കോഴിക്കോട് : മുസ്ലീം ലീഗിനെതിരെ ബദല്‍ നീക്കം ശക്തമാക്കി ലീഗ് വിമതര്‍ കോഴിക്കോട്ട് മുസ്ലീം സംഘടനകളുടെ യോഗം വിളിച്ചു. സമസ്ത എ പി ഇകെ വിഭാഗവും പിഡിപി, ഐഎന്‍എല്‍ തുടങ്ങിയ പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുത്തു. മലബാറിലെ പ്ലസ് ടു സീറ്റ് വിഷയത്തില്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി അറിയിക്കാനാണ് തീരുമാനം.
മലബാറിലെ പ്ലസ് ടു സീറ്റ് വിഷയത്തില്‍...
സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും നാം കാണുന്ന വീഡിയോകളില്‍ വലിയൊരു വിഭാഗവും നമ്മെ ചിരിപ്പിക്കുന്ന, രസകരമായ സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചകളായിരിക്കും. ദൈനംദിന ജീവിതത്തിലെ സമ്മര്‍ദ്ദങ്ങളും നിരാശയും വിരസതയുമെല്ലാം മറികടക്കാനാണ് മിക്കവരും ഇങ്ങനെ വീഡിയോകളെ ആശ്രയിക്കാറ്.
അധികവും ആളുകള്‍ക്ക് സംഭവിക്കുന്ന അബദ്ധങ്ങളോ ചെറിയ മണ്ടത്തരങ്ങളോ എല്ലാമായിരിക്കും ഇതുപോലുള്ള വീഡിയോകളുടെ ഉള്ളടക്കമായി വരുന്നത്. അത്തരത്തിലുള്ള രസകരമായൊരു വീഡിയോയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ...
മലപ്പുറം: എം ആർ പിയേക്കാൾ അധിക വില ഈടാക്കിയതിന് 10,000 രൂപ പിഴയീടാക്കാൻ ജില്ലാ ഉപഭോക്ത്യ കമ്മീഷന്റെ വിധി. മഞ്ചേരി അരുകിഴായ സ്വദേശി നിർമ്മൽ നൽകിയ പരാതിയിലാണ് ഉപഭോക്തൃ കമ്മീഷൻ നടപടിയെടുത്തത്. സെപ്റ്റംബർ 23നാണ് പരാതിക്കാരൻ മഞ്ചേരിയിലെ സൂപ്പർ മാർക്കറ്റിൽ നിന്ന് 'കോൾഗേറ്റ്' ടൂത്ത് പേസ്റ്റ് വാങ്ങിയത്. എംആർപി 164 രൂപയായിരുന്ന ടൂത്ത് പേസ്റ്റിന്...
സമീപഭാവിയിൽ ഏറ്റവും ഉയർന്ന തലത്തിൽ കളിക്കാൻ താൻ തയ്യാറാണെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ബാറ്റ്‌സ്മാൻ റിങ്കു സിംഗ് പറഞ്ഞു. അടുത്തിടെ സമാപിച്ച 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ എന്നിവരോടൊപ്പം യുവതാരങ്ങൾക്കിടയിലെ മുന്നിൽ തന്നെ ഉണ്ടായിരുന്ന ആളാണ് റിങ്കു സിംഗ്.
കൊൽക്കത്തക്കായി ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസ്...
ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ശൈഖ മഹ്റ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിവാഹിതയായി. യുവവ്യവസായി ശൈഖ് മാന ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മാന അല്‍ മക്തൂമാണ് വരന്‍. വിവാഹിതയാവുന്ന വിവരം നേരത്തെ തന്നെ...
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വർണ്ണം പിടികൂടി. 64 ലക്ഷം രൂപ വരുന്ന 1048 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. കാസര്‍കോട് ചെങ്കള സ്വദേശി മുഹമ്മദ് സാബിത്താണ് പിടിയിൽ ആയത്. ഇന്നലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒന്നരക്കോടിയുടെ സ്വര്‍ണ്ണം പിടികൂടിയിരുന്നു. യുവതി അടക്കം രണ്ടു പേരെ അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് സ്വദേശികളായ നഫീസത്ത് സല്‍മ, അബ്ദുള്‍ റഷീദ്...
അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ ആവേശം അവസാന പന്തിലേക്ക് നീണ്ട പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് അവിശ്വസനീയ ജയവുമായി അഞ്ചാം കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ എല്ലാം മുന്‍കൂട്ടിയെഴുതിയ തിരക്കഥയെന്ന വാദവുമായി ഒരുവിഭാഗം ആരാധകര്‍. അവസാന ഓവറില്‍ ജയിക്കാന്‍ 13 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ ആദ്യ നാലു പന്തില്‍ മൂന്ന് റണ്‍സ് മാത്രം വഴങ്ങി ഗുജറാത്തിനെ വിജയത്തിന് അടുത്തെത്തിച്ച മോഹിത്...
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെക്ക് ഒപ്പമുള്ള 22 എം.എൽ.എമാരും ഒമ്പത് എം.പിമാരും ബി.ജെ.പി സഖ്യത്തിൽ അസംതൃപ്തരെന്ന് ശിവസേന ഉദ്ധവ് വിഭാഗം മുഖപത്രമായ 'സാംന'. അവർ ഷിൻഡെ ക്യാമ്പ് വിടാനുള്ള ഒരുക്കത്തിലാണെന്നും പത്രം പറയുന്നു.
തങ്ങളുടെ മണ്ഡലങ്ങളിൽ ഒരു വികസനവും നടക്കാത്തതിനാൽ ചില എം.എൽ.എമാർ ഷിൻഡെ ക്യാമ്പ് വിടാൻ സന്നദ്ധതയറിയിച്ച് തന്നെ സമീപിച്ചിട്ടുണ്ടെന്ന് ശിവസേന ഉദ്ധവ്...
അഹമ്മദാബാദ്: ഫൈനലിൽ ഗുജറാത്തിനായി 96 റൺസ് നേടി ഏവരെയും അമ്പരപ്പിച്ച സായ് സുദർശൻ ആരാണ്? ഫൈനലിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ആളുകൾ ഏറെയും തെരഞ്ഞത് സായ് സുദർശനെക്കുറിച്ചായിരുന്നു. പതിയെ തുടങ്ങി ഇന്നിങ്‌സിന്റെ അവസാന ഭാഗത്തേക്ക് അടുത്തപ്പോൾ സുദർശൻ കത്തിക്കയറുകയായിരുന്നു. 47 പന്തുകളിൽ നിന്ന് എട്ട് ഫോറും ആറ് സിക്‌സറുകളും പായിച്ചായിരുന്നു സുദർശന്റെ വെടിക്കെട്ട്.
അർഹതപ്പെട്ട സെഞ്ച്വറി നാല്...
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള സ്‌റ്റേഡിയത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കുകള്‍ വീണ്ടും വൈറലാകുന്നു. കഴിഞ്ഞ ദിവസം ഐ.പി.എല്‍ ഫൈനല്‍ മത്സരത്തില്‍ മഴ പെയ്തപ്പോഴുള്ള സ്റ്റേഡിയത്തിന്റെ ശോചനീയ അവസ്ഥയുടെ വിമര്‍ശനങ്ങള്‍ക്കിടയിലാണ് വീഡിയോ പ്രചരിക്കുന്നത്.
132000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയമാണ് നരേന്ദ്ര മോദിജിയുടെ പേരില്‍ തുറന്നിരിക്കുന്നത്. എത്ര വലിയ മഴ വന്നാലും മാച്ചിനെ ബാധിക്കാത്ത...
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി സഹായം പ്രഖ്യാപിച്ചു. വെടിക്കെട്ട് അപകടത്തിൽ മരിച്ച 14 പേരുടെ കുടുംബങ്ങൾക്ക് ഒരു...