Latest news

25 യാത്രക്കാരുമായി പോയ ബസ് നദിയുടെ കുത്തൊഴുക്കിൽ കുടുങ്ങിയപ്പോള്‍; ഞെട്ടിപ്പിക്കുന്ന വീഡിയോ

ബിജ്‍നോര്‍: കനത്ത മഴ മൂലമുണ്ടായ വെള്ളപ്പൊക്കത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശ്. നദികള്‍ കരകവിഞ്ഞൊഴുകിക്കൊണ്ടിരിക്കുകയാണ്. ബിജ്നോറില്‍ പുഴ കരകവിഞ്ഞൊഴുകിയതുമൂലം ഗതാഗതം നഷ്ടപ്പെട്ടു. വെള്ളത്തിന്‍റെ കുത്തൊഴുക്കില്‍ പെട്ടുപോയെ ബസിന്‍റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കോട്ടവാലി നദി കര കവിഞ്ഞതുമൂലം ഹർദിവാർ-ബിജ്‌നോർ റോഡിലെ മണ്ഡവാലി മേഖലയിലാണ് ബസ് കുടുങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ നദിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നത് വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യത്തിന്...

പി.ടി സമയത്ത് പഠിപ്പ് വേണ്ട; ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം: ഫിസിക്കൽ ട്രെയിനിങ് പീരിയഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കാൻ പാടില്ലെന്ന് സർക്കാർ. പിടി പീരിയഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് കുട്ടികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിന് തുല്യമാണെന്നും കാട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. ബാലാവകാശ കമ്മിഷനിൽ പരാതി ലഭിച്ചതോടെയാണ് ഉത്തരവിറക്കിയത് 'സംസ്ഥാനത്തെ മൂന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിൽ കലാ-കായിക വിനോദങ്ങൾക്കുള്ള പീരിയഡുകളിൽ മറ്റ്...

സോണിയ ഗാന്ധി കര്‍ണാടക വഴി രാജ്യസഭയിലേക്ക്, റായ്ബറേലിയില്‍ പ്രിയങ്ക?

ദില്ലി: മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി 2024 ൽ കർണാടക വഴി രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന. 2024 ഏപ്രിലിൽ കർണാടകയിൽ ഒഴിവ് വരുന്ന നാല് രാജ്യസഭാ സീറ്റുകളിൽ ഒന്നിൽ സോണിയ ഗാന്ധി മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇത്തരമൊരു നിർദേശം മുന്നോട്ട് വച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ബംഗളൂരുവിൽ നടന്ന പ്രതിപക്ഷ നേതൃയോഗത്തിന് എത്തിയപ്പോഴായിരുന്നു ഇത് സംബന്ധിച്ച...

ഗതാഗത നിയമലംഘനത്തിന് ആകാശത്ത് നിന്ന് പിടി വീഴും; വരുന്നു ഡ്രോണ്‍ എഐ ക്യാമറ

തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിന് ആകാശത്ത് നിന്ന് പിടി വീഴും. ഡ്രോണ്‍ അധിഷ്ഠിത എഐ ക്യാമറ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഗതാഗത കമ്മീഷണര്‍ സര്‍ക്കാരിന് ശിപാര്‍ശ നല്‍കി. ഗതാഗത കമ്മീഷണര്‍ എസ്. ശ്രീജിത്ത് തയ്യാറാക്കിയ പദ്ധതി സര്‍ക്കാരിന്‍റെ പരിഗണനക്ക് അയച്ചു. ആകാശമാര്‍ഗം മുക്കിലും മൂലയിലും തിരഞ്ഞ് എവിടെയുള്ള ഗതാഗത നിയമലംഘനവും കണ്ടെത്താനാകുമെന്നതാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള എഐ...

ബില്ലടച്ചില്ല; വൈദ്യുതി വിച്ഛേദിക്കാനെത്തിയ ജീവനക്കാരന് വീട്ടുടമയുടെ മർദനം

കാസർകോട്: ബില്ലടയ്ക്കാത്ത ഉപഭോക്താവിന്റെ വീട്ടിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിക്കാനെത്തിയ കെ.എസ്.ഇ.ബി. ജീവനക്കാരന് വീട്ടുടമയുടെ മർദനം. കുമ്പള സെക്ഷനിലെ മസ്ദൂർ വർക്കർ ബദരിയ നഗറിലെ പി.മുഹമ്മദ് ഷെരീഫി(51)നാണ് മർദനമേറ്റത്. കഴുത്തിനും നടുവിനും പരിക്കേറ്റ ഷെരീഫിനെ ആദ്യം കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് ജനറൽ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. മൊഗ്രാൽ-പുത്തൂർ ശാസ്താനഗറിൽ വെള്ളിയാഴ്ച രാവിലെ 11.20-നാണ് സംഭവം. ജൂലായ് 18-ന് പിഴയോടുകൂടി ബിൽ...

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ്; അഡ്വ. ഷുക്കൂര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരേ കേസെടുത്തു

കാസര്‍കോട്: കാഞ്ഞങ്ങാട് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ് കേസ് പ്രതിയുടെ ഹര്‍ജിയില്‍ മുന്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി. ഷുക്കൂര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരേ കേസെടുത്തു. ഖമര്‍ ഫാഷന്‍ ഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറെന്ന നിലയില്‍ തനിക്കെതിരേ വ്യാജരേഖ ചമച്ചുവെന്ന കളനാട് കട്ടക്കാല്‍ ന്യൂ വൈറ്റ് ഹൗസില്‍ എസ്.കെ. മുഹമ്മദ് കുഞ്ഞി(78)യുടെ ഹര്‍ജിയില്‍ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ്...

