കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 24 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി. ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർക്കോട് സ്വദേശി മുഹമ്മദ് ഷിഹാബുദ്ധീനിൽ നിന്നാണ് 439 ഗ്രാം സ്വർണം പിടിച്ചത്. സംശയം തോന്നിയതിനെ തുടർന്ന് യാത്രക്കാരന്റെ ബാഗേജ് പരിശോധിച്ചപ്പോഴാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണം കണ്ടെത്തിയത്. എമർജൻസി ലൈറ്റിൻ്റെ ബാറ്ററി...
തിരുവനന്തപുരം: കാസർകോട് സർക്കാർ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. രമയ്ക്ക് എതിരെ എൻ എ നെല്ലിക്കുന്ന് എംഎൽഎ. ഡോ. രമ പറയുന്നത് ശരിയല്ല. എസ് എഫ് ഐക്കാർ ഒരു അക്രമവും കാണിച്ചിട്ടില്ല. നേരത്തെ എം എസ് എഫ് പ്രവർത്തകരെ ഇതേ പ്രിൻസിപ്പൽ കാലു പിടിപ്പിച്ചു എന്നും എൻ എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു
പ്രിൻസിപ്പൽ വിദ്യാർഥി...
മലപ്പുറം: മുസ്‍ലിം ലീഗ് സംസ്ഥാന കമ്മിറ്റി പുനഃസംഘടന നീളും. ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് പൂർത്തിയാകാത്തതാണ് പുതിയ സംസ്ഥാന കമ്മറ്റി തെരഞ്ഞെടുപ്പിനെയും ബാധിച്ചത്. ചെന്നൈയിൽ നടക്കുന്ന ദേശീയ സമ്മേളനത്തിന് ശേഷമാകും മുസ്‍ലിം ലീഗ് സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുക്കുക.
എറണാകുളം, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ ജില്ലാ മുസ്‍ലിം ലീഗ് കമ്മിറ്റികൾ നേരത്തെ നിശ്ചയിച്ച തീയതിയിൽ പുനഃസംഘടിപ്പിക്കാനായില്ല. ജില്ലാ നേതാക്കൾക്കിടയിലെ...
കുമ്പള : അധ്യാപകനെതിരെ ലൈംഗികാതിക്രമ പരാതിയുമായി വിദ്യാർഥിനികൾ. പോലീസിൽ പരാതി നൽകിയിട്ടും കാര്യമായ നടപടികളുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. എട്ട് വിദ്യാർഥിനികളാണ് അധ്യാപകനെതിരെ പരാതിയുന്നയിച്ചത്. ശരീരഭാഗങ്ങളിൽ സ്പർശിക്കുകയും വാട്ട്സാപ്പിലൂടെ സന്ദേശമയക്കുകയും ചെയ്തെന്നാണ് പരാതി.
സ്കൂളിൽ സ്ഥാപിച്ച പരാതിപ്പെട്ടിയിൽനിന്നാണ് അധ്യാപകനെതിരെ ആദ്യമായി പരാതി ലഭിച്ചത്. സ്കൂൾ കൗൺസലർക്ക് പിന്നീട് എട്ട് വിദ്യാർഥിനികളുടെ പരാതി ലഭിച്ചതായി അധികൃതർ അറിയിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ...
ബെംഗളൂരു: കർണാടകയിൽ പിയു പരീക്ഷകൾ മാർച്ച് ഒമ്പതിന് ആരംഭിക്കാനിരിക്കെ പരീക്ഷാഹാളിൽ ഹിജാബ് ധരിക്കാൻ അനുമതി തേടി പെൺകുട്ടികൾ. കോളേജ് പ്രിൻസിപ്പൽമാർക്കാണ് മുസ്ലിം വിദ്യാർഥിനികൾ ഹിജാബ് ധരിക്കാൻ അനുമതി തേടി അപേക്ഷ നൽകിയത്. എന്നാൽ, അപേക്ഷകൾ പരിഗണിക്കരുതെന്ന് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽമാർക്കും ഓഫീസർമാർക്കും നിർദേശം നൽകി. ഉഡുപ്പി, ചിക്കബല്ലാപ്പൂർ, ചാമരാജനഗർ, ബെംഗളൂരു റൂറൽ ജില്ലകളിലെ...
