Latest news

ടