Latest news

ശുദ്ധമല്ലാത്ത കുപ്പിവെള്ളം വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് വില്‍ക്കുന്ന കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തണമെന്ന് മന്ത്രി വീണ ജോര്‍ജ്. സംസ്ഥാന വ്യാപകമായി ഇന്നുമുതല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കുപ്പിവെള്ളത്തിന്റെ പരിശോധനകള്‍ നടത്തും. എല്ലാ ജില്ലകളിലും പ്രത്യേകം സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് പരിശോധനകള്‍ നടത്തുന്നത്. അംഗീകൃതമല്ലാത്തതും വ്യാജവുമായ കുപ്പിവെള്ളം വിറ്റാല്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. വേനല്‍ക്കാലത്ത് ജലജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാലാണ്...

ഓസ്‌ട്രേലിയന്‍ പേസര്‍ ഐപിഎല്ലില്‍ നിന്ന് പിന്മാറി! മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി

സിഡ്നി: ഐപിഎല്ലിനൊരുങ്ങുന്ന മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി. അവരുടെ ഓസ്‌ട്രേലിയന്‍ ജെ റിച്ചാര്‍ഡ്‌സണ്‍ ഐപിഎല്‍ സീസണില്‍ നിന്ന് പിന്മാറി. ഹാംസ്ട്രിംഗ് ഇഞ്ചുറിയെ തുടര്‍ന്ന് താരത്തിന് ശസ്ത്രക്രിയ ആവശ്യമാണ്. ഇതിനെ തുടര്‍ന്നാണ് താരത്തിന് ഐപിഎല്‍ നഷ്ടമാകുന്നത്. നേരത്തെ, ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ നിന്നും താരം പിന്മാറിയിരുന്നു. പകരം നഥാന്‍ എല്ലിസിനെ ഉള്‍പ്പെടുത്തിയതായി ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയിരുന്നു....

ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് പെൺകുട്ടിക്ക് നേരെ ലൈം​ഗികാതിക്രമം; തലയിൽ മുട്ടയുടച്ചും ബലമായി നിറം തേച്ചും യുവാക്കൾ

ന്യൂഡൽഹി: ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് പെൺകുട്ടിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയും തലയിൽ മുട്ടയുടച്ചും ബലമയി നിറങ്ങൾ തേച്ചും ദ്രോഹിച്ച് യുവാക്കൾ. രാജ്യ തലസ്ഥാനത്തെ പഹർ​ഗഞ്ചിലാണ് സംഭവം. പെൺകുട്ടിയെ യുവാക്കൾ ദ്രോഹിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. 24 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയ‌കളിൽ വൻ രോഷത്തിന് കാരണമായിട്ടുണ്ട്. സംഭവത്തിൽ പ്രതികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ദേശീയ വനിതാ...

അഹ്മദാബാദ് ടെസ്റ്റിനിടെ മുഹമ്മദ് ഷമിക്കുനേരെ ‘ജയ് ശ്രീറാം’ വിളിച്ച് ആരാധകർ

അഹ്മദാബാദ്: ആസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യൻ താരം മുഹമ്മദ് ഷമിക്കെതിരെ 'ജയ് ശ്രീറാം' വിളികളുമായി കാണികൾ. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നടക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിലെ അവസാന ടെസ്റ്റിനിടെയാണ് സംഭവം. ഇന്ത്യൻ താരങ്ങൾ ഗ്രൗണ്ടിനു പുറത്തുനിൽക്കുമ്പോഴാണ് ഗാലറിയിൽനിന്ന് 'ജയ് ശ്രീറാം' മുദ്രാവാക്യങ്ങൾ ഉയർന്നത്. ആദ്യം കാണികൾ സൂര്യ കുമാർ യാദവിനെ വിളിക്കുന്നതും താരം അഭിവാദ്യം...

യുഎഇയിലെ ജീവനക്കാര്‍ക്ക് റമദാന്‍ മാസത്തിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

അബുദാബി: റമദാന്‍ മാസത്തില്‍ യുഎഇയില്‍ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബാധകമായ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. യുഎഇ ക്യാബിനറ്റ് ഇത് സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് പ്രകാരം ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി സമയം പുതുക്കി നിശ്ചയിച്ചത്. വെള്ളിയാഴ്ച പുറത്തിറങ്ങിയ സര്‍ക്കുലര്‍ പ്രകാരം യുഎഇ മന്ത്രാലയങ്ങളിലും ഫെഡറല്‍ സര്‍ക്കാര്‍ ഓഫീസുകളിലും ജീവനക്കാര്‍...

