Latest news

രാജ്യത്ത് 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തി : റിസർവ് ബാങ്ക്

രാജ്യത്ത് 2000 രൂപ നോട്ടുകൾ നിലവിൽ അച്ചടിക്കുന്നില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2018 – 19 സാമ്പത്തികവർഷം 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയതായും റിസർബാങ്ക് ബാങ്ക് നൽകിയ വിവരാവകാശ രേഖകയിൽ വിശദീകരിക്കുന്നു. നോട്ടുകൾ അച്ചടിക്കാനുള്ള തുകയും വളരെ തുച്ഛമാണെന്നും രേഖകൾ വ്യക്തമാക്കുന്നു. 37 ലക്ഷത്തിലധികം 2000 രൂപ നോട്ടുകൾ രാജ്യത്ത് ഇതുവരെ അച്ചടിച്ചിട്ടുണ്ടെന്നും...

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ വിട പറഞ്ഞിട്ട് ഒരു വ‍ർഷം

മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഓര്‍മ്മയായിട്ട് ഒരു വര്‍ഷം. സൗമ്യതയും ലാളിത്യവും പാണ്ഡിത്യവും കൊണ്ട്അണികളുടെ മനസിലിടം നേടിയ നേതാവായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍. 2009- ല്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തോടെയാണ് ഹൈദരലി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷ പദവിയിലെത്തുന്നത്. മതകാര്യങ്ങളും രാഷ്ട്രീയവും സൗമ്യതയോടെ മുന്നോട്ട് കൊണ്ടുപോയ ഹൈദരലി ശിഹാബ്...

യുപിയില്‍ കൊലക്കേസ് പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു

യുപിയിലെ പ്രയാഗ്രാജില്‍ കൊലക്കേസ് പ്രതിയെ പൊലീസ് വെടി വച്ചു കൊന്നു. ഉമേഷ്പാല്‍ കൊലക്കേസ് പ്രതി വിജയ് ചൗധരി എന്ന ഉസ്മാനാണ് കൊല്ലപ്പെട്ടത്. ഇതേ കേസിലെ മറ്റൊരു പ്രതി അര്‍ബാസിനെ കഴിഞ്ഞ മാസം 27ന് യുപി പൊലീസ് സമാനമായ സാഹചര്യത്തില്‍ വകവരുത്തിയിരുന്നു. ഇതോടെ ആറ് പ്രതികളുള്ള കേസില്‍ രണ്ട് മുഖ്യ പ്രതികളെയാണ് പോലീസ് ഏറ്റുമുട്ടലിലില്‍ കൊലപ്പെടുത്തിയത്. ബിഎസ്പി...

യുവമോർച്ച നേതാവിന്റെ കൊലപാതകം; പോപ്പുലർ ഫ്രണ്ടിന്റെ ‘ഹിറ്റ് ടീം’ അംഗം അറസ്റ്റിൽ

ബെംഗളൂരു ∙ കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുൻ ജില്ലാ സെക്രട്ടറിയായ എം.എച്ച്. തുഫയ്ൽ എന്നയാളെ അറസ്റ്റ് ചെയ്തു. ദേശീയ അന്വേഷണ ഏജൻസിയാണ് (എൻഐഎ) ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ‍ ഇസ്‌ലാമിക ഭരണം കൊണ്ടുവരാനായി പോപ്പുലർ ഫ്രണ്ട് രൂപീകരിച്ച ‘സർവീസ് ടീമി’ൽ അംഗമാണ് തുഫയ്‌ലെന്ന് എൻഐഎ...

‘ഈ വരുന്ന മാർച്ച് എട്ടിന് എന്റെ രണ്ടാമത്തെ വിവാഹമാണ്’ ; കുറിപ്പ് പങ്കുവച്ച് ഷുക്കൂര്‍ വക്കീല്‍

രണ്ടാമത്തെ വിവാഹത്തിനൊരുങ്ങുന്നുവെന്ന്‌ നടനും അ‍ഡ്വക്കറ്റുമായ ഷൂക്കൂർ. ഈ വരുന്ന മാർച്ച് എട്ടിന് എന്റെ രണ്ടാം വിവാഹമാണ് എന്ന തലക്കെട്ടോടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഭാര്യയെ തന്നെയാണ് അദ്ദേഹം വീണ്ടും നിയമപ്രകാരം ഒരിക്കൽ കൂടി വിവാഹം ചെയ്യുന്നത്. ഇതിന് പിന്നിൽ ഒരു കാരണവുമുണ്ടെന്നും അദ്ദേഹം പറയുന്നു. മുസ്​ലിം വ്യക്തി നിയമത്തിലെ വ്യവസ്ഥ മറികടക്കാനും തന്റെ സ്വത്തുക്കളുടെ...

യുഎഇയിലേക്ക് ഏത് ജോലിയും ചെയ്യാവുന്ന വിസ ലഭ്യമാക്കി ഫ്രീലാൻസർ വിസാസ് ഡോട്‌കോം

ദുബായ് : യുഎഇയിലേക്ക് വിസിറ്റിങ് വിസ എടുത്ത് ജോലി അന്വേഷിച്ചു പോകുന്നവർക്കും പ്രൊഫഷണലുകൾക്കും ഒരു പോലെ സഹായകരമാകുന്ന വിസ ഇപ്പോൾ ‘ ഫ്രീലാൻസർ വിസാസ് ഡോട്‌കോം’ലഭ്യമാക്കുന്നു. 18 വർഷത്തോളമായി ഷാർജ ആസ്ഥാനമായി ദുബായിലും അബൂദാബിയിലും ഓഫീസുള്ള സ്മൂത്ത് മാൻപവർ സപ്പ്‌ളൈ ആണ് ഫ്രീലാൻസർ വിസാസ് (www.freelancervisas.com ) എന്ന പോർട്ടൽ ആരംഭിച്ചിട്ടുള്ളത്. ബിഗ്മേക്കർ ഐ ടി...

