Latest news

മദ്യപിച്ച് ‘മാരിയമ്മ …. കാളിയമ്മ’ പാട്ടിന് നൃത്തം ചെയ്ത് ശാന്തൻപാറ എസ്.ഐ; പിന്നാലെ സസ്പെൻഷൻ

ജോലി സമയത്ത് പൊതുജനമധ്യത്തിൽ മദ്യപിച്ച് നൃത്തം ചെയ്തതിന് പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ശാന്തൻപാറ അഡീഷണൽ എസ് ഐ കെ പി ഷാജിയെ ആണ് എറണാകുളം റെയിഞ്ച് ഡിഐജി സസ്പെൻഡ് ചെയ്തത്. കെ പി ഷാജി നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം പൂപ്പാറ മാരിയമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു സംഭവം. ഉത്സവത്തിൽ ക്രമസമാധാന പാലനത്തിന്...

മഹാദേവന്റെ ഗംഗയാണ് സംസം എന്ന പേരില്‍ മക്കയില്‍ ഒഴുകുന്നത്; വിദ്വേഷപ്രസംഗവുമായി യതി നര്‍സിംഗാനന്ദ്

നോയിഡ: വീണ്ടും മുസ്‌ലിം വിരുദ്ധ പ്രസംഗവുമായി തീവ്ര ഹിന്ദുത്വവാദി നേതാവ് യതി നര്‍സിംഗാനന്ദ്. ഏപ്രില്‍ ഒന്ന്, രണ്ട്‌ തീയതികളില്‍ നോയിഡയില്‍ ന്യായ് മഞ്ച് ട്രസ്റ്റ് സംഘടിപ്പിച്ച് ഹിന്ദു ജാഗൃതി സമ്മേളനത്തിലായിരുന്നു നര്‍സിംഗാനന്ദിന്റെ വിദ്വേഷ പ്രസംഗം. അഖണ്ഡ ഹിന്ദു രാഷ്ട്രമെന്ന സ്വപ്നം അഫ്ഗാനിസ്ഥാന്‍ വരെ മാത്രമല്ലെന്നും അത് മക്കയിലേക്ക് എത്തുന്നതു വരെ ശക്തമായി പ്രവര്‍ത്തിക്കണമെന്നുമുള്ള ആഹ്വാനമാണ് അനുയായികളോട്...

മാസമുറ കൃത്യം, വയറുമില്ല; വൃക്കയില്‍ കല്ലെന്നു കരുതിയ 18കാരി പ്രസവിച്ചു

സൗത്ത് കരോലെന: വൃക്കയില്‍ കല്ലാണെന്ന സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൗത്ത് കരോലെന സ്വദേശിനിയായ 18കാരി പ്രസവിച്ചു. ബ്രയാന ബ്ലാന്‍റണ്‍ എന്ന യുവതിയാണ് ഒരു പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. പ്രസവത്തിനു തൊട്ടുമുന്‍പു വരെ ബിക്കിനി ധരിച്ചുള്ള ചിത്രങ്ങള്‍ യുവതി പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രങ്ങളിലൊന്നും ചെറിയ വയര്‍ പോലമുണ്ടായിരുന്നില്ല. മാത്രമല്ല മാസമുറ കൃത്യമായിരുന്നുവെന്നും ബ്രയാന പറയുന്നു....

താജ്മഹല്‍ പൊളിച്ച് ക്ഷേത്രം പണിയണം, ഷാജഹാന്‍-മുംതാസ് പ്രണയം അന്വേഷിക്കണം- BJP MLA

ഗുവാഹത്തി: മുഗള്‍ ശേഷിപ്പുകളായ താജ്മഹലും കുത്തബ് മിനാറും പൊളിച്ച് പകരം ക്ഷേത്രങ്ങള്‍ നിര്‍മിക്കണമെന്ന്‌ അസമിലെ ബി.ജെ.പി. എം.എല്‍.എ. രൂപ്‌ജ്യോതി കുര്‍മി. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ യഥാര്‍ഥത്തില്‍ മുംതാസിനെ പ്രണയിച്ചിരുന്നോ എന്നകാര്യവും അന്വേഷിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്. 'താജ്മഹലും കുത്തബ്മിനാറും ഉടന്‍ പൊളിക്കണമെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുന്നു. ഈ...

