Latest news

രാത്രി വനിതാ സുഹൃത്തിന്റെ വീട്ടിൽ നിന്നിറക്കി മർദിച്ചു, ചികിത്സയിലായിരുന്ന ബസ് ഡ്രൈവർ മരിച്ചു; സദാചാര ഗുണ്ടകൾ ഒളിവിൽ

തൃശൂർ: തിരുവാണിക്കാവിൽ സദാചാര ആക്രമണത്തിനിരയായ യുവാവ് മരിച്ചു. ചിറയ്ക്കല്‍ കോട്ടം മമ്മസ്രയില്ലത്ത് ഷംസുദ്ദീന്റെ മകൻ സഹർ (32) ആണ് മരിച്ചത്. ഫെബ്രുവരി പതിനെട്ടിന് അർദ്ധരാത്രിയാണ് യുവാവിന് ക്രൂരമർദനമേറ്റത്. തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. തൃശ്ശൂർ-തൃപ്രയാർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു സഹർ. പ്രവാസിയുടെ ഭാര്യയായ സുഹൃത്തിന്റെ വീട്ടിൽ നിന്നിറക്കി മർദിക്കുകയായിരുന്നുവെന്നാണ് വിവരം. അർദ്ധ രാത്രി ഫോൺ...

ജില്ലയിൽ ഫെബ്രുവരിയിൽമാത്രം 3097 ഹെൽമറ്റ് കേസ്‌

കാസർകോട്‌ :റോഡപകടങ്ങളിൽ ഇരുചക്ര വാഹന യാത്രക്കാരുടെ മരണനിരക്ക് കൂടിയ സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് ആർടിഒ എൻഫോഴ്സ്മെന്റ് വിഭാഗം ഹെൽമറ്റ് പരിശോധന ശക്തമാക്കി. ഫെബ്രുവരിയിൽ മാത്രം ആർടിഒ എൻഫോഴ്‌സ്മെന്റ്‌ വിഭാഗം ജില്ലയിൽ രജിസ്റ്റർ ചെയ്തത് 3097 ഹെൽമറ്റ് കേസ്‌. 15,48,500 രൂപ പിഴയും ചുമത്തി. ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് ധരിക്കാതെയുള്ള യാത്ര, പിൻസീറ്റിലുള്ളവർ ഹെൽമറ്റില്ലാതെയുള്ള യാത്ര...

ഉച്ചത്തില്‍ പാട്ട് കേള്‍ക്കാനും സംസാരിക്കാനും വിലക്ക്, ലൈറ്റുകള്‍ ഓഫാക്കണം; രാത്രി യാത്രയ്ക്ക് പുതിയ നിര്‍ദേശങ്ങളുമായി റെയില്‍വേ

രാത്രി യാത്ര അച്ചടക്കമുള്ളതാകാന്‍ പുതിയ നിര്‍ദേശങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ. രാത്രി പത്ത് മണിക്ക് ശേഷം പാലിക്കേണ്ട പുതിയ നിരവധി നിര്‍ദേശങ്ങളാണ് റെയില്‍വേ അധികൃതര്‍ നല്‍കിയിരിക്കുന്നത്. രാത്രി യാത്രക്കാരുടെ ഉറക്കത്തെ ബാധിക്കാതിരിക്കാനാണ് നിര്‍ദ്ദേശങ്ങളേറെയും. ഫോണില്‍ ഉച്ചത്തില്‍ പാട്ട് കേള്‍ക്കുന്നതും ഉച്ചത്തില്‍ സംസാരിക്കുന്നതും വിലക്കി. ട്രെയിനില്‍ നൈറ്റ് ലൈറ്റുകള്‍ ഒഴികെ മറ്റ് ലൈറ്റുകള്‍ ഓണാക്കി വയ്ക്കാന്‍ പാടില്ല. ടിടിഇ...

