Latest news

ഇന്നു മുതൽ വേനൽ മഴ കുറയും; ചൂട് ഉയരാൻ സാദ്ധ്യത

സംസ്ഥാനത്ത് ലഭിച്ചിരുന്ന വേനൽ മഴയുടെ അളവിൽ ഇന്നു മുതൽ കുറവ് അനുഭവപ്പെടും. ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രം മഴ കിട്ടിയേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. ഇതോടെ ചൂട് കൂടുവാനും സാധ്യതയുണ്ട്. ഞായറാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടും. ഇത് പിന്നീട് ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ചുഴലിക്കാറ്റിന്റെ സ്വാധീന പ്രദേശത്തിലോ ശക്തിയിലോ വ്യക്തതയായിട്ടില്ല....

സുജയ പാര്‍വ്വതി ഇനി റിപ്പോര്‍ട്ടര്‍ ടി വി യുടെ കോ ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍

സംഘപരിവാറുകാരിയെന്ന് അവകാശപ്പെടുകയും, പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിക്കുകയും ചെയ്തതിനെതുടര്‍ന്ന് 24 ന്യുസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മാധ്യമപ്രവര്‍ത്തക സുജയ പാര്‍വ്വതി റിപ്പോര്‍ട്ടര്‍ ടി വി കോ ഓര്‍ഡിനേറ്റിംഗ് എഡിറ്ററായി ചുമതലയേറ്റു. ബി എം എസിന്റെ ഒരു പരിപാടിയില്‍ സംബന്ധിക്കവേ താന്‍ സംഘപരിവാറുകാരിയാണെന്ന് തുറന്ന് പറഞ്ഞതിനെ തുടര്‍ന്ന് ട്വിന്റി ഫോര്‍ ന്യുസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും പിന്നീട്...

സംസ്ഥാനത്ത് പെൺകുട്ടികളുടെ ജനന നിരക്കിൽ ഇടിവ്; രണ്ടാമത്തേത് പെൺകുട്ടിയെങ്കിൽ 6,000 രൂപ, പദ്ധതി കേരളത്തിലും നടപ്പാക്കും

തിരുവനന്തപുരം: പെൺകുട്ടികൾ കുറഞ്ഞുവരുന്ന സംസ്ഥാനത്ത് കേന്ദ്രപദ്ധതിയായ പ്രധാനമന്ത്രി മാതൃവന്ദന യോജന നടപ്പാക്കാൻ നിർദേശം. സ്ത്രീകളുടെ രണ്ടാമത്തെ പ്രസവത്തിൽ പെൺകുട്ടി ജനിച്ചാൽ 6,000 രൂപ നൽകുന്നതാണ് പദ്ധതി. ഇത് നടപ്പിലാക്കണമെന്ന് കേന്ദ്ര സർക്കാരിൻ്റെ നിർദേശത്തെ തുടർന്ന് സംസ്ഥാന ശിശുവികസന ഡയറക്ടറുടെ കാര്യാലയം ഉത്തരവിറക്കി. 11 സംസ്ഥാനങ്ങളിലാണ് പെൺകുട്ടികളുടെ ജനന നിരക്കിൽ ഇടിവുണ്ടായിരിക്കുന്നത്. രാജ്യത്തെ പെൺകുട്ടികളുടെ ജനനം കുറയുന്നത്...

‘ദ കേരള സ്റ്റോറി മുസ്ലിം വിദ്വേഷം ജനിപ്പിക്കുന്ന സിനിമ’; ഡിജിപിക്ക് പരാതി നൽകി ഡിവൈഎഫ്ഐ

തിരുവനന്തപുരം : കേരള സ്റ്റോറി സിനിമക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി  ഡിവൈഎഫ്ഐ നൽകി. മുസ്ലിം വിദ്വേഷം ജനിപ്പിക്കുന്നതും വർഗീയതയ്ക്ക് കാരണമാകുന്നതുമായ സിനിമയുടെ ട്രെയിലർ 153 എ, 295 എ നിയങ്ങൾ പ്രകാരം കുറ്റകൃത്യമാണെന്നും നടപടി എടുക്കണമെന്നുമാണ് ആവശ്യം. കേരളത്തിൽ നിലവിൽ ഇല്ലാത്ത കാര്യം വ്യാജമായി പ്രചരിപ്പിക്കുകയാണ്. മുസ്ലിം വിദ്വേഷം ജനിപ്പിക്കുന്ന സിനിമ കേരളത്തെ കുറിച്ച്...

15 മില്യൺ ദിര്‍ഹം സ്വന്തം; ലളിത ജീവിതം തുടരുമെന്ന് പ്രവാസി

ബിഗ് ടിക്കറ്റ് 251 സീരിസ് നറുക്കെടുപ്പിൽ 15 മില്യൺ ദിര്‍ഹം നേടി ഇന്ത്യന്‍ പ്രവാസി. പത്ത് വര്‍ഷമായി സ്ഥിരമായി ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ടെന്നാണ് യു.എ.ഇയിൽ താമസിക്കുന്ന പ്രദീപ് പറയുന്നത്. അബുദാബി വിമാനത്താവളത്തിലെ ഇൻ-സ്റ്റോര്‍ കൗണ്ടറിൽ നിന്നാണ് ബിഗ് ടിക്കറ്റ് പ്രദീപ് വാങ്ങിയത്. ഇന്ത്യയിലേക്കുള്ള യാത്രാമധ്യേയായിരുന്നു ഭാഗ്യപരീക്ഷണം. യു.എ.ഇയിലേക്ക് മടങ്ങിവരാൻ യാത്ര തിരിക്കുന്നതിന് ഏതാനും മുൻപാണ് ഗ്രാൻഡ് പ്രൈസ് നേടിയ...

