മരിച്ചത് മറ്റേതോ...

2014 മുതൽ അദാനിയുടെ സമ്പത്തിൽ വലിയ വർധന, അദാനി പ്രധാനമന്ത്രിയുടെ വിധേയന്‍: രാഹുൽ ഗാന്ധി

ദില്ലി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ അദാനി വിഷയം ഉന്നയിച്ച് കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമർശിച്ച് രാഹുൽ ഗാന്ധി. നന്ദി പ്രമേയ ചർച്ചയിൽ ഈ വിഷയം എന്തിനാണ് ഉന്നയിക്കുന്നതെന്ന് സ്പീക്കറും ഭരണപക്ഷ അംഗങ്ങളും ചോദിച്ചിട്ടും പിന്മാറാതെ അദാനിയും മോദിയും തമ്മിലെ ബന്ധത്തിൽ രാഹുൽ ഗാന്ധി ആരോപണങ്ങൾ ഉന്നയിച്ചു. ഭാരത് ജോഡോ യാത്ര വിജയകരമെന്ന്...

കേരളത്തിൽ പ്രതിവർഷം ഉത്പാദിപ്പിക്കുന്നത് 43 ലക്ഷം ടൺ മാലിന്യം, 18 ശതമാനം പ്ലാസ്റ്റിക്

തിരുവനന്തപുരം: കേരളത്തിൽ ഒരുവർഷമുണ്ടാകുന്ന മാലിന്യം 43,37,718.6 ടണ്ണെന്ന് റിപ്പോർട്ട്. ഇതിൽ 18 ശതമാനവും പ്ലാസ്റ്റിക്കാണ്. 10,26,497 ടണ്ണാണ് സംസ്ഥാനത്തെ അജെെവമാലിന്യം. ജെെവമാലിന്യം 33,11,221.6 ടണ്ണും. മാലിന്യനിർമാർജന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമ്പോഴാണ് കേരളത്തിൽ ഇത്രയേറെ അളവിൽ മാലിന്യമുണ്ടാകുന്നത്. ഒറ്റത്തവണ ഉപയോ​ഗിക്കുന്നവയ്ക്ക് നിരോധനവും അല്ലാത്തവയുടെ ഉപയോ​ഗം കുറയ്ക്കാൻ ശ്രമമുണ്ടെങ്കിലും പ്ലാസ്റ്റിക് മാലിന്യത്തിന് ഒട്ടു കുറവില്ലെന്നും ശുചിത്വമിഷന്റെ കണക്ക് വ്യക്തമാക്കുന്നു. പ്ലാസ്റ്റിക്കിനു...

വീട് നവീകരിക്കുമ്പോൾ ചുമരിൽ കണ്ടെത്തിയത് 46 ലക്ഷം രൂപ, ബാങ്കിലെത്തിയ ബിൽഡറെ കാത്തിരുന്ന വാർത്ത…

ഓർക്കാപ്പുറത്ത് എവിടെ നിന്നെങ്കിലും ഇത്തിരി കാശ് കിട്ടിയാൽ സന്തോഷിക്കാത്ത മനുഷ്യരുണ്ടോ? അതുപോലെ തന്നൊരു സന്തോഷമാണ് സ്പെയിനിൽ നിന്നുമുള്ള ഈ മനുഷ്യനും ഉണ്ടായിരിക്കുന്നത്. എന്നാൽ, ആ സന്തോഷം അധികനേരം നിലനിൽക്കുന്ന ഒന്നായിരുന്നില്ല. ടോണോ പിനീറോ എന്ന സ്പാനിഷ് ബിൽഡറാണ് തന്റെ വീടിന്റെ ഭിത്തികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 47,000 പൗണ്ടിന്റെ അതായത് ഏകദേശം 46.5 ലക്ഷം രൂപ വരുന്ന...

കേരളത്തിൽ 3 ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങൾ; അപേക്ഷാ ഫീസ് ഒഴിവാക്കി

ന്യൂഡൽഹി: കേരളത്തിൽനിന്ന് ഹജ്ജിന് പുറപ്പെടാൻ ഇനി മൂന്ന് കേന്ദ്രങ്ങൾ. കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലാണ് എംബാർക്കേഷൻ കേന്ദ്രങ്ങൾ അനുവദിച്ചിരിക്കുന്നത്. കണ്ണൂരിൽ ഇതാദ്യമായാണ് ഹജ്ജ് പുറപ്പെടൽകേന്ദ്രം ആരംഭിക്കുന്നത്. കോഴിക്കോട്ട് ഇടവേളയ്ക്കുശേഷം എംബാർക്കേഷൻ പുനരാരംഭിക്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി അബ്ദുല്ലക്കുട്ടിയാണ് പ്രഖ്യാപനം നടത്തിയത്. ന്യൂനപക്ഷമന്ത്രി സ്മൃതി ഇറാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹജ്ജ് നയം പുതുക്കിയിട്ടുണ്ട്....

പഠാനില്‍ ഷാരൂഖ് കൈപറ്റിയ ശമ്പളം ഇത്രയും; കണക്കുകള്‍ പുറത്ത്.!

