Latest news

‘നല്ല ബുദ്ധി’; ജ്യൂസ് കഴിക്കുന്ന സ്ട്രോയുടെ പാക്കിംഗിന് വിമര്‍ശനം…

പുറമെ നിന്ന് ഭക്ഷണസാധനങ്ങളോ മറ്റ് പാനീയങ്ങളോ എല്ലാം വാങ്ങിക്കുമ്പോള്‍ മിക്കവരും നേരിടുന്നൊരു വെല്ലുവിളി അവ പാക്ക് ചെയ്ത് തരുന്ന പ്ലാസ്റ്റിക് റാപ്പുകളും പാത്രങ്ങളുമെല്ലാം ഉപേക്ഷിക്കുന്ന കാര്യമാണ്. പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍ ജീവിക്കുന്നവരാണെങ്കില്‍ അവര്‍ക്ക് പുറമെ നിന്ന് ഭക്ഷണം വാങ്ങിക്കാതിരിക്കാനുമാവില്ല, അതേസമയം ഈ പ്ലാസ്റ്റിക് വേസ്റ്റുകള്‍ പണം അങ്ങോട്ട് നല്‍കി വേണം വീട്ടില്‍ നിന്ന് ഒഴിവാക്കാൻ. നഗരമായാലും ഗ്രാമമായാലും...

എച്ച്3എൻ2 വൈറസ് ബാധ; ഇന്ത്യയില്‍ ആദ്യമായി മരണം, മരിച്ചത് 2 പേര്‍

മാസങ്ങളായി രാജ്യത്ത് പലയിടങ്ങളിലും കാര്യമായ രീതിയിലാണ് പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് വരുന്നത്. ഡെങ്കിപ്പനി, എലിപ്പനി, സീസണലായി വരുന്ന വൈറല്‍ പനി എന്നിവയ്ക്കെല്ലാം പുറമെ കുട്ടികള്‍ക്കിടയില്‍ പടരുന്ന അഡെനോവൈറസ്, എച്ച്1 എൻ1, എച്ച്3എന്‍2 വൈറസ് ബാധകളും ആണ് ഇക്കാലയളവിനുള്ളില്‍ ഏറെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇപ്പോഴിതാ രാജ്യത്ത് ആദ്യമായി എച്ച്3എൻ2 വൈറസ് ബാധയേറ്റ് മരണമുണ്ടായിരിക്കുന്നുവെന്നതാണ് ഏറ്റവും പുതുതായി...

കർണാടക തെരഞ്ഞെടുപ്പ്; തിരക്കിട്ട നീക്കവുമായി കോൺ​ഗ്രസ്, സ്ഥാനാർത്ഥി നിർണയം പൂർത്തിയായി

ബെം​ഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം സ്ഥാനാർത്ഥികളേയും കുറിച്ച് കോൺ​ഗ്രസിൽ ധാരണയായതായി റിപ്പോർട്ട്. ഇന്നലെ നടന്ന സ്ക്രീനിങ് കമ്മിറ്റിയിൽ ഭൂരിപക്ഷം മണ്ഡലങ്ങളിലേക്കും സ്ഥാനാർത്ഥികളെ നിശ്ചയിച്ചു. എന്നാൽ ലിസ്റ്റ് അന്തിമ തീരുമാനത്തിനായി ഹൈക്കമാന്റിന് സമർപ്പിക്കാനൊരുങ്ങുകയാണ് കോൺ​ഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷൻ തെര‍ഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതോടെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുമെന്ന് കോൺ​ഗ്രസ് പറയുന്നു. മത്സരിക്കാൻ സാധ്യതയുള്ളവരുടെ ഒരു ലിസ്റ്റ് നിലവിൽ...

