Latest news

വധുവിനെ വിവാഹ വേദിയില്‍ കയറാന്‍ സഹായിച്ച് വരന്‍; കാര്യങ്ങള്‍ തകിടം മറിഞ്ഞത് ഒറ്റനിമിഷം കൊണ്ട് ! Video

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമായതിനാല്‍ വിവാഹം അവിസ്മരണീയമാക്കാനാണ് ഏവരുടെയും ശ്രമം. ഇതിനായി എന്തും ചെയ്യാന്‍ പുതിയ തലമുറ തയ്യാറാണ്. എന്നാല്‍, വിവാഹാഘോഷങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിക്കുന്നതും കുറവല്ല. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വിവാഹ വീഡിയോ അത്തരത്തിലൊന്നായിരുന്നു. വിവാഹ വേദിക്ക് താഴെ അതിഥികളോട് സംസാരിച്ച് നിന്ന വധുവിനെ വേദിയിലേക്ക് കയറാന്‍ സഹായിച്ചതായിരുന്നു വരന്‍. പക്ഷേ,...

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും വാട്ടർ ബെൽ സംവിധാനം തുടങ്ങാൻ നിർദേശം; രാവിലെ 10.30നും ഉച്ചയ്ക്ക് 2 മണിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മാറിയ കാലാവസ്ഥയിൽ ചൂട് കൂടി വരുന്ന സാഹചര്യത്തിൽ സ്കൂളിൽ പഠിക്കുന്ന കുട്ടികള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ 'വാട്ടർ ബെൽ' സംവിധാനത്തിന് വീണ്ടും തുടക്കം കുറിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ക്ലാസ്സ് സമയത്ത് കുട്ടികൾ ആവശ്യമായത്ര വെള്ളം കൃത്യമായ രീതിയിൽ കുടിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുകയാണ് ഇതിലൂടെ സർക്കാർ...

ഭാര്യയെ സംശയം, അറുത്ത് മാറ്റിയ തലയുമായി റോഡിലൂടെ നടന്ന യുവാവ് അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ ഭാര്യയുടെ തല അറുത്തുമാറ്റിയ ശേഷം അതുമായി റോഡിലൂടെ നടന്ന യുവാവ് അറസ്റ്റില്‍. ലഖ്‌നൗ സ്വദേശിയായ അനിലാണ് പിടിയിലായത്. ഒരു കൈയില്‍ ഭാര്യയുടെ തലയും മറ്റേ കൈയില്‍ കത്തിയുമായി റോഡിലൂടെ നടക്കുന്ന അനിലിന്റെ വീഡിയോ നാട്ടുകാര്‍ ചിത്രീകരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. എട്ട് വര്‍ഷം മുന്‍പാണ് അനിലിന്റെ വിവാഹം...

വീണ വിജയന് തിരിച്ചടി, എസ്എഫ്ഐഒ അന്വേഷണം തുടരും; എക്സാലോജിക്കിന്‍റെ ഹർജി തള്ളി കർണാടക ഹൈക്കോടതി

ബംഗളൂരു: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് തിരിച്ചടി. എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന എക്സാലോജിക്കിന്‍റെ ഹർജി കർണാടക ഹൈക്കോടതി തള്ളി. എക്സാലോജിക് - സിഎംആർഎൽ ഇടപാടുകളിൽ എസ്എഫ്ഐഒ അന്വേഷണം തുടരാം. കമ്പനിയുടെ പ്രമോട്ടര്‍മാരിൽ ഒരാളായ മുഖ്യമന്ത്രിയുടെ മകൾ വീണയാണ് കേസിൽ ആരോപണ വിധേയയായി നിൽക്കുന്ന പ്രധാനി. കമ്പനി കാര്യ നിയമത്തിലെ ചട്ടം 210 പ്രകാരം രജിസ്ട്രാര്‍ ഓഫ്...

എംഡിഎംഎയുമായി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

വൈത്തിരി∙ സ്കൂൾ പ്രിൻസിപ്പൽ മാരക ലഹരിമരുന്നുമായി പിടിയിൽ. പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജയരാജിനെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്. 0.26 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരിയിൽ നിന്നും വരികയായിരുന്ന പ്രതിയെ വൈത്തിരി പൊലീസ് സ്റ്റേഷൻ ജംക്​ഷനിൽ വച്ച് വാഹനം...

എന്താണത്? എല്ലാവർക്കും സംശയം; ബാഗ് തുറന്ന് സ്പീക്കർ പുറത്തെടുത്ത് പൊളിച്ചു; കിട്ടിയത് രണ്ട് കിലോയിലേറെ സ്വർണം

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. സ്പീക്കറിനുള്ളിലും ശരീരത്തിലുമായി ഒളിപ്പിച്ച് കടത്തിയ ഒന്നേ കാൽ കോടി രൂപയിലേറെ വിലമതിക്കുന്ന സ്വർണം വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗമാണ് പിടിച്ചത്. ഷാർജയിൽ നിന്നും വന്ന പാലക്കാട് സ്വദേശി റഫീഖാണ് സ്വർണം കടത്തിയത്. ഇയാളുടെ ബാഗേജ് സ്ക്രീൻ ചെയ്തപ്പോൾ, അതിനകത്തുണ്ടായിരുന്ന സ്പീക്കറിനകത്ത് മെറ്റൽ എന്ന് സംശയം തോന്നുന്ന എന്തോ...

