Sunday, September 8, 2024

Cricket news

ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിലാദ്യം; ട്രാവിസ് ഹെഡിന് സ്വന്തമായത് അപൂർവ്വ റെക്കോർഡ്

ട്വന്റി 20 ക്രിക്കറ്റിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഓസ്ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡ്. ഇതാദ്യമായി അന്താരാഷ്ട്ര ട്വന്റി 20യിൽ ഒരു താരം 20 പന്തുകൾക്ക് മുകളിൽ ബാറ്റ് ചെയ്ത് 300ൽ അധികം സ്ട്രൈക്ക് റേറ്റ് നിലനിർത്തി. സ്കോട്ട്ലൻഡിനെതിരായ ആദ്യ ട്വന്റി 20യിലായിരുന്നു ഹെഡിന്റെ അത്ഭുത പ്രകടനം. 25 പന്തിൽ 80 റൺസെടുത്ത ഹെഡിന്റെ സ്ട്രൈക്ക്...

കോലി നികുതിയായി അടച്ചത് 66 കോടി; ക്രിക്കറ്റ് താരങ്ങളില്‍ ഒന്നാമത്, രണ്ടാമന്‍ ധോനി

ന്യൂഡല്‍ഹി: 2023-24 സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ ഏറ്റവുംകൂടുതല്‍ ആധായനികുതി അടച്ച ക്രിക്കറ്റ് താരം വിരാട് കോലിയെന്ന് റിപ്പോര്‍ട്ട്. ഫോര്‍ച്യൂണ്‍ ഇന്ത്യ പുറത്തുവിട്ട കണക്കുപ്രകാരം 66 കോടിയാണ് കോലി കഴിഞ്ഞ സാമ്പത്തിക വര്‍ഷം നികുതിയായി അടച്ചത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയാണ് രണ്ടാം സ്ഥാനത്ത്. 38 കോടി രൂപയാണ് ധോനി നികുതിയടച്ചത്. ക്രിക്കറ്റ് ഇതിഹാസം...

ലോകകപ്പില്‍ പ്ലേയിംഗ് ഇലവനില്‍ നിന്നൊഴിവാക്കപ്പെട്ടതിനെക്കുറിച്ച് മുഹമ്മദ് ഷമി

മുംബൈ: ഇന്ത്യൻ പേസര്‍ മുഹമ്മദ് ഷമിയുടെ 34-ാം പിറന്നാളാണിന്ന്. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ 24 വിക്കറ്റുമായി ലോകകപ്പിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായ ഷമി ലോകകപ്പിനുശേഷം ശസ്ത്രക്രിയക്ക് വിധേയനായി വിശ്രമത്തിലായിരുന്നു. പരിശീലനം പുനരാരംഭിച്ച ഷമി വരാനിരിക്കുന്ന ബംഗ്ലാദേശിനെതിരായ പരമ്പരയിലോ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലോ ഇന്ത്യൻ ടീമില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. അതിനിടെ ലോകകപ്പ്...

ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി അസ്ഹറുദ്ദീന്‍; കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ ജയം ആലപ്പി റിപ്പിള്‍സിന്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ ജയം ആലപ്പി റിപ്പള്‍സിന്. തൃശൂര്‍ ടൈറ്റന്‍സിനെതിരെ അഞ്ച് വിക്കറ്റിന്റെ ജയമാണ് റിപ്പിള്‍സ് സ്വന്തമാക്കിയത്. മുഹമ്മദ് അസറുദ്ദീന്റെ (47 പന്തില്‍ 92) ഇന്നിംഗ്‌സാണ് റിപ്പിള്‍സിനെ വന്‍ വിജയത്തിലേക്ക് നയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ടൈറ്റന്‍സ് നിശ്ചിത ാേവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സാണ് നേടിയത്. 57 റണ്‍സെടുത്ത...

മഞ്ചേശ്വരം മണ്ഡലം ഓവർ ആം ക്രിക്കറ്റ് അസോസിയേഷൻ (MOCA) പുതിയ കമ്മിറ്റി നിലവിൽ വന്നു

മഞ്ചേശ്വരം മണ്ഡലം ഓവർ ആം ക്രിക്കറ്റ് അസോസിയേഷൻ്റെ (MOCA) ജനറൽ ബോഡി യോഗം 31-08-2024 ൻ ഉപ്പള വ്യാപാര ഭവനിൽ വെച്ച് നടന്നു.മഹ്മൂദ് TFC യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സാദിക് സിറ്റിസൺ സ്വാഗതം പറഞ്ഞു.യോഗത്തിൽ കണക്കവതരണവും പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പും നടന്നു. നിലവിൽ വന്ന പുതിയ കമ്മിറ്റി:- പ്രസിഡൻ്റ് : സിദ്ദീഖ് സൈൻ ജനറൽ സെക്രട്ടറി :...