കാസർകോട്: കെഎസ്ഇബിയുടെ ട്രാൻസ്ഫോർമർ മോഷ്ടിച്ച കേസിൽ രണ്ട് പേർ കാസർകോട് അറസ്റ്റിലായി. അയിരിത്തിരിയിൽ നിന്നാണ് ഇവർ പിടിയിലായത്. തമിഴ്നാട് കടല്ലൂർ സ്വദേശി മണികണ്ഠൻ, തെങ്കാശി സ്വദേശി പുഷ്പരാജ് എന്നിവരാണ് അറസ്റ്റിലായത്. മലയോര ഹൈവേയുടെ നിർമ്മാണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കാൻ സൂക്ഷിച്ചിരുന്ന ട്രാൻസ്ഫോർമറാണ് ഇരുവരും മോഷ്ടിച്ചത്.
അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഇതിലെ ഉയർന്ന പഞ്ചസാര രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും ഗ്ലൂക്കോസ് ടോളറൻസ് കുറയ്ക്കുകയും ചെയ്യും. കുക്കികളും ബിസ്‌ക്കറ്റും ചായയും കഴിച്ച് ആളുകൾ അവരുടെ ദിവസം ആരംഭിക്കുന്നതും സാധാരണമാണ്. എന്നിരുന്നാലും, കൊഴുപ്പ്, പഞ്ചസാര, ഉപ്പ്, കൃത്രിമ ചേരുവകൾ എന്നിവ കൂടുതലുള്ള ഈ അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ പല വിട്ടുമാറാത്ത...
മുംബൈ: റോഡപകടവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട മുസ്‌ലിം യുവാവിന് തടവിന് പകരം അഞ്ച് നേരം നിസ്കാരം നിർബന്ധമാക്കാൻ ഉത്തരവിട്ട് കോടതി. മഹാരാഷ്ട്രയിലെ മലേഗാവ് കോടതിയുടേതാണ് വിധി. യുവാവിനോട് മരങ്ങൾ നാട്ടുപിടിപ്പിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
കുറ്റം ആവർത്തിക്കില്ല എന്ന് ഉറപ്പാക്കിയ പക്ഷം കോടതിക്ക് പ്രതിയെ വെറുതെ വിടാൻ അനുവാദമുണ്ടെന്ന് വിധി പുറപ്പെടുവിച്ചുകൊണ്ട് മജിസ്‌ട്രേറ്റ് തേജ്വന്ത് സിങ് പറഞ്ഞു.
താക്കീത്...
യുഎഇ കോണ്‍സുലേറ്റിലെ ജോലി നഷ്ടമായതിന് കാരണം വ്യവസായി എംഎ യൂസഫലിയാണെന്ന് ചാറ്റില്‍ സ്വപ്‌ന സുരേഷ്. യൂസഫലിക്ക് തന്നെ ഇഷ്ടമല്ലെന്നും അവര്‍ പറയുന്നു. നോര്‍ക്കയിലെ ജോലിയും യൂസഫലി ഇടപെട്ട് മുടക്കുമെന്നും സ്വപ്ന പരാതിപ്പെടുന്നു. എന്നാല്‍ മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന് യൂസഫലിയെ ഭയമില്ലെന്നും ശിവശങ്കര്‍ ചാറ്റില്‍ മറുപടി നല്‍കിയിട്ടുണ്ട്.
യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് രാജിവെച്ച സ്വപ്നക്ക് ജോലി...
ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും കാപ്പ ചുമത്തി അറസ്റ്റുചെയ്ത് മുഴക്കുന്ന് പൊലീസ്. ജില്ലാ കളക്ടര്‍ കാപ്പ ചുമത്തി ഇറക്കിയ ഉത്തരവിലാണ് പൊലീസ് നടപടി. ആറ് മാസത്തെ തടവിനും ഉത്തരവുണ്ട്. ആകാശിനെതിരായ നാല് വര്‍ഷത്തെ കേസുകള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് നടപടി. മാധ്യമങ്ങളിലൂടെ പലപ്പോഴായി നാം കേൾക്കുന്ന ഒരു വാക്കാണ് കാപ്പ നിയമം, കാപ്പ...
മുംബൈ: രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാറുള്ള പ്രകാശ് രാജ്, രാഘവ് ഛദ്ദയുടെ പാർട്ടി മാറ്റത്തെ പരിഹസിക്കാനായി ഒരു മീം ആണ് എക്സിൽ പങ്കുവെച്ചത്. 'കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുക എന്ന...