മുംബൈ: നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ഷാരൂഖ് ഖാൻ ചിത്രം വരുന്നുവെന്ന് കേട്ടപ്പോൾ തന്നെ ഏറെ പ്രതീക്ഷയിൽ ആയിരുന്നു ബോളിവുഡ്. തുടരെ ഉള്ള പരാജയങ്ങളിൽ നിന്നും കരകയറാനുള്ള വഴി എന്നത് തന്നെയായിരുന്നു അതിന് കാരണം. ബോളിവുഡിനെ പഴയപ്രതാപത്തിലേക്ക് എത്തിക്കാൻ ഷാരൂഖ് ചിത്രത്തിന് സാധിക്കുമെന്ന് ട്രേഡ് അനലിസ്റ്റുകളും വിലയിരുത്തി. ആ പ്രതീക്ഷകളും വിലയിരുത്തലുകളും അന്വർത്ഥമാക്കിയാണ്...

12 വർഷം അണിഞ്ഞ ദേശീയ ജഴ്സി അഴിച്ചുവെച്ച് ആസ്ട്രേലിയ ട്വന്റി20 നായകൻ ആരോൺ ഫിഞ്ച്

സിഡ്നി: രാജ്യാന്തര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. കഴിഞ്ഞ വര്‍ഷം ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഫിഞ്ച് ടെസ്റ്റില്‍ നിന്നും നേരത്തെ വിരമിച്ചിരുന്നു. ഇതോടെ ഓസ്ട്രേലിയയുടെ മഞ്ഞക്കുപ്പായത്തില്‍ ഫിഞ്ചിന്‍റെ രാജ്യാന്തര കരിയര്‍ അവസാനിച്ചു. ഓസ്ട്രേലിയയുടെ ടി20 ടീമിന്‍റെ നായകനായ ഫിഞ്ച് വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ടി20യില്‍ ഓസീസിന് പുതിയ...

ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിനടിയിൽ കുടുങ്ങിക്കിടന്ന സ്ത്രീ പ്രസവിച്ചു; പിന്നാലെ മരണം

സിറിയ: ഭൂചലനത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങളുടെ അടിയിൽ കുടുങ്ങിക്കിടന്ന ഗർഭിണി പ്രസവിച്ചു. തൊട്ടുപിന്നാലെ ഇവർ മരണത്തിന് കീഴടങ്ങി. രക്ഷാപ്രവർത്തകരാണ് നവജാതശിശുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. സിറിയയിലെ ആലപ്പൊ നഗരത്തിലാണ് സംഭവം. https://twitter.com/sirajnoorani/status/1622770016264540161?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1622770016264540161%7Ctwgr%5E430af4e0605775cdc7080005d58aa89e94e51797%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mediaoneonline.com%2Fworld%2Fthe-mother-gives-birth-to-the-baby-under-the-ruins-of-the-earthquake-207757   തുർക്കി-സിറിയ അതിർത്തിയിലുണ്ടായ ഭൂചലനത്തിൽ ഇരു രാജ്യങ്ങളിലുമായി 4300 പേർ മരിച്ചതായാണ് ഇതുവരെയുള്ള റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ലോകാരോഗ്യസംഘടന നൽകുന്ന മുന്നറിയിപ്പ്....

ഭക്ഷ്യവിഷബാധ: മംഗളൂരുവിൽ 130 വിദ്യാർത്ഥികൾ ആശുപത്രിയിൽ

മംഗളൂരുവിലെ ശക്തിനഗറിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 130 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോസ്റ്റൽ ഭക്ഷണം കഴിച്ച നഴ്‌സിംഗ്, പാരാമെഡിക്കൽ കോളജിലെ വിദ്യാർത്ഥികളാണ് ചികിത്സ തേടിയത്. വിദ്യാർത്ഥികളെ നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച പുലർച്ചെ രണ്ട് മണിയോടെ വിദ്യാർത്ഥികൾക്ക് വയറുവേദന അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. നഗരത്തിലെ അഞ്ച് ആശുപത്രികളിൽ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് മംഗലാപുരം സിറ്റി പൊലീസ് കമ്മീഷണർ എൻ...
- Advertisement -spot_img

Latest News

ഇന്ത്യക്കായി കളിക്കാനുള്ള അവസരം വാഗ്ദാനം ചെയ്തു, പക്ഷെ നിരസിച്ചു; വെളിപ്പെടുത്തലുമായി റാഷിദ് ഖാൻ

ന്യൂഡൽഹി: ഇന്ത്യൻ ജേഴ്‌സിയിൽ കളിക്കാനുള്ള അവസരം കരിയറിൽ മുൻപൊരിക്കൽ നിഷേധിച്ചതായി വെളിപ്പെടുത്തി റഷീദ് ഖാൻ. 2023ലെ ഐപിഎൽ സീസണിനിടെ ബിസിസിഐയിലെ ഉന്നതൻ തന്നെ കാണാൻ വന്നുവെന്നും...
- Advertisement -spot_img