പാർക്ക് ചെയ്ത സിറ്റി ബസ് കത്തി, ഉള്ളിൽ ഉറങ്ങിക്കിടന്ന കണ്ടക്ടർക്ക് ദാരുണാന്ത്യം

ബെംഗളൂരു: നിർത്തിയിട്ടിരുന്ന സിറ്റി ബിഎംടിസി ബസിന് തീ പിടിച്ച് കണ്ടക്ടർ വെന്തുമരിച്ചു. ബസിനുള്ളിൽ ഉറങ്ങുകയായിരുന്ന മുത്തയ്യ സ്വാമി (45) എന്നയാളാണ് മരിച്ചത്. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ലിംഗധീരനഹള്ളി ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്ത ബസാണ് കത്തിയമർന്നത്. തീപിടിക്കാനുള്ള കാരണം അറിവായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെ 4.45ഓടെയായിരുന്നു സംഭവം. ബസ് പാർക്ക് ചെയ്‌ത...

തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ കഠിന ചൂട്; സംസ്ഥാനത്ത് ഇന്നും താപനില ഉയർന്ന നിലയിൽ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന ചൂട് തുടരും. തിരുവനന്തപുരം,കോഴിക്കോട് ജില്ലകളിലെ ചില ഇടങ്ങളിൽ ചൂട് കഠിനമാകുമെന്നും ജാഗ്രത പുലർത്തണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് സൂര്യാതപ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്തെ ഭൂരിഭാഗം പ്രദേശത്തും ചൂട് 40 നും 45 നും ഇടയിൽ എത്തുമെന്നാണ് ദുരന്ത നിവലാരണ...

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു; ഇടുക്കി അണക്കെട്ടില്‍ വെള്ളം 47 ശതമാനം മാത്രം, ആറ് വര്‍ഷത്തിനിടെ ആദ്യം

തൊടുപുഴ ∙ വേനല്‍ കനത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസം 86.20 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. പുറത്തു നിന്നുള്ള വൈദ്യുതിക്ക് കൂടിയ നിരക്ക് നല്‍കേണ്ടതിനാല്‍ രാത്രി 7 മുതല്‍ 11 വരെ വൈദ്യുതി ഉപയോഗം കുറച്ചില്ലെങ്കില്‍ നിരക്കുവര്‍ധന നേരിടേണ്ടിവരും. ഇടുക്കി അണക്കെട്ടില്‍ 6 വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറവ് ജലനിരപ്പാണിത്....

മൊഗ്രാലിൽ പോത്തിന്റെ കുത്തേറ്റ് ഒരാൾ മരിച്ചു

കുമ്പള: വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു.  മൊഗ്രാൽ പുത്തൂരിലാണ് സംഭവം. കർണ്ണാടക ചിത്രദുർഗ സ്വദേശി സാദിഖ് (22) ആണ് മരിച്ചത്. പോത്തിനെ പിടിച്ചുകെട്ടാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വിരണ്ടോടിയ പോത്ത് മൂന്ന് മണിക്കൂറോളം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഒടുവിൽ ഏറെ പണിപ്പെട്ടാണ് പോത്തിനെ പിടിച്ചുകെട്ടിയത്.

വാക്ക് പാലിക്കാത്ത നേതാക്കളെ കൂട്ടിലാക്കി പുഴയിൽ മുക്കും, വ്യത്യസ്തമായ പ്രതികരണമാണ് ഇവിടുത്തെ ജനങ്ങൾക്ക്

രാഷ്ട്രീയക്കാർക്ക്, പ്രത്യേകിച്ച് നേതാക്കൾക്കും തെരഞ്ഞെടുപ്പിൽ വിജയിക്കുന്നവർക്കുമെല്ലാം ജനങ്ങളോട് ചില കടമകളുണ്ട് അല്ലേ? വാ​ഗ്ദാനം പാലിച്ചില്ലെങ്കിൽ ജനങ്ങൾക്ക് അവരോട് ദേഷ്യം തോന്നും അത് സ്വാഭാവികമാണ്. എന്നാൽ, ഇങ്ങനെ നിരാശയും ദേഷ്യവും തോന്നിയാൽ എങ്ങനെയാണ് ജനങ്ങൾ അത് പ്രകടിപ്പിക്കുക. ചിലപ്പോൾ അവരെ വിമർശിക്കും. അടുത്ത തെരഞ്ഞെടുപ്പിൽ അയാൾക്കോ ആളുടെ പാർട്ടിക്കോ വോട്ട് നൽകി എന്ന് വരില്ല. എന്നാൽ,...

