മഹീന്ദ്ര തങ്ങളുടെ പുതിയ ഇ.വി കൺസപ്റ്റ് ബി.ഇ റാൽ ഇ അവതരിപ്പിച്ചു. ഹൈദരാബാദിൽ നടക്കുന്ന മഹീന്ദ്ര ഇ.വി ഫാഷൻ വീക്കിലാണ് പുതിയ വാഹനം അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, മഹീന്ദ്ര തങ്ങളുടെ ബോൺ ഇലക്‌ട്രിക് എസ്‌യുവി റേഞ്ച് കൺസെപ്റ്റ് രൂപത്തിൽ യുകെയിൽ അവതരിപ്പിച്ചിരുന്നു. ഹൈദരാബാദിൽ നടന്ന ഇന്ത്യയിലെ ആദ്യത്തെ ഫോർമുല ഇ റേസിന്റെ ഭാഗമായാണ്...
ദുബൈ: ചവറ്റുകുട്ടയില്‍ നിന്നു ലഭിച്ച വന്‍തുക വീതിച്ചെടുത്ത് സ്വന്തമാക്കിയ രണ്ട് പ്രവാസികള്‍ കുടുങ്ങി. ദുബൈയിലാണ് സംഭവം. ഒരു വില്ലയില്‍ അറ്റകുറ്റപ്പണികള്‍ക്ക് എത്തിയ രണ്ട് തൊഴിലാളികള്‍ക്കാണ് അവിടുത്തെ ചവറ്റുകുട്ടയില്‍ നിന്ന് 8,15,000 ദിര്‍ഹം (1.83 കോടിയിലധികം ഇന്ത്യന്‍ രൂപ) ലഭിച്ചത്. ഇതില്‍ നല്ലൊരു പങ്ക് ഇരുവരും നാട്ടിലേക്ക് അയക്കുകയും ചെയ്‍തു. വീട്ടുടമയായ അറബ് വംശജ ഒളിപ്പിച്ചുവെച്ച...
ഡല്‍ഹി: തുര്‍ക്കി ഭൂചലനത്തില്‍ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശിയായ വിജയകുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അനറ്റോളിയയിലെ 24 നിലയുള്ള ഹോട്ടലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജോലി സംബന്ധമായാണ് വിജയകുമാര്‍ തുര്‍ക്കിയിലെത്തിയത്.
രക്ഷാപ്രവര്‍ത്തകര്‍ അയച്ചുകൊടുത്ത ഫോട്ടോ പരിശോധിച്ച ബന്ധുക്കള്‍ മൃതദേഹം വിജയകുമാറിന്റേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു ഇയാളുടെ കയ്യിലുള്ള ടാറ്റൂ കണ്ടാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. ഉത്തരാഖണ്ഡ് സ്വദേശിയായ വിജയകുമാര്‍...
കുവൈത്ത് സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പ്രവാസി ജീവനക്കാരുടെ തൊഴിൽ കരാർ അവസാനിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് വാണിജ്യ മന്ത്രാലയം. വാണിജ്യ മന്ത്രി മാസൻ അൽ നഹേദിന്റെ നിർദേശപ്രകാരം മന്ത്രാലയ അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ അൻസിയാണ് ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന കുവൈത്ത് പൗരന്മാരാല്ലാത്ത 15 പേരുടെ...
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റേതുമെന്ന പോലെ ഇന്ത്യ തന്റെയും വീടാണെന്ന് ജംഇയ്യത്തുൽ ഉലമാ-ഇ-ഹിന്ദ് (മദനി വിഭാഗം) പ്രസിഡന്റ് മഹമൂദ് മദനി. ദില്ലിയിൽ നടന്ന വാർഷിക പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യത്ത് വർദ്ധിച്ചുവരുന്ന ഇസ്‌ലാമോഫോബിയയുടെയും മതപരമായ മുൻവിധികളുടെയും പ്രശ്‌നങ്ങളും അദ്ദേഹം സൂചിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആർഎസ്എസ് മേധാവി...
ദില്ലി: ഓൺലൈൻ ആപ്പുകൾ വഴി പാകം ചെയ്ത ഭക്ഷണ സാധനങ്ങൾ മാത്രമല്ല, പലചരക്ക് സാധനങ്ങളെല്ലാം ഇന്ന് വീട്ടിലെത്തും. ബ്ലിങ്കിറ്റ്, സ്വിഗ്ഗി, ഇൻസ്റ്റമാർട്ട്, സെപ്റ്റോ തുടങ്ങി നിരവധി സംവിധാനങ്ങൾ ഇന്ന് ഇത്തരം സേവനങ്ങൾ നൽകുന്നുണ്ട്. സമയലാഭവും വിലക്കുറവും എല്ലാമാണ് നമ്മളെ ഇതിലേക്ക് ആകർഷിക്കുന്നതും. എന്നാൽ ചിലപ്പോഴെങ്കിലും സാധനം കാണാതെ വാങ്ങുന്ന ഭക്ഷണപദാർത്ഥങ്ങൾ ചിലപ്പോഴെങ്കിലും സുരക്ഷിതമല്ലെന്നാണ് ഒരു...
വയനാട്: വയനാട് തലപ്പുഴ നാൽപ്പത്തിനാലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കണ്ണൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. ആർക്കും പരിക്കില്ല. തീ പടരുന്നത് കണ്ട് യാത്രക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണക്കാൻ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. കാർ പൂർണമായും കത്തി നശിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ദിവസങ്ങൾക്ക് മുൻപ് തലപ്പുഴയിൽ മറ്റൊരു വാഹനം...
ഇന്ത്യൻ പൗരന്മാരെ സംബന്ധിച്ച് ആധാർ കാർഡ് ഒരു പ്രധാന തിരിച്ചറിയൽ രേഖയാണ്. ഓരോ ഇന്ത്യൻ പൗരനും ഒരൊറ്റ ഐഡന്റിഫിക്കേഷൻ നമ്പർ നൽകുന്നതിനായി 2012ലാണ് യുഐഡിഎഐ ആധാർ കാർഡ് ആരംഭിച്ചത്. പേര്, ജനനത്തീയതി, ലിംഗഭേദം, മൊബൈൽ നമ്പർ, വിലാസം, ഫോട്ടോ തുടങ്ങിയ വിവരങ്ങൾ ആധാർ കാർഡിൽ ഉൾപ്പെടുന്നു.
ബാങ്ക് അക്കൗണ്ടുകൾ, പൊതുവിതരണ സംവിധാനം (പിഡിഎസ്), പെൻഷനുകൾ, ഇപിഎഫ്...
ഒകയ ഇവി തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ ഫാസ്റ്റ് എഫ്3 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 99,999 വിലയുള്ള പുതിയ ഒകായ ഇവിയുടെ ഫാസ്റ്റ് എഫ്3 ഇ-സ്കൂട്ടർ ഒറ്റത്തവണ ചാർജ് ചെയ്താൽ 125 കിലോമീറ്റർ സർട്ടിഫൈഡ് ശ്രേണി വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. പുതിയ ഇ-സ്‌കൂട്ടർ വാട്ടർപ്രൂഫും പൊടി പ്രതിരോധവുമുള്ളതാണെന്നും ലോഡിംഗ് കപ്പാസിറ്റിയെ അടിസ്ഥാനമാക്കി...
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി സഹായം പ്രഖ്യാപിച്ചു. വെടിക്കെട്ട് അപകടത്തിൽ മരിച്ച 14 പേരുടെ കുടുംബങ്ങൾക്ക് ഒരു...