Latest news

ഭൂചലനത്തിൽ മരണം 5000 കടന്നു; തുർക്കിയിലും സിറിയയിലും രക്ഷാപ്രവർത്തനത്തിന് കനത്ത മഞ്ഞും മഴയും തിരിച്ചടി

ഇസ്താംബൂൾ : ഭൂചനത്തിൽ നടുങ്ങിയ തുർക്കിയിലും സിറിയയിലും രക്ഷാ പ്രവർത്തനത്തിന് തടസമായി കനത്ത മഞ്ഞും മഴയും. കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ലോകത്തെയാകെ നടുക്കിയ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 5000 കടന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകുന്നത്. ദുരന്തം രണ്ട് കോടി മുപ്പത് ലക്ഷം പേരെ ബാധിക്കുമെന്നും റിപ്പോർട്ടുണ്ട്. രാജ്യം കണ്ടതിൽവച്ച്...

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ. സുരേന്ദ്രനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചു; കേസ് ഫയലുകള്‍ മജിസ്‌ട്രേറ്റിന് കൈമാറി

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറുപേരെ പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. കേസിന്റെ ഫയലുകളും രേഖകളും പരിശോധിച്ച് കൃത്യത വരുത്തിയ ശേഷം കഴിഞ്ഞ ദിവസം മജിസട്രേറ്റിന് കൈമാറി. 2023 ജനുവരി 10നാണ് മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ക്രൈംബ്രാഞ്ച്...

50 മുതല്‍ 550 രൂപ വരെ വര്‍ധന: വെള്ളക്കരം വര്‍ധിപ്പിച്ച് ഉത്തരവിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിച്ച് ഉത്തരവിറക്കി. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 50 മുതല്‍ 550 വരെ കൂടും. മിനിമം നിരക്ക് 22.05 രൂപയില്‍ നിന്ന് 72.05 രൂപയാക്കിയും ഉയര്‍ത്തി. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 15000 ലിറ്റര്‍ വരെ സൗജന്യമായിരിക്കും. വെളളക്കരം വര്‍ധിപ്പിച്ചതിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കിടെയാണ് ഉത്തരവ് പുറത്തിറക്കിയത്. 1000 ലിറ്റര്‍ വരെ ഉപയോഗിക്കുന്നതിന് 14.41 രൂപയാണ് പുതുക്കിയ...

‘എപ്പോഴാണ് നിങ്ങള്‍ മുസ്‍ലിംകളെയും ക്രിസ്ത്യാനികളെയും കൊല്ലുക?’ സന്യാസിയുടെ കൊലവിളി പ്രസംഗം പുറത്ത്

ഡല്‍ഹി: മുസ്‍ലിംകളെയും ക്രിസ്ത്യാനികളെയും കൊല്ലാന്‍ ആഹ്വാനം ചെയ്ത് സന്യാസി. ഹിന്ദുത്വ സംഘടനകൾ ഞായറാഴ്ച ഡൽഹിയിലെ ജന്തര്‍ മന്തറില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സന്യാസിയുടെ കൊലവിളി പ്രസംഗം. പ്രസംഗത്തിന്‍റെ വീഡിയോ പുറത്തുവന്നു. "ബ്രിട്ടീഷുകാർ ഭിന്നിപ്പിച്ച് ഭരിക്കാന്‍ പറഞ്ഞു. കോൺഗ്രസ് ഭിന്നിപ്പിച്ച് ഭരിക്കാന്‍ പറഞ്ഞു. ക്രിസ്ത്യാനികളും അങ്ങനെ പറഞ്ഞു. മുസ്‍ലിംകള്‍ കൊലപ്പെടുത്തി ഭരിക്കാന്‍ പറഞ്ഞു. നിങ്ങൾ (ഹിന്ദുക്കൾ) എപ്പോഴാണ് കൊല്ലുക?...