കൊടും ചൂടിൽ രക്ഷയുണ്ടാകില്ല, മധ്യ-വടക്കൻ കേരളത്തിൽ കഠിനമാകും; തലസ്ഥാനമടക്കം 3 ജില്ലകളിൽ സൂര്യാതപ മുന്നറിയിപ്പ്

തിരുവനന്തപുരം: കൊടും ചൂടിൽ നിന്ന് കേരളത്തിന് തത്കാലം രക്ഷയില്ലെന്ന് മുന്നറിയിപ്പ്. കേരളത്തിൽ ചൂട് കഠിനമാകുമെന്നാണ് അറിയിപ്പ്. ചൂട് മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാകും ഏറ്റവുമധികം കഠിനമാകുക. എന്നാൽ തലസ്ഥാനമടക്കം മൂന്ന് ജില്ലകളിൽ സൂര്യാതപ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറമെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് സൂര്യാതപ മുന്നറിയിപ്പ്. അതേസമയം സംസ്ഥാനത്ത് ചൂട് കൂടുന്നതനുസരിച്ച് നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ...

‘വേനല്‍ കടുക്കുന്നു, എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും തണ്ണീര്‍ പന്തലുകള്‍ തുടങ്ങും ‘

തിരുവനന്തപുരം: ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം 'തണ്ണീര്‍ പന്തലുകള്‍' ആരംഭിക്കും. ഇവ മെയ് മാസം വരെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ വകുപ്പ് മേധാവികളെയും ജില്ലാ കലക്ടർമാരെയും അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. തണ്ണീർപ്പന്തലുകളില്‍ സംഭാരം, തണുത്ത വെള്ളം,...

ബീഫ് കൈവശം വെച്ചെന്നാരോപിച്ച് വയോധികനെ തല്ലിക്കൊന്നു; 3 പേർ അറസ്റ്റിൽ

ബീഹാറിലെ സരൺ ജില്ലയിൽ ബീഫ് കൈവശം വെച്ചെന്നാരോപിച്ച് 56 കാരനെ തല്ലിക്കൊന്നു. നസീം ഖുറേഷി എന്നയാളെയാണ് ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ മൂന്ന് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ഇരയിൽ നിന്ന് ബീഫ് പിടിച്ചെടുത്തതായി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സിവാൻ ജില്ലയിലെ ഹസൻപൂർ ഗ്രാമത്തിലെ താമസക്കാരനായിരുന്നു 56 കാരനായ നസീം ഖുറേഷി. ചൊവ്വാഴ്ച...

‘സംവിധായകന്‍ ഹോട്ടല്‍ റൂമിലേക്ക് ക്ഷണിച്ചു, പക്ഷേ ഞാന്‍ ബുദ്ധിപൂര്‍വ്വം ഒരു സൂത്രം ചെയ്തു’; വിദ്യാ ബാലന്‍

ബോളിവുഡില്‍ ഏറെ ആരാധകരുള്ള നടിയാണ് വിദ്യാ ബാലന്‍. മികച്ച അഭിനയത്തിലൂടെ ബോളിവുഡില്‍ തന്‍റേതായ ഇടം കണ്ടെത്തിയ നടിയാണ് 44കാരിയായ വിദ്യ. വണ്ണത്തിന്‍റെയും ശരീര ഘടനയുടെയും പേരില്‍ ധാരാളം വിമര്‍ശനങ്ങള്‍‌ നേരിട്ട വിദ്യ സ്ത്രീപക്ഷ നിലപാടുകളിലൂടെയും നിരവധി ആരാധകരെ സ്വന്തമാക്കി. ഇപ്പോഴിതാ ഒരു സംവിധായകനില്‍ നിന്ന് നേരിട്ട മോശം അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് വിദ്യാ ബാലന്‍. സിനിമാ...

1000 കിമി മൈലേജുമായി ഷവോമിയുടെ ആദ്യ കാര്‍, വിവരങ്ങള്‍ ചോര്‍ന്നു!

സ്‌മാർട്ട്‌ഫോണുകൾക്കും ടെലിവിഷനുകൾക്കും വാക്വം ക്ലീനറുകൾക്കും പിന്നാലെ ചൈനീസ് ടെക് ഭീമനായ ഷവോമി ഇലക്ട്രിക് കാറുകളുടെ ലോകത്തേക്ക് കുതിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ആദ്യ മോഡലായ ഷവോമി മൊഡേന അഥവാ MS11 എന്ന കോഡുനാമത്തില്‍ അറിയപ്പെടുന്ന സെഡാൻ ഉടൻ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും. 2024 ന്റെ ആദ്യ പകുതിയിൽ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹനത്തിന്റെ വൻതോതിലുള്ള ഉൽപ്പാദനം...
- Advertisement -spot_img

Latest News

ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണം; രാജ്യസഭാധ്യക്ഷന് അപേക്ഷനൽകി എഎപി

ന്യൂഡൽഹി: ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് അപേക്ഷ നൽകി എഎപി. പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ സഞ്ജയ്...
- Advertisement -spot_img