Latest news

കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം; പഞ്ഞിമിഠായി നിരോധിച്ച് തമിഴ്‌നാട്

ചെന്നൈ: പഞ്ഞിമിഠായിയുടെ (Cotton Candy) നിര്‍മാണവും വില്‍പ്പനയും നിരോധിച്ച് തമിഴ്‌നാട്. കാന്‍സറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നിരോധനം. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയും നേരത്തേ സമാനമായ കാരണം ചൂണ്ടിക്കാട്ടി പഞ്ഞിമിഠായിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നിറമുള്ള പഞ്ഞിമിഠായിയുടെ സാമ്പിളുകള്‍ ചെന്നൈക്ക് സമീപം ഗിണ്ടിയിലെ സര്‍ക്കാര്‍ ലബോറട്ടറിയില്‍ പരിശോധിച്ചിരുന്നു. പരിശോധനയില്‍ തുണികള്‍ക്ക് നിറം നല്‍കാനായി ഉപയോഗിക്കുന്ന കെമിക്കൽ ഡൈയായ...

അരുത്! കുട്ടികളുടെയും നിങ്ങളുടെയും ഭാവി തുലയ്ക്കരുത് ! മുന്നറിയിപ്പുമായി എംവിഡി

പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുന്നതുമൂലം ഉണ്ടാകുന്ന വർധിച്ചു വരുന്ന അപകടനകൾക്കെതിരെ മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്. മോട്ടോർ വാഹന നിയമത്തിലും ഇന്ത്യൻ ശിക്ഷാനിയമത്തിലും വന്നിട്ടുള്ള മാറ്റങ്ങളെ കുറിച്ച് അറിവുള്ളവർ ഒരു കാരണവശാലും ഇത്തരം പ്രവർത്തികൾക്ക് കൂട്ടുനിൽക്കില്ല എന്നും അത്രയ്ക്കും കഠിനമായ ശിക്ഷകളുമാണ് ഈ കുറ്റത്തിന് വന്നിട്ടുള്ളത് എന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി. മോട്ടോർ വാഹന നിയമം...

കാസർകോട് ചിറ്റാരിക്കാലിൽ സുഹൃത്ത് യുവാവിനെ കുത്തിക്കൊന്നു; അറസ്റ്റ്

കാസർകോട്: ചിറ്റാരിക്കാലിൽ സുഹൃത്തിൻ്റെ കുത്തേറ്റ് യുവാവ് മരിച്ചു. മൗക്കോട് സ്വദേശി കെവി പ്രദീപ് കുമാർ (41)ആണ് മരിച്ചത്. യുവാവിനെ കുത്തിയ ജോൺ എന്ന റെജിയെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിന് ഇടയിലെ തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രദീപ് കുമാറിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുികാ‍‍ർക്ക് വിട്ടുനൽകും.

ആംബുലന്‍സില്‍ കഞ്ചാവ് കടത്ത്; 4 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

കൊല്ലം: കൊല്ലം പത്തനാപുരം പിടവൂരിൽ ആംബുലൻസിൽ കടത്തിയ 4 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. കറവൂർ സ്വദേശി വിഷ്ണു, പുനലൂർ സ്വദേശി നസീർ എന്നിവരാണ് പിടിയിലായത്‌. പുനലൂരിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് പിടിയിലായത്. പുനലൂർ താലൂക്ക് ആശുപത്രിക്ക് സമീപമാണ് ആംബുലൻസ് ഓടുന്നത്. പത്തനാപുരം മേഖലയില്‍ വ്യാപകമായി കഞ്ചാവ് എത്തുന്നു എന്ന് ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ...

വഖഫ് വസ്തുക്കളുടെ സംരക്ഷണത്തിന് 100 കോടി, ക്രൈസ്തവ ഉന്നമനത്തിന് 200 കോടി; ബില്ലുകള്‍ അനുവദിച്ച് കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിന് 393 കോടി രൂപ അനുവദിച്ച് കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടകയിലെ ക്രൈസ്തവ വിഭാഗങ്ങളുടെ ഉന്നമനത്തിനായി 200 കോടി രൂപയാണ് ബജറ്റില്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. വഖഫ് വസ്തുക്കളുടെ സംരക്ഷണത്തിനായി 100 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സംരക്ഷിക്കുന്ന വഖഫ് സ്മാരകങ്ങളുടെ സംരക്ഷണത്തിന്...

പെട്രോൾ, ഡീസൽ കാറുകളുടെ ഇറക്കുമതി തടയാൻ ഈ രാജ്യം, ഇത് ലോകത്ത് ആദ്യം; ഇന്ത്യൻ കമ്പനികളും കുടുങ്ങും!