അറബിയ്‌ക്ക് നൽകാനെന്ന പേരിൽ ജുവലറിയിൽ നിന്നും സ്വർണനാണയവുമായി മുങ്ങി; യുവാവിനെ തേടി പൊലീസ്

വിഴിഞ്ഞം: അറബിക്ക് നൽകാനെന്ന പേരിൽ വിഴിഞ്ഞത്തെ ജുവലറി ജീവനക്കാരെ കബളിപ്പിച്ച് സ്വർണ്ണനാണയങ്ങളുമായി കടന്ന യുവാവിനെ പിടികൂടാനായില്ല. ചൊവ്വാഴ്ച വൈകിട്ട് നാലോടെ കോവളത്തെ സ്റ്റാർ ഹോട്ടൽ ലോബിയിൽ വച്ച് 42 ഗ്രാം സ്വർണ നാണയമാണ് ഇയാൾ വാങ്ങി കടന്നുകളഞ്ഞത്. കോഴിക്കോട് തിക്കൊടി വടക്കേപുര വീട്ടിൽ റാഹീൽ അഹമ്മദാണ് (29) പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. വിഴിഞ്ഞത്തെ ആദം...

എ ഐ ക്യാമറ പിഴ ഈടാക്കല്‍ ഉടനില്ല; കെൽട്രോണും മോട്ടോർ വാഹനവകുപ്പും തമ്മിലുള്ള ധാരണാപത്രം വൈകും

തിരുവനന്തപുരം : വിവാദ എ ഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങളിൽ ഉടൻ പിഴയീടാക്കില്ല. കെൽട്രോണും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള ധാരണാ പത്രം വൈകും. അന്വേഷണങ്ങൾക്ക് ശേഷം ധാരണ പത്രം മതിയെന്നാണ് നിലവിലെ തീരുമാനം. വിവാദ വിഷയത്തിൽ സർക്കാർ അന്തിമ തീരുമാനമെടുത്ത ശേഷമാകും ഇരുകൂട്ടരും തമ്മിൽ ധാരണാ പത്രം ഒപ്പിടുക. ആദ്യം ബോധവത്ക്കരണം പിന്നീട് മെയ്...

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം; വർദ്ധന തുടർന്നേക്കും

തിരുവനന്തപുരം: സർവ്വകാല റെക്കോർഡിൽ സ്വർണവില. അന്താരാഷ്ട്ര വില എക്കാലത്തെയും ഉയർന്ന വിലയായ 2077 ഡോളറിൽ. രണ്ട് ദിവസംകൊണ്ട് ഉയർന്നത് 1040 രൂപ. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 45,600 രൂപയാണ്. ഇന്നലെ 640 രൂപയും ഇന്ന് 560 രൂപയുമാണ് വർദ്ധിച്ചത്. ആഗോളതലത്തിൽ തുടർച്ചയായി ഉണ്ടാകുന്ന ബാങ്കുകളുടെ തകർച്ച  സ്വർണ വിലയെ ഉയർത്തുകയാണ്. 2023 ഏപ്രിൽ...

അശ്വതി അച്ചു, അനുശ്രീ അനു..; പൊലീസുകാരും ഹണി ട്രാപ്പിൽ, തട്ടിപ്പിന് മറ്റു പെൺകുട്ടികളുടെ ഫോട്ടോയും

നെയ്യാറ്റിൻകര (തിരുവനന്തപുരം) ∙ അശ്വതി അച്ചു, അനുശ്രീ അനു തുടങ്ങിയ പേരുകളിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി തട്ടിപ്പ് നടത്തുന്ന യുവതിയാണ് കഴിഞ്ഞ ദിവസം പൂവാർ പൊലീസ് അറസ്റ്റ് ചെയ്ത കൊല്ലം ശൂരനാട് സ്വദേശി അശ്വതി (32). സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്ന മറ്റു പെൺകുട്ടികളുടെ ഫോട്ടോ തട്ടിപ്പിനായി ഇവർ ഉപയോഗിക്കുന്നതായി മുൻപും...

ക്ലബ് വിടുമെന്ന വാർത്തയ്ക്ക് പിന്നാലെ മെസ്സിക്കെതിരെ പ്രതിഷേധവുമായി ആരാധകർ

പാരീസ് സെന്റ് ജെർമെയ്ൻ വിടുമെന്ന് റിപ്പോർട്ടുകൾക്ക് പിന്നാലെ ലയണൽ മെസ്സിക്കെതിരെ പിഎസ്ജി ആരാധകർ. മെസ്സിക്കെതിരെ പ്രതിഷേധവുമായി ക്ലബ് ആസ്ഥാനത്തിന് പുറത്തേക്ക് ആരാധകരെത്തി. കാര്യങ്ങൾ ബുദ്ധിമുട്ടിലാകുമ്പോൾ മെസ്സി തടിയൂരുകയാണെന്നാണ് വിമർശനം. സൗദി അറേബ്യയിലേക്കുള്ള സന്ദർശനത്തിൽ രണ്ടാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തതിന് ശേഷമാണ് ആരാധകർ മെസ്സിക്കെതിരെ തിരിഞ്‍ഞത്. പ്രതിഷേധിച്ചെത്തിയവർ താരത്തിന് നേരെ അസഭ്യ വാക്കുകളും പ്രയോ​ഗിച്ചു. നിലവിലെ കരാർ അവസാനിക്കുന്നതോടെ ലയണൽ...
- Advertisement -spot_img

Latest News

ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണം; രാജ്യസഭാധ്യക്ഷന് അപേക്ഷനൽകി എഎപി

ന്യൂഡൽഹി: ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് അപേക്ഷ നൽകി എഎപി. പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ സഞ്ജയ്...
- Advertisement -spot_img