എം.ഡി.എം.എ. കടത്തിയ സംഘത്തിലെ മൂന്നുപേരെ തോക്കും വെടിയുണ്ടയുമായി പോലീസ് അറസ്റ്റുചെയ്തു

0
172

മംഗളൂരു : രണ്ടുകാറുകളിലായി മയക്കുമരുന്നായ എം.ഡി.എം.എ. കടത്തിയ സംഘത്തിലെ മൂന്നുപേരെ തോക്കും വെടിയുണ്ടയുമായി പോലീസ് അറസ്റ്റുചെയ്തു. തലപ്പാടി സ്വദേശി നിഷാദ് (31), സൂറത്ത്കൽ കൃഷ്ണപുരയിൽ താമസിക്കുന്ന ഫറങ്കിപ്പേട്ട സ്വദേശി മുഹമ്മദ് നിയാസ് (28), അഡിയാർ കണ്ണൂർ പടിലിൽ മുഹമ്മദ് റസീൻ (24) എന്നിവരെയാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. രണ്ടുകാറുകളിലായി ഒരുസംഘം എം.ഡി.എം.എ. കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പിലിക്കുരുവിന് സമീപം വാഹനം തടഞ്ഞ് ഇവരെ പിടികൂടുകയായിരുന്നു. ഇവരിൽനിന്ന് 9,00,000 രൂപ വിലമതിക്കുന്ന 180 ഗ്രാം എം.ഡി.എം.എ., രണ്ട് കാറുകൾ, ഒരു പിസ്റ്റൾ, വെടിയുണ്ട, നാല് മൊബൈൽഫോണുകൾ, 22,050 രൂപ, ഡ്രാഗൺ കത്തി, രണ്ട് ഡിജിറ്റൽ തൂക്കുയന്ത്രം എന്നിവ പിടിച്ചെടുത്തു. ഉള്ളാൾ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർചെയ്തു. പിടിയിലായവർ പോലീസിനെ ആക്രമിച്ചതുൾപ്പെടെ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് അറസ്റ്റിന് നേതൃത്വം വഹിച്ച മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പോലീസ് എ.സി.പി. പി.എ.ഹെഗ്ഡെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here