ദുബായിൽ സ്വന്തമായി വീട്, വാടകക്ക് നൽകിയാൽ നാട്ടിൽ ലഭിക്കുന്നതിന്റെ പത്തിരട്ടി വരുമാനം; യുഎഇയിൽ ഫ്‌ളാറ്റുകൾ വാങ്ങുന്നവരുടെ എണ്ണം വർധിക്കുന്നു

ദുബായ്: ദുബായിൽ എത്തിപ്പെടുക എന്നതായിരുന്നു ഒരു കാലത്ത് മലയാളികളുടെ സ്വപ്നം. ഇന്ന് അനുദിനം ദുബായിയും ഷാർജയും അബൂദബിയും എല്ലാം ഉൾപ്പെടുന്ന യുഎഇയിൽ അപ്പാർട്ട്‌മെന്റുകളും വില്ലകളും സ്വന്തമായി വാങ്ങുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഇങ്ങനെ വാങ്ങുന്നവരിൽ മലയാളികളോട് മത്സരിക്കാൻ ഇന്ത്യയിലെ മറ്റ് സംസ്ഥാനക്കാരും ഇതര രാജ്യക്കാരുമെല്ലാം ഉണ്ട്. ഇന്ത്യക്കാരെ പോലെ തന്നെ റഷ്യക്കാരും ചൈനക്കാരുമെല്ലാം അപ്പാർട്ട്‌മെന്റുകൾ വാങ്ങുന്നതിൽ മുന്നിൽ...

ലോകത്തിലെ ഏറ്റവും മികച്ച സാൻഡ്‍വിച്ചുകളുടെ പട്ടികയിൽ ഇടം പിടിച്ച് വട പാവും

മുംബൈ:സ്ട്രീറ്റ് ഫുഡ് പ്രേമികളുടെ ഇഷ്ടഭക്ഷണമാണ് വട പാവ്. മുംബൈയുടെ സ്ട്രീറ്റ് ഫുഡായ വട പാവ് ഇന്ത്യയൊട്ടാകെ ജനപ്രിയമാണ്. മുംബൈക്ക് പുറമെ ഇന്ന് ഇന്ത്യക്ക് അകത്തും പുറത്തുമെല്ലാം സുലഭമായി ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും മികച്ച സാൻഡ്വിച്ചുകളുടെ പട്ടികയിലും വട പാവ് ഇടം പിടിച്ചിരിക്കുന്നു. ട്രാവൽ ഗൈഡ് പ്ലാറ്റ്ഫോമായ ടേസ്റ്റ് അറ്റ്ലസ് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മികച്ച...

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിൽ മാത്രം പന്ത്രണ്ട് പേർ, ശമ്പളമായി ചെലവാക്കുന്നത് ലക്ഷങ്ങൾ, കരാർ ഒരു വർഷം കൂടി നീട്ടി

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യൽ മീഡിയ സംഘത്തിന്റെ കരാർ ഒരു വർഷം കൂടി നീട്ടി നൽകാൻ തീരുമാനം. പന്ത്രണ്ടംഗ സംഘമാണ് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ സംഘത്തിലുള്ളത്. ഇവർക്ക് ശമ്പളയിനത്തിൽ മാത്രം സർക്കാരിന് 6,64,490 രൂപയാണ് ചെലവാകുന്നത്. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ് അടക്കമുള്ള സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുക, വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്യുക എന്നിവ മാത്രമാണ്...

വീണ്ടും ഭൂകമ്പബാധിതർക്ക് സഹായമായി റൊണാൾഡോ; ഇത്തവണ അയച്ചത് ഒരു വിമാനം നിറയെ സാധനങ്ങൾ

അൻപത്തിനായിരത്തിന് മുകളിൽ മനുഷ്യരുടെ ജീവനെടുത്ത തുർക്കിയിലേറെയും സിറിയയിലെയും ജനങ്ങൾക്ക് വീണ്ടും സഹായവുമായി ഫുട്ബോളിലെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരു വിമാനം നിറയെ സാധനങ്ങളാണ് താരം ഇത്തവണ ഇരു രാജ്യങ്ങളിലേക്കും അയച്ചത്. ദുരന്ത ബാധിതർക്ക് അത്യാവശ്യമായി വേണ്ട ടെന്റുകൾ, ഭക്ഷണപ്പൊതികൾ, തലയിണകൾ, പുതപ്പുകൾ, കിടക്കകൾ, ബേബി ഫുഡ്, പാൽ, മെഡിക്കൽ സപ്ലൈസ് എന്നിവയാണ് വിമാനത്തിൽ...
- Advertisement -spot_img

Latest News

ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണം; രാജ്യസഭാധ്യക്ഷന് അപേക്ഷനൽകി എഎപി

ന്യൂഡൽഹി: ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് അപേക്ഷ നൽകി എഎപി. പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ സഞ്ജയ്...
- Advertisement -spot_img