വിശാഖപട്ടണം: പ്രായപൂർത്തിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ആള്‍ ദൈവം പിടിയിലായതിന് പിന്നാലെ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. അറസ്റ്റിലായ വിശാഖപട്ടത്തെ ജ്ഞാനാനന്ദ ആശ്രമത്തിലെ സ്വാമി പൂർണാനന്ദ പീഡിപ്പിച്ചത് അനാഥയായ പെണ്‍കുട്ടിയെ ആണെന്ന് പൊലീസ്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കിടപ്പുമുറിയില്‍ കെട്ടിയിട്ടായിരുന്നു കൊടിയ പീഡനമെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. കഴിഞ്ഞ ദിവസമാണ് പീഡനക്കേസിൽ പൂർണാനന്ദ പിടിയിലാകുന്നത്.
ആശ്രമത്തിനു...
ഡല്‍ഹി: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെയ്ഡ് നടത്തി ഇഡി. റെയ്ഡില്‍ വന്‍തോതില്‍ വിദേശ കറന്‍സികളും കള്ളപ്പണവും പിടിച്ചെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കേരളത്തില്‍ 14 ഇടങ്ങളില്‍ റെയ്ഡ് നടത്തിയത്. ഹവാല കണ്ണികളെയും വിദേശ കറന്‍സികള്‍ മാറ്റിനല്‍കുന്ന അനധികൃത ഇടപാടുകാരെയും കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്ന് ഇഡി വ്യക്തമാക്കി.
റെയ്ഡില്‍ 15 രാജ്യങ്ങളുടെ ഒന്നര കോടിയോളം രൂപ മൂല്യം...
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കെ സുധാകരൻ ചോദ്യം ചെയ്യലിനായി 23 ന് ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ അമ്പകിനായിരം രൂപ ബോണ്ടിൽ ജാമ്യം നൽകണമെന്നും ഇടക്കാല ഉത്തരവില്‍ പറഞ്ഞു.
പരാതിക്കാരുടെ ആദ്യപരാതിയിൽ തന്‍റെ പേര് ഇല്ലായിരുന്നുവെന്നും രാഷ്ട്രീയപ്രേരിതമായ കേസ് എന്നാണ് കെപിസിസി പ്രസിഡന്റിന്റെ...
കോട്ടയം∙ 2023 ലെ ഏറ്റവും ദൈർഘ്യമേറിയ പകലിന് ഇന്ന് (ജൂൺ 21) ഇന്ത്യയടക്കമുള്ള ഭൂമിയുടെ ഉത്തരാർധഗോളം സാക്ഷിയാകും. ഗ്രീഷ്മ അയനാന്തദിനമായ (Summer Solstice) ഇന്ന് ഉത്തരായനരേഖയ്ക്കു നേർമുകളിലാണ് സൂര്യന്റെ സ്ഥാനം. അതുകൊണ്ടാണ് ഉത്തരാർധഗോളത്തിൽ ദൈർഘ്യമേറിയ പകൽ അനുഭവപ്പെടുന്നത്.
ഏറ്റവും നീളം കുറഞ്ഞ രാത്രിക്കും ഉത്തരാർധ ഗോളം സാക്ഷിയാകും. അതേ സമയം, ദക്ഷിണാർധ ഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ...
ടൊറന്‍റോ:വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുങ്ങിപ്പോയ ടൈറ്റാനിക് കപ്പല്‍ സന്ദര്‍ശിക്കാനായി യാത്ര പുറപ്പെട്ട് കടലില്‍ കാണാതായ അന്തര്‍വാഹിനിക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുന്നതിനിടെ കടലിനടിയില്‍ നിന്ന് ശബ്ദ തരംഗങ്ങള്‍ കണ്ടെത്തിയതായി അമേരിക്കയുടെ കോസ്റ്റ് ഗാര്‍ഡ്. അറ്റ്ലാന്‍റിക് സമുദ്രത്തിലെ വടക്കന്‍ മേഖലയില്‍ തെരച്ചില്‍ നടത്തുന്ന നിരീക്ഷണ വിമാനത്തിനാണ് കടലിനടിയില്‍ നിന്ന് ശബ്ദ തരംഗങ്ങള്‍ ലഭ്യമായതെന്നാണ് ഒടുവില്‍ പുറത്ത് വരുന്ന...
