Latest news

ഡെൽഹി മെട്രോയിൽ ചുംബിക്കുന്ന കാമുകനും കാമുകിയും, പോസ്റ്റിന് മെട്രോ നൽകിയ മറുപടി വൈറൽ

ഡെൽഹി മെട്രോ വാർത്തകളിൽ ഇല്ലാത്ത ദിവസങ്ങൾ വളരെ കുറവാണ്. ഓരോ ദിവസവും ഓരോരുത്തരും ചെയ്യുന്ന തീർത്തും വിചിത്രമെന്ന് തോന്നുന്ന ചില കാര്യങ്ങൾ കൊണ്ടാണ് ഇത് വാർത്തകളിൽ ഇടം പിടിക്കുന്നത് എന്ന് മാത്രം. സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട അനേകം വീഡിയോകളാണ് ഓരോ ദിവസവും എന്നോണം വൈറലാവുന്നത്. എന്നാലിപ്പോൾ അതുപോലെ വൈറലായ ഒരു ചിത്രവുമായി ബന്ധപ്പെട്ട്...

മുൻമന്ത്രി എം എ കുട്ടപ്പൻ അന്തരിച്ചു

കൊച്ചി: മുൻമന്ത്രി എം എ കുട്ടപ്പൻ അന്തരിച്ചു. 75 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സം നേരിട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. 2013ൽ പക്ഷാഘാതം വന്ന മുതൽ ചികിത്സയിലായിരുന്നു. 2001ലെ ആന്റണി മന്ത്രിസഭയിൽ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ആയിരുന്നു.

ബേസ്ബാൾ അടിച്ചുപറത്തി കംഗാരുപ്പട; ആവേശക്കൊടുമുടിയേറിയ ആഷസ് ടെസ്റ്റിൽ വിജയം പിടിച്ചുവാങ്ങി ഓസ്ട്രേലിയ

എഡ്ജ്ബാസ്റ്റൺ: ആവേശവും ഉദ്വേഗവും എവറസ്റ്റ് കയറിയ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റിന് തോൽപ്പിച്ച് ഓസ്ട്രേലിയ. ക്യാപ്റ്റൻ പാറ്റ് കമ്മിൻസൺ നെഞ്ചുവിരിച്ച് നിന്നതോടെ ഇംഗ്ലണ്ട് പത്തിതാഴ്ത്തി. ആവേശം കൊടുമുടി കേറിയ മത്സരത്തിൽ അവസാന ദിനം ഓസ്ട്രേലിയ വിജയം പിടിച്ചെടുക്കുകയായിരുന്നു. പൊരുതിനിന്ന ഉസ്മാൻ ഖ്വാജയെ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് മടക്കിയതോടെ ഇംഗ്ലണ്ട്...

ഏക സിവില്‍കോഡ്: കേന്ദ്രസര്‍ക്കാര്‍ നീക്കം രാജ്യത്തിന്റെ താല്‍പര്യത്തിനെതിര്, അംഗീകരിക്കാനാവില്ല ജമാഅത്തെ ഇസ്ലാമി ഹിന്ദ്

കോഴിക്കോട്: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം രാജ്യതാല്‍പര്യത്തിനെതിരാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ്. ഏക സിവില്‍ കോഡ് പൗരസ്വാതന്ത്ര്യത്തിനെതിരായ കൈയേറ്റമാണെന്നും കേരള അമീര്‍ പി മുജീബുര്‍റഹ്‌മാന്‍ പറഞ്ഞു. വിവിധ ജാതി, മത വിഭാഗങ്ങള്‍ ഒന്നിച്ചു പുലരുക എന്ന രാജ്യത്തിന്റെ അടിത്തറയെയാണ് ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള തീരുമാനം വെല്ലുവിളിക്കുന്നതെന്നും വലിയ പ്രത്യാഘാതമാണ് ഏക സിവില്‍കോഡ് സമൂഹത്തില്‍...

യു.എ.ഇയില്‍ ഇനി മുതല്‍ അഞ്ച് വര്‍ഷം കാലാവധിയുളള വിസ; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക

പ്രവാസികളുടെ രാജ്യത്തേക്കുളള കടന്ന് വരവിന് വേഗത കൂട്ടാനും, വ്യത്യസ്ഥമായ തൊഴില്‍, പ്രൊഫഷന്‍ എന്നിവകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് രാജ്യത്തിലേക്ക് എളുപ്പത്തില്‍ പ്രവേശനം ഉറപ്പാക്കുന്നതിനുമായി വ്യത്യസ്ഥമായ നിരവധി വിസകള്‍ യു.എ.ഇ പ്രവാസികള്‍ക്കായി അവതരിപ്പിക്കുന്നുണ്ട്. ഏറെക്കാലം രാജ്യത്ത് തൊഴില്‍ ചെയ്തതിന് ശേഷം വിരമിച്ച യു.എ.ഇയില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് യു.എ.ഇ വിസ അവതരിപ്പിച്ചിട്ടുണ്ട്. പ്രസ്തുത വിസക്കായി മുന്നോട്ട്...

