Latest news

ജമീല ഉമ്മയെ ആശ്വസിപ്പിച്ച് മുനവ്വറലി തങ്ങള്‍, ചേലക്കരയില്‍ വീടുനിര്‍മിച്ചുനല്‍കും

ദുബായ്- തൃശൂര്‍ ചേലക്കരയിലെ വീട്ടില്‍നിന്ന് ബന്ധുക്കള്‍ ഇറക്കി വിട്ടതിനെ തുടര്‍ന്ന് വീണ്ടും യു.എ.ഇയില്‍ വീട്ടുജോലിക്കെത്തിയ 66 കാരിക്ക് ആശ്വാസമായി മുസ്ലിം യൂത്ത് ലീഗ് നേതാവ് മുനവ്വറലി ശിഹാബ് തങ്ങളുടെ സന്ദര്‍ശനം. ഖിസൈസില്‍ ജോലി ചെയ്യുന്ന വീട്ടിലെത്തി മുനവ്വറലി തങ്ങള്‍ ജമീലയെ ആശ്വസിപ്പിച്ചു. സ്വദേശമായ തൃശൂര്‍ ചേലക്കരയില്‍ വീടു നിര്‍മിച്ചുനല്‍കുമെന്നും മുനവ്വറലി തങ്ങള്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. മുനവ്വറലി തങ്ങള്‍...

‘നാജി’യും ഓളും ബഹ്‌റൈനിലെത്തി: യുഎഇയും കടന്ന് ലക്ഷ്യം യൂറോപ്പ്

മനാമ: യാത്രകളെ ഹരമായി കാണുന്ന സഞ്ചാരിയും ട്രാവല്‍ വ്ളോഗറുമായ നാജി നൗഷിയുടെ യൂറോപ്പിലേക്കുള്ള യാത്രയ്ക്ക് തുടക്കമായി. നാജിയുടെ ‘ഓള്‍’ ബഹ്‌റൈനിലുമെത്തി. ബഹ്‌റൈനില്‍ നിന്നും യുഎഇയിലേക്കും തുടര്‍ന്ന് വിവിധ രാജ്യങ്ങളിലൂടെ യൂറോപ്പിലേക്കുമാണ് നാജിയുടെ സഞ്ചാരം. ഖത്തര്‍ വേള്‍ഡ് കപ്പ് ടു യൂറോപ്പ് ട്രിപ്പ് എന്നെഴുതി അലങ്കരിച്ച ഈ മഹീന്ദ്ര ഥാറാണ് സഞ്ചാരിയും ട്രാവല്‍ വ്ളോഗറുമായ നാജി നൗഷിയുടെ...

മുതലകള്‍ക്ക് നേരെ നടന്ന് ചെല്ലുന്ന ഒരു മനുഷ്യന്‍, പിന്നീട് സംഭവിച്ചത് കണ്ട് അമ്പരന്ന് സൈബര്‍ലോകം; വൈറല്‍ വീഡിയോ

മനുഷ്യരെ കണ്ടാല്‍ കടിച്ചുകീറി കൊല്ലുന്ന ഏറ്റവും അപകടകാരികളായ ജീവികളാണ് മുതലകള്‍. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോ കണ്ടാല്‍ മുതലകള്‍ക്ക് മനുഷ്യന്‍മാരെ പേടിയാണോ എന്ന് തോന്നിപ്പോകും. ഒരു ചതുപ്പ് നിലത്തിലൂടെ ഒരാള്‍ നടന്നു വരുന്നതാണ്. അവിടെ അങ്ങുമിങ്ങുമായി വെള്ളം കിടക്കുന്നുണ്ട്. എന്നാല്‍, അതിന് അധികം അകലെ അല്ലാതെ രണ്ട് മുതലകള്‍ കരയ്ക്ക് കയറി വിശ്രമിക്കുന്നതും...

പത്താംക്ലാസ് പരീക്ഷ എഴുതാന്‍ എത്തിയില്ല, അന്വേഷിച്ച് വീട്ടിലെത്തിയപ്പോള്‍ അന്ന് പെണ്‍കുട്ടിയുടെ വിവാഹം, കല്ല്യാണം കൂടാനെത്തിയ 200 പേര്‍ക്കെതിരെ കേസ്

പത്താംക്ലാസ് പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥി എത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പെണ്‍കുട്ടിയുടെ വിവാഹക്കാര്യം പുറത്തറിയുന്നത്. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ എല്ലാവര്‍ക്കുമെതിരെ കേസെടുത്ത് പോലീസ്. 1929 ലെ ശൈശവ വിവാഹ നിയന്ത്രണ നിയമ പ്രകാരമാണ് ബാലവിവാഹത്തില്‍ കേസ് എടുത്തിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് സംഭവം. എസ്എസ്‌സി പരീക്ഷ നടന്നു കൊണ്ടിരിക്കെ 18 വയസ് തികയാത്ത പെണ്‍കുട്ടി കണക്കിന്റെ പരീക്ഷ എഴുതാന്‍ വരാത്തതിനെ തുടര്‍ന്ന്...

വാഹനാപകട കേസിൽ ജയിലിലായ ഇന്ത്യക്കാരനെ രണ്ട് കോടി രൂപ നൽകി മോചിപ്പിച്ചത് സൗദി സ്വദേശി

ജിദ്ദ: നാല് സൗദി പൗരന്‍മാരുടെ ജീവൻ നഷ്ടമായവാഹനാപകട കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്ന ഇന്ത്യന്‍ പൗരനെ മോചിപ്പിക്കാന്‍ ഒരു മില്യൺ റിയാലോളം നല്‍കി സഹായിച്ചത് സൗദി സ്വദേശിയായ യുവാവ്. വലിയൊരു തുക ബ്ലഡ് മണി നല്‍കിയാണ് ഇദ്ദേഹം ഇന്ത്യാക്കാരനായ ഡ്രൈവറെ ജയിലില്‍ നിന്ന് മോചിപ്പിച്ചത്. അവദേഷ് സാഗര്‍ എന്ന അമ്പത്തെട്ടുകാരനാണ് ജയിലില്‍ നിന്നും മോചിപ്പിക്കപ്പെട്ടത്....

