ഞാൻ ഇന്ത്യക്ക് വേണ്ടി കളിക്കാൻ തയ്യാർ, പക്ഷെ ഒരു കണ്ടീഷനുണ്ട്; വെളിപ്പെടുത്തി റിങ്കു സിംഗ്

0
283

സമീപഭാവിയിൽ ഏറ്റവും ഉയർന്ന തലത്തിൽ കളിക്കാൻ താൻ തയ്യാറാണെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ബാറ്റ്‌സ്മാൻ റിങ്കു സിംഗ് പറഞ്ഞു. അടുത്തിടെ സമാപിച്ച 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ എന്നിവരോടൊപ്പം യുവതാരങ്ങൾക്കിടയിലെ മുന്നിൽ തന്നെ ഉണ്ടായിരുന്ന ആളാണ് റിങ്കു സിംഗ്.

കൊൽക്കത്തക്കായി ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ റിങ്കു 474 റൺസുമായി ഓറഞ്ച് ക്യാപ് മത്സരത്തിൽ ഒമ്പതാം സ്ഥാനത്ത് എത്തി. 2024-ലെ ടി20 ലോകകപ്പിന്റെ ബിൽഡപ്പ് സമയത്ത് ഒരു യുവ ടീമുമായി ഇന്ത്യ മുന്നോട്ട് പോകാൻ തുടങ്ങുമ്പോൾ ടീമിലെ ഫിനീഷ്യർ റോളിൽ ഏറ്റവും മികച്ച ഓപ്ഷനുകളിൽ ഒന്ന് തന്നെയാണ് റിങ്കു സിങ്.

ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ റിങ്കു പറഞ്ഞു.

“ഞാൻ ഇന്ത്യയ്‌ക്കായി കളിക്കാൻ തയ്യാറാണ്, പൂർണ്ണമായും തയ്യാറാണ്. എന്നാൽ ഞാൻ അതിനെക്കുറിച്ച് അധികം ചിന്തിക്കുന്നില്ല, അത് എന്റെ വിധിയിലാണെങ്കിൽ, എനിക്ക് അത് ലഭിക്കും. ആ അഞ്ച് സിക്‌സറുകൾ ഞാൻ അടിക്കുമെന്ന് ഞാൻ മുമ്പ് കരുതിയിരുന്നില്ല. ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനെക്കുറിച്ച് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല. എല്ലാ ദിവസവും ഞാൻ പിന്തുടരുന്ന ഒരു സാധാരണ ദിനചര്യ എനിക്കുണ്ട്. ജിമ്മിൽ പോകുക, കഠിനമായി പരിശീലിക്കുക. അത് എന്റെ വിധിയിലാണെങ്കിൽ ഞാൻ ഇന്ത്യക്ക് വേണ്ടി കളിക്കും.”

അദ്ദേഹം തുടർന്നു:

“ഞാൻ ഇന്ത്യക്ക് വേണ്ടി കളിക്കുന്ന ദിവസം, ഞാൻ രാജ്യത്തിന് വേണ്ടി കളിക്കുന്നത് കാണാൻ ഞാൻ തീർച്ചയായും എന്റെ മാതാപിതാക്കളെ ക്ഷണിക്കും. എന്റെ മമ്മീ, പപ്പാ ഞാൻ ഒരു സ്റ്റേഡിയത്തിൽ കളിക്കുന്നത് കണ്ടിട്ടില്ല, ഐപിഎല്ലിൽ പോലും. അതിനാൽ ഞാൻ ആഗ്രഹിക്കുന്നു, ഞാൻ ഇന്ത്യക്ക് വേണ്ടി കളിക്കുന്ന ദിവസം അത് കാണാൻ അവർ കൂടി വരുന്ന കാര്യം.” താരം പറഞ്ഞു.

ഗുജറാത്തിനെതിരായ ലീഗ് മത്സരത്തിലാണ് താരത്തിന്റെ ഭാഗത്ത് നിന്ന് അത്ഭുത പ്രകടനം പിറന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here