Latest news

അടുത്ത ആഴ്ചയിലും ചൂട് കൂടുമെന്ന് മുന്നറിയിപ്പ്; കൂടുതല്‍ ജാഗ്രതയോടെ സംസ്ഥാനം

തിരുവനന്തപുരം: സുര്യഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രണ്ട് പേര്‍ മരിച്ചതിന് പിന്നാലെ കൂടുതല്‍ ജാഗ്രതയോടെ സംസ്ഥാനം. അടുത്ത ആഴ്ചയിലും തീവ്രമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുണ്ട്. പാലക്കാട് ജില്ലയില്‍ അതീവ ജാഗ്രത പുലര്‍ത്തണം. പാലക്കാട്, തൃശ്ശൂര്‍, കൊല്ലം എന്നീ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുകയാണ്. ഇടുക്കി, വയനാട് എന്നീ ജില്ലകളൊഴികെ പന്ത്രണ്ട് ജില്ലകളിലും ഉയര്‍ന്ന...

മോചന ദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയാറാണെന്ന് സൗദി കുടുംബം കോടതിയെ അറിയിച്ചു; മോചനം ഉടനുണ്ടാകും; തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് നിയമസഹായ സമിതി

സൗദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നു. മോചനദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സൗദി ബാലന്റെ കുടുംബം കോടതിയെ അറിയിച്ചു. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് റിയാദിലെ നിയമസഹായ സമിതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. സൗദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് റിയാദിലുള്ള ഇന്ത്യന്‍ എംബസിയും നിയമസഹായ...

വേനല്‍ മഴ കഴിഞ്ഞു, സംസ്ഥാനത്ത് വീണ്ടും ചൂട് കനക്കുന്നു; എല്ലാ ജില്ലകളിലും താപനില ഉയരും

തിരുവനന്തപുരം: സംസ്ഥാനത്തെ മിക്ക ജില്ലകളിലും കഴിഞ്ഞയാഴ്ച ലഭിച്ച വേനല്‍ മഴയ്ക്ക് ശേഷം വീണ്ടും ചൂട് കനക്കുകയാണ്. ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തുന്ന ഇടുക്കി, വയനാട് ജില്ലകളില്‍ പോലും താപനില 35 ഡിഗ്രിയിലേക്ക് അടുക്കുകയാണ്. എല്ലാ ജില്ലകളിലും വരും ദിവസങ്ങളില്‍ താപനില ഉയരും എന്ന മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കുന്നത്. മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ...

JDS സ്ഥാനാർഥിയുടെ അശ്ലീല വീഡിയോ പുറത്ത്; കുരുക്കിലായി ദേവഗൗഡയുടെ കൊച്ചുമകൻ

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കേ കര്‍ണാടകയില്‍ ചര്‍ച്ചയായി അശ്ലീല വീഡിയോ വിവാദം. കര്‍ണാടക ഹസനിലെ സിറ്റിങ് എം.പിയും ജെ.ഡി.എസ്. സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല വീഡിയോ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ടാണ് വിവാദം പുകയുന്നത്. കര്‍ണാടക ജെ.ഡി.എസ്. അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വല്‍. പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് ആരോപിച്ച്...

കറിമസാലകളില്‍ മായം; എഥിലീന്‍ ഓക്സൈഡിന്റെ സാന്നിധ്യം; സിംഗപ്പൂരും ഹോങ് കോങും ഇന്ത്യന്‍ കറിമസാലകള്‍ തിരിച്ചയച്ചു; നടപടിയുമായി സ്‌പൈസസ് ബോര്‍ഡ്

ഹോങ് കോങും സിംഗപ്പൂരും ഇന്ത്യന്‍ കറിമസാലകള്‍ തിരിച്ചു വിളിച്ചതിന് പിന്നാലെ നടപടിയുമായി സ്‌പൈസസ് ബോര്‍ഡ്. എംഡിഎച്ച്, എവറസ്റ്റ് ഫുഡ് പ്രോഡക്ട് കറിമസാലകളില്‍ എഥിലീന്‍ ഓക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരിച്ചു വിളിച്ചത്. ഇന്ത്യയില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിക്ക് മേല്‍നോട്ടം വഹിക്കുന്ന റെഗുലേറ്ററി അതോറിറ്റി എന്ന നിലയില്‍ സ്‌പൈസസ് ബോര്‍ഡ് സ്ഥിതിഗതികളുടെ ഗൗരവം മനസിലാക്കി ഇന്ത്യയില്‍ നിന്നും...

