Latest news

ഇടുക്കിയില്‍ ചികിത്സക്ക് എത്തിച്ച രോഗി ഡോക്ടർമാരെയും നഴ്സുമാരെയും ആക്രമിക്കാൻ ശ്രമിച്ചു

ഇടുക്കി: നെടുങ്കണ്ടത്ത് താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിച്ച രോഗി അക്രമാസക്തനായി. നെടുങ്കണ്ടം സ്വദേശി പ്രവീൺ ആണ് അക്രമം നടത്തിയത്. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അടിപിടിക്കേസിൽ പരിക്കേറ്റയാളെ ചികിത്സക്ക് എത്തിക്കവെ മദ്യലഹരിയിലായിരുന്ന ഇയാൾ ഡോക്ടർമാരെയും നഴ്സുമാരെയും ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. പിന്നീട് കൈ കാലുകൾ ബന്ധിച്ച ശേഷമാണ് ഇയാള്‍ക്ക് ചികിത്സ നൽകിയത്. എന്നാല്‍ സംഭവത്തില്‍ പൊലീസ് മതിയായ...

മംഗളൂരുവില്‍ ബി.ജെ.പി-കോണ്‍ഗ്രസ് സംഘര്‍ഷം; അക്രമത്തില്‍ പൊലീസുകാരടക്കം നിരവധി പേര്‍ക്ക് പരിക്ക്

മംഗളൂരു: കര്‍ണാടക നിയമസഭാതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടന്ന ബുധനാഴ്ച മംഗളൂരു മൂടുഷെഡ്ഡേ ഗ്രാമപഞ്ചായത്ത് പരിധിയില്‍ ബി.ജെ.പി-കോണ്‍ഗ്രസ് സംഘര്‍ഷം നടന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മിഥുന്‍ റായി വോട്ടെടുപ്പ് കേന്ദ്രം സന്ദര്‍ശിച്ചപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. സംഘര്‍ഷം രൂക്ഷമായതോടെ ഇരുവിഭാഗം പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി. പൊലീസുകാര്‍ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തിനിടെ ഒരു പൊലീസ് വാഹനവും തകര്‍ക്കപ്പെട്ടു. അക്രമത്തില്‍...

പ്ലേ ഓഫ് വെള്ളത്തിലാക്കാന്‍ ‘മോക്ക’ വരുന്നു; രാജസ്ഥാന്‍-കൊല്‍ക്കത്ത പോരാട്ടത്തിലെ കാലാവസ്ഥാ പ്രവചനം

കൊല്‍ക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോക്ക ചുഴലിക്കാറ്റ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഉള്‍പ്പെടെയുള്ള ടീമുകളുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ വെള്ളത്തിലാക്കുമെന്ന് ആശങ്ക. ചുഴലിക്കാറ്റ് ഇന്ന് അർധരാത്രിയോടെ തീവ്രചുഴലിക്കാറ്റായി മാറുമെന്നണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ തെക്കേ ഇന്ത്യയിലും ഒഡീഷ, ബംഗാള്‍ തുടങ്ങിയ വടക്കേ ഇന്ത്യന്‍ സംസ്ഥനങ്ങളിലും അപ്രതീക്ഷിത മഴക്ക് സാധ്യതയുണ്ട്. ഇന്ന് നടക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-ചെന്നൈ...

ഐസിസി വരുമാനത്തിന്‍റെ പകുതിയും ബിസിസിഐയുടെ പോക്കറ്റിലേക്ക്, രണ്ടാം സ്ഥാനത്ത് ഇംഗ്ലണ്ട്

ദുബായ്: രാജ്യാന്തര ക്രിക്കറ്റില്‍ ബിസിസിഐയുടെ അധീശത്വത്തിന് അടുത്തൊന്നും കോട്ടം തട്ടില്ലെന്ന് ഉറപ്പായി. ഐസിസി കഴിഞ്ഞ ദിവസം പുറത്തുവിട്ട അടുത്ത നാലു വര്‍ഷത്തേക്കുള്ള വരുമാനം പങ്കിടല്‍ കരാര്‍ അനുസരിച്ച് ഐസിസി വരുമാനത്തിന്‍റെ 38.5 ശതമാനവും ലഭിക്കുക ബിസിസിഐക്കായിരിക്കും. ഓരോ വര്‍ഷവും ഏകദേശം 1889 കോടി രൂപയാണ് ഇത്തരത്തില്‍ ബിസിസിഐക്ക് ലഭിക്കുക. ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്ത്. എന്നാല്‍ ബിസിസിഐക്ക്...

