Latest news

ക്രിസ്റ്റ്യാനോ വീണ്ടും പോർച്ചുഗൽ ജഴ്‌സിയിൽ; സൂപ്പർതാരത്തെ കൈവിടാതെ സാന്‍റോസിന്‍റെ പിന്‍ഗാമി മാർട്ടിനെസ്

ലിസ്ബൺ: ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകർക്ക് സന്തോഷവാർത്ത. സൂപ്പർ താരം ദേശീയ ടീമിൽ തുടരുമെന്ന് പുതിയ റിപ്പോർട്ട്. ഉടൻ നടക്കാനിരിക്കുന്ന 2024 യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളിൽ ക്രിസ്റ്റ്യാനോയും കളിക്കുമെന്ന് പോർച്ചുഗീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ബ്രിട്ടീഷ് സ്‌പോർട്‌സ് മാധ്യമമായ 'ദ അത്‌ലെറ്റിക്' റിപ്പോർട്ട് ചെയ്തു. ലിക്‌സെൻസ്‌റ്റൈനിനും ഐസ്‌ലൻഡിനും എതിരായ മത്സരങ്ങൾക്കുള്ള ടീമിൽ ക്രിസ്റ്റ്യാനോയെയും ഉൾപ്പെടുത്തുമെന്നാണ് പുറത്തുവരുന്ന വിവരം....

കാരണം ഒരോവറില്‍ 3 സിക്‌സറടിച്ചത്; ഷഹീനും പൊള്ളാര്‍ഡും തമ്മില്‍ മുട്ടന്‍ വഴക്ക്- വീഡിയോ

ലാഹോര്‍: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിനിടെ വാക്‌പോരുമായി താരങ്ങള്‍. ലാഹോര്‍ ക്വലാണ്ടേഴ്‌സും മുല്‍ട്ടാന്‍ സുല്‍ത്താന്‍സും തമ്മിലുള്ള ഒന്നാം ക്വാളിഫയര്‍ പോരാട്ടത്തിനിടെയായിരുന്നു ഷഹീന്‍ അഫ്രീദിയും കീറോണ്‍ പൊള്ളാര്‍ഡും തമ്മില്‍ ഏറ്റുമുട്ടിയത്. മുള്‍ട്ടാന്‍ താരമായ പൊള്ളാര്‍ഡ് ഒരോവറില്‍ മൂന്ന് സിക്‌സര്‍ പറത്തിയത് ലാഹോര്‍ ക്യാപ്റ്റന്‍ കൂടിയായ ഷഹീന് ഇഷ്‌ടപ്പെടാതെ വരികയായിരുന്നു. ഇതോടെ ഷഹീന്‍ അഫ്രീദിയും കീറോണ്‍ പൊള്ളാര്‍ഡും തമ്മില്‍ വാശിയേറിയ...

കസ്റ്റഡി മരണക്കേസുകള്‍; കേന്ദ്രത്തിന്റെ കണക്കില്‍ ഗുജറാത്ത് ഒന്നാം സ്ഥാനത്ത്‌

അഹമ്മദാബാദ്: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് ഏറ്റവുമധികം പൊലീസ് കസ്റ്റഡി മരണങ്ങള്‍ നടന്നത് ഗുജറാത്തിലെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റില്‍ അവതരിപ്പിച്ച നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്റെ (NHRC) റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഗുജറാത്തില്‍ 80 കസ്റ്റഡി മരണങ്ങളാണ് നടന്നിട്ടുള്ളത്. 2017-18 കാലയളവില്‍ 14 പേര്‍, 2018-19 കാലയളവില്‍ 13 പേര്‍, 2019-20...

ഐപിഎല്ലില്‍ തിരിച്ചെത്തുമോ; വീണ്ടും വീണ്ടും തിരിച്ചുവരാന്‍ താന്‍ അഫ്രീദിയല്ലല്ലോയെന്ന് സുരേഷ് റെയ്ന-വീഡിയോ

ദോഹ: വിരമിക്കല്‍ പിന്‍വലിച്ച് ഐപിഎല്ലില്‍ വീണ്ടും കളിക്കാനിറങ്ങുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്ന. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും ഐപില്ലില്‍ നിന്നും വിരമിച്ച് ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റില്‍ ഇന്ത്യ മഹാരാജാസിനായി കളിക്കുകയാണിപ്പോള്‍ റെയ്ന. മത്സരശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഐപിഎല്ലില്‍ വീണ്ടും കളിക്കുന്നത് കാണാനാകുമോ എന്ന ചോദ്യത്തിന് വീണ്ടും വീണ്ടും തിരിച്ചുവരാന്‍ താന്‍...

