തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ 19കാരനെ വെട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം കിള്ളിപ്പാലം കരിമഠം കോളനിയിൽ അർഷാദ് (19) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വെെകിട്ടായിരുന്നു സംഭവം. നാല് പേരടങ്ങുന്ന സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. ഇതിൽ പ്രായപൂർത്തിയാകാത്തവരും ഉണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.
സംഭവത്തിൽ പ്രതികളിലൊരാളെ പിടികൂടിയിട്ടുണ്ട്. കരിമഠം സ്വദേശിയായ ധനുഷിനെയാണ് (18) പിടികൂടിയത്. മറ്റുള്ള പ്രതികൾ...
തിരുവനന്തപുരം: തലസ്ഥാനത്തെ ലുലു മാളില്‍ അഞ്ച് ദിവസം നീളുന്ന സൂപ്പര്‍ ഫ്രൈഡേ സെയിലിന് നാളെ തുടക്കമാകും. പ്രമുഖ ബ്രാന്‍ഡുകളുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഫാഷന്‍ ഉത്പന്നങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ഗൃഹോപകരണങ്ങള്‍, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയവയ്ക്ക് ഈ ദിവസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് അറുപത് ശതമാനം വരെ ഡിസ്കൗണ്ടുകളും ഓഫറുകളും ലഭിയ്ക്കും.
ലുലു കണക്ട്, ഹൈപ്പർമാർക്കറ്റ്, ഫാഷൻ സ്റ്റോർ അടക്കമുള്ള ഷോപ്പുകളിലും, റീട്ടെയ്ൽ...
അബൂദബി: യു.എ.ഇയിൽ അടുത്തവർഷത്തെ പൊതുഅവധി ദിനങ്ങൾ പ്രഖ്യാപിച്ചു. മന്ത്രിസഭയാണ് പൊതുമേഖലക്കും, സ്വകാര്യ മേഖലക്കും ഒരുപോലെ ബാധകമായ അവധി ദിനങ്ങൾ പ്രഖ്യാപിച്ചത്.
ജനുവരി ഒന്നിന് പുതുവത്സരദിനമാണ് 2024 ലെ ആദ്യ പൊതു അവധി. റമദാൻ 29 മുതൽ ശവ്വാൽ മൂന്ന് വരെ മൂന്ന് ദിവസം ചെറിയ പെരുന്നാളിന് അവധിയുണ്ടാകും. ദുൽഹജ്ജ് ഒമ്പതിന് അറഫാ ദിനം മുതൽ ദുൽ...
റോഡപകടങ്ങളുടെ എണ്ണത്തിൽ കേരളം മൂന്നാം സ്ഥാനത്തേക്ക്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച 2022-ലെ റോഡ് ആക്സിഡന്റ് വിവരപ്പട്ടികയിലാണ് സംസ്ഥാനം ഉത്തർപ്രദേശിനെയും കർണാടകത്തെയും പിൻതള്ളി മുന്നിലെത്തിയത്. സംസ്ഥാനത്ത് എ.ഐ. ക്യാമറകൾ ഘടിപ്പിക്കുന്നതിന് മുമ്പുള്ള വിവരങ്ങളാണ് കണക്കുകൾക്ക് അടിസ്ഥാനം. 2023 ജൂണിനുശേഷം
2022-ൽ സംസ്ഥാനത്ത് 43,910 അപകടങ്ങളുണ്ടായപ്പോൾ 2021-ൽ അത് 37,729 ആയിരുന്നു. 64,105 വാഹനാപകടങ്ങൾ...
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോകകപ്പ് കാണാൻ മോദി എത്തും വരെ ഇന്ത്യൻ ടീം നന്നായി കളിച്ചെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. എന്നാൽ ദുശ്ശകുനം എത്തിയതോടെ കളി തോറ്റെന്നും രാഹുൽ ഗാന്ധി പറയുന്നു.
മത്സരം കണാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്ത്ര മന്ത്രി അമിത് ഷായ്ക്കൊപ്പം ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലെത്തി...
ദില്ലി: ലോകകപ്പ് ക്രിക്കറ്റ് മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്റ്റേഡിയത്തിൽ മോദി എത്തും വരെ ഇന്ത്യൻ ടീം നന്നായി കളിച്ചെന്നും ദുശ്ശകുനം എത്തിയതോടെ കളി തോറ്റെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. ഓസ്ട്രേലിയയോട് ഇന്ത്യ തോറ്റ സാഹചര്യത്തിലാണ് മോദിക്കെതിരെ വിമർശനവും പരിഹാസവുമായി രാഹുൽ രംഗത്തെത്തിയിരിക്കുന്നത്.
മോദി എത്തും...
കോഴിക്കോട്: കോഴിക്കോട് വിമാത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയ സ്വർണ്ണം പിടികൂടി.യുവാവിനെ കസ്റ്റഡിയിലെടുത്തു. സ്‌പൈസ്‌ജെറ്റ് വിമാനത്തിൽ ദുബായിൽ നിന്ന് എത്തിയ പേരാമ്പ്ര സ്വദേശി അഫ്‌സൽ ചിരുത കുന്നുമ്മൽ (26) നെയാണ് പിടികൂടിയത്. സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് സ്വർണ്ണ മിശ്രിതം അടിവസ്ത്രത്തിൽ ഒട്ടിച്ചാണ് കടത്തിയതെന്ന് വ്യക്തമായത്. സ്വർണ്ണം വേർതിരിച്ചെടുത്ത ശേഷം പ്രതീക്ഷിക്കുന്ന 200 ഗ്രാം ഉണ്ടായിരുന്നതായി...
ദുബൈ: 2023-ൽ യുഎഇയിലെ ഏറ്റവും മികച്ചതും മോശവുമായ സർക്കാർ സേവന കേന്ദ്രങ്ങൾ കണ്ടുപിടിച്ച് ദുബൈ. മോശം റേറ്റിങ് കിട്ടിയ സ്ഥാപനങ്ങളിലെ മാനേജർമാരെ മാറ്റാനുള്ള നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ഈ വർഷത്തെ ഏറ്റവും മോശം കേന്ദ്രങ്ങളിൽ ഒന്നായി വിലയിരുത്തപ്പെട്ട കൽബ ഹോസ്പിറ്റലിന്റെ ഡയറക്ടറെ യുഎഇ വൈസ് പ്രസിഡന്റ് മാറ്റി. മികച്ച റേറ്റിങ് നേടുന്ന സ്ഥാപനങ്ങളിലെ...
രാജ്യത്തെ യുവജനങ്ങളുടെ പെട്ടെന്നുള്ള മരണത്തിന് ഉത്തരവാദി കോവിഡ് വാക്സീനല്ല എന്ന് പഠനം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) പഠനമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കോവിഡ് വാക്സീന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചിട്ടുള്ള യുവജനങ്ങളിൽ മരണസാധ്യത കുറയുമെന്നും പഠനത്തിൽ പറയുന്നു.
2021 ഒക്ടോബർ 1 മുതൽ 2023 മാർച്ച് 31 വരെയുള്ള കാലയളവിൽ നടത്തിയ...
തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നടൻ വിജയിക്ക് അഭിനന്ദനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. വലിയ ഉത്തരവാദിത്തമാണ് ജനവിധിയെന്നും ജനങ്ങൾ അർപ്പിച്ച...