ഡിജെ പാർട്ടിയ്ക്ക് ടിക്കെറ്റെടുത്താൽ കാർ നൽകുമെന്ന് വാഗ്ദാനം, ടിക്കറ്റെടുത്ത വിജയിക്ക് കിട്ടിയത്

സ്ഥാപനങ്ങളും വ്യക്തികളുമൊക്കെ തങ്ങളുടെ ബിസിനസ് സംരംഭങ്ങളുടെ പ്രമോഷന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ഗിവ് എവെ വാഗ്ദാനങ്ങൾ നൽകാറുണ്ട്. കമ്പനികൾ നിർദ്ദേശിക്കുന്ന ഏതെങ്കിലുമൊരു കാര്യം കൃത്യമായി പാലിയ്ക്കുന്ന വ്യക്തികളിൽ നിന്ന് നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തിയാണ് ഈ സമ്മാനം നൽകാറ്. എന്നാൽ, കഴിഞ്ഞ ദിവസം യുകെയിലെ ഒരു നൈറ്റ് ക്ലബ്ബ് സംഘടിപ്പിച്ച ഗിവ് എവേ മത്സരത്തിൽ വിജയിയായ ചെറുപ്പക്കാരന്...

‘എനിക്ക് ചര്‍മാര്‍ബുദം, ക്രിക്കറ്റ് താരങ്ങള്‍ വെയില്‍ കൊള്ളുമ്പോൾ ശ്രദ്ധിക്കണം’- സാം ബില്ലിങ്‌സ്

ലണ്ടന്‍: ചര്‍മാര്‍ബുദ ബാധിതനെന്ന് വെളിപ്പെടുത്തി ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സാം ബില്ലിങ്‌സ്. അര്‍ബുദവുമായി പൊരുതുകയാണെന്നും വെയിലത്ത് കളിക്കാനിറങ്ങുമ്പോള്‍ ഉണ്ടായേക്കാവുന്ന ഗുരുതര ആരോഗ്യപ്രശ്‌നങ്ങെ കുറിച്ച് താന്‍ മറ്റുള്ളവരില്‍ അവബോധം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും 31-കാരന്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം രണ്ട് ശസ്ത്രക്രിയകള്‍ക്കാണ് താരം വിധേയനായത്. നെഞ്ചിലെ മെലാനോമ നീക്കം ചെയ്യാനായിരുന്നു ഇത്. അര്‍ബുദമാണെന്ന് കണ്ടെത്തിയ ശേഷം ക്രിക്കറ്റിനോടുള്ള...

കള്ളപ്പണം; മലയാള സിനിമയിലെ നടൻ കൂടിയായ നിർമാതാവിൻ 25 കോടി പിഴ

കൊച്ചി: മലയാള സിനിമാ മേഖലയിൽ വിദേശത്തു നിന്നു വൻതോതിലുള്ള കള്ളപ്പണ നിക്ഷേപം വരുന്നതായുള്ള ഇന്റലിജൻസ് വിവരത്തെ തുടർന്നു ആദായനികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) നടപടികൾ ശക്തമാക്കി. മലയാള സിനിമയിലെ 5 നിർമാതാക്കൾ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ്. ഒരാൾ 25 കോടി രൂപ പിഴയടച്ചു. ബാക്കി 4 പേരെ ഇഡി ചോദ്യംചെയ്യും. മലയാളത്തിലെ നടൻ കൂടിയായ...