ഫോൺ നഷ്ടമായെന്ന് കോലി, അനുഷ്‌കയുടെ ഫോണെടുത്ത് ഓർഡർ ചെയ്യൂവെന്ന് സൊമാറ്റോ

മൊബൈല്‍ ഫോൺ പെട്ടി പൊട്ടിക്കും മുമ്പെ നഷ്ടപ്പെട്ടെന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ വിരാട് കോലിയുടെ ട്വീറ്റിന് രസകരമായ മറുപടിയുമായി സൊമാറ്റോ. 'പെട്ടി തുറന്നു നോക്കും മുമ്പെ ഫോൺ നഷ്ടമാകുന്ന ദുഃഖം മറ്റെന്തിനും മുകളിലാണ്. ആരെങ്കിലും അതു കണ്ടോ' - എന്നായിരുന്നു ക്രിക്കറ്ററുടെ ട്വീറ്റ്. ട്വീറ്റിന് മറുപടി നല്‍കിയ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ,...

തുര്‍ക്കി ഭൂകമ്പം, മുന്‍ ചെല്‍സി താരം അട്‌സുവിനെ ജീവനോടെ കണ്ടെത്തി

ഈസ്താംബൂള്‍: 4800-ലധികം പേരുടെ ജീവന്‍ അപഹരിച്ച തുര്‍ക്കി ഭുകമ്പത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് മുന്‍ ചെല്‍സി ഫുട്‌ബോള്‍ താരമായ ഘാനയുടെ ക്രിസ്റ്റ്യൻ അട്‌സു. തുര്‍ക്കിയിലും സിറിയയിലുമായുണ്ടായ ഭൂകമ്പം വലിയ ദുരന്തത്തിനാണ് വഴിവെച്ചത്. അട്‌സുവും ഭൂകമ്പത്തിനിരയായിരുന്നു. അട്‌സുവിനെ കാണാനില്ലെന്ന വാര്‍ത്തകള്‍ നേരത്തേ പുറത്തുവന്നിരുന്നു. എന്നാല്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് താരത്തെ ജീവനോടെ കണ്ടെത്തുകയായിരുന്നു. അട്‌സു സിറിയയില്‍ ജീവനോടെയുണ്ടെന്ന്...

കിലോമീറ്റർ നീളത്തിൽ റെയിൽപാളം തരിശുഭൂമിയായി! നടന്നത് വമ്പൻ മോഷണം, ആക്രിക്ക് വിറ്റു; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

റെയിൽപാളം മോഷ്ടിച്ച് കടത്തിയ കേസിൽ രണ്ട് ആര്‍ പി എഫ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ. ബിഹാറിലാണ് റെയിൽപാളം മോഷ്ടിച്ച് കടത്തിയ സംഭവം നടന്നത്. ഉദ്യോഗസ്ഥർക്ക് സംഭവത്തിൽ അറിവുണ്ടെന്നാണ് പ്രാഥമിക സൂചന. റെയിൽപാള മോഷണം ആര്‍ പി എഫ് ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്ന് നടിച്ചതിനാണ് സസ്പെൻഷൻ എന്ന് ആർ പി എഫ് വൃത്തങ്ങൾ വ്യക്തമാക്കി. ആർ പി എഫ്...

രാജ്യത്തെ ഏറ്റവും വലിയ വസ്തു ഇടപാട്: ദമാനി സ്വന്തമാക്കിയത് 1,238 കോടിയുടെ ഭവന സമുച്ചയം