നിയമസഭയിലെ കയ്യാങ്കളി: ഭരണപക്ഷ എംഎല്‍മാര്‍ക്കതെിരെ നിസ്സാര കേസ്, പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് ജാമ്യമില്ലാവകുപ്പ്

തിരുവനന്തപുരം: നിയമസഭയിലെ സ്പീക്കറുടെ ഓഫീസിനു മുന്നില്‍ ഇന്നലെ നടന്ന പ്രതിഷേധ സംഭവങ്ങളുമായി ബന്ധപ്പെട്ട്  മ്യൂസിയം പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.ചാലക്കുടി എംഎൽഎ സനീഷിന്‍റെ  പരാതിയിലാണ് ഒരു കേസ്.എച്ച്. സലാം , സച്ചിൻദേവ്, അഡി. ചീഫ് മാർഷ ൽ മൊയ്ദ്ദീൻ എന്നിവർക്കെതിരെയാണ് എഫ്ഐആര്‍. ആശു പത്രി അധികൃതർ നൽകിയ വിവരത്തിന്‍റെ  അടിസ്ഥാനത്തിൽ സനീഷിൻ്റെ മൊഴിയെടുത്താണ്...

ആധാർ അപ്‌ഡേറ്റ് ചെയ്യാൻ ഫീസ് നൽകേണ്ട; പരിമിതകാല ഓഫറുമായി യുഐഡിഎഐ

ദില്ലി: ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കാൻ മൂന്ന് മാസത്തേക്ക് ഫീസ് നൽകേണ്ടെന്ന് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം. ഒരു ഇന്ത്യൻ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്‌ത്, ഓൺലൈനായി ആധാർ അപ്‌ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അടുത്ത മൂന്ന് മാസത്തേക്ക് ഫീ ഒന്നും നൽകാതെ അത് ചെയ്യാൻ കഴിയുമെന്ന്...

വധുവിന് പ്ലസ് ടു പരീക്ഷയിൽ മാർക്ക് കുറവ്, താൻ വിവാഹത്തിൽ നിന്നും പിന്മാറുന്നുവെന്ന് വരൻ

പല കാരണങ്ങൾ കൊണ്ടും വിവാഹം വേണ്ട എന്ന് വയ്ക്കുന്നവരെ നാം കണ്ടിട്ടുണ്ട്. ഈ സോഷ്യൽ മീഡിയാ കാലത്ത് അത്തരത്തിലുള്ള അനേകം വാർത്തകൾ നാം കാണാറും ഉണ്ട്. എന്നാൽ, പണ്ടേക്ക് പണ്ടേ കഴിഞ്ഞു പോയ ഒരു പരീക്ഷയുടെ മാർക്കിന്റെ പേരിൽ ആരെങ്കിലും വിവാഹം വേണ്ട എന്ന് വയ്ക്കുമോ? അങ്ങനെ വിവാഹം വേണ്ടെന്ന് വയ്ക്കുന്നവരും ഉണ്ട്. ഉത്തർ പ്രദേശിലുള്ള...

അള്‍ട്രാ വയലറ്റ് രശ്മികളുടെ വികിരണം ഗുരുതരമായ തോതില്‍, സൂര്യാഘാതത്തിന് സാധ്യത, മുന്നറിയിപ്പ്

കേരളത്തിലെ മിക്ക സ്ഥലങ്ങളിലും ആള്‍ട്രാ വയലറ്റ് രശ്മികളുടെ വികിരണം അപകടരമായ തോതിലെന്ന് വിദഗ്ധരുടെ പഠനറിപ്പോര്‍ട്ട്. തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഗുരുതരമായ സൂര്യാഘാതത്തിന് ഇടയാക്കുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് പറയുന്നത്. തിരുവനന്തപുരത്ത് യുവി ഇന്‍ഡെക്‌സ് 12, പുനലൂരില്‍ 12, ആലപ്പുഴയില്‍ 12, കൊച്ചി, തൃശ്ശൂര്‍, തിരൂര്‍, കോഴിക്കോട്, കല്‍പ്പറ്റ,കാസര്‍കോട് എന്നിവിടങ്ങളിലും യുവി ഇന്‍ഡെക്‌സ് 12, തളിപ്പറമ്പില്‍ 11.യുകെ ഏജന്‍സിയായ...

രൂക്ഷമായ വാക്പോര്; അടിയന്തര പ്രമേയമെല്ലാം അനുവദിക്കാനാകില്ല-മുഖ്യമന്ത്രി, സഭ നടക്കില്ല-പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സ്പീക്കർ വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ രൂക്ഷമായ വാക പോരുണ്ടായി. എല്ലാ വിഷയത്തിലും അടിയന്തിര പ്രമേയ നോട്ടീസ് അനുവദിക്കാൻ ആകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.. അടിയന്തര പ്രമേയ നോട്ടീസ് അനുവദിച്ചില്ലെങ്കിൽ സഭ നടക്കില്ല എന്ന് വി ഡി സതീശൻ നിലപാട് എടുത്തു. പ്രതിപക്ഷ നേതാവ് വൈകാരികമായും പ്രകോപനപരവുമായി സംസാരിക്കുന്നത് എന്തിനെന്ന...

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു; അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ജീവനൊടുക്കി

ഇടുക്കി: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചതിനു പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈൽ കൈതപ്പതാലിലാണ് സംഭവം. കൈതപ്പതാൽ സ്വദേശിനി ലിജി (38), ഏഴ് വയസുള്ള മകൻ ലിൻ ടോം എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ലിജിയുടെ...
- Advertisement -spot_img

Latest News

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന്...
- Advertisement -spot_img