ട്രെയിൻ തീ വെപ്പ് കേസ്; യുഎപിഎ ചുമത്തിയേക്കും

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീ വെപ്പ് കേസിൽ യുഎപിഎ ചുമത്തിയേക്കും. കോടതിയിൽ  ഹാജരാക്കും മുമ്പ് ഇതിന് തീരുമാനം ഉണ്ടാകും. സെക്ഷൻ 15, 16 എന്നിവയാണ് ചുമത്തുക. ഇന്ന് പുലർച്ചെയാണ് പ്രതിയെ കോഴിക്കോടെത്തിച്ചത്. അതിനിടെ, പ്രതിയെ കൊണ്ടുവന്ന വാഹനത്തിന്റെ ടയർ പഞ്ചറായി. കണ്ണൂർ മേലൂരിന് സമീപം കാടാച്ചിറയിൽ വച്ചാണ് ടയർ പഞ്ചറായത്. ഒരു മണിക്കൂറിലധികം ഇവിടെ കിടന്ന...

പ്രവാസിയെ വെട്ടിയ സംഘത്തിലെ നാലു പേർ കൂടി അറസ്റ്റിൽ

കാഞ്ഞങ്ങാട് ∙ സ്കൂട്ടറിൽ ഭാര്യയോടൊപ്പം യാത്ര ചെയ്യവേ പ്രവാസിയും കൊടവലം കൊമ്മട്ട സ്വദേശിയുമായ ചന്ദ്രനെ വെട്ടിയ സംഘത്തിലെ നാലു പേരെ കൂടി ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. വാഴക്കോട്ടെ അജിത്ത് (29), കാഞ്ഞങ്ങാട് മുത്തപ്പൻ തറയിലെ മനുരാജ് (27), അനുരാജ് (34), മുക്കൂട്ടെ നിധീഷ് (29) എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്. മാവുങ്കാൽ മേലടുക്കത്തെ...

ട്രെയിനില്‍ അക്രമം നടത്തിയത് എന്തിന്?; ഷഹറൂഖ് സെയ്ഫിയുടെ പ്രാഥമിക മൊഴി പുറത്ത്; തീവെപ്പിന് ശേഷം അതേ ട്രെയിനില്‍ തന്നെ കണ്ണൂരിലെത്തി!

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാറൂഖ് സെയ്ഫിയുടെ പ്രാഥമിക മൊഴി പുറത്ത് വന്നു. അക്രമം നടത്തിയത് എന്തിനെന്ന ചോദ്യത്തിന് തന്റെ ‘ കുബുദ്ധി’ കൊണ്ടെന്നായിരുന്നു പ്രതിയുടെ മറുപടി. ഇയാളുടെ ഈ മൊഴി മുഖവിലക്കെടുക്കാനാവില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കേരളത്തില്‍ എത്തുന്നത് ആദ്യമായാണെന്നും ഷാറൂഖ് സെയ്ഫി പൊലീസിനോട് പറഞ്ഞു. തീ വെപ്പിന് ശേഷം അതേ...

