Friday, November 7, 2025

Latest news

നേരം ഇരുട്ടിയാലും ‘അൺസഹിക്കബിൾ’; ഇങ്ങനെ പോയാൽ മാ‍‍ർച്ചിലൊക്കെ ഉരുകും, രാജ്യത്തെ ഉയ‍ർന്ന ചൂട് കേരളത്തിൽ

തിരുവനന്തപുരം: കേരളത്തെ ചുട്ടുപ്പൊള്ളിച്ച് താപനില ഉയരുന്നു. തുടർച്ചയായി രണ്ടാം ദിവസവും ഔദ്യോഗികമായി രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കോട്ടയത്താണ് ( 38.5 °c, സാധാരണയെക്കാൾ 4°c കൂടുതൽ). സീസണിൽ സംസ്ഥാനത്ത് രേഖപെടുത്തിയ ഏറ്റവും ഉയർന്ന ചൂട് കൂടിയാണിത്. ഫെബ്രുവരി 16ന് കണ്ണൂർ എയർപോർട്ടിൽ ഇതേ താപനില രേഖപെടുത്തിയിരുന്നു. കണ്ണൂർ എയർപോർട്ടിൽ ഇന്നലെ 38.3...

കാസർകോട്ടേക്കുള്ള വന്ദേഭാരത് എക്സ്പ്രസിൽ വാതകചോർച്ച, പുക; ട്രെയിൻ ആലുവയിൽ പിടിച്ചിട്ടു

ആലുവ ∙ തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് എക്സ്പ്രസിൽ വാതകചോർച്ച. കളമശേരി– ആലുവ സ്റ്റേഷന് ഇടയിൽവച്ചാണ് സി5 കോച്ചിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ട്രെയിൽ ആലുവയിൽ പിടിച്ചിട്ടു. അധികൃതരെത്തി പരിശോധന നടത്തുകയാണ്. എസിയിൽനിന്നാണ് വാതകചോർച്ച ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പ്രശ്നം പരിഹരിച്ചശേഷം മാത്രമേ ട്രെയിൻ ആലുവയിൽനിന്ന് പുറപ്പെടുകയുള്ളൂ.

കൊച്ചിയിൽ കൊലക്കേസ് പ്രതിയെ കുത്തിക്കൊന്നു; ഒരാൾക്ക് ​ഗുരുതര പരിക്ക്, പ്രതികാരക്കൊലയെന്ന് സംശയം

കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കച്ചേരിപ്പടി സ്വദേശി ലാൽജു ആണ് മരിച്ചത്. പ്രതി ഫാജിസിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ലാൽജുവിനെയും ഇയാൾക്കൊപ്പമുണ്ടായിരുന്ന ആളെയും കുത്തിയശേഷം ഫാജിസ് കടന്നുകളയുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ലാൽജു മരിച്ചു. പരിക്കേറ്റയാളുടെ നില ​ഗുരുതരമാണ്. സംഭവം പ്രതികാര കൊലയാണെന്നാണ് പോലീസ് സംശയിക്കുന്നത്. 2021-ൽ കുമ്പളങ്ങിയിൽനടന്ന...

ബിജെപിയുടെ അട്ടിമറിനീക്കം ലക്ഷ്യം കണ്ടില്ല; കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ 3 സ്ഥാനാര്‍ഥികളും ജയിച്ചു

ബെംഗളുരു: കർണാടകയിലെ നാല് രാജ്യസഭാ സീറ്റുകളിലേക്ക് മത്സരിച്ച മൂന്ന് കോൺഗ്രസ് സ്ഥാനാർഥികൾക്കും വിജയം. രണ്ട് സീറ്റിൽ വീജയം പ്രതീക്ഷിച്ച ബി ജെ പി - ജെ ഡി എസ് സഖ്യത്തിന് ഒരു സീറ്റിലേ ജയിക്കാനായുള്ളു. അജയ് മാക്കൻ, സയ്യിദ് നസീർ ഹുസൈൻ, ജി സി ചന്ദ്രശേഖർ എന്നീ മൂന്ന് കോൺഗ്രസ് സ്ഥാനാർഥികളും വിജയിച്ചപ്പോൾ ബി...

പൗരത്വ നിയമം: മാർച്ച് ആദ്യവാരം വിജ്ഞാപനം പുറത്തിറക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. മാർച്ച് ആദ്യവാരം വിജ്ഞാപനം പുറത്തിറക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പൗരത്വ പട്ടിക രജിസ്‌ട്രേഷനുള്ള പോർട്ടൽ കേന്ദ്രസർക്കാർ ഇതിനകം തയ്യാറാക്കി കഴിഞ്ഞെന്നും എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്നുള്ള ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന,...

ഓപ്പറേഷൻ തിയേറ്ററിനകത്തെ ഡാൻസ് റീല്‍സ്; നഴ്സുമാരെ പിരിച്ചുവിട്ടു

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ അരങ്ങ് വാഴുന്ന കാലമാണിത്. വീഡിയോകളും റീല്‍സുമെല്ലാമാണ് ഒരു വിനോദമെന്ന നിലയില്‍ വലിയൊരു വിഭാഗം ആളുകളും ഇന്ന് ആസ്വദിക്കുന്നത്. ഇതില്‍ തന്നെ വ്യത്യസ്തമായ കണ്ടന്‍റുകള്‍ക്ക് വേണ്ടിയാണ് അധികപേരും കാത്തിരിക്കുന്നത്. ഇതിന് അനുസരിച്ച് കണ്ടന്‍റുകളില്‍ വ്യത്യസ്തത പുലര്‍ത്താൻ ഇത് തയ്യാറാക്കുന്നവരും ശ്രമിക്കാറുണ്ട്. പക്ഷേ ഇങ്ങനെ വ്യത്യസ്തത വരുത്താൻ ശ്രമിക്കുമ്പോള്‍ പല വീഡിയോകളും കണ്ടന്‍റുകളും വിവാദമോ...