റോഡില്‍ ഇടയ്ക്കിടെ ചാര്‍ജിങ്ങ് സ്റ്റേഷന്‍; ഹൈവേകളെ വൈദ്യുതപ്പാതയാക്കാന്‍ കേന്ദ്രം

നിലവിലെ ഹൈവേകളെ 'വൈദ്യുതപ്പാത'കളാക്കിമാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഹൈവേകളില്‍ ഇടയ്ക്കിടെ വൈദ്യുതവാഹനങ്ങള്‍ ചാര്‍ജ്‌ചെയ്യാനുള്ള കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് പദ്ധതി. ചാര്‍ജിങ് കേന്ദ്രങ്ങള്‍ പി.പി.പി. മാതൃകയിലാകും സ്ഥാപിക്കുക. സ്വകാര്യകമ്പനികള്‍ക്കും ചാര്‍ജിങ് കേന്ദ്രങ്ങള്‍ക്കായി സ്ഥലംനല്‍കുന്ന പ്രദേശവാസികള്‍ക്കും സര്‍ക്കാരിനുപുറമേ അതില്‍ പങ്കാളിത്തമുണ്ടാകും. പരീക്ഷണാടിസ്ഥാനത്തില്‍ ഡല്‍ഹി-ആഗ്ര യമുന എക്‌സ്പ്രസ്വേയിലും ഡല്‍ഹി-ജയ്പുര്‍ പാതയിലും ഇത് നടപ്പാക്കിയിരുന്നു. അതിന്റെ റിപ്പോര്‍ട്ട് വൈകാതെ സമര്‍പ്പിക്കും. മുന്നൂറുകിലോമീറ്റര്‍ വരുന്ന സാധാരണ ഹൈവേയെ 'വൈദ്യുതപ്പാത'യാക്കാന്‍...

ബി.ജെ.പിക്ക് വോട്ട് ചെയ്യാന്‍ സ്ത്രീകള്‍ക്ക് സാരി വിതരണം ചെയ്തു; സാരി കത്തിച്ച് ഗ്രാമവാസികളുടെ പ്രതിഷേധം

ചിക്കമംഗളൂരു: ബി.ജെ.പിക്ക് വോട്ട് ചെയ്യാനായി ഗ്രാമത്തിലെ സ്ത്രീകള്‍ക്ക് സാരി വിതരണം ചെയ്തു. ബി.ജെ.പി നേതാക്കളുടെ ഈ നടപടിയില്‍ ഗ്രാമവാസികള്‍ പ്രതിഷേധിച്ചു. ചിക്കമംഗളൂരു താലൂക്കിലെ ഭക്തര ഹള്ളിയിലെയും മല്ലേന ഹള്ളിയിലെയും സ്ത്രീകള്‍ക്കാണ് സാരി വിതരണം ചെയ്തത്. സാരി കത്തിക്കുന്നതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രാദേശിക ബിജെപി എംഎല്‍എ ഞങ്ങളുടെ ദുരിതങ്ങള്‍ ചെവിക്കൊണ്ടില്ലെന്നും ഇപ്പോള്‍...
- Advertisement -spot_img

Latest News

ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണം; രാജ്യസഭാധ്യക്ഷന് അപേക്ഷനൽകി എഎപി

ന്യൂഡൽഹി: ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് അപേക്ഷ നൽകി എഎപി. പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ സഞ്ജയ്...
- Advertisement -spot_img