Latest news

ജയ് ശ്രീറാം വിളിച്ച് ദളിത് ക്രിസ്ത്യൻ പള്ളിക്കെതിരെ ബജ്‍രംഗദൾ ആക്രമണം; കോൺ​ഗ്രസ് പ്രവർത്തകനുൾപ്പെടെ അറസ്റ്റിൽ

ബെം​ഗളൂരു: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ ദളിത് ക്രിസ്ത്യൻ പള്ളിക്കെതിരെ ബജ്‍രംഗദൾ ആക്രമണം. ജയ് ശ്രീറാം വിളിച്ചുകൊണ്ടാണ് രംഗറെഡ്ഡിയിലെ ജനവാഡയിൽ പള്ളിക്ക് നേരെ തീവ്രഹിന്ദു സംഘടനാ പ്രവർത്തകർ ആക്രമണം നടത്തിയത്. മഡിഗ ദളിത് ക്രിസ്ത്യൻ വിഭാഗത്തിലെ ആളുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ രണ്ട് കുട്ടികളടക്കം ഇരുപത് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ്...

കൊല്ലത്ത് നിന്നും കാണാതായ വിദ്യാർത്ഥികളെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കൊല്ലം പട്ടാഴിയിൽ നിന്ന് ഇന്നലെ കാണാതായ കുട്ടികളെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആദിത്യൻ, അമൽ എന്നിവരുടെ മ്യതദേഹമാണ് കല്ലടയാറ്റിൽ ആറാട്ടുപുഴ പാറക്കടവിന് സമീപം കണ്ടെത്തിയത്. ഇന്നലെ ഉച്ചമുതൽ വിദ്യാർത്ഥികളെ കാണാനില്ലായിരുന്നു. വെണ്ടാർ ശ്രീ വിദ്യാധിരാജാ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് ആദിത്യനും അമലും. കുട്ടികൾ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം....

ചിതയ്ക്ക് തീ കൊളുത്താൻ പോകവേ പെട്ടെന്ന് കണ്ണ് തുറന്ന് സ്ത്രീ! സംസ്കാര ചടങ്ങുകൾക്ക് എത്തിയവർ ഒന്നടങ്കം ഞെട്ടി

ഭുവനേശ്വര്‍: മരിച്ചെന്ന് കരുതിയ ചിത കത്തിക്കുന്നതിന് തൊട്ട് മുമ്പ് കണ്ണുകള്‍ തുറന്നു. ഒഡീഷയിലെ തെക്കൻ ഗഞ്ചാം ജില്ലയിലെ ബെർഹാംപൂർ പട്ടണത്തിലാണ് സംഭവം. മരിച്ചതായി കരുതിയാണ് അമ്പത്തിരണ്ടുകാരിയായ സ്ത്രീയെ ശ്മശാനത്തിലേക്ക് കൊണ്ട് പോയത്. ഒടുവിൽ ചിതയ്ക്ക് തീ കൊളുന്നതിന് തൊട്ട് മുമ്പാണ് സ്ത്രീ കണ്ണ് തുറന്നത്. സ്ത്രീക്ക് ഫെബ്രുവരി ഒന്നിനുണ്ടായ തീപിടുത്തത്തിൽ 50 ശതമാനം പൊള്ളലേറ്റിരുന്നു. ആശുപത്രിയിൽ...

നാളെ ഭാരത് ബന്ദ്; കേരളത്തെ ബാധിക്കില്ല, ധാര്‍മിക പിന്തുണയെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍ നാളെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. സംയുക്ത കിസാന്‍ മോര്‍ച്ചയും നിരവധി ട്രേഡ് യൂനിയനുകളും ചേര്‍ന്നാണ് ഗ്രാമീണ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് നാല് മണിവരെ ആണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക്...

H എടുത്താൽ ലൈസൻസ് കിട്ടില്ല, റിവേഴ്സും പാർക്കിംഗും ചെയ്യണം;പരിഷ്‌കാരം മേയ് മുതല്‍ നടപ്പാക്കിയേക്കും

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരം മോട്ടോര്‍ വാഹനവകുപ്പ് മേയ് മുതല്‍ നടപ്പാക്കിയേക്കും. ഇതനുസരിച്ചുള്ള പരിശോധനാകേന്ദ്രങ്ങള്‍കൂടി ഒരുക്കേണ്ടതുണ്ട്. എന്നാല്‍, ഡ്രൈവിങ് സ്‌കൂള്‍ ഉടമകളാണോ സര്‍ക്കാരാണോ ഒരുക്കേണ്ടതെന്ന കാര്യത്തില്‍ അനിശ്ചിതത്ത്വമുണ്ട്. പരിഷ്‌കാരം സംബന്ധിച്ചു നിര്‍ദേശമറിയിക്കാന്‍ ചുമതലപ്പെടുത്തിയ പത്തംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പഴയതുപോലെ 'എച്ച്' എടുത്ത് ഇനി കാര്‍ ലൈസന്‍സുമായി പോകാനാകില്ല. കയറ്റവും ഇറക്കവും റിവേഴ്‌സ് പാര്‍ക്കിങ്ങുമൊക്കെയുള്ള മാതൃകയാണ് ഒരുക്കിയിരിക്കുന്നത്....

