ഹോളി ദിനത്തില്‍ നിറങ്ങളില്‍ നീരാടി ടീം ഇന്ത്യ; ടീം ബസില്‍ കയറിയിരുന്ന കോലിയെ കൈയോടെ പൊക്കി രോഹിത്-വീഡിയോ

0
184

അഹമ്മദാബാദ്: പരസ്പരം നിറങ്ങള്‍ വാരിവിതറിയും വാരിപ്പൂശിയും രാജ്യം വര്‍ണങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിക്കുമ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വിത്തില്‍ അതില്‍ പങ്കാളികളായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമും. അഹമ്മദബാബാദില്‍ പരിശീലനത്തിനുശേഷമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ താരങ്ങള്‍ പരസ്പരം നിറങ്ങള്‍ വാരിപ്പൂശി ഹോളി ആഘോഷിച്ചത്.

Also Read -ഈ രാജ്യത്ത് പത്തിൽ എട്ടുപേരും വിവാഹമോചിതരാണ്; അത്ഭുതപ്പെടുത്തുന്ന കാരണങ്ങൾ !

ക്യാപ്റ്റന്‍ രോഹിത് ശര്‍മായിരുന്നു വര്‍ണപ്പൊടികളുടെ പായ്ക്കറ്റുമായി എല്ലാവരുടെയും മുഖത്ത് ചായംതേക്കാന്‍ ഓടി നടന്നത്. പരിശീലനത്തിനുശേഷം ഡ്രസ്സിംഗ് റൂമിലേക്ക് കറിവന്ന ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ബാറ്റിംഗ് കോച്ച് വിക്രം റാത്തോര്‍ എന്നിവരുടെയെല്ലാം മുഖത്ത് രോഹിത് ഓടിനടന്ന് ചായം പൂശിയപ്പോള്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെയും മുന്‍ നായകന്‍ വിരാട് കോലിയെയും മാത്രം അവിടെ കാണാനുണ്ടായിരുന്നില്ല. ഇതിനിടെ സപ്പോര്‍ട്ട് സ്റ്റാഫിലൊരാള്‍ രോഹിത്തിന്‍റെ മുഖത്തും ചായം പൂശി.

നിറങ്ങളില്‍ നീരാടി ടീം ഹോട്ടലിലേക്ക് മടങ്ങുന്ന ബസില്‍ കയറിയപ്പോഴാണ് ദേഹത്തം ചായമൊന്നും പറ്റാതെ മുന്‍ സീറ്റിലിരിക്കുന്ന വിരാട് കോലിയെ രോഹിത് കണ്ടത്. ഉടനെ വിരാടിന്‍റെ മുഖത്ത് തേക്കു എന്ന് പറ‍ഞ്ഞ് രോഹിത് കോലിയെ നിറങ്ങളില്‍ കുളിപ്പിക്കാന്‍ മുന്‍ കൈയെടുത്തു. പിന്നീട് പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെയും നിറങ്ങളില്‍ മുക്കി. അതിനുപിന്നാലെ താരങ്ങള്‍ മത്സരിച്ച് പരസ്പരം മുഖത്ത് ചായം വാരിയെറിയുന്ന കാഴ്ചയാണ് ടീം ബസില്‍ കണ്ടത്. പിന്‍സീറ്റിലിരുന്ന ചേതേശ്വര്‍ പൂജാരയുടെ തലക്ക് മുകളിലൂടെയാമ് വര്‍ണ്ണപൊടികള്‍ വിതറിയത്.

സൂര്യകുമാര്‍ യാദവിന്‍റെ നേതൃത്വത്തില്‍ ടീം ബസിനകത്ത് താരങ്ങളുടെ ഹോളി നൃത്തവും നടന്നു. ഇന്‍ഡോര്‍ ടെസ്റ്റിലെ അപ്രതീക്ഷിത തോല്‍വിയുടെ സമ്മര്‍ദ്ദമൊന്നുമില്ലാതെയാണ് താരങ്ങള്‍ ഹോളി ആഘോഷങ്ങളില്‍ ആടിത്തിമര്‍ത്തത്. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിന് നാളെയാണ് അഹമ്മദാബാദില്‍ തുടക്കമാകുക.

ആദ്യ രണ്ട് ടെസ്റ്റും ജയിച്ച് ഇന്ത്യ ബോര‍്‍ഡര്‍-ഗവാസ്കര്‍ ട്രോഫി നിലനിര്‍ത്തിയങ്കിലും അവസാന ടെസ്റ്റില്‍ ജയിച്ചാലെ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബര്‍ത്തുറപ്പിക്കാനാവു.

LEAVE A REPLY

Please enter your comment!
Please enter your name here