അനുമതിയില്ലാതെ ഹജ്ജ്: കുറ്റകരമെന്ന് സൗദി പണ്ഡിത സഭ

ജിദ്ദ: സൗദി അറേബ്യയിലെ മുതിർന്ന പണ്ഡിത സഭ അംഗങ്ങളാണ് ശരീഅത്ത് നിയമപ്രകാരം ഹജ്ജ് പെർമിറ്റ് നിർബന്ധമാണെന്ന് അറിയിച്ചത്. ഹജ്ജ് നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനും വിശുദ്ധ സ്ഥലങ്ങളുടെ പവിത്രത ഉറപ്പാക്കാനുമുള്ള നടപടി ലക്ഷ്യമിട്ടാണ് ഹജ്ജ് നിർവ്വഹിക്കുന്നതിന് മുൻകൂട്ടി അനുമതി നേടണമെന്ന് നിഷ്‌കർഷിച്ചിട്ടുള്ളത്. ഇതുപ്രകാരം അനുമതിയില്ലാതെ ഹജ്ജിനു പോകുന്നത് അനുവദനീയമല്ലെന്നും അങ്ങിനെ ചെയ്യുന്നവർ പാപം ചെയ്യുകയാണെന്നും പണ്ഡിത സമിതി...

പത്ത് മിനിറ്റ് ചാർജ് ചെയ്താൽ 600 കിലോമീറ്റർ പോകാം; അൾട്രാ ഫാസ്റ്റ് ബാറ്ററിയുമായി ചൈനീസ് കമ്പനി

600 കിലോമീറ്റർ സഞ്ചരിക്കാൻ വെറും 10 മിനിറ്റ് ബാറ്ററി ചാർജ് ചെയ്താൽ മതി!! ഇതൊക്കെ നടക്കുമോ എന്ന് പലർക്കും തോന്നിയേക്കാം. എന്നാൽ സംഗതി സത്യമാണ്. ചൈനീസ് കമ്പനിയായ സി.എ.ടി.എൽ ആണ് അതിനൂതന ബാറ്ററി അവതരിപ്പിച്ചിരിക്കുന്നത്. ‘ഷെൻങ്സിങ് പ്ലസ് ഇ.വി ബാറ്ററി’ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. 4സി അൾട്രാ ഫാസ്റ്റ് ചാർജിങ്ങും 1000 കിലോമീറ്റർ റേഞ്ചുമുള്ള ലോകത്തിലെ...

കേരളത്തിൽ താപനില ഉയരാൻ സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മെയ് 02 വരെ 12 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിപ്പിച്ചു. പാലക്കാട്, കൊല്ലം, തൃശൂർ, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസർകോട്, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ്, കൊല്ലം, തൃശൂർ ജില്ലകളിൽ...

മോദിയുടെ മുസ്ലിം വിദ്വേഷ പ്രസംഗം ചോദ്യം ചെയ്ത ബിജെപി ന്യൂനപക്ഷ മോർച്ചയുടെ മുൻ നേതാവ് അറസ്റ്റിൽ

ജയ്പുർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസ്താവനയെ വിമർശിച്ചതിന് ബി.ജെ.പി. ന്യൂനപക്ഷ മോർച്ച മുൻ നേതാവ് ഉസ്മാൻ ഘനിയെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ പോലീസാണ് ഉസ്മാൻ ഘനിയെ അറസ്റ്റ് ചെയ്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. കഴിഞ്ഞ ആഴ്ച മോദിയുടെ വിദ്വേഷ പരാമർശത്തെ വിമർശിച്ചതിന് പിന്നാലെ ഉസ്മാൻ ഘനിയെ മുസ്ലിം മോർച്ചയിൽ നിന്ന് ബി.ജെ.പി....

അസാധാരണ തുറന്നു പറച്ചിൽ, 6 വർഷം മുമ്പ് നടത്തിയ വിധിപ്രസ്താവത്തിൽ പിഴവ് സംഭവിച്ചു, തിരുത്താൻ തയ്യാറെന്ന് ജഡ്ജ്

ചെന്നൈ: ആറു വര്‍ഷം മുമ്പ് താന്‍ പ്രസ്താവിച്ച കോടതി വിധിയില്‍ തെറ്റു സംഭവിച്ചെന്നും അത് പുനപരിശോധിക്കേണ്ടത് അനിവാര്യമെന്നും ഏറ്റുപറഞ്ഞ് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കിടേഷ്. തെറ്റ് ആര്‍ക്കും സംഭവിക്കാമെന്നും തിരുത്തുമ്പോഴാണ് മാറ്റം ഉണ്ടാകുന്നതെന്നും മദ്രാസ് ബാര്‍ അസോസിയഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. 2018 ജൂണ്‍ നാലിന് താന്‍ ഹൈക്കോടതി...
- Advertisement -spot_img

Latest News

ഏപ്രിൽ 1 മുതൽ പുതിയ എ.ടി.എം നിയമങ്ങൾ; പണം പിൻവലിക്കൽ പരിധിയിലും സർവീസ് ചാർജിലും മാറ്റമുണ്ടാകും

ഏപ്രിൽ 1 മുതൽ ഇന്ത്യയിലെ ബാങ്കിങ് മേഖലയിൽ വലിയ മാറ്റങ്ങൾ വരുന്നു. എ.ടി.എം ഇടപാടുകൾ, പിൻവലിക്കൽ പരിധി, സർവീസ് ചാർജുകൾ എന്നിവയിലാണ് ബാങ്കുകൾ പുതിയ പരിഷ്കാരങ്ങൾ...
- Advertisement -spot_img