കുമ്പളയിൽ ബൈക്കിടിച്ച് മൈക്ക് ഓപ്പറേറ്റർ മരിച്ചു

കാസർകോട്: ബൈക്കിടിച്ച് മൈക്ക് ഓപ്പറേറ്റർ മരിച്ചു. അംഗഡിമുഗർ പെർളാടം സ്വദേശി അബ്ദുള്ള (60) ആണ് മരിച്ചത്. ബദിയഡുക്ക സുൽത്താൻ സൗണ്ട്സ് ഓപ്പറേറ്ററാണ്. ബുധനാഴ്ച വൈകിട്ട് അഞ്ചേകാലിനാണ് അപകടം. നടന്നു പോവുകയായിരുന്നു അബ്ദുളളയെ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തിൽ റോഡിൽ തെറിച്ചു വീണു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ ജില്ലാ സഹകരണ ആശു പത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. ഭാര്യ:...

16-ാം തീയതി ഗ്രാമീണ്‍ ഭാരത് ബന്ദിന് ആഹ്വാനംചെയ്ത് കര്‍ഷകസംഘടനകള്‍

ന്യൂഡല്‍ഹി: വെള്ളിയാഴ്ച രാജ്യവ്യാപകമായി 'ഗ്രാമീണ്‍ ഭാരത് ബന്ദി'ന് ആഹ്വാനംചെയ്ത് കര്‍ഷക സംഘടനകള്‍. സംയുക്ത കിസാന്‍ മോര്‍ച്ചയും സെന്‍ട്രല്‍ ട്രേഡ് യൂണിയനുകളുമാണ് ബന്ദിന് ആഹ്വാനംചെയ്തിരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകീട്ട് നാലുവരെയാണ് ബന്ദ്. അതേദിവസം, ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് നാലുവരെ റോഡ് ഉപരോധത്തിനും കര്‍ഷകസംഘടനകള്‍ ആഹ്വാനംചെയ്തിട്ടുണ്ട്. ആംബുലന്‍സുകള്‍, പത്രവിതരണം, വിവാഹം, മെഡിക്കല്‍ ഷോപ്പുകള്‍, പരീക്ഷകള്‍ എന്നിവയെ ബന്ദില്‍നിന്ന്...

പത്താം ക്ലാസുകാരിയുടെ വയറ്റില്‍ നിന്ന് 2 കിലോ മുടിക്കെട്ട് പുറത്തെടുത്തു; സ്ഥിരമായി കടിച്ചുമുറിച്ചു തിന്നുന്ന പ്രകൃതക്കാരി

കോഴിക്കോട്: പത്താം ക്ലാസുകാരിയുടെ വയറ്റില്‍ നിന്ന് 2 കിലോ മുടിക്കെട്ട് പുറത്തെടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയക്കെത്തിയ 15കാരിയുടെ വയറ്റിൽ നിന്നാണ് ,മുടിക്കെട്ട് കണ്ടെത്തിയത്. മുടിക്കെട്ടിന് 30 സെന്റീമീറ്റര്‍ നീളവും 15 സെന്റീമീറ്റര്‍ വീതിയുമുണ്ട്. ആമാശയത്തിന്റെ അതേരൂപത്തിലാണ് ഇതുണ്ടായിരുന്നത്. ഈ മാസം എട്ടാം തീയതിയിലാണ് പാലക്കാട് സ്വദേശി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. സി.ടി സ്കാനിംഗില്‍ മുഴ...

കേടില്ലാത്ത പല്ലുകൾക്കു കേടുവരുത്തിയ ഡോക്ടർക്ക് അഞ്ചുലക്ഷം രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതി

കോട്ടയം: പല്ലിന്റെ വിടവുനികത്താൻ ചികിൽസ തേടിയെത്തിയ സ്ത്രീയുടെ കേടുപാടില്ലാത്ത അഞ്ചുപല്ലുകൾക്കു കേടുവരുത്തിയെന്ന പരാതിയിൽ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ദന്തഡോക്ടറോട് ഉത്തരവിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. കോട്ടയം വട്ടുകുളം കടപ്പൂർ സ്വദേശിയായ കെ.ആർ. ഉഷാകുമാരിയുടെ പരാതിയിലാണ് കോട്ടയത്തുള്ള കാനൻ ദന്തൽ ക്ലിനിക്കിലെ ദന്തൽ സർജൻ ഡോ. ഷൈനി ആന്റണി റൗഫ്...

ഷാന്‍ വധക്കേസ് പ്രതി ഉള്‍പ്പെടെയുള്ള ഗുണ്ടാസംഘങ്ങള്‍ അറസ്റ്റില്‍; പിടിയിലായത് കുപ്രസിദ്ധ ഗുണ്ടയുടെ പിറന്നാള്‍ ആഘോഷത്തിനിടെ

ആലപ്പുഴ: ഷാൻ വധക്കേസ് പ്രതി ഉൾപ്പെടെ പത്തോളം പേരടങ്ങുന്ന ഗുണ്ടാ സംഘം കായംകുളത്ത് പിടിയിൽ. ഷാൻ വധക്കേസിലെ പ്രതി ജാമ്യത്തിൽ കഴിയുന്ന മണ്ണഞ്ചേരി അതുലാണ് അറസ്റ്റിലായവരിൽ ഒരാൾ. നീതിഷ് കുമാർ, വിജീഷ്, അനന്തു, അലൻ ബെന്നി, പ്രശാൽ, ഹബീസ്, വിഷ്ണു, സെയ്ഫുദ്ദീൻ, രാജേഷ് എന്നിവരും പിടിയിലായവരിൽ ഉൾപ്പെടുന്നു. കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കുപ്രസിദ്ധ...
- Advertisement -spot_img

Latest News

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന്...
- Advertisement -spot_img