ദൃഢനിശ്ചത്തിന്റെ കരുത്തുമായി ശിഹാബ് ചോറ്റൂർ വിശുദ്ധ മദീനയിൽ, യാത്രക്കെടുത്തത് 11 മാസം, ഹജ്ജിന് മുമ്പ് മക്കയിലെത്തും

മദീന: ദൃഢനിശ്ചത്തിന്റെ കരുത്തുമായി കാൽനടയായി ഹജ്ജിന് പുറപ്പെട്ട മലയാളി തീർഥാടകൻ ശിഹാബ് ചോറ്റൂർ ഒടുവിൽ ലക്ഷ്യം സഫലീകരിച്ച് മദീനയിലെത്തി. കഴിഞ്ഞ ജൂണ്‍ 2ന് ആരംഭിച്ച യാത്ര, വിവിധ രാജ്യങ്ങള്‍ കടന്നാണ് മദീനയിലെത്തുന്നത്. 11 മാസത്തോളം എടുത്ത് പൂർത്തിയാക്കിയ യാത്ര, വിവിധ പ്രതിസന്ധികള്‍ തരണം ചെയ്താണു പുണ്യഭൂമിയിലെത്തിയത്. ഈ വർഷത്തെ ഹജ് കർമത്തിൽ ശിഹാബ് ‍പങ്കെടുക്കും. ഹജ്ജിനു 25...

മക്കളെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടി; യുവതിയും കാമുകനും അറസ്റ്റില്‍

ചന്തേര: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെയും കാമുകനെയും പോലീസ് പിടികൂടി. മാച്ചിക്കാട് സ്വദേശിനിയായ 33-കാരിയെയും ബേപ്പൂര്‍ സ്വദേശി പി.ടി.അനൂപിനെയു(33)മാണ് ചന്തേര എസ്.ഐ. എം.വി.ശ്രീദാസും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയെ കാണാതായത്. 10-ഉം 13-ഉം വയസ്സുള്ള കുട്ടികളെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ സുഹൃത്തായ അനൂപിനൊപ്പം യുവതി സ്ഥലംവിടുകയായിരുന്നു. സഹോദരന്‍ ചന്തേര പോലീസില്‍ നല്‍കിയ പരാതിയില്‍...

സർക്കാർ വർധിപ്പിച്ച അധിക നികുതി വരുമാനം വേണ്ടെന്ന് മംഗൽപാടി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി

മംഗൽപാടി: ജനങ്ങളെ ബുദ്ദിമുട്ടിച്ചു കൊണ്ടുള്ള സംസ്ഥാന സർക്കാർ വർധിപ്പിച്ച അധിക നികുതി വരുമാനം വേണ്ടന്ന് മംഗൽപാടി ഗ്രാമ ഭരണ സമിതി. കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ്, ലെഔട്ട് അപ്രൂവൽ ഫീസ്, കെട്ടിട നികുതി എന്നിവ വൻതോതിൽ വർധിപ്പിച്ച സർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഭരണ സമിതി യോഗത്തിൽ തീരുമാനം. കെട്ടിട നിർമ്മാണ വസ്തുക്കൾ ക്ക് ഉൾപ്പടെ വില...
- Advertisement -spot_img

Latest News

ബി.ജെ.പിയിൽ ചേർന്ന രാഘവ് ചദ്ദയെ ട്രോളി പ്രകാശ് രാജ്; ‘കുറ്റങ്ങൾ തടയുന്നതിൽ നിന്ന് പൊലീസ് മാറി, അതിനാൽ ദാവൂദ് ഇബ്രാഹിമിനൊപ്പം ചേരുന്നു’

മുംബൈ: രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാറുള്ള പ്രകാശ് രാജ്, രാഘവ് ഛദ്ദയുടെ പാർട്ടി മാറ്റത്തെ പരിഹസിക്കാനായി ഒരു മീം ആണ് എക്സിൽ പങ്കുവെച്ചത്. 'കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുക എന്ന...
- Advertisement -spot_img