Latest news

മറ്റു സംസ്ഥാനങ്ങളിലും മുന്നണി സാധ്യത തേടും, കേരളത്തിൽ മുന്നണി മാറ്റം ആലോചിച്ചിട്ടില്ല: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: മറ്റു സംസ്ഥാനങ്ങളിലും മുന്നണി സാധ്യത തേടുമെന്ന് മുസ്‍ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കേരളം, തമിഴ്നാട് മാതൃകയിൽ മറ്റു സംസ്ഥാനങ്ങളിൽ മുന്നണി സാധ്യത തേടും. ദേശീയ തലത്തിൽ സംഘടന ശക്തിപ്പെടുത്താൻ ഏകവർഷ പരിപാടി പ്രഖ്യാപിക്കും. കേരളത്തിൽ മുന്നണി മാറ്റം ലീഗ് ആലോചിച്ചിട്ടില്ല. സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു....

ഭാര്യ ചിക്കന്‍ കറി ഉണ്ടാക്കിയില്ല; തല അടിച്ചുപൊട്ടിച്ച്, കൈ തല്ലിയൊടിച്ച് ഭര്‍ത്താവ്

ചന്ദ്രപൂർ: ചിക്കന്‍ കറിയുണ്ടാക്കാത്തതില്‍ ദേഷ്യം പൂണ്ട ഭര്‍ത്താവ് ഭാര്യയുടെ തല അടിച്ചുപൊട്ടിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്തു. തലയില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ചന്ദ്രപൂരില്‍ ഹോളിയുടെ അന്നാണ് സംഭവം. മാര്‍ക്കറ്റില്‍ നിന്നും ചിക്കന്‍ വാങ്ങി കൊണ്ടുവന്ന ഭര്‍ത്താവ് ഭാര്യയോട് കറിയുണ്ടാക്കാന്‍ പറഞ്ഞു. എന്നാല്‍ ഭക്ഷണം റെഡിയാണെന്നും ഇപ്പോള്‍ പറ്റില്ലെന്നും...

എസ്എംഎസ് ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ പണം നഷ്ടമായി; പരാതിയുമായി നഗ്മ

സൈബര്‍ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടതായി നടി നഗ്മ. ഒരു ലക്ഷം രൂപയാണ് താരത്തിന് നഷ്ടമായിരിക്കുന്നത്. മൊബൈലില്‍ വന്ന എസ്എംഎസ് ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് നഗ്മയ്ക്ക് പണം നഷ്ടമായത്. പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് നഗ്മ ഇപ്പോള്‍. ബാങ്കുകള്‍ അയക്കുന്നതിന് സമാനമായ സന്ദേശമാണ് തനിക്ക് ലഭിച്ചത് എന്നാണ് നഗ്മ പറയുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്തയുടന്‍ ഒരാള്‍ തന്നെ വിളിച്ചു....

അബൂബക്കര്‍ സിദ്ദിഖ് വധക്കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍

മഞ്ചേശ്വരം: സീതാംഗോളി മുഗുവിലെ അബൂബക്കര്‍ സിദ്ദിഖിനെ (32) പൈവളിഗെയില്‍ മരത്തില്‍ തലകീഴായി കെട്ടിത്തൂക്കി തല്ലിക്കൊന്ന കേസിലെ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ഉദ്യാവര്‍ സ്വദേശിയും കയര്‍ക്കട്ടയിലെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ മുഹമ്മദ് നിയാസിനെ(35)യാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ശേഷം മുഹമ്മദ്...

ഡല്‍ഹിയിലെ ഹവാല കേസ്; മഞ്ചേശ്വരം സ്വദേശിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു

മഞ്ചേശ്വരം: ഡല്‍ഹിയിലെ ഹവാലകേസുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം സ്വദേശിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം കുഞ്ചത്തൂരിലെ മുഹമ്മദ് ആബിദിനെ(42)യാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. മാസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയാണ് മുഹമ്മദ് ആബിദ്. കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ആബിദ് അവിടെ നിന്ന് മുങ്ങിയതായിരുന്നു. ആബിദ് മഞ്ചേശ്വത്തുള്ളതായി എന്‍.ഐ.എക്ക് സൂചന ലഭിച്ചിരുന്നു....

ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി വാട്ടർ ടാങ്കിലിട്ടു; അവിഹിത സംശയം മാത്രമായിരുന്നില്ല കാരണം, തുമ്പായത് കള്ളനോട്ട്

ബിലാസ്പുര്‍: അവിഹിത ബന്ധം സംശയിച്ച് ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി മുറിച്ച് വീട്ടിലെ വാട്ടർ ടാങ്കിൽ തള്ളിയ കേസിലെ അന്വേഷണത്തിന് തുമ്പായത് കള്ളനോട്ട് കേസിലെ അന്വേഷണം. ബിലാസ്പൂരിലെ ഉസ്ലാപൂരിലാണ് ദാരുണമായ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവായ പവൻ താക്കൂർ (32) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സതി സഹു എന്ന 23കാരിയാണ് കൊല്ലപ്പെട്ടത്. സതിയെ...

അമിത വേ​ഗത, ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടു; വാഹനം മരത്തിലിടിച്ച് കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം

ടികംഗഢ് (മധ്യപ്രദേശ്): മധ്യപ്രദേശിലെ ടികംഗഡിലെ ജതാര റോഡിൽ വാഹനം മരത്തിലിടിച്ച് കുടുംബത്തിലെ അഞ്ച് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാല് പേർ സംഭവസ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. കാർ അമിത വേഗത്തിലായിരുന്നതിനാൽ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് മരത്തിലിടിക്കാൻ ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ എല്ലാവരെയും ജില്ലയിലെ...

വീണ്ടും വൻ തിരിച്ചടിയേറ്റ് ബിജെപി; തമിഴ്നാട്ടില്‍ ഐടി വിംഗ് ജില്ലാ പ്രസിഡന്‍റ് അടക്കം 13 പേര്‍ പാർട്ടി വിട്ടു

ചെന്നൈ: ബിജെപിക്ക് വൻ തിരിച്ചടി നല്‍കി തമിഴ്നാട്ടില്‍ ഭാരവാഹികളുടെ കൂട്ടരാജി. തമിഴ്നാട് ബിജെപിയിൽ നിന്ന് 13 ഭാരവാഹികളാണ് പാർട്ടി വിട്ട് അണ്ണാ ഡിഎംകെയിൽ ചേർന്നത്. ചെന്നൈ വെസ്റ്റ്ഡിവിഷനിലെ ഐടി വിംഗ് ജില്ലാ പ്രസിഡന്റ് അൻപരശനും 13 സെക്രട്ടറിമാരുമാണ് പാർട്ടി വിട്ടത്. കഴിഞ്ഞദിവസം ബിജെപി ഇന്റലക്ച്വൽ വിംഗ് സ്റ്റേറ്റ് സെക്രട്ടറി കൃഷ്ണനടക്കം നിരവധി പ്രവർത്തകർ അണ്ണാ...

എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് നാളെ തുടക്കം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് നാളെ, മാര്‍ച്ച് 9 ന് തുടക്കമാകും. രാവിലെ 9:30 ന് പരീക്ഷകള്‍ ആരംഭിക്കും. 4.19 ലക്ഷം വിദ്യാര്‍ഥികള്‍ സംസ്ഥാനത്ത് പരീക്ഷയെഴുതും. മാര്‍ച്ച് 29 നാണ് ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷകള്‍ അവസാനിക്കുന്നത്. ഈ വര്‍ഷം 4,19,362 വിദ്യാര്‍ത്ഥികളാണ് റെഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്നത്. സ്‌കൂളുകളില്‍ കുടിവെള്ളം ഉള്‍പ്പെടെയുള്ള പ്രാഥമിക സൗകര്യങ്ങള്‍...

ഹോളി ദിനത്തില്‍ നിറങ്ങളില്‍ നീരാടി ടീം ഇന്ത്യ; ടീം ബസില്‍ കയറിയിരുന്ന കോലിയെ കൈയോടെ പൊക്കി രോഹിത്-വീഡിയോ

അഹമ്മദാബാദ്: പരസ്പരം നിറങ്ങള്‍ വാരിവിതറിയും വാരിപ്പൂശിയും രാജ്യം വര്‍ണങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിക്കുമ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വിത്തില്‍ അതില്‍ പങ്കാളികളായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമും. അഹമ്മദബാബാദില്‍ പരിശീലനത്തിനുശേഷമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ താരങ്ങള്‍ പരസ്പരം നിറങ്ങള്‍ വാരിപ്പൂശി ഹോളി ആഘോഷിച്ചത്. Also Read -ഈ രാജ്യത്ത് പത്തിൽ എട്ടുപേരും വിവാഹമോചിതരാണ്; അത്ഭുതപ്പെടുത്തുന്ന കാരണങ്ങൾ...
- Advertisement -spot_img

Latest News

ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണം; രാജ്യസഭാധ്യക്ഷന് അപേക്ഷനൽകി എഎപി

ന്യൂഡൽഹി: ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് അപേക്ഷ നൽകി എഎപി. പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ സഞ്ജയ്...
- Advertisement -spot_img