കൂട്ടുകാരന് വേണ്ടി കോട്ടയത്ത് നിന്നും കാമുകിയെ ബൈക്കിൽ കൊണ്ടുവന്ന് സുഹൃത്ത്, സ്ഥലത്തെത്തിച്ചപ്പോൾ ഇനി തനിക്ക് വേണ്ടെന്ന് കാമുകൻ, പെൺകുട്ടി ഒമ്പതാംക്ലാസ് വിദ്യാർത്ഥിനി

നേമം: സുഹൃത്തിനു വേണ്ടി കോട്ടയം തലയോലപ്പറമ്പിൽ നിന്ന് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുവന്ന യുവാവും സുഹൃത്തും നടറോഡിൽ തമ്മിലടിച്ചു. റസൽപുരം സ്വദേശി ധനുഷ് (19) തേമ്പാമുട്ടം സ്വദേശി വിജിത്ത് (24) എന്നിവരാണ് തമ്മിൽത്തല്ലിയത്. സോഷ്യൽ മീഡിയ വഴി ധനുഷാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പരിചയപ്പെട്ടത്. വിജിത്തിന്റെ ഫോണിലൂടെയായിരുന്നു ഇരുവരും തമ്മിൽ സംസാരിച്ചിരുന്നത്. ഞായറാഴ്ച രാവിലെ കോട്ടയത്തു...

ഹക്കീം ഫൈസിക്കെതിരായ സമസ്ത നടപടിയില്‍ പ്രതിഷേധം; കലോത്സവം നിർത്തിവച്ച് വാഫി കോളജ്

കണ്ണൂർ: അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരിക്കെതിരായ സമസ്ത നടപടിയിൽ പ്രതിഷേധിച്ച് കലോത്സവം നിർത്തിവച്ച് വാഫി കോളജ്. തലശ്ശേരി ചൊക്ലിയിലെ കടുക്ക ബസാറിലുള്ള സി.ഐ.സി സ്ഥാപനമായ എം.ടി.എം വാഫി കോളജിലാണ് എല്ലാ വര്‍ഷവും നടത്താറുള്ള ഫെസ്റ്റ് ഇത്തവണ വേണ്ടെന്നു വച്ചത്. നേരത്തെ നിശ്ചയിച്ചിരുന്ന കലോത്സവം പുതിയ സാഹചര്യത്തിൽ നിർത്തിവയ്ക്കുകയാണെന്ന് വിദ്യാർത്ഥി യൂനിയൻ അറിയിച്ചു. ഈ വർഷവും പാണക്കാട്...

‘നൗഫല്‍ ബിന്‍ യൂസഫിനെ നൗഫല്‍ ബിന്‍ ലാദന്‍ എന്നു വിളിക്കണോ’; ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറെ തീവ്രവാദിയോട് ഉപമിച്ച് എംവി ജയരാജന്‍, പ്രതിഷേധം

ഏഷ്യാനെറ്റ് ന്യൂസ് കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിനെ മതപരമായി അധിക്ഷേപിച്ച് സിപിഎംകണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. അല്‍ഖ്വയ്ദ മുന്‍ തലവന്‍ ഒസാമ ബിന്‍ലാദനോട് ബന്ധപ്പെടുത്തി നൗഫല്‍ ബിന്‍ യൂസഫിനെ അദേഹം ഉപമിച്ചത്. ഒസാമ ബിന്‍ ലാദന്‍ എന്ന് കേട്ടിട്ടേ ഉള്ളൂ. നൗഫല്‍ ബിന്‍ യൂസഫ് എന്ന് പറഞ്ഞ പേരിന്റെ സ്ഥാനത്ത് നൗഫല്‍ ബിന്‍...

ഉപ്പള കേന്ദ്രീകരിച്ച് പണമിടപാട് തട്ടിപ്പ്; നിരവധി പേർ ഇരയായതായി സൂചന

കു​മ്പ​ള: ഉ​പ്പ​ള കേ​ന്ദ്രീ​ക​രി​ച്ച് വ​ൻ പ​ണ​മി​ട​പാ​ട് ത​ട്ടി​പ്പ് സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും നി​ര​വ​ധി പേ​ർ ഇ​ര​യാ​യ​താ​യും സൂ​ച​ന. ഇ​ട​പാ​ടു​ക​ളി​ൽ ല​ക്ഷ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​വ​രാ​ണ് സം​ഘ​ത്തി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്. സം​ഘ​ത്തി​ൽ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി​മാ​സം വ​ലി​യ തു​ക ലാ​ഭ​വി​ഹി​തം വാ​ഗ്​​ദാ​നം ചെ​യ്തു കൊ​ണ്ടാ​ണ് സം​ഘം ഇ​ര​ക​ളെ വ​ല​യി​ലാ​ക്കു​ന്ന​ത്. വാ​ഗ്​​ദാ​ന​ങ്ങ​ളി​ൽ വീ​ണു പോ​യ സാ​ധാ​ര​ണ​ക്കാ​രും പാ​വ​പ്പെ​ട്ട​വ​രു​മാ​യ പ​ല​രും...

