Latest news

‘എന്റെ വോട്ടിന് മൂല്യം ഉണ്ടാകണമെങ്കിൽ നിങ്ങൾ രാഷ്ട്രീയത്തിൽ വരണം’; വിജയിയോട് വിദ്യാർത്ഥിനി

ഏതാനും നാളുകൾക്ക് മുൻപാണ് പത്ത്, പ്ലസ് ടു ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കാനായി വിജയിയുടെ ആരാധകർ ഒരു പരിപാടി സംഘടിപ്പിച്ചത്. ഈ വേദിയിൽ നിന്നുള്ള നിരവധി വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. പരിപാടിയിൽ വോട്ടിനെ കുറിച്ചും  രാഷ്ട്രീയത്തിലെ മോശം പ്രവണതകളെ കുറിച്ചുമെല്ലാം വിജയ് പറഞ്ഞത് ശ്രദ്ധനേടിയിരുന്നു. ഇതിന് പിന്നാലെ വിജയ്...

തീവണ്ടി ദുരന്തം: റെയില്‍വെ എന്‍ജിനിയറെയും കുടുംബത്തെയും കാണാനില്ല, വീട് സീല്‍ചെയ്ത് CBI

ഭുവനേശ്വർ: ബാലസോർ തീവണ്ടി അപകടവുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണം പുരോ​ഗമിക്കുന്നതിനിടെ റെയില്‍വേ ജൂനിയർ എന്‍ജിനിയറുടെ വീട് സീൽ ചെയ്ത് CBI ഉദ്യോ​ഗസ്ഥർ. സിഗ്നൽ ജൂനിയർ എഞ്ചിനിയര്‍ അമീർ ഖാന്റെ വാടക വീടാണ് ഉദ്യോ​ഗസ്ഥർ സീൽ ചെയ്തത്. തിങ്കളാഴ്ച അന്വേഷണ ചുമതലയുള്ള സിബിഐ സംഘം അമീർ ഖാന്റെ വീട്ടിലെത്തിയിരുന്നു. തുടർന്ന് വീട് പൂട്ടിക്കിടക്കുന്നതായി കണ്ടെത്തിയ സംഘം അദ്ദേഹത്തിന്റെ...

ജാമ്യത്തിലിറങ്ങി സ്റ്റേഷനില്‍ ഒപ്പുവയ്ക്കാനെത്തിയ കൊലക്കേസ് പ്രതിയെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു

കാരൈക്കുടി: കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ കാരൈക്കുടിയിലാണ് സംഭവം. മധുര സ്വദേശിയായ 29കാരന്‍ വിനീതിനെ ആണ് പട്ടാപ്പകൽ ആറംഗ സംഘം വടിവാളുമായി വെട്ടിയത്. കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ വിനീതിന് അടുത്തിടെ ജാമ്യം കിട്ടിയിരുന്നു. ജാമ്യ വ്യവസ്ഥ പാലിക്കുന്നതിന്‍റെ ഭാഗമായി ശിവഗംഗയിലെ കാരൈക്കുടി സൌത്ത്  പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടുന്നതിന് വേണ്ടിയാണ്...

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയ സഞ്ചാരികളെവിടെ? കാണാതായ അന്തർവാഹിനിക്കായി തിരച്ചിൽ ഊർജ്ജിതം

അറ്റ്‍ലാൻറ്റിക് സമുദ്രത്തിൽ മഞ്ഞുമലയിലിടിച്ച് മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ വിനോദസഞ്ചാരികളുമായി പോയ അന്തർവാഹിനി കാണാതായി. യാത്രക്കാരെ കണ്ടെത്താൻ വേണ്ടിയുള്ള രക്ഷാപ്രവർത്തനം സജീവമായി തുടരുകയാണ്. കാനഡയിൽ നിന്നും യാത്ര തിരിച്ച കപ്പലാണ് കാണാതായത്. അഞ്ചുപേരെ ഉൾക്കൊള്ളുന്നതാണ് അന്തർവാഹിനി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അന്തർവാഹിനി കാണാതായ വിവരം ആദ്യം റിപ്പോർട്ട് ചെയ്യുന്നത് ബിബിസിയാണ്. എപ്പോഴാണ് അന്തർവാഹിനി കാണാതായത്...

തെരുവുനായ കൂട്ടം ആക്രമിച്ച മൂന്നാം ക്ലാസുകാരി അപകടനില തരണം ചെയ്തു; തലയിലും കാലിലും ആഴത്തില്‍ മുറിവ്

കണ്ണൂരില്‍ തെരുവുനായ കൂട്ടം ആക്രമിച്ച മൂന്നാം ക്ലാസുകാരി ജാന്‍വി അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍. മൂന്നാം ക്ലാസുകാരിയുടെ കാലിലും തലയിലും ആഴത്തില്‍ മുറിവുണ്ട്. തെരുവുനായ ശല്യം പ്രതിരോധിക്കാന്‍ നടപടിയില്ലെന്ന് ആക്രമണത്തില്‍ പരുക്കേറ്റ ജാന്‍വിയുടെ പിതാവ് ബാബു പറഞ്ഞു. അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലുകയല്ലാതെ മറ്റു വഴിയില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.സവിതയും പറഞ്ഞു. മുഴപ്പിലങ്ങാട് പഞ്ചായത്തില്‍...

