Sunday, May 12, 2024

Latest news

സംസ്ഥാനത്ത് 5445 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 236 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍ 377, ആലപ്പുഴ 317, പത്തനംതിട്ട 295, പാലക്കാട് 285, കാസര്‍ഗോഡ് 236, കോട്ടയം 231, വയനാട് 131, ഇടുക്കി 121 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം വെര്‍നോണ്‍ ഫിലാന്‍ഡറുടെ സഹോദരന്‍ വെടിയേറ്റു മരിച്ചു

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ പേസര്‍ വെര്‍നോണ്‍ ഫിലാന്‍ഡറുടെ സഹോദരന്‍ ടൈറോണ്‍ ഫിലാന്‍ഡര്‍ വെടിയേറ്റ് മരിച്ചു. ബുധനാഴ്ച വൈകിട്ട് കേപ്‌ടൗണിലെ  റാവെന്‍സ്‌മീഡില്‍ ബുധനാഴ്ച വൈകിട്ടാണ് സംഭവം. സഹോദരന്‍റെ മരണവാര്‍ത്ത ഫിലാന്‍ഡര്‍ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. കൊലപാതകത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. അയല്‍പ്പക്കത്തെ വീട്ടിലേക്ക് ട്രോളിയില്‍ വെള്ളം കൊണ്ടുപോകുന്നതിനിടെയാണ് ടൈറോണ്‍ ഫിലാന്‍ഡര്‍ വെടിയേറ്റ് വീണതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സഹോദരന്‍റെ മരണത്തില്‍...

അഭിപ്രായ സ്വാതന്ത്ര്യത്തെപ്പോലെ ദുരുപയോഗം ചെയ്യപ്പെട്ട അവകാശം വേറെയില്ല; തബ്‌ലീഗ് വിഷയത്തില്‍ സുപ്രീം കോടതി, കേന്ദ്രത്തിന്റെ സത്യവാങ്മൂലം തള്ളി

ന്യൂദല്‍ഹി: അഭിപ്രായ സ്വാതന്ത്ര്യത്തെപോലെ ദുരുപയോഗം ചെയ്യപ്പെട്ട അവകാശം അടുത്ത കാലത്ത് ഉണ്ടായിട്ടില്ലെന്ന് സുപ്രീംകോടതി. തബ്‌ലീഗ് ജമാഅത്ത് കേസില്‍ വാദം കേള്‍ക്കവെയാണ് കോടതിയുടെ പരാമര്‍ശം. തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തെക്കുറിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചുവെന്നും നിസാമുദ്ദീന്‍ മര്‍കസ് സംഭവത്തില്‍ മാധ്യമങ്ങള്‍ വിദ്വേഷം പരത്തി എന്നും ചൂണ്ടിക്കാട്ടി വിവിധ സംഘടനകള്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. ചീഫ് ജസ്റ്റിസ് എസ്.എ...

തലസ്ഥാനത്ത് വൻ ലഹരിമരുന്ന് വേട്ട, നാല് കോടിയുടെ ലഹരിവസ്തുക്കൾ പിടിച്ചു, നാല് പേർ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ ലഹരിമരുന്ന് വേട്ട.  കിളിമാനൂരിന് സമീപം നഗരൂരിൽ നടത്തിയ പരിശോധനയിൽ 100 കിലോ കഞ്ചാവും നാല് കിലോ ഹാഷിഷ് ഓയിലും എക്സൈസ് പ്രത്യേക സംഘം പിടികൂടി. നാല് പേർ അറസ്റ്റിലായി. തിരുവനന്തപുരം ആലങ്കോട് സ്വദേശികളായ റിയാസ്, ജസീം, തൃശൂർ സ്വദേശി ഫൈസൽ, കോന്നി സ്വദേശി നിയാസ് എന്നിവരാണ് പിടിയിലായത്. നാലുകോടിയോളം വിലവരുന്ന ലഹരി...