എം.ഡി.എം.എ. കടത്തിയ സംഘത്തിലെ മൂന്നുപേരെ തോക്കും വെടിയുണ്ടയുമായി പോലീസ് അറസ്റ്റുചെയ്തു

മംഗളൂരു : രണ്ടുകാറുകളിലായി മയക്കുമരുന്നായ എം.ഡി.എം.എ. കടത്തിയ സംഘത്തിലെ മൂന്നുപേരെ തോക്കും വെടിയുണ്ടയുമായി പോലീസ് അറസ്റ്റുചെയ്തു. തലപ്പാടി സ്വദേശി നിഷാദ് (31), സൂറത്ത്കൽ കൃഷ്ണപുരയിൽ താമസിക്കുന്ന ഫറങ്കിപ്പേട്ട സ്വദേശി മുഹമ്മദ് നിയാസ് (28), അഡിയാർ കണ്ണൂർ പടിലിൽ മുഹമ്മദ് റസീൻ (24) എന്നിവരെയാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. രണ്ടുകാറുകളിലായി ഒരുസംഘം...

മണിപ്പൂരിൽ രണ്ട് യുവതികളെ ബലാത്സംഘം ചെയ്ത് കൊന്നു; സംഭവം നടന്നത് യുവതികളെ നഗ്നരാക്കി നടത്തിച്ച അതേ ദിവസം

മണിപ്പൂരിൽ രണ്ട് കുക്കി യുവതികളെ ക്രൂരമായി ബലാത്സംഘം ചെയ്ത് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. രണ്ട് കുക്കി യുവതികളെ നഗ്നരാക്കി നടത്തുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത അതേ ദിവസമാണ് രണ്ട് യുവതികളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ഇംഫാലിലെ ഒരു കാർ വാഷ് സെന്ററിലെ ജോലിക്കാരായിരുന്നു യുവതികൾ. അക്രമം നടക്കുന്ന സമയത്ത് കടയിലെത്തിയ ആൾക്കൂട്ടം ഇരുവരെയും വലിച്ചിറക്കി തട്ടിക്കൊണ്ടുപോകുകയായിരുന്നു....

വര്‍ക്കൗട്ടിനിടെ 210 കിലോ ബാര്‍ബെല്‍ പതിച്ച് കഴുത്തൊടിഞ്ഞു; സോഷ്യല്‍ മീഡിയ ഫിറ്റ്നസ് താരത്തിന് ദാരുണാന്ത്യം

ബാലി: വ്യായാമത്തിനിടെയുണ്ടായ അപകടത്തില്‍ 210 കിലോഗ്രാം ഭാരമുള്ള ബാര്‍ബെല്‍ ശരീരത്തില്‍ പതിച്ച് 33 വയസുകാരന് ദാരുണാന്ത്യം. സോഷ്യല്‍ മീഡിയയിലെ പ്രമുഖ ഫിറ്റ്നസ് ഇന്‍ഫ്ലുവന്‍സറായ ഇന്തോനേഷ്യന്‍ സ്വദേശി ജസ്റ്റിന്‍ വിക്കിയാണ് മരിച്ചത്. ബാര്‍ബെല്‍ ഉയര്‍ത്തിക്കൊണ്ടുള്ള സ്ക്വാറ്റിനിടെ അപ്രതീക്ഷിതമായി അത് ശരീരത്തില്‍ പതിച്ച് കഴുത്ത് ഒടിയുകയായിരുന്നു. ജൂലൈ 15നാണ് ഇന്തോനേഷ്യയിലെ ബാലിയില്‍ വെച്ച് അപകടം സംഭവിച്ചതെന്ന് ചാനല്‍ ന്യൂസ്...

നന്ദിനി പാലിന് വില വര്‍ദ്ധിപ്പിച്ചു, കൂട്ടിയത് ലിറ്ററിന് 3 രൂപ, ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍

നന്ദിനി പാലിന് കര്‍ണാടകയില്‍ വില വര്‍ദ്ധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒന്നു മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. ഇതോടെ 39 രൂപയായിരുന്ന ഒരു ലിറ്റര്‍ പാല്‍ ഇനിമുതല്‍ 43 രൂപ ആയിരിക്കും. നിലവില്‍ ലിറ്ററിന് 39 രൂപയുള്ള നന്ദിനി പാല്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വില കുറഞ്ഞവയില്‍ ഒന്നാണ്. വില വര്‍ദ്ധിപ്പിക്കാന്‍...
- Advertisement -spot_img

Latest News

‘പുറത്ത് വിട്ട പോസ്റ്റൽ ബാലറ്റ് കണക്ക് തെറ്റ്’; തെര.കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി സർക്കാർ ജീവനക്കാരുടെ സംഘടന

തിരുവനന്തപുരം:തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരാരോപണവുമായി സർക്കാർ ജീവനക്കാരുടെ സംഘടന. പോളിംഗ് ഉദ്യോഗസ്ഥരുടെ പോസ്റ്റൽ ബാലറ്റുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്ക് തെറ്റാണെന്നും 20,145 ഉദ്യോഗസ്ഥർക്ക് വോട്ട്...
- Advertisement -spot_img