രോഹിത്തിനെ ലേലത്തില്‍ സ്വന്തമാക്കാൻ 50 കോടി മുടക്കാൻ തയാറാണോ?; മറുപടി നല്‍കി ടീം ലഖ്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്ക

ലഖ്നൗ: ഐപിഎല്‍ മെഗാ താരലേലത്തില്‍ ഏതൊക്കെ താരങ്ങളെ ടീമുകള്‍ നിലനിര്‍ത്തുമെന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. അതിനിടെ ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഈ സീസണില്‍ മുംബൈ ഇന്ത്യൻസ് വിടുമെന്നും മറ്റ് ടീമുകള്‍ രോഹിത്തിനായി വാശിയോടെ രംഗത്തെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യൻസിലെ നായകസ്ഥാനം രോഹിത്തിന് നഷ്ടമായിരുന്നു. പകരം ക്യാപ്റ്റനായ ഹാര്‍ദ്ദിക്...

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമില്‍ തമ്മിലടി; ബട്‌ലറോട് പിണങ്ങിയ പരിശീലകന്‍ ആന്‍ഡ്യ്രു ഫ്ലിന്‍റോഫ് ടീം വിട്ടു

ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമില്‍ വൈറ്റ് ബോള്‍ ക്യാപ്റ്റന് ജോസ് ബട്‌ലറും പരിശീലകനായ ആന്‍ഡ്ര്യു ഫ്ലിന്‍റോഫും തമ്മില്‍ കടുത്ത അഭിപ്രായഭിന്നതയെന്ന് റിപ്പോര്‍ട്ട്. ബട്‌ലറുമായി ഒത്തുപോകാനാവില്ലെന്ന് വ്യക്തമാക്കി ഫ്ലിന്‍റോഫ് ടീം ക്യാംപ് വിട്ടതായി ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ടീമിന്‍റെ താല്‍ക്കാലിക കോച്ചായ മാര്‍ക്കസ് ട്രെസ്കോത്തിക് തന്നെ തല്‍ക്കാലം കോച്ച് ആയി...

ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടാൻ കാരണം അവ‍ർ 3 പേർ : രോഹിത് ശർമ

മുംബൈ: ഇന്ത്യയുടെ ടി20 ലോകകപ്പ് നേട്ടത്തിന് പിന്നിൽ നെടുന്തൂണായി പ്രവർത്തിച്ച 3 പേർ ആരൊക്കെയെന്ന് തുറന്നുപറഞ്ഞ് ക്യാപ്റ്റൻ രോഹിത് ശർമ. സിയറ്റ് ക്രിക്കറ്റ് അവാർഡ് വിതരണച്ചടങ്ങിൽ മികച്ച രാജ്യാന്തര താരത്തിനുള്ള പുരസ്കാരം നേടിയശേഷമാണ് ലോകകപ്പ് നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച മൂന്ന് പേരെ രോഹിത് ശർമ എടുത്തുപറഞ്ഞത്. മുൻ പരിശീലകൻ രാഹുൽ ദ്രാവിഡ്, ചീഫ് സെലക്ടർ അജിത്...

ഐപിഎല്ലില്‍ നിന്നുള്ള ബിസിസിഐയുടെ ലാഭത്തില്‍ റെക്കോര്‍ഡ് വര്‍ധന; ആകെ വരുമാനത്തിലും കുതിപ്പ്

മുംബൈ: തൊട്ടു മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2023ലെ ഐപിഎല്ലില്‍ നിന്നുള്ള ബിസിസിഐയുടെ ലാഭത്തില്‍ 113 ശതമാനം വര്‍ധന. 2022ലെ ഐപിഎല്ലില്‍ നിന്ന് 2367 കോടി രൂപ ലാഭം നേടിയപ്പോള്‍ 2023ല്‍ ഇത് 5120 കോടിയായി ഉയര്‍ന്നുവെന്ന് ബിസിസിഐ വാര്‍ഷിക റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ഇക്കോണമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഐപിഎല്ലില്‍ നിന്നുള്ള ആകെ വരുമാനത്തിലും തൊട്ടു മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 78...

ചെന്നൈയിൽ ധോണിക്ക് പകരം റിഷഭ് പന്ത്?; ഡൽഹി വിടുമെന്ന് റിപ്പോർട്ട്

ഡൽഹി: അടുത്ത വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ യുവഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഭാ​ഗമാകുമെന്ന് റിപ്പോർട്ട്. നിലവിൽ ഡൽഹി ക്യാപിറ്റൽസിന്റെ നായകനാണ് റിഷഭ് പന്ത്. എന്നാൽ അടുത്ത വർഷത്തെ മെ​ഗാതാരലേലത്തിന് മുമ്പായി താരത്തെ റിലീസ് ചെയ്യാനാണ് ടീം ഡയറക്ടർ സൗരവ് ​ഗാം​ഗുലിയുടെ പദ്ധതികളെന്നാണ് സൂചന. ചെന്നൈ സൂപ്പർ കിം​ഗ്സിനൊപ്പം...
- Advertisement -spot_img

Latest News

ആധാർ പുതുക്കാൻ ഇനി അധിക സമയമില്ല; അവസാന തിയതി ഇത്

സൗജന്യമായി ആധാർ പുതുക്കാനുള്ള അവസരം ഇനി വികിരലിൽ എണ്ണാവുന്ന ദിവസങ്ങളിൽ കൂടിയേ ലഭ്യമാകുകയുള്ളു. ആധാർ രാജ്യത്തെ ഒരു പൗരന്റെ പ്രധാന തിരിച്ചറിയൽ രേഖ ആയതിനാൽ തന്നെ...
- Advertisement -spot_img