മൈസൂരു – ബംഗളൂരു സൂപ്പര്‍ റോഡിന് എട്ടിന്‍റെ പണി! യാത്രക്കാര്‍ ഈ ‘അതിബുദ്ധി’ ഒഴിവാക്കണമെന്ന് ഹൈവേ അതോറിറ്റി

ബംഗളൂരു: ബംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ടോള്‍ ഏര്‍പ്പെടുത്തിയതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ മറ്റൊരു വെല്ലുവിളി കൂടെ നേരിട്ട് ദേശീയ പാത അതോറിറ്റി. ബംഗളൂരുവില്‍ നിന്ന് മൈസൂരിലേക്ക് പോകുന്ന മിക്ക യാത്രക്കാരും ടോള്‍ ഒഴിവാക്കാനായി സര്‍വ്വീസ് റോഡ് ഉപയോഗിക്കുന്നതാണ് അതോറിറ്റിക്ക് തിരിച്ചടിയായിട്ടുള്ളത്. ടോള്‍ ഒഴിവാക്കി വാഹനങ്ങള്‍ കനിമിനികെയില്‍ നിന്ന് സര്‍വ്വീസ് റോഡിലേക്ക് കയറുകയാണ്...

രാജ്യത്ത് എച്ച്3എൻ2 ബാധിച്ച് രണ്ട് മരണം കൂടി; കേരളത്തില്‍ എച്ച്1എൻ1 കേസുകള്‍ കൂടുന്നു

കൊവിഡ് 19ന് ശേഷം ആരോഗ്യമേഖല പലവട്ടം പല പ്രതിസന്ധികളിലൂടെ കടന്നുപോയി. ഇപ്പോഴിതാ എച്ച്3എൻ2, എച്ച്1എൻ1 വൈറസ് ബാധയാണ് രാജ്യത്ത് കാര്യമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. എച്ച്3എൻ2വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ ആദ്യമായി രണ്ട് മരണം സ്ഥിരീകരിച്ചത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. ഇപ്പോഴിതാ മഹാരാഷ്ട്രയില്‍ വീണ്ടും രണ്ട് പേര്‍ കൂടി വൈറസ് ബാധയില്‍ മരിച്ചുവെന്നാണ് ആരോഗ്യമന്ത്രി സഭയില്‍ അറിയിച്ചിരിക്കുന്നത്. എഴുപത്തിനാലും...

നിയമസഭ സംഘര്‍ഷം: എ കെ എം അഷ്റഫ് അടക്കം അഞ്ച് പ്രതിപക്ഷ എം.എല്‍.എമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി

തിരുവനന്തപുരം: നിയമസഭ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സ്പീക്കര്‍ക്ക് അഞ്ച് പ്രതിപക്ഷ എം.എല്‍.എമാര്‍ പരാതി നല്‍കി. കെ കെ രമ, ഉമാ തോമസ്, ടിവി ഇബ്രാഹിം, സനീഷ് കുമാര്‍, എ കെ എം അഷ്‌റഫ് എന്നിവരാണ് സ്പീക്കറിന് പരാതി നല്‍കിയത്. വാച്ച് ആന്‍ഡ് വാര്‍ഡ് തങ്ങളെ മര്‍ദിച്ചു, ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. അതേസമയം നിയമസഭയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍...

വൃക്കരോഗികള്‍ക്ക് ആശ്വാസം; സൗജന്യ ഡയാലിസിസുമായി അഭയം സെന്റര്‍ നാളെ തുറക്കും

വിദ്യാനഗര്‍: വൃക്കരോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന് അഭയം ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം നാളെ. അഭയം ട്രസ്റ്റ് വിദ്യാനഗറിന് സമീപം ബാരിക്കാട്ട് 12,000 സ്‌ക്വയര്‍ഫീറ്റില്‍ നിര്‍മ്മിച്ച മൂന്ന് നില അഭയം ഡയാലിസിസ് സെന്ററില്‍ ഡയാലിസിസ് പൂര്‍ണ്ണമായും സൗജന്യമാണ്. ഒന്നാംഘട്ടത്തില്‍ 16 ഡയാലിസിസ് മെഷീനുകളുമായാണ് തുടക്കം. ഒരു ദിവസം 45 പേര്‍ക്ക് ഡയാലിസിസ് ചെയ്യാന്‍ പറ്റും. ഇവര്‍ക്ക് ഭക്ഷണവും...

വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ചാറ്റിൽ പുതിയ ഫീച്ചർ വരുന്നു

വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ചാറ്റിൽ പുതിയ ഫീച്ചർ വരുന്നു. ഇനി മുതൽ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ചാറ്റിൽ ആരുടേയും നമ്പർ കാണില്ല, മറിച്ച് യൂസർ നെയിം ആയിരിക്കും കാണാൻ സാധിക്കുക. അതുകൊണ്ട് തന്നെ ഇനിമുതൽ അപരചിത നമ്പറിൽ നിന്ന് ഗ്രൂപ്പ് ചാറ്റിൽ സന്ദേശം വന്നാൽ ആരാണെന്ന് അറിയാൻ സാധിക്കുമെന്നും നമ്പർ സേവ് ചെയ്യേണ്ട ആവശ്യം വരില്ലെന്നുമാണ്...
- Advertisement -spot_img

Latest News

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന്...
- Advertisement -spot_img