Latest news

സ്പിൻ ബോളിങ്ങിൽ പുറത്താക്കിയതിന്റെ കലിപ്പ്, ബൗളറെ കഴുത്തുഞെരിച്ച് കൊന്ന ബാറ്റർ ഒളിവിൽ

ഉത്തര്‍പ്രദേശില്‍ ക്രിക്കറ്റ് സൗഹൃദ മത്സരം കൊലപാതകത്തിൽ കലാശിച്ചു. ബാറ്റ് ചെയ്യുമ്പോള്‍ പുറത്താക്കിയതിന്റെ ദേഷ്യത്തില്‍ ബൗളറെ കഴുത്തുഞെരിച്ച് യുവാവ് കൊല്ലുക ആയിരുന്നു. പിന്നീട് പ്രതി സഹോദരന്റെ സഹായത്തിൽ രക്ഷപ്പെടുക ആയിരുന്നു. ഇന്നലെ വൈകുന്നേരം കാൺപൂരിലാണ് സംഭവം നടന്നത്. സ്പിൻ ബോളിങ്ങിൽ തന്നെ പുറത്താക്കിയ സച്ചിൻ എന്ന ചെറുപ്പക്കാരനെ ഹര്‍ഗോവിന്ദാണ് കൊന്നത്. സംഭവശേഷം സഹോദരനറെ സഹായത്തോടെ ഓടി രക്ഷപെട്ട...

അറസ്റ്റ് തടയണമെന്ന ഷാജൻ സ്കറിയയുടെ ആവശ്യം തള്ളി; മറുനാടന്റേത് മാധ്യമ പ്രവർത്തനത്തിന്റെ ശരിയായ മാതൃകയല്ലെന്ന് ഹൈക്കോടതി

ഡല്‍ഹി: അറസ്റ്റ് തടയണമെന്ന മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. മാധ്യമപ്രവർത്തനത്തിന്റെ ശരിയായ മാതൃകയല്ല ഷാജന്‍റേതെന്ന് കോടതി പരാമർശിച്ചു. ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റി. ജസ്റ്റിസ് വി.ജി അരുണിന്റെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വി ശ്രീനിജിൻ എം.എൽ.എയുടെ പരാതിയിലാണ് നടപടി. വ്യാജ വാർത്തയുണ്ടാക്കി വ്യക്തി...

യുപിയില്‍ 15 ഡോക്ടര്‍മാരുടെ പേരില്‍ 449 ആശുപത്രികള്‍; ലൈസന്‍സ് പുതുക്കലില്‍ പുറത്തായത് വന്‍ തട്ടിപ്പ്

ഉത്തര്‍പ്രദേശില്‍ ആശുപത്രിയുടെയും ക്ലിനിക്കുകളുടെയും ലൈസന്‍സ് പുതുക്കല്‍ നടപടിയെ തുടര്‍ന്ന് പുറത്തായത് വന്‍ തട്ടിപ്പ്. ആഗ്രയിലും സമീപ ജില്ലകളിലെയുമായി 15 ഡോക്ടര്‍മാരുടെ പേരിലാണ് 449 ആശുപത്രികള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഒരു ഡോക്ടറുട പേരില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 83 ആശുപത്രികളാണ്. സംഭവത്തെ തുടര്‍ന്ന് ഈ ഡോക്ടര്‍മാര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും ചീഫ് മെഡിക്കല്‍...

കൊട്ടിയൂര്‍ ക്ഷേത്രത്തിലെ തീര്‍ഥാടകര്‍ക്ക് ഭക്ഷണം വിളമ്പി പര്‍ദ്ദയിട്ട സഹോദരിമാര്‍; ‘യഥാർത്ഥ കേരള സ്റ്റോറിയെന്ന്’ പി ജയരാജൻ

കേരളത്തിലെ മനുഷ്യരുടെ മതമൈത്രിയും മാനവിക ബോധവും വെളിപ്പെടുത്തുന്ന ചിത്രങ്ങൾ പങ്കുവച്ച് സിപിഎം നേതാവ് പി ജയരാജന്‍. കൊട്ടിയൂര്‍ ശിവക്ഷേത്രത്തിലേക്ക് പോകുന്ന തീര്‍ഥാടകര്‍ക്ക് അന്നം വിളമ്പുന്ന പര്‍ദ്ദ ധരിച്ച യുവതികളുടെ ചിത്രം പങ്കുവച്ച് യഥാർത്ഥ കേരള സ്റ്റോറിയെന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.ടെമ്പിള്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയും ജീവകാരുണ്യ പ്രസ്ഥാനമായ ഐആര്‍പിസിയും ചേര്‍ന്നാണ് അന്നദാനത്തിന് നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം...

അധ്യാപിക പഠിപ്പിക്കുന്നത് മനസിലാകുന്നില്ലെന്ന് കുട്ടികൾ; കാസർകോട്ട് കന്നഡ അറിയാത്തയാളെ സ്കളിൽ നിയമിച്ചതിൽ പ്രതിഷേധം

കാസർഗോഡ് അഡൂർ സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ കന്നഡ ഭാഷ അറിയാത്തയാളെ അധ്യാപികയായി നിയമിച്ചതിനെതിരെ പ്രതിഷേധം ശക്തം. അധ്യാപിക ക്ലാസെടുക്കുന്നത് മനസ്സിലാകുന്നില്ലെന്നാണ് കുട്ടികളുടെ പരാതി. കന്നഡ നന്നായി അറിയാത്തയാളെ കന്നഡ മീഡിയം സ്കൂളിൽ അധ്യാപകയായി നിയമിച്ചെന്നാരോപിച്ചാണ് വിദ്യാർഥികൾ രംഗത്തെത്തിയത്. കാസർഗോഡ് അഡൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. തിരുവനന്തപുരം സ്വദേശിനിയായ അധ്യാപികയ്ക്ക് കന്നഡ വിഭാഗത്തിൽ സോഷ്യൽ സയൻസ് വിഷയം ആണ്...

