പ്രസവത്തിന് ശേഷം അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

0
308

കാസർകോട്: പ്രസവത്തിന് ശേഷം അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു. ഉദുമ പടിഞ്ഞാർ ബേവൂരിയിലെ ടികെ അബ്ദുല്ല ഹുസൈ നാറിൻ്റെയും മറിയയുടെയും മകൾ ഫാത്തിമത്ത് തസ് ലീമ (28) ആണ് മരിച്ചത്. കാസർകോട് നെല്ലിക്കുന്നിലെ ജമാലിൻ്റെ ഭാര്യയാണ്. വ്യാഴാഴ്ച രാവിലെ 9.30 മണിയോടെയാണ് തസ് ലീമ കാസർകോട് സ്വകാര്യ ആശുപത്രിയിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. സുഖ പ്രസവമായിരുന്നു. പ്രസവത്തിന് ശേഷം അമിത രക്തസ്രാവത്തെ തുടർന്ന് അവശയായ യുവതിയെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. അവിടെ വെച്ചാണ് മരണപ്പെട്ടത്. മക്കൾ: ലാമിയ സംബക്ക്, ഡാനിഷ്. സഹോദരങ്ങൾ: ഫസീല, ഫർസാന, സമദ്

LEAVE A REPLY

Please enter your comment!
Please enter your name here