രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ, അവകാശികളില്ലാതെ കിടന്ന ഏകദേശം 35000 കോടി രൂപ റിസർവ്വ് ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്തു. പത്ത് വർഷമോ അതിലധികമോ ആയി പ്രവർത്തിക്കാത്ത അക്കൗണ്ടുകളിലെ നിക്ഷേപതുകയാണ് ആർബിഐയിലേക്ക് മാറ്റിയത്. 2023 ഫെബ്രുവരി വരെയുള്ള കണക്കാണിത്. പ്രവർത്തനരഹിതമായ 10.24 അക്കൗണ്ടുകളിലെ പണമാണ് ആർബിഐയിലേക്ക് ട്രാൻസ്ഫർ ചെയ്തതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് ലോക്‌സഭയിൽ രേഖാമൂലം നൽകിയ...
ദുബൈ: ദുബൈ നഗരത്തിൽ വാഹനമോടിക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്ക പ്രവാസികളും. എന്നാൽ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ ഉള്ള കടമ്പകൾ കടക്കാനുള്ള പ്രയാസം മൂലം പലർക്കും ഇതൊരു സ്വപ്നമായി തന്നെ ശേഷിക്കുകയാണ് പതിവ്. എന്നാൽ ഇപ്പോൾ ഇതാ ആ സ്വപ്‌നങ്ങൾ പൂവണിയിക്കാനൊരു ‘ഗോൾഡൻ ചാൻസ്’ ഒരുക്കിയിരിക്കുകയാണ് ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ).
ഇന്ത്യക്കാർക്ക് ഉൾപ്പെടെ എല്ലാ...
കോഴിക്കോട്: രേഖാചിത്രവും പ്രതിയുടെ സാമ്യതയും സംബന്ധിച്ച് ഉയർന്ന വിമർശനങ്ങളിൽ മറുപടിയുമായി കേരള പൊലീസ്. കോഴിക്കോട് എലത്തൂരിൽ ട്രെയിനിന് തീ കൊളുത്തിയ പ്രതിയെ പിടികൂടിയതിന് പിന്നാലെയാണ് പൊലീസ് പുറത്തു വിട്ട രേഖാചിത്രത്തെക്കുറിച്ച് നവമാദ്ധ്യമങ്ങളിലടക്കം വിമർശനം ഉയർന്നത്. പിടികൂടിയ പ്രതിയുമായി രേഖാചിത്രത്തിന് യാതൊരു വിധ സാമ്യവുമില്ല എന്നായിരുന്നു ആക്ഷേപം. എന്നാൽ എപ്പോഴും കൃത്യത വരാൻ പ്രതിയെ നേരിട്ട്...
മംഗളൂരു: ബസ് യാത്രക്കിടെ സുഹൃത്തായ പെൺകുട്ടിയുമായി സംസാരിച്ച യുവാവിന് മർദ്ദനം. മുഹമ്മദ് സഹിർ(22)സംസാരിച്ച പെൺകുട്ടി ഹിന്ദു ആയതാണ് മർദിക്കാനിടയായത്.സംഭവവുമായി ബന്ധപ്പെട്ട് നാല് ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ ബെൽത്തങ്ങാടി പൊലീസ് കേസെടുത്തു.
സംഭവം സംബന്ധിച്ച് പൊലീസിന് മർദനമേറ്റ യുവാവ് നൽകിയ മൊഴിയിൽ പറയുന്നത്: മുഹമ്മദ് സഹിർ ബസിൽ സഞ്ചരിക്കുന്നതിനിടെ പെൺ സുഹൃത്തിനെ കണ്ട് അവരുടെ സീറ്റിൽ ഒഴിഞ്ഞ ഭാഗത്ത്...
അഹമ്മദാബാദ്: റമദാന്‍ മാസത്തിലാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടക്കുന്നത്. നോമ്പെടുക്കുന്ന താരങ്ങള്‍ പല ഫ്രാഞ്ചൈസികളുടേയും ഭാഗമാണ്. അതിലൊരാള്‍ അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാനാണ്. ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമാണ് റാഷിദ്. റാഷിദിനൊപ്പം അഫ്ഗാനില്‍ നിന്നുള്ള നൂര്‍ അഹമ്മദും ടൈറ്റന്‍സിലുണ്ട്. ഇരുവരും നോമ്പെടുത്താണ് കളിക്കാനിറങ്ങുന്നത്. മുന്‍ സീസണുകളിലും റാഷിദ് ഖാന്‍ നോമ്പെടുക്കുന്നതിന് കുറിച്ച്...
പാരിസ്: പി.എസ്.ജിയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയ്ക്ക് വേണ്ടി വലവിരിച്ച് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍. പി.എസ്.ജിയില്‍ നിന്ന് മെസ്സിയെ സ്വന്തമാക്കാനായി പണം വാരിയെറിയാന്‍ തയ്യാറായാണ് അല്‍ ഹിലാലിന്റെ വരവ്.
400 മില്യണ്‍ യൂറോയാണ് (ഏകദേശം 3600 കോടി രൂപ) അല്‍ ഹിലാല്‍ മെസ്സിയ്ക്ക് വേണ്ടി മുടക്കാന്‍ തയ്യാറായി നില്‍ക്കുന്നത്. സ്പാനിഷ് മാധ്യമമായ...
ദില്ലി: ഒരു കടയുടമ പരമാവധി ചില്ലറ വിൽപ്പന വിലയേക്കാൾ (എംആർപി) കൂടുതൽ തുക ഉത്പന്നത്തിന് ഈടാക്കുന്നുണ്ടോ? എങ്കിൽ അത് ഇന്ത്യയിൽ നിയമലംഘനമായി കണക്കാക്കപ്പെടും. കാരണം, ലീഗൽ മെട്രോളജി നിയമം, 2009 അനുസരിച്ച്, ഉൽപ്പന്നത്തിൽ അച്ചടിച്ചിരിക്കുന്ന എംആർപിയാണ് ഒരു ഉൽപ്പന്നത്തിന് ഉപഭോക്താവ് നൽകേണ്ട പരമാവധി വില.
എന്താണ് പരമാവധി റീട്ടെയിൽ വില അല്ലെങ്കിൽ എംആർപി?
ഒരു ഉൽപ്പന്നമോ സേവനമോ...
ഡൽഹി ജഹാംഗീർപുരിയിൽ വിശ്വഹിന്ദു പരിഷത്ത് നടത്താനിരുന്ന ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്ക് അനുമതി നിഷേധിച്ചു. സംഘർഷ സാധ്യതയുള്ളതിനാൽ ഡൽഹി പോലീസാണ് അനുമതി നിഷേധിച്ചത്. കഴിഞ്ഞ വർഷം ഘോഷയാത്രയ്ക്കിടെ വ്യാപക അക്രമം നടന്നിരുന്നു.
നാളെ രാവിലെ മുതൽ ജഹാംഗീർപുരിയിലും ഡൽഹിയുടെ വിവിധ ഭാഗങ്ങളിലും ഘോഷയാത്രകൾ നടത്താനാണ് വിശ്വഹിന്ദു പരിഷത്ത് തീരുമാനിച്ചിരുന്നത്. ഇതിനാണ് വിലക്ക്. എന്നാൽ ഘോഷയാത്രയുമായി മുന്നോട്ട് പോകുമെന്നാണ്...
ബെംഗളൂരു: പശുക്കടത്ത് ആരോപിച്ച് കർണാടകയിലെ രാമനഗര ജില്ലയിൽ ഇദ്രിസ് പാഷയെന്ന വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും സംഘവും മറ്റൊരാളെയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്. ഗോസംരക്ഷണ സേനാ പ്രവർത്തകനും ഹിന്ദുത്വവാദിയുമായ പുനീത് കേരെഹള്ളിയും കൂട്ടരുമാണ് മറ്റൊരു കന്നുകാലി വ്യാപാരിയെ ഭീഷണിപ്പെടുത്തിയത്.
പാഷയുടെ കൊലപാതകത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇയാൾ തന്നെ പോസ്റ്റ് ചെയ്ത വീഡിയോകളിലൊന്നിൽ,...
ഡെറാഡൂൺ: റമദാനിലെ തറാവീഹ് നിസ്കാരം തടസപ്പെടുത്തി വിശ്വാസികൾക്ക് നേരെ ആക്രമണമഴിച്ചുവിട്ട് ഹിന്ദുത്വവാദികൾ. ഉത്തരാഖണ്ഡിലെ ഹൽദ്വാനി ജില്ലയിലെ സർന കോതിയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. സംഘ്പരിവാർ സംഘടനയായ ബജ്ര്ഗ്ദൾ പ്രവർത്തകരാണ് ആക്രമണം നടത്തിയത്. ഇമാമടക്കമുള്ളവർക്കാണ് മർദനമേറ്റത്.
അഭിഭാഷകനായ സഫർ സിദ്ദീഖിന്റെ വീട്ടിലാണ് തറാവീഹ് നിസ്കാരം നടന്നുവന്നിരുന്നത്. തിങ്കളാഴ്ച രാത്രി നിസ്കാരം നടന്നുകൊണ്ടിരിക്കവെ ഒരു കൂട്ടം ബജ്രംഗ്ദൾ പ്രവർത്തകരെത്തി...
ചെന്നൈ: തമിഴ്നാട്ടിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴ് വെട്രി കഴകം(ടിവികെ) മന്ത്രിസഭാ രൂപീകരണത്തിനുള്ള നീക്കങ്ങൾ തുടങ്ങി. കോൺഗ്രസുൾപ്പെടെയുള്ള പാർട്ടികളെ കൂട്ടുപിടിച്ച് സർക്കാർ രൂപീകരിക്കാനാണ് വിജയ് യുടെ...