കൊവിഡ്-19 വാക്‌സിനേഷൻ റിപ്പോർട്ടിന്റെ സഹായത്തോടെ ആറ് വർഷം മുമ്പ് കാണാതായ ആളെ കണ്ടെത്തി പൊലീസ്. ഏറെ നാളുകളായി തുടരുന്ന തിരിച്ചിലിനാണ് ഇപ്പോൾ പുതിയൊരു പരിസമാപ്തി ആയിരിക്കുന്നത്. 2017 -ൽ വീട്ടുകാരുമായി പിണങ്ങി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ കർണാൽ സ്വദേശിയായ വൃദ്ധനെയാണ് പൊലീസ് കൊവിഡ് -19 വാക്‌സിനേഷൻ റിപ്പോർട്ടിന്റെ സഹായത്തോടെ കണ്ടെത്തിയത്.
റിട്ട. ബാങ്ക് ഉദ്യോഗസ്ഥനായ ഇയാൾ...
റെയ്ക്കവിക്ക്:ഫുട്‌ബോളില്‍ ചരിത്ര നേട്ടം സ്വന്തമാക്കി പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 200 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന ആദ്യ പുരുഷ താരമെന്ന നേട്ടമാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. യൂറോകപ്പ് യോഗ്യതാ റൗണ്ടില്‍ ഐസ്‌ലന്‍ഡിനെതിരേ കളത്തിലിറങ്ങിയതോടെയാണ് താരത്തിന് ഈ ഗിന്നസ് റെക്കോഡ് സ്വന്തമായത്.
തന്റെ 197-ാം അന്താരാഷ്ട്ര മത്സരം കളിച്ചപ്പോള്‍ തന്നെ പുരുഷ ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍...
ഉപ്പള: ഉപ്പളയില്‍ ഫ്രിഡ്ജില്‍ നിന്ന് തീ പടര്‍ന്ന് ബേക്കറിയുടെ ഒരു ഭാഗം കത്തി നശിച്ചു. മലപ്പുറം സ്വദേശി ബഷീറിന്റെ ഉടമസ്ഥതയില്‍ ഉപ്പളയില്‍ പ്രവര്‍ത്തിക്കുന്ന ഐഡിയല്‍ ബേക്കറിയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചയാണ് സംഭവം. ഫ്രിഡ്ജില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീ പടര്‍ന്നത്. ഇലട്രോണിക് ഉപകരണങ്ങള്‍, പി.ഒ.പി. അടക്കമുള്ളവ കത്തി നശിച്ചു. തീ പടരുന്നത്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തം പാടില്ലെന്ന് മുന്നറയിപ്പുണ്ട്. എറണാകുളം മുതൽ കാസർകോട് വരെയുള്ള ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കിഴക്കൻ മേഖലകളിലും ഇടനാടുകളിലുമാണ് കൂടുതൽ മഴ സാധ്യത. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, എറണാകുളം, കാസർഗോഡ്...
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായി സഞ്ചാരികളുമായി പോയി കാണാതായ അന്തർവാഹിനിയിൽ പാകിസ്ഥാനിലെ ഏറ്റവും വലിയ പണക്കാരിൽ ഒരാളും മകനും. ഞായറാഴ്ച കാണാതായ അന്തർവാഹിനിയിലെ അഞ്ച് യാത്രക്കാരിലാണ് ഷഹ്‌സാദ ദാവൂദ്, മകൻ സുലൈമാൻ എന്നിവർ ഉൾപ്പെടുന്നത്.
അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായ അന്തർവാഹിനിയിൽ ബ്രിട്ടീഷ് കോടീശ്വരനും വ്യവസായിയും പൈലറ്റും ബഹിരാകാശ വിനോദസഞ്ചാരിയുമായ ഹാമിഷ് ഹാർഡിംഗ്, ഫ്രഞ്ച് മുങ്ങൽ വിദഗ്ധനും ടൈറ്റാനിക്...
ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...