ചിക്കൻ കറി കിട്ടിയില്ല; വാക്കുതർക്കം, അടിപിടി; അച്ഛൻ മകനെ വിറകിനടിച്ചു കൊന്നു

മം​ഗ​ളൂരു: വീട്ടിൽ ഉണ്ടാക്കിയ കറി രുചിച്ച് നോക്കാൻ പോലും കിട്ടാഞ്ഞതിന്റെ പേരിൽ വഴക്കുണ്ടായതിനെത്തുടർന്ന് അച്ഛൻ മകനെ വിറകിനടിച്ചു കൊലപ്പെടുത്തി. സുള്ള്യയിലെ ​ഗട്ടി​ഗാറിലാണ് സംഭവം. 32 വയസുകാരനായ ശിവറാം ആണ് അച്ഛൻ ഷീണയുടെ അടിയേറ്റ് മരിച്ചത്. വീട്ടിലുണ്ടാക്കിയ ചിക്കൻ കറിയെച്ചൊല്ലിയാണ് വഴക്കുണ്ടായത്. കറി മുഴുവൻ ഷീണ കഴിച്ചതിനെച്ചൊല്ലിയാണ് ശിവറാം വഴക്കിട്ടത്. കറിയുണ്ടാക്കുമ്പോൾ ശിവറാം വീട്ടിലുണ്ടായിരുന്നില്ല. തിരികെയെത്തിയപ്പോഴാണ് കറി...

എല്ലാവര്‍ക്കും നന്ദി; പൊന്നോമനകളുടെ വേര്‍പാട് കടിച്ചമര്‍ത്തി ഫൈസലും സുമയ്യയും വീട്ടിലെത്തി

ജിദ്ദ- സൗദിയിലെ തായിഫില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പരിക്കേറ്റ പാലക്കാട് പത്തിരിപ്പാല സ്വദേശി ഫൈസല്‍ അബ്ദുസലാമിനെയും കുടുംബത്തെയും നാട്ടിലെത്തിച്ചു. അപകടത്തില്‍ ഫൈസലിന്റെ രണ്ട് കുട്ടികളും ഭാര്യാ മാതാവുമാണ് മരിച്ചിരുന്നത്. ഉംറ നിര്‍വഹിക്കാനായി ഖത്തറില്‍നിന്ന് വരുമ്പോഴായിരുന്നു തായിഫിനു സമീപം വാഹനം മറിഞ്ഞ് അപകടം. സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ജിദ്ദയില്‍നിന്ന് കൊച്ചിയിലേക്കായിരുന്നു ഫൈസലിന്റേയും കുടുംബത്തിന്റേയും യാത്ര.  അവിടെനിന്ന് കാര്‍...

എത്ര ലളിതമായ വിവാഹം; കഅ്ബയുടെ ചാരത്ത് ദമ്പതികളുടെ നിക്കാഹ് (VIDEO)

മക്ക - പുണ്യറമദാനില്‍ വിശുദ്ധ കഅ്ബാലയത്തിന്റെ ഓരത്ത് ഇഹ്‌റാം വേഷത്തില്‍ ഇന്തോനേഷ്യന്‍ വധൂവരന്മാരുടെ നിക്കാഹ്. കഅ്ബാലയത്തോട് ചേര്‍ന്ന മതാഫില്‍ വെച്ച് വധുവിന്റെ പിതാവ് മഹര്‍ (വിവാഹമൂല്യം) സ്വീകരിച്ച് വരന് മകളെ നിക്കാഹ് ചെയ്തുകൊടുത്തു. വധൂവരന്മാരുടെ കുടുംബാംഗങ്ങളും അനുഗ്രഹീത ചടങ്ങിന് സാക്ഷികളായി. നിക്കാഹ് പൂര്‍ത്തിയായ ഉടന്‍ വിവാഹ രേഖയില്‍ വരനും വധുവും ഒപ്പുവെക്കുകയും വധൂവരന്മാര്‍ പരസ്പരം മോതിരങ്ങള്‍...
- Advertisement -spot_img

Latest News

ഭൂരിപക്ഷത്തിന് 11 സീറ്റുകൾ അകലെ; തമിഴ്നാട്ടിൽ നിർണ്ണായക നീക്കങ്ങളുമായി ടിവികെ

ചെന്നൈ: തമിഴ്നാട്ടിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴ് വെട്രി കഴകം(ടിവികെ) മന്ത്രിസഭാ രൂപീകരണത്തിനുള്ള നീക്കങ്ങൾ തുടങ്ങി. കോൺഗ്രസുൾപ്പെടെയുള്ള പാർട്ടികളെ കൂട്ടുപിടിച്ച് സർക്കാർ രൂപീകരിക്കാനാണ് വിജയ് യുടെ...
- Advertisement -spot_img