യു.ഡി.എഫിലേക്ക് മടങ്ങാന്‍ ചര്‍ച്ചകള്‍ ആരംഭിച്ചെന്ന് പി.സി ജോര്‍ജ്

കോട്ടയം: യു.ഡി.എഫിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചെന്ന് ജനപക്ഷം ചെയര്‍മാന്‍ പി.സി ജോര്‍ജ് എം.എല്‍.എ. റിപ്പോര്‍ട്ടര്‍ ടി.വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യു.ഡി.ഫ് മുന്നണിയുമായി ചര്‍ച്ചകള്‍ ആരംഭിച്ചെന്ന് പി.സി ജോര്‍ജ് പറഞ്ഞു. ‘മുന്നണി നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. എന്നാല്‍ ഉടന്‍ തന്നെ നേരിട്ട് ചര്‍ച്ച നടത്തും’, പി.സി പറഞ്ഞു. ഇപ്പോള്‍ പ്രവര്‍ത്തകരുമായുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം തന്റെ...

വിവാഹവാഗ്ദാനം ചെയ്ത് യുവതിയെ കൊച്ചിയിലെത്തിച്ചു; രണ്ട് പവന്‍ മാല, 60,000 രൂപ, എടിഎം കാര്‍ഡുകളുമായി പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് യുവാവ് മുങ്ങി

കൊച്ചി: പാലക്കാട് സ്വദേശിയായ യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി കൊച്ചിയിലെത്തിക്കുകയും പണം ഉള്‍പ്പടെ കൈക്കാലാക്കി കടന്നുകളയുകയും ചെയ്ത തൊടുപുഴ സ്വദേശി പിടിയില്‍. യുവതിയുടെ പരാതിയല്‍ തൊടുപുഴ കമ്പകല്ല്  കമ്പക്കാലില്‍ വീട്ടില്‍ അഷീക് നാസര്‍ ഫോര്‍ട്ട് കൊച്ചി പൊലീസാണ് അറസ്റ്റ് ചെയ്തത്.  വിവാഹം കഴിക്കാമെന്നു പറഞ്ഞാണ് യുവതിയെ കൊച്ചിയില്‍ എത്തിച്ചത്. ഇവിടെ ഹോം സ്റ്റേയില്‍...

ആർഎസ്എസ് അനുകൂല ട്രേഡ് യൂണിയനും കേന്ദ്രത്തിനെതിരെ, ദേശവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ തൊഴിൽ നിയമ പരിഷ്കാരങ്ങൾക്കെതിരെ ആർഎസ്എസ് അനുകൂല ട്രേഡ് യൂണിയനായ ബിഎംഎസ് സമരമുഖത്തേക്ക്. തൊഴിൽ നിയമങ്ങളിൽ മോദി സർക്കാർ ഈയടുത്ത് വരുത്തിയ ഭേദഗതികൾക്കെതിരെയാണ് പ്രതിഷേധം. ബിഎംഎസിന്റെ 19ാമത് വെർച്വൽ കോൺഫറൻസിലാണ് പ്രക്ഷോഭം എന്ന ആവശ്യം ഉയർന്നത്. രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തും. 12 ഓളം തൊഴിൽ നിയമങ്ങളെ കൂട്ടിയോജിപ്പിച്ച് മൂന്ന് നിയമമാക്കുകയാണ് കേന്ദ്രം ചെയ്തത്. ലേബർ...

മതിയായ രേഖകള്‍ നേരെ ചൊവ്വെ സമ൪പ്പിച്ചില്ലെങ്കിൽ ബുദ്ധിമുട്ടാണ്: ലാവ്‍ലിന്‍ കേസില്‍ സി.ബി.ഐക്ക് സുപ്രീം കോടതിയുടെ താക്കീത്