പെട്രോൾ, ഡീസൽ കാറുകളുടെ ഇറക്കുമതി നിരോധിക്കുന്ന ലോകത്തെ ആദ്യ രാജ്യമായി കിഴക്കൻ ആഫ്രിക്കൻ രാജ്യമായ എത്യോപ്യ. ഇലക്ട്രിക് വാഹനങ്ങളല്ലാതെ വാഹനങ്ങൾ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് എത്യോപ്യൻ ഗതാഗത, ലോജിസ്റ്റിക് മന്ത്രാലയം പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകൾ. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ വിദേശനാണ്യ സ്രോതസ്സുകൾ പരിമിതപ്പെടുത്താനുള്ള തീരുമാനവും എടുത്തിട്ടുണ്ട്. എത്യോപ്യയുടെ ലോജിസ്റ്റിക്‌സ് മാസ്റ്റർ പ്ലാൻ ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രി അലെമു...

എടിഎം കാർഡ് വേണ്ട, എടിഎമ്മിൽ പോകേണ്ട; പണം പിൻവലിക്കാൻ ഇതാ പുതിയ വഴി

ഇന്ത്യയിൽ ക്യാഷ്‌ലെസ് പേയ്‌മെന്റുകൾ നടക്കാറുണ്ടായിരുന്നുവെങ്കിലും കോവിഡ് മഹാമാരിക്ക് ശേഷമാണ് ഇത് കൂടുതൽ ജനകീയമായത്. യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് വ്യാപകമായി ആളുകൾ പണം കൈമാറാൻ ഉപയോഗിച്ച് തുടങ്ങി. യുപിഐയുടെ ജനപ്രീതി വർദ്ധിച്ചതോടെ ആളുകൾ തങ്ങളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ കൊണ്ടുപോകുന്നത് ഏറെക്കുറെ നിർത്തി എന്നുതന്നെ പറയാം. എന്നാൽ യുപിഐ വഴി പണം കൈമാറാൻ അല്ലാതെ പിൻവലിക്കാൻ...

വേനലെത്തും മുമ്പ് തന്നെ കൊടുംചൂടിൽ വലഞ്ഞ് സംസ്ഥാനം; വരുംദിവസങ്ങളിൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: വേനൽ എത്തുന്നതിനു മുൻപേ കൊടുംചൂടിൽ വലഞ്ഞ് കേരളം. എൽനിനോ പ്രതിഭാസവും മഴ കുറവുമാണ് ഉയര്‍ന്ന താപനിലക്ക് കാരണമാകുന്നത്.ചൂടിന്‍റെ കാഠിന്യം ദിനംപ്രതി കൂടുന്നതോടെ വെയിലത്ത് ജോലി ചെയ്യുന്നവരും വലയുകയാണ്. ചുട്ടുപൊള്ളുന്ന വെയിലത്ത് കുടയും ചൂടി ഇങ്ങനെ കച്ചവടം ചെയ്യാൻ പലരും നിർബന്ധിതരാവുകയാണ്.കാരണം ജീവിക്കാന്‍ മറ്റ് മാർഗ്ഗങ്ങളില്ല. ഇങ്ങനെ ലക്ഷക്കണക്കിനാളുകളാണ് ഒരു പുൽനാമ്പിന്റെ പോലും തണൽ കിട്ടാതെ...

കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: കാഞ്ഞങ്ങാട് ആവിക്കരയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് നഗരത്തിൽ വാച്ച് വർക്‌സ് കട നടത്തുന്ന സൂര്യപ്രകാശ് (55), ഭാര്യ ഗീത (48), സൂര്യപ്രകാശിൻ്റെ മാതാവ് ലീല (90) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. റെയിൽവേ സ്റ്റേഷന് പിറകുവശം ആവിക്കര മുത്തപ്പൻ...

ആരിക്കാടി പുൽമാഡ് മൈദാനത്ത് അഖിലേന്ത്യാ സൂപ്പർ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് കളമൊരുങ്ങുന്നു

ആരിക്കാടി: വടക്കെ മലബാറിലെ പ്രകൃതി രമണീയമായ കളി മൈദാനങ്ങളിൽ ഒന്നാണ് ആരിക്കാടി പുൽമാഡ് ഗ്രൗണ്ട്. പുഴകളും കായലുകളും പച്ചപ്പ് പരവധാനി വിരിച്ച പുൽമാടും കൊണ്ട് പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതമായ വിനോദ സഞ്ചാര മേഖലയ്ക്ക് കൂടി മകുടം ചാർത്തുന്ന ഒരു മൈദാനം കൂടിയാണ് പുൽമാഡ്. ഇവിടെ പതിറ്റാണ്ടുകളായി നാട്ടുകാർ കളിച്ചു കൊണ്ടിരിക്കുന്നത്. നിരവധി താരങ്ങൾ ഇവിടുന്ന് പന്തു...
- Advertisement -spot_img

Latest News

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന്...
- Advertisement -spot_img