ചരിത്രം കുറിച്ച് ഭവാനി ദേവി; ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ഫെൻസർ

ഏഷ്യൻ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ഫെൻസറായി ചരിത്രം കുറിച്ച് ഭവാനി ദേവി. ചെന്നൈ സ്വദേശിയായ ഒളിമ്പ്യൻ ഭവാനി വെങ്കല മെഡലാണ് നേടിയത്. സെമിയിൽ ഉസ്ബെക്കിസ്ഥാന്റെ സൈനബ് ദയിബെക്കോവയോട് 14-15ന് തോറ്റതോടെയാണ് ഭവാനിയടെ മെഡൽ നേട്ടം വെങ്കലത്തിലൊതുങ്ങിയത്. അതേസമയം, ക്വാർട്ടർ ഫൈനലിൽ ജപ്പാനിൽ നിന്നുള്ള നിലവിലെ ലോക ചാമ്പ്യൻ മിസാക്കി എമുറയെ...

പിണക്കം മറന്നു; നയതന്ത്രബന്ധം പുനഃസ്ഥാപിച്ച് ഖത്തറും യുഎഇയും

വർഷങ്ങള്‍ നീണ്ട വൈരാഗ്യത്തിന് ശേഷം യുഎഇയും ഖത്തറും നയന്ത്രബന്ധം പുനഃസ്ഥാപിച്ചു. ആറുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ മഞ്ഞുരുകല്‍ സാധ്യമായത്. ഇതോടെ അബുദാബിയിലെ ഖത്തർ എംബസിയും ദുബായിലെ ഖത്തർ കോൺസുലേറ്റും ദോഹയിലെ എമിറാത്തി എംബസിയും പ്രവർത്തനം പുനരാരംഭിച്ചതായി ഇരു രാജ്യങ്ങളും വ്യക്തമാക്കി. യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ വാമാണ് വാർത്ത പുറത്തുവിട്ടത് അതേസമയം, ഇരു രാജ്യങ്ങളുടെയും അംബാസഡർമാർ...

ഉപ്പളയിലെ ഒരു ബേക്കറിയിൽ നിന്നുള്ള മലിനജലം നഗരത്തിൽ ദുർഗന്ധത്തിനിടയാക്കുന്നു; നടപടിയെടുക്കാതെ പഞ്ചായത്ത്

ഉപ്പള; ഉപ്പള നഗരത്തിലെ ഒരു പ്രമുഖ ബേക്കറിയിൽ നിന്നുള്ള മലിന ജലം നഗരത്തിൽ ദുർഗന്ധത്തിനിടയാക്കുന്നു. അസഹ്യമായ ദുർഗന്ധം കാരണം കഴിഞ്ഞ കുറേ നാളുകളായി നാട്ടുകാരും വ്യാപാരികളും മൂക്ക് പൊത്തി കഴിയേണ്ട സ്ഥിതിയിലാണുള്ളത്. അടുക്കളയിൽ നിന്നുള്ള മലിന ജല സംഭരണിയിൽ മലിന ജലം നിറഞ്ഞു കവിഞ്ഞതോടെ ബേക്കറിയുടെ പിറക് വശത്തെ പറമ്പിലെ പൊതുവഴിയിലൂടെ മലിന ജലം...

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹാപേക്ഷ, പിന്നാലെ ഹിന്ദുവായ വനിത എസ്‌ഐയേയും മുസ്ലീം വ്യാപാരിയേയും കാണാതായി

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാനായി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ ഓഫീസില്‍ അപേക്ഷ നല്‍കിയ വനിത എസ്‌ഐയേയും മുസ്ലീം യുവാവിനേയും കാണാതായതായി പരാതി. ഉത്തര്‍പ്രദേശിലെ ബെറേലിയിലാണ് സംഭവം. ഇതര മതസ്ഥനെ വിവാഹം കഴിക്കാനായി സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം വനിതാ എസ്‌ഐ ജോലിക്ക് ഹാജരായിട്ടില്ലെന്ന് പൊലീസ് പറയുന്നു. 50 വയസുള്ള...

ബൈക്ക് മറിഞ്ഞ് കോളേജ് വിദ്യാര്‍ത്ഥിയുടെ മരണം; നാട് കണ്ണീരണിഞ്ഞു

കുമ്പള: ദേശീയപാതാ നവീകരണത്തിന്റെ ഭാഗമായി പലയിടത്തും സര്‍വീസ് റോഡിനോട് ചേര്‍ന്ന സ്ലാബ് പണി പൂര്‍ത്തീകരിക്കാത്തതും അശാസ്ത്രീയ നിര്‍മ്മിതിയും അപകടത്തിന് കാരണമാകുന്നു. കുമ്പളക്ക് സമീപം സ്ലാബിന് മുകളിലേക്ക് ബൈക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞ് പോളിടെക്‌നിക് വിദ്യാര്‍ത്ഥി മരിച്ചു. പെരിയ പോളിയിലെ മൂന്നാംവര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയും ബെദ്രടുക്ക കിന്നിഗോളിയിലെ ഓട്ടോ ഡ്രൈവര്‍ സദാശിവ ഷെട്ടിയുടേയും...
- Advertisement -spot_img

Latest News

അംബാനിയെ മറികടന്ന് അദാനി; വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...
- Advertisement -spot_img