മതിയായ രേഖകൾ നേരെ ചൊവ്വെ സമ൪പ്പിച്ചില്ലെങ്കിൽ പിണറായി വിജയനെ കുറ്റവിമുക്തമാക്കിയ ലാവ്ലിൻ കേസിലെ വിധികൾ പരിശോധിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് സി.ബി.ഐക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. രണ്ട് കോടതികൾ കുറ്റവിമുക്തമാക്കിയ കേസാണിതെന്നും സുപ്രീംകോടതി. കൂടുതൽ രേഖകൾ സമ൪പ്പിക്കാനുണ്ടെന്ന സി.ബി.ഐ വാദം അംഗീകരിച്ച് കേസ് പരിഗണിക്കുന്നത് ഈ മാസം പതിനാറിലേക്ക് മാറ്റിവെച്ചു. വിശദമായ നോട്ടടക്കം കേസുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഹാജരാക്കാനുണ്ടെന്ന്...

വ്യാജന്മാര്‍ക്ക് വിലങ്ങിടാന്‍ ഹൈക്കോടതി; അന്തിമ വോട്ടര്‍ പട്ടികയ്ക്ക് മുന്‍പ് കര്‍ശന പരിശോധനയ്ക്ക് ഉത്തരവ്‌

കൊച്ചി: കേരളത്തില്‍ വ്യാജവോട്ടര്‍മാര്‍ വോട്ടര്‍പട്ടികയില്‍ ഇടം പിടിക്കുന്നത് തടയാന്‍ പരിശോധനയ്ക്ക് ഉത്തരവിട്ട് ഹൈക്കോടതി. തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വ്യാജ വോട്ടര്‍മാരെ കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന നടപടി സംസ്ഥാനത്ത് വ്യാപകമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് അന്വേഷണത്തിനുത്തരവിട്ടത്. അതാത് സ്ഥലങ്ങളിലെ സ്ഥിരതാമസക്കാരല്ലാത്തവരെ പട്ടികയിലുള്‍പ്പെടുന്നതും ഇതിനായി വ്യാജ സത്യവാങ്മുലം സമര്‍പ്പിക്കപ്പെടുന്നതും അന്വേഷിക്കാനാണ് ഉത്തരവ്. പരാതികളില്‍ വ്യക്തതയില്ലെന്ന‌ എന്ന...

അഭിമുഖത്തിനു പോകാന്‍ 500 രൂപ യാത്രാക്കൂലി നല്‍കിയ അധ്യാപകന് 30 ലക്ഷം രൂപ മൂല്യമുള്ള ഓഹരികള്‍ നല്‍കി ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് സി.ഇ.ഒ

മുംബൈ: അഭിമുഖത്തിനു പോകാന്‍ 500 രൂപ യാത്രാക്കൂലി നല്‍കി സഹായിച്ച അധ്യാപകന് 30 ലക്ഷം രൂപ മൂല്യമുള്ള ഓഹരികള്‍ നല്‍കി ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് സി.ഇ.ഒ വി.വൈദ്യനാഥന്‍. തന്റെ ഗണിതാധ്യാപകനായിരുന്ന ഗുര്‍ദിയാല്‍ സരൂപ് സൈനിയ്ക്കാണ് ബാങ്കിന്റെ ഇത്രയും മൂല്യമുള്ള ഓഹരികള്‍ വൈദ്യനാഥന്‍ സമ്മാനിച്ചത്. കരിയര്‍ 360 സ്ഥാപകനായ പെരി മഹേശ്വറാണ് ഇക്കാര്യം പങ്കുവെച്ച് ഫേസ്ബുക്കില്‍ പോസ്റ്റ്...
- Advertisement -spot_img

Latest News

ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ടോസ് ഒഴിവാക്കാന്‍ ബിസിസിഐ നീക്കം

ഡല്‍ഹി: ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ടോസ് ഒഴിവാക്കാന്‍ ബിസിസിഐ. അടുത്ത സീസണ്‍ മുതല്‍ ടോസ് ഒഴിവാക്കാനാണ് ബിസിസിഐയുടെ തീരുമാനം. സി കെ നായിഡു ട്രോഫി മുതല്‍...
- Advertisement -spot_img