ഷാക്കിബ് അല്‍ ഹസന്‍ ആദ്യ ടെസ്റ്റിനില്ല? താരത്തെ ആശുപത്രിയില്‍ കൊണ്ടുപോയി

0
167

ചിറ്റഗോങ്: ബംഗ്ലാദേശിന് എതിരായ ആദ്യ ടെസ്റ്റിന് മുമ്പ് പരിക്ക് ടീം ഇന്ത്യയെ വലയ്ക്കുകയാണ്. ഇന്ത്യക്ക് മാത്രമല്ല, ബംഗ്ലാദേശ് ടീമിനും പരിക്കിന്‍റെ ആശങ്കയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗ്ലാ ടെസ്റ്റ് നായകന്‍ ഷാക്കിബ് അല്‍ ഹസനെ സ്‌കാനിംഗിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താരത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും മറ്റ് വാഹനങ്ങള്‍ ലഭ്യമാകാതെ വന്നതിനാലാണ് ആംബുലന്‍സില്‍ ഷാക്കിബിനെ ചെക്കപ്പിനായി കൊണ്ടുപോയതെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വിശദീകരിച്ചതായി ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഏകദിന പരമ്പരയ്ക്കിടെ ഇന്ത്യന്‍ അതിവേഗക്കാരന്‍ ഉമ്രാന്‍ മാലിക്കിന്‍റെ പന്തേറ്റാണ് ഷാക്കിബ് അല്‍ ഹസന് പരിക്കേറ്റത്. പരിശീലനത്തിനിടെ വേദന അനുഭവപ്പെട്ടതിനാല്‍ താരത്തെ സ്‌കാനിംഗിനായി കൊണ്ടുപോവുകയായിരുന്നു. നെറ്റ്‌സില്‍ ഏറെനേരം പരിശീലനം നടത്താന്‍ താരത്തിനായിരുന്നില്ല. പരിക്കിന്‍റെ ആശങ്കകളുണ്ടെങ്കിലും ചിറ്റഗോങ്ങില്‍ നാളെ ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ ഷാക്കിബ് കളിക്കാനാണ് സാധ്യത. ഷാക്കിബ് കളിച്ചില്ലെങ്കില്‍ ബംഗ്ലാ ടീമിനത് കനത്ത തിരിച്ചടിയാവും. ഷാക്കിബിനെ നായകനാക്കി 15 അംഗ സ്‌ക്വാഡിനെ ബംഗ്ലാ സെലക്‌ടര്‍മാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. രണ്ട് ടെസ്റ്റുകളാണ് ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയിലുള്ളത്. ഷാക്കിബ് അല്‍ ഹസന്‍ നായക സ്ഥാനത്ത് തിരിച്ചെത്തിയപ്പോള്‍ പരിക്കേറ്റ തമീം ഇഖ്ബാല്‍ ടീമിലില്ല.

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ബംഗ്ലാദേശ് ടീം: Mahmudul Hasan Joy, Najmul Hassan Shanto, Mominul Haque, Yasir Ali Chowdhury, Mushfiqur Rahim, Shakib Al Hasan (C), Litton Das, Nurul Hasan, Mehidy Hasan Miraz, Taijul Islam, Taskin Ahmed, Syed Khaled Ahmed, Ebadot Hossain, Shoriful Islam, Zakir Hasan, Rejaur Rahman Raja, Anamul Haque Bijoy

LEAVE A REPLY

Please enter your comment!
Please enter your name here