പെൺകുട്ടിയെ 15 വയസ് മുതൽ അഞ്ച് വർഷം പീഡിപ്പിച്ചു; പോക്സോ കേസിൽ പാസ്റ്റർ അറസ്റ്റിൽ

ചെന്നൈ: പെൺകുട്ടിയെ 15 വയസ് മുതൽ അഞ്ച് വർഷത്തോളം പീഡിപ്പിച്ച പാസ്റ്റർ അറസ്റ്റിൽ. തമിഴ്നാട് വെല്ലൂർ സ്വദേശിയായ വിനോദ് ജോഷ്വ (40) ആണ് അറസ്റ്റിലായത്. 2018ൽ തനിക്ക് 15 വയസുള്ളപ്പോൾ മുതൽ പാസ്റ്റർ വിനോദ് ജോഷ്വ ലൈംഗികമായി പീഡിപ്പിച്ചതായി കാണിച്ച് കടമ്പൂർ ഓൾ വുമൺ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. തുടർന്ന് ജോഷ്വയ്ക്കെതിരെ പോക്സോ കേസ്...

ബിഗ് ടിക്കറ്റ്: ജൂണിലെ രണ്ടാമത്തെ നറുക്കെടുപ്പിൽ 23 വിജയികള്‍

ജൂണിൽ ഓരോ ആഴ്ച്ചയും 23 പേര്‍ക്ക് ബിഗ് ടിക്കറ്റിലൂടെ ഗ്യാരണ്ടീഡ് സമ്മാനമായി ഒരു ലക്ഷം ദിര്‍ഹം അല്ലെങ്കിൽ 10,000 ദിര്‍ഹം വീതം നേടാം. മൻസൂര്‍ മുഹമ്മദ് യു.എ.ഇയിൽ 2001 മുതൽ സ്ഥിരതാമസമാക്കിയ പാകിസ്ഥാന്‍ സ്വദേശിയാണ് മൻസൂര്‍. 15 വര്‍ഷമായി ബിഗ് ടിക്കറ്റിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. 20 സഹപ്രവര്‍ത്തകരുമായി ചേര്‍ന്നാണ് ഭാഗ്യപരീക്ഷണം. അബു ദാബി വിമാനത്താവളത്തിൽ നിന്നാണ് മൻസൂര്‍ സമ്മാനര്‍ഹമായ ടിക്കറ്റെടുത്തത്....

ഉപ്പളയില്‍ പൊലീസിന് നേരെ കയ്യേറ്റ ശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍

ഉപ്പള: പൊതുസ്ഥലത്ത് സിഗററ്റ് വലിച്ചതിന് പിഴ അടക്കാന്‍ പറഞ്ഞ പൊലീസിന് നേരെ പണം വലിച്ചെറിഞ്ഞ സംഘത്തെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന് നേരെ കയ്യേറ്റം. കൃത്യനിര്‍വ്വണം തടസപ്പെടുത്തിയതിന് രണ്ട് പേരെ മഞ്ചേശ്വരം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു. വിദ്യാനഗര്‍ മുട്ടത്തൊടി ബാരിക്കാട് സ്വദേശികളായ ബി. സൗരവ് (23), അരുണ്‍ (22) എന്നിവരാണ് അറസ്റ്റിലായത്. ഉപ്പള ടൗണില്‍...

അടുത്ത രണ്ടാഴ്ച ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പ്; നിര്‍ദേശങ്ങള്‍ ഇങ്ങനെ

ദുബൈ: ഗള്‍ഫ് രാജ്യങ്ങളിലെ സ്‍കൂളുകളില്‍ വേനല്‍ അവധിക്കൊപ്പം ആറ് ദിവസത്തെ ബലി പെരുന്നാള്‍ അവധി കൂടി വന്നതോടെ ദുബൈ വിമാനത്താവളത്തില്‍ വലിയ ജനത്തിരക്ക് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ജൂണ്‍ 20 മുതല്‍ ജൂലൈ മൂന്നാം തീയ്യതി വരെയുള്ള സമയത്ത് ഏതാണ്ട് 35 ലക്ഷത്തിലധികം യാത്രക്കാര്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത്...

കിടപ്പുമുറിയില്‍ ബന്ധിയാക്കി പീഡനം; പതിനഞ്ചുകാരിയെ രണ്ടുവര്‍ഷത്തോളം പീഡിപ്പിച്ച മഠാധിപതി അറസ്റ്റില്‍

വിശാഖപട്ടണം: ആശ്രമത്തില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ടുവര്‍ഷത്തോളം പീഡിപ്പിച്ച കേസില്‍ മഠാധിപതി അറസ്റ്റില്‍. വിശാഖപട്ടണം വെങ്കോജിപ്പാലത്തുള്ള സ്വാമി ജ്ഞാനാനന്ദ ആശ്രമം മേധാവി സ്വാമി പൂർണാനന്ദ (64) ആണ് പിടിയിലായത്. ആശ്രമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അനാഥാലയത്തിന്‍റെ ഡയറക്ടര്‍ കൂടിയാണ് ഇദ്ദേഹം. 15 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ വര്‍ഷങ്ങളായി പൂര്‍ണാനന്ദ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഒരു ദശാബ്ദത്തിനിടെ രണ്ടാം...
- Advertisement -spot_img

Latest News

അംബാനിയെ മറികടന്ന് അദാനി; വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...
- Advertisement -spot_img