ബോഡി ബില്‍ഡിങ്ങിനായി സാഹസം; യുവാവ് വിഴുങ്ങിയത് 39 നാണയങ്ങളും 37 കാന്തവും

ദില്ലിയിൽ 26കാരന്റെ കുടലില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 39 നാണയങ്ങളും 37 കാന്തവും. ബോഡി ബില്‍ഡിങ്ങിന് സിങ്ക് ഗുണപ്രദമാണെന്ന് കരുതിയ യുവാവ് നാണയവും കാന്തവും തുടര്‍ച്ചയായി ഭക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിന് വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ആശുപത്രിയിലെത്തുമ്പോള്‍ യുവാവിന് ഭക്ഷണം പോലും കഴിക്കാനാവാത്ത അവസ്ഥയായിരുന്നു. കഴിഞ്ഞ കുറച്ചാഴ്ചകളായി യുവാവ് നാണയവും കാന്തവും ഭക്ഷിക്കുന്ന...

കർണാടകയിൽ ബിജെപിക്ക് ‘എട്ടിന്‍റെ പണി’; എംഎൽഎയുടെ വോട്ട് പോയത് കോൺഗ്രസിന്, ഒരു എംഎൽഎയുടെ ഫോൺ സ്വിച്ച് ഓഫ്; ഞെട്ടി പാർട്ടി

ബംഗളൂരു: ബിജെപി എംഎൽഎ കോൺഗ്രസിന് ക്രോസ് വോട്ട് ചെയ്തതായി സൂചന. കർണാടക ബിജെപി എംഎൽഎ എസ് ടി സോമശേഖർ കോൺഗ്രസിന് ക്രോസ് വോട്ട് ചെയ്തെന്നാണ് സൂചനകള്‍ പുറത്ത് വരുന്നത്. 2019 വരെ കോൺഗ്രസ് എംഎൽഎയായിരുന്നു എസ് ടി സോമശേഖർ. കോൺഗ്രസ് - ജെഡിഎസ് സഖ്യ സർക്കാരിനെ വീഴ്ത്തി ബിജെപിയിൽ പോയ എംഎൽഎയാണ് എസ് ടി...

മാനസിക പ്രശ്നങ്ങളുണ്ടെന്ന വാദം ശരിവച്ചു; പൈവളിഗെ കൂട്ടക്കൊലക്കേസ് പ്രതിയെ വിട്ടയച്ച് കോടതി

കാസർകോഡ്∙ മാനസികപ്രശ്നങ്ങളുണ്ടെന്ന വാദം ശരിവച്ച് കൂട്ടക്കൊലക്കേസ് പ്രതിയെ വെറുതെ വിട്ട് കോടതി. പൈവളിഗെ കൂട്ടക്കൊലക്കേസ് പ്രതി ഉദയനെ (44) ജില്ലാ അഡീഷനൽ സെഷൻസ് കോടതിയാണ് വിട്ടയച്ചത്. ഉദയന് മാനസിക പ്രശ്നങ്ങളുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. ഉദയനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റാനും കോടതി ഉത്തരവിട്ടു. 2020 ഓഗസ്റ്റിലാണ് സ്ത്രീ ഉൾപ്പെടെ സഹോദരങ്ങളായ 4 പേരെ...

അനധികൃത മണൽക്കടത്ത്: ഷിറിയയിൽ ഒളിപ്പിച്ചുവെച്ച മൂന്ന്‌ തോണി പിടിച്ചു

കുമ്പള : അനധികൃത മണൽക്കടത്തിന്‌ ഉപയോഗിക്കുന്ന മൂന്ന്‌ തോണികൾ തീരദേശ പോലീസ് പിടിച്ചു. ഷിറിയ പുഴയോരത്തെ കണ്ടൽക്കാടുകൾക്കിടയിൽ ഒളിപ്പിച്ചുവെച്ച തോണികളാണ്‌ പോലീസ് പരിശോധനയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ഷിറിയ അഴിമുഖത്തിൽനിന്ന്‌ അനധികൃതമായി പുഴമണൽ എടുക്കുന്നതിനായി ഉപയോഗിക്കുന്നവയാണിവ. കുമ്പള തീരദേശ പോലീസ് ഇൻസ്പെക്ടർ കെ.ദിലീഷ്, സിവിൽ പോലീസ് ഓഫീസർമാരായ കെ.ടി. ഷനോജ്, എം. പ്രജീഷ്, കെ....
- Advertisement -spot_img

Latest News

ന്യൂയോര്‍ക്കില്‍ ചരിത്രം പിറന്നു; മേയര്‍ തിരഞ്ഞെടുപ്പില്‍ മംദാനി വിജയത്തിലേക്ക്; ട്രംപിന് കനത്ത തിരിച്ചടി

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി വിജയത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. 34-കാരനായ മംദാനിയുടെ വിജയം പ്രഖ്യാപിക്കുന്നതോടെ ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറാകും...
- Advertisement -spot_img