കർണാടകയിൽ ബിജെപി മന്ത്രിയും ജെഡിഎസ് എംഎൽഎയും കോൺഗ്രസില്‍; ഇനി ഡികെ മാജിക്

ബെംഗളൂരു ∙ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ണാടകയില്‍ ബിജെപിക്ക് തിരിച്ചടിയായി കൂടുതൽ കൂടുമാറ്റങ്ങള്‍. വൊക്കലിഗ നേതാവും യുവജന–കായിക വകുപ്പ് മന്ത്രിയുമായ കെ.സി. നാരായണ ഗൗഡ കോണ്‍ഗ്രസില്‍ ചേരുമെന്ന് പ്രഖ്യാപിച്ചു. അതേസമയം, ഗൗഡയുടെ വരവിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം ഉയര്‍ന്നെങ്കിലും അത് തണുപ്പിക്കാനുള്ള ശ്രമത്തിലാണ് പിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍. 2019ല്‍ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ദള്‍–കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിക്കാന്‍ ബിജെപി ചാക്കിട്ടുപിടിച്ചവരില്‍...

വിദ്യാർഥികൾക്കുള്ള യാത്രാ നിരക്കിളവ് കർണാടകയെ മാതൃകയാക്കണം

കാസർകോട് ∙ കെഎസ്ആർടിസി ബസുകളിൽ വിദ്യാർഥികൾക്കുള്ള യാത്രാ നിരക്കിളവ് സംബന്ധിച്ച കാര്യങ്ങൾ ജില്ലയിൽ വിദ്യാർഥികൾക്കിടയിൽ വലിയ രീതിയിൽ ചർച്ചാ വിഷയമാകുകയാണ്.മഞ്ചേശ്വരം എംഎൽഎ എ.കെ.എം.അഷ്റഫിന്റെ ഇടപെടലിനെ തുടർന്ന് മംഗളൂരുവിലേക്കുള്ള വിദ്യാർഥികൾക്ക് അടുത്ത അധ്യയന വർഷം മുതൽ സീസൺ ടിക്കറ്റ് അടിസ്ഥാനത്തിൽ കൺസഷൻ നൽകാമെന്ന് ഗതാഗത മന്ത്രി നിയമസഭയിൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മംഗളൂരുവിലെ വിദ്യാർഥികൾക്ക് കർണാടക...

മുസ്ലിം ലീഗ് മുന്നണിമാറ്റ സാധ്യതകളില്ല, യുഡിഎഫ് ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും സാദിഖലി ശിഹാബ് തങ്ങൾ

കോഴിക്കോട്: ലീഗിന്റെ മുന്നണി മാറ്റ സാധ്യതകൾ തള്ളി സാദിഖലി ശിഹാബ് തങ്ങൾ. യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ.  ലീഗ് വർഗീയപാർട്ടിയല്ലെന്ന സിപിഎം അഭിപ്രായം പൊതുജനാഭിപ്രായം  കൂടിയാണെന്നും സാദിഖലി  തങ്ങൾ. മുന്നണി മാറണമെന്ന അഭിപ്രായം പലർക്കും ഉണ്ടാകാമെങ്കിലും യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് മുസ്ലീം ലീഗിന്റെ ലക്ഷ്യമെന്ന് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. മുന്നണി...
- Advertisement -spot_img

Latest News

ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണം; രാജ്യസഭാധ്യക്ഷന് അപേക്ഷനൽകി എഎപി

ന്യൂഡൽഹി: ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് അപേക്ഷ നൽകി എഎപി. പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ സഞ്ജയ്...
- Advertisement -spot_img