രാജ്യത്തെ ഏറ്റവും മൂല്യമേറിയ വസ്തു ഇടപാടില്‍ ഡി മാര്‍ട്ട് സ്ഥാപകന്‍ രാധാകൃഷന്‍ ദമാനി മുംബൈയിലെ ആഡംബര ഭവന സമുച്ചയം സ്വന്തമാക്കി. 28 ആഡംബര അപ്പാര്‍ട്ടുമെന്റുകള്‍ക്കായി 1,238 കോടി രൂപയാണ് അദ്ദേഹവും കുടുംബവും ചെലവഴിച്ചത്. മുംബൈ വേര്‍ളിയിലെ ആനി ബസന്റ് റോഡിലുള്ള ത്രീ സിക്‌സ്റ്റി വെസ്റ്റിലെ ടവര്‍ ബിയിലുള്ള അപ്പാര്‍ട്ടുമെന്റുകളാണ് വാങ്ങിയത്. റിയല്‍ എസ്‌റ്റേറ്റ് ഡവലപ്പര്‍ വികാസ്...

കിലോയ്‍ക്ക് 600 രൂപ, പണത്തിന് പകരം നല്‍കേണ്ടത് ഉള്ളി, വ്യത്യസ്ത രീതിയുമായി കടയുടമ, കാരണം…

ഉള്ളിയെ കറൻസി ആക്കി മാറ്റിയാൽ എന്തായിരിക്കും അവസ്ഥ. അത്ഭുതപ്പെടേണ്ട, സംഗതി സത്യമാണ്. ഫിലിപ്പീൻസിലെ ഒരു റീട്ടെയിൽ സ്റ്റോർ ഉടമയാണ് ഒരു ദിവസത്തേക്ക് തൻറെ കടയിൽ സാധനങ്ങൾക്ക് പകരമായി ഉള്ളി സ്വീകരിച്ചത്. ജപ്പാൻ ഹോം സെന്ററിന്റെ ശാഖയാണ് വാങ്ങിക്കുന്ന സാധനങ്ങൾക്ക് പകരമായി ഉള്ളി വാങ്ങിയത്. ഫെബ്രുവരി അഞ്ച് ശനിയാഴ്ചയാണ് ഇത്തരത്തിൽ ഒരു പദ്ധതി കടയിൽ നടപ്പിലാക്കിയത്. ഒരു...

‘കൊലപാതകം നേരിൽ കണ്ട 16 കുട്ടികളുടെ ഭാവി തുലഞ്ഞു’, കെ ടി ജയകൃഷ്ണൻ മാസ്റ്റർ വധം സിബിഐ അന്വേഷിക്കണമെന്ന് ബിജെപി

കണ്ണൂർ: കണ്ണൂരിലെ കെടി ജയകൃഷ്ണൻ മാസ്റ്റർ വധത്തിൽ സി ബി ഐ അന്വേഷണം വേണമെന്ന് ബി ജെ പി. ഇക്കാര്യം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടും. യഥാർത്ഥ പ്രതികൾ ഇപ്പോഴും സമൂഹത്തിൽ വിഹരിക്കുകയാണെന്ന് ബി ജെ പി കണ്ണൂർ ജില്ല പ്രസിഡന്റ് എൻ ഹരിദാസ് ആരോപിച്ചു. കൊലപാതകം നേരിൽ കണ്ട 16 കുട്ടികളുടെ ഭാവി തുലഞ്ഞു. അവരുടെ...
- Advertisement -spot_img

Latest News

ഇന്ത്യക്കായി കളിക്കാനുള്ള അവസരം വാഗ്ദാനം ചെയ്തു, പക്ഷെ നിരസിച്ചു; വെളിപ്പെടുത്തലുമായി റാഷിദ് ഖാൻ

ന്യൂഡൽഹി: ഇന്ത്യൻ ജേഴ്‌സിയിൽ കളിക്കാനുള്ള അവസരം കരിയറിൽ മുൻപൊരിക്കൽ നിഷേധിച്ചതായി വെളിപ്പെടുത്തി റഷീദ് ഖാൻ. 2023ലെ ഐപിഎൽ സീസണിനിടെ ബിസിസിഐയിലെ ഉന്നതൻ തന്നെ കാണാൻ വന്നുവെന്നും...
- Advertisement -spot_img