ദുബൈയിലെ സർക്കാർ സേവനങ്ങൾക്ക് റേറ്റിങ്; മോശം സ്ഥാപനമേധാവികളുടെ പണി പോകും, മികച്ചവയ്ക്ക് ഇരട്ടി ശമ്പളം

0
97

ദുബൈ: 2023-ൽ യുഎഇയിലെ ഏറ്റവും മികച്ചതും മോശവുമായ സർക്കാർ സേവന കേന്ദ്രങ്ങൾ കണ്ടുപിടിച്ച് ദുബൈ. മോശം റേറ്റിങ് കിട്ടിയ സ്ഥാപനങ്ങളിലെ മാനേജർമാരെ മാറ്റാനുള്ള നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ഈ വർഷത്തെ ഏറ്റവും മോശം കേന്ദ്രങ്ങളിൽ ഒന്നായി വിലയിരുത്തപ്പെട്ട കൽബ ഹോസ്പിറ്റലിന്റെ ഡയറക്ടറെ യുഎഇ വൈസ് പ്രസിഡന്റ് മാറ്റി. മികച്ച റേറ്റിങ് നേടുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്ക ശമ്പള ബോണസും ലഭിക്കും.

മികച്ച സർക്കാർ സേവനം യുഎഇയിൽ താമസിക്കുന്നവരുടെ അവകാശമാണ്, അതിൽ ഞങ്ങൾ വിട്ടുവീഴ്ച ചെയ്യില്ലെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. പോസിറ്റീവ് രീതിയിൽ പൊതുജനങ്ങളുമായി ഇടപഴകുക എന്നത് ഓരോ സർക്കാർ ഉദ്യോഗസ്ഥന്റെയും അടിസ്ഥാന കടമയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

അടുത്ത 60 ദിവസത്തിനുള്ളിൽ മെച്ചപ്പെടാത്ത മോശം റേറ്റിംഗ് ഉള്ള സ്ഥാപനങ്ങളുടെ മാനേജ്മെന്റ് ടീമുകൾ മാറുന്നത് കാണാമെന്നും അദ്ദേഹം പറഞ്ഞു. ഇത് ആദ്യമായല്ല ഷെയ്ഖ് മുഹമ്മദ് നല്ലതും മോശവുമായ പ്രകടനത്തിനായി സ്ഥാപനങ്ങളെ പരസ്യമായി വ്യക്തമാക്കുന്നത്. 2019-ൽ, മികച്ച പ്രകടനം കാഴ്ചവെച്ച എല്ലാ സ്ഥാപനങ്ങൾക്കും രണ്ട് മാസത്തെ ശമ്പള ബോണസ് നൽകിയിരുന്നു. അതേസമയം തംബ്സ് ഡൗൺ നൽകിയ സ്ഥാപനങ്ങളുടെ മാനേജർമാരെ മാറ്റി.

2011 മുതൽ യുഎഇ സർക്കാർ സേവനങ്ങൾക്ക് സ്റ്റാർ റേറ്റിംഗ് നൽകിയിട്ടുണ്ട്. 2 മുതൽ 7 വരെ സ്റ്റാർ സ്കെയിലിൽ സേവന ചാനലുകളെ സിസ്റ്റം റേറ്റുചെയ്യുന്നു. ഓരോ രണ്ട് വർഷം കൂടുമ്പോഴുമാണ് ഇത്തരം വിലയിരുത്തൽ നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here