Latest news

കാര്‍ വാങ്ങാൻ പ്ലാനുണ്ടോ? ഇതാ വമ്പൻ മൈലേജുമായി വരാനിരിക്കുന്ന കൊക്കിലൊതുങ്ങും കാറുകൾ!

ഇന്ത്യയിൽ എസ്‌യുവികളുടെ ഡിമാൻഡ് എക്കാലത്തെയും ഉയർന്നതാണ്. എന്നിരുന്നാലും, ചെറിയ കാറുകളും പ്രീമിയം ഹാച്ച്ബാക്കുകളും ഇപ്പോഴും രാജ്യത്ത് വില്‍പ്പന കണക്കുകള്‍ വർദ്ധിപ്പിക്കുന്നു. വരും വർഷങ്ങളിൽ, ചെറുകാർ വിഭാഗത്തിൽ നാല് പ്രധാന ഉൽപ്പന്ന ലോഞ്ചുകൾക്ക് നമ്മുടെ വിപണി സാക്ഷ്യം വഹിക്കും. ഇതാ രാജ്യത്ത് വരാനിരിക്കുന്ന മികച്ച നാല് ചെറുകാറുകളുടെ ചില പ്രധാന വിശദാംശങ്ങൾ പുതിയ തലമുറ മാരുതി സ്വിഫ്റ്റ് പുതുതലമുറ...

ഇഫ്താർ പദ്ധതികൾക്ക് സാമ്പത്തിക സംഭാവനകൾ ശേഖരിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം

ജിദ്ദ: റമദാനിൽ നോമ്പുകാർക്കോ മറ്റോ ഇഫ്താർ പദ്ധതികൾക്കായി സാമ്പത്തിക സംഭാവനകൾ ശേഖരിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. പള്ളികളിലെ ഇമാമുമാർക്കും മുഅദ്ദിനുകൾക്കുമുള്ള (ബാങ്ക് വിളിക്കുന്നവർ) മുന്നറിയിപ്പിലാണ് ഇക്കാര്യമുള്ളത്. റമദാനെ സ്വീകരിക്കുന്നതിനും വിശ്വാസികൾക്ക് സേവനം നൽകുന്നതിനുമായി പള്ളികൾ ഒരുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇസ്ലാമിക കാര്യ, കാൾ ആൻഡ് ഗൈഡൻസ് മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ്...

ട്രെയിനിന്റെ അവസാന കോച്ചിന് പിന്നില്‍ X എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് എന്തിനെന്ന് അറിയാമോ?

ന്യൂഡല്‍ഹി: ട്രെയിനിന്റെ അവസാനത്തെ കോച്ചിന് പിന്നില്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ X എന്ന അക്ഷരം എഴുതിയിരിക്കുന്നത് നമ്മളൊക്കെ കണ്ടിട്ടുണ്ടാവും. എന്നാല്‍ എന്തിനാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്? അതിന് പ്രത്യേകിച്ച് എന്തെങ്കിലും അര്‍ഥമുണ്ടോ എന്ന് ചിന്തിച്ചിട്ടുണ്ടോ? അറിയില്ലെങ്കില്‍ സാരമില്ല. ആ X -ന്റെ പിന്നിലെ വസ്തുത എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് റെയില്‍വേ മന്ത്രാലയം. X എന്ന് രേഖപ്പെടുത്തുന്നത് അത് ട്രെയിനിന്റെ അവസാനത്തെ...

ലൈംഗികബന്ധത്തിനായി വിളിച്ചുവരുത്തി; ഗ്രീഷ്മ ചതിച്ചെന്ന് ഷാരോണ്‍ വെളിപ്പെടുത്തിയതായി കുറ്റപത്രം

തിരുവനന്തപുരം: ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ചതിച്ചെന്നും താൻ മരിച്ചുപോകുമെന്നും കാമുകനായ ഷാരോണ്‍ രാജ് ഐ.സി.യുവിൽവച്ച് ബന്ധുവിനോട് കരഞ്ഞു പറഞ്ഞതായി കുറ്റപത്രം. ജ്യൂസിൽ കീടനാശിനി കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ജില്ലാ ക്രൈംബ്രാഞ്ച് സമർപിച്ച കുറ്റപത്രത്തിലാണ് പരാമർശം. ഗ്രീഷ്മയും ഷാരോണും പലതവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഷാരോണിന്...

സ്വന്തം മതാചാര പ്രകാരം ക്ഷേത്രത്തിൽ വിവാഹിതരായി മുസ്ലിം ദമ്പതിമാര്‍

ഷിംല: മത സൗഹാര്‍ദ്ദ സന്ദേശം നൽകാൻ സ്വന്തം മതാചാരപ്രകാരം ക്ഷേത്രത്തിൽ വിവാഹം നടത്തി മുസ്ലിം ദമ്പതിമാര്‍. ഇസ്ലാമിക മതാചാര പ്രകാരം നടന്ന ചടങ്ങുകളെല്ലാം ഹൈന്ദവ ക്ഷേത്രമായ താക്കൂര്‍ സത്യനാരായൺ ക്ഷേത്ര കോപ്ലംക്സിലായിരുന്നു നടന്നത്. ഷിംല ജില്ലയിലെ റാംപൂരിൽ വിശ്വഹിന്ദ് പരിഷത്തിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. ഹിന്ദു- മുസ്ലിം വിഭാഗങ്ങളിൽ പെട്ടവരെല്ലാം വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. മത...

റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തില്‍ മാര്‍ച്ച് എട്ട് മുതല്‍ സന്ദര്‍ശകരെ അനുവദിക്കില്ല

കാഞ്ഞങ്ങാട്: റാണിപുരം ഇക്കോ ടൂറിസം ഏരിയയില്‍ ജല ലഭ്യത കുറവായതിനാല്‍ മാര്‍ച്ച് 8 മുതല്‍ ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ സന്ദര്‍ശകരെ അനുവദിക്കുന്നതല്ലെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.  

യാത്രക്കാരുടെ ഉറക്കമാണ് പ്രധാനം; രാത്രിയിലെ പാട്ടും, ഫോൺവിളിയും, ബഹളങ്ങളും നിരോധിച്ച് റെയിൽവേ

രാത്രിയാത്രകൾ അച്ചടക്കപൂർണമാക്കാൻ മാർഗദിർദേശവുമായി റെയിൽവേ. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് രാത്രി പത്ത് മണിക്കുശേഷം നിരവധി നിയമങ്ങൾ യാത്രികൾ പാലിക്കേണ്ടതുണ്ട്. രാത്രി 10നുശേഷം യാത്രക്കാർ ഉച്ചത്തിൽ സംസാരിക്കാനോ, പാട്ട് കേൾക്കാനോ, ലൈറ്റുകൾ തെളിക്കാനോ പാടില്ലെന്ന് നിയമം പറയുന്നു. അതത് സീറ്റുകളിലോ കമ്പാർട്ടുമെന്റുകളിലോ കോച്ചുകളിലോ ഉള്ള യാത്രക്കാർക്ക് രാത്രിയിൽ ഇയർഫോണില്ലാതെ ഉയർന്ന ശബ്ദത്തിൽ മൊബൈലിൽ സംസാരിക്കാനോ ഉച്ചത്തിലോ സംഗീതം...

‘ഹിജാബ് നിരോധനത്തിന് ശേഷം, പരീക്ഷയെഴുതുന്ന മുസ്ലീം വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചു’: കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്

ഹിജാബ് നിരോധനത്തിന് ശേഷം സംസ്ഥാനത്ത് പരീക്ഷയെഴുതുന്ന മുസ്ലീം വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്. “ഹിജാബ് നിരോധനത്തിന് ശേഷം കൂടുതൽ മുസ്ലീം സഹോദരിമാർ പരീക്ഷയെഴുതി, ഇപ്പോൾ കൂടുതൽ മുസ്ലീം പെൺകുട്ടികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു. ഹിജാബ് ധരിച്ച പെൺകുട്ടികളെ പരീക്ഷാ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉഡുപ്പിയിലെ മുസ്ലീം സംഘടനകളുടെ...

കണ്ണൂരിലെത്തിയ വിമാനത്തിന്റെ ശുചിമുറിയിൽ 1.42 കോടി രൂപയുടെ സ്വർണം ഉപേക്ഷിച്ചനിലയിൽ

മട്ടന്നൂർ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ വിമാനത്തിൽ സ്വർണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെ 3.40ന് അബുദാബിയിൽ നിന്നെത്തിയ ഗോ ഫസ്റ്റ് വിമാനത്തിന്റെ ശുചിമുറിയിലാണ് 2536 ഗ്രാം സ്വർണം കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിആർഐ കൊച്ചി യൂണിറ്റാണ് പരിശോധന നടത്തിയത്. കറുത്ത തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണം. ഇതിനു വിപണിയിൽ ഏകദേശം 1.42 കോടി...

മുഖ്യമന്ത്രി പിണറായിക്കെതിരെ അഴിയൂരിൽ ലഹരി മാഫിയ ക്യാരിയറാക്കിയ പെൺകുട്ടിയുടെ അമ്മ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിയൂരിൽ ലഹരി മാഫിയ ക്യാരിയർ ആക്കിയ പെൺകുട്ടിയുടെ അമ്മ. അന്വേഷണം നടക്കുന്ന പോക്സോ കേസിലെ ഇരയെ സംശയിക്കുന്ന തരത്തിലാണ് മുഖ്യമന്ത്രി പ്രസ്താവന നടത്തിയതെന്ന് അവർ കുറ്റപ്പെടുത്തി. തങ്ങൾ നീതി ലഭിക്കാൻ എവിടെ പോകും? ഡി വൈ എസ് പി ഓഫീസിലേക്ക് വിളിച്ചപ്പോൾ ശാസ്ത്രീയ പരിശോധന ഫലം റിപ്പോർട്ട്‌ കിട്ടിയാൽ മാത്രമേ...
- Advertisement -spot_img

Latest News

ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണം; രാജ്യസഭാധ്യക്ഷന് അപേക്ഷനൽകി എഎപി

ന്യൂഡൽഹി: ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് അപേക്ഷ നൽകി എഎപി. പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ സഞ്ജയ്...
- Advertisement -spot_img