ഹവാല ഇടപാട്, സംസ്ഥാന വ്യാപകമായി ഇഡി റെയ്ഡ്: ഗിഫ്റ്റ് ഷോപ്പുകള്‍, ജ്വല്ലറി, മൊബൈല്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ച് പരിശോധന

കൊച്ചി: ഹവാല ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി ഇഡി റെയ്ഡ്. വിദേശ കറന്‍സി മാറ്റി നല്‍കുന്ന ഇടപാടുകാരെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. മലപ്പുറം, കോട്ടയം, എറണാകുളം, ആലപ്പുഴ ഉള്‍പ്പെടെയുള്ള ജില്ലകളിലാണ് 150 ഓളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്. വരുംദിവസങ്ങളിലും റെയ്ഡ് തുടരും എന്നാണ് സൂചന. ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് സംസ്ഥാന വ്യാപകമായി ആറ്...

മാനസിക സമ്മര്‍ദമില്ലാതെ ഹജ്ജിന് പോകാന്‍ തീര്‍ത്ഥാടകരെ അനുവദിക്കണം; കേന്ദ്രത്തോട് സുപ്രീം കോടതി

ന്യൂദല്‍ഹി: മാനസിക സമ്മര്‍ദമില്ലാതെ തീര്‍ത്ഥാടകരെ ഹജ്ജിന് പോകാന്‍ അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. ചില സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് സംഘാടകരുടെ രജിസ്‌ട്രേഷന്‍ നിര്‍ത്തി വെച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി സ്‌റ്റേ ചെയ്ത ഹൈക്കോടതി വിധിയിലെ അപ്പീല്‍ പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കാനും സുപ്രീം...

കൊടുക്കാൻ പണമില്ല; അർജന്റീനയുമായി സൗഹൃദ മത്സരം കളിക്കാനുള്ള അവസരത്തിൽ നിന്നും പിന്മാറി ഇന്ത്യ

അർജന്റീന ആവശ്യപ്പെട്ട പണം കൊടുക്കാൻ സാധിക്കാത്തതിനാൽ സൗഹൃദ മത്സരത്തിൽ നിന്നും പിന്മാറി ഇന്ത്യ. മത്സരം നടത്തുന്നതിനും ടീമിന് ആതിഥേയത്വം വഹിക്കുന്നതിനുമുള്ള ഉയർന്ന ചെലവും കണക്കിലെടുത്താണ് ഇന്ത്യയുടെ പിന്മാറ്റം. ജൂണിൽ ഫുട്ബോൾ ലീഗുകൾ അവസാനിച്ച ശേഷം അന്താരാഷ്ട്ര മത്സരങ്ങൾക്കായുള്ള ഇടവേളയിൽ അർജന്റീന രണ്ടു മത്സരങ്ങൾ കളിക്കാൻ തീരുമാനം എടുത്തിരുന്നു. ദക്ഷിണ ഏഷ്യയിലെ ഏതെങ്കിലും രാജ്യവുമായി സൗഹൃദ...

ക്രിക്കറ്റ് കളിച്ചപ്പോൾ പുറത്താക്കി; യുവാവിനെ കൊലപ്പെടുത്തി സഹോദരങ്ങൾ

ക്രിക്കറ്റ് കളിച്ചപ്പോൾ പുറത്താക്കിയതിന് യുവാവിനെ കൊലപ്പെടുത്തി സഹോദരങ്ങൾ. ഉത്തർ പ്രദേശിലാണ് സംഭവം. ക്രിക്കറ്റ് കളിക്കുന്നതിനിടെ തന്നെ പുറത്താക്കിയ ബൗളറെ ബാറ്ററായിരുന്ന ഹർഗോവിന്ദും സഹോദരനും ചേർന്നാണ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. കാൺപൂരിൽ തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. സുഹൃത്തുക്കൾ തമ്മിലുള്ള ക്രിക്കറ്റ് കളിക്കിടെ സ്പിൻ ബൗളറായ സച്ചിൻ ഹർഗോവിന്ദിൻ്റെ കുറ്റി പിഴുതു. ഇതിൽ...

12 കിലോ തൂക്കം, വില -1500 രൂപ; 30 മിനിറ്റിനുള്ളില്‍ ‘ബാഹുബലി സമൂസ’കഴിച്ചാല്‍ 71,000 രൂപ സമ്മാനം

മീററ്റ്: ഭക്ഷണപ്രേമികള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. വയറു നിറയെ ഭക്ഷണവും കഴിക്കാം, അതിനോടൊപ്പം പണവും കൂടി ലഭിച്ചാലോ. മീററ്റിലെ ഒരു മധുരപലഹാരക്കടയാണ് വ്യത്യസ്തമായ ഓഫറുമായി എത്തിയിരിക്കുന്നത്. 12 കിലോഗ്രാം ഭാരമുള്ള 'ബാഹുബലി സമൂസ' അരമണിക്കൂറിനുള്ളില്‍ കഴിച്ചുതീര്‍ത്താല്‍ 71,000 രൂപ സമ്മാനമായി ലഭിക്കും. ലാൽകുർത്തിയിലെ പ്രശസ്തമായ കൗശൽ സ്വീറ്റ്‌സിന്‍റെ മൂന്നാം തലമുറയിലുള്ള ഉജ്ജ്വല്‍ കൗശലാണ്(30)ഭക്ഷണപ്രേമികള്‍ക്കു മുന്നില്‍...
- Advertisement -spot_img

Latest News

അംബാനിയെ മറികടന്ന് അദാനി; വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...
- Advertisement -spot_img