വീടുകളിൽ ആക്രിപെറുക്കാൻ വരുന്നവരെ സൂക്ഷിക്കുക; മുന്നറിയിപ്പുമായി കേരള പൊലീസ്

വീടുകളിൽ പാഴ് വസ്തുക്കൾ പെറുക്കാൻ വരുന്നവരെ സൂക്ഷിക്കുവാൻ മുന്നറിയിപ്പ് നൽകി കേരളാപൊലീസ്. പഴയ സാധനങ്ങൾ എടുക്കാൻ എന്ന വ്യാജേന വീടുകളിൽ കയറി മോഷണം നടത്തുന്ന സംഭവങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് സോഷ്യൽമീഡിയ പോസ്റ്റിൽ കേരള പൊലീസ് വ്യക്തമാക്കി . രണ്ടോ മൂന്നോ സ്ത്രീകൾ കുപ്പിയോ ഇരുമ്പിന്റെ കഷണമോ ആയി വീട്ടിലേയ്ക്ക് എത്തുന്നു. ശേഷം ഈ...

കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോൾ കളിച്ച ശേഷം വിശ്രമിക്കുന്നതിനിടെ ഹൃദയാഘാതം; ഉടൻ മരിച്ചു, നോവായി യുവാവിൻറെ വിയോഗം

റിയാദ്: ഫുട്ബോൾ കളിച്ച ശേഷം താമസസ്ഥലത്ത് തിരിച്ചെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മക്കയിൽ ഹൗസ് ഡ്രൈവറായ ജോലി ചെയ്യുന്ന മലപ്പുറം അരീക്കോട് കിഴിശേരി വിളയിൽ എളങ്കാവ് സ്വദേശി പാമ്പോടൻ നൗഫലാണ് മരിച്ചത്. നവാരിയ്യ എന്ന സ്ഥലത്തെ ഒരു വീട്ടിൽ ദീർഘകാലമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. രാവിലെ സുഹൃത്തുക്കളുമൊത്ത് ഫുട്ബാൾ കളിച്ചുവന്ന് താമസസ്ഥലത്ത് വിശ്രമിക്കുന്നതിന്നിടെ...

ആരിക്കാടി ജനറൽ സ്കൂൾ വാർഷികവും കെട്ടിടോദ്ഘാടനവും ശനിയാഴ്ച

കുമ്പള :ആരിക്കാടി ജനറൽ ജി ബി എൽ പി സ്‌കൂൾ പുതിയ കെട്ടിടം വിദ്യാഭ്യാസമന്ത്രി ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. 1928 ദക്ഷിണ കർണാടകയുടെ കീഴിൽ സ്ഥാപിതമായ സ്കൂളിന് കാസറഗോഡ് വികസന പാക്കേജിൽ നിന്നും അനുവദിച്ച ഒരു കോടി രൂപയോളം ചിലവിൽ നിർമ്മിച്ച പുതിയ സ്കൂൾ കെട്ടിടമാണ് ഉദ്‌ഘാടനത്തിന് സജ്ജജമായിട്ടുള്ളത്. ഇതോടൊപ്പം സ്കൂളിൻ്റെ 69-ാം...

കണിപുര ഗോപാലകൃഷ്ണ ക്ഷേത്രം ബ്രഹ്മകലശോത്സവത്തിന് ഇന്ന് തുടക്കം

കുമ്പള: കണിപുര ഗോപാലകൃഷ്ണ ക്ഷേത്രം നവീകരണ പുനഃപ്രതിഷ്ഠയും അനുബന്ധ ബ്രഹ്മകലശോത്സവവും വെള്ളിയാഴ്ച മുതൽ 29 വരെ നടക്കും. 16-ന് വൈകീട്ട് 5.30-ന് ദേലംപാടി ഗണേശ് തന്ത്രിയെ പൂർണകുംഭം നൽകി സ്വീകരിക്കും. വൈകീട്ട് ആറിന് കലവറനിറയ്ക്കൽ ഘോഷയാത്ര. രാത്രി ഏഴിന് സാംസ്കാരിക പരിപാടിയിൽ ജീർണോദ്ധാരണ പ്രവൃത്തികളിൽ സഹകരിച്ചവരെ ആദരിക്കും. 17-ന് രാവിലെ 9.30-ന്‌ എടനീർ മഠാധിപതി സച്ചിതാനന്ദസ്വാമി...
- Advertisement -spot_img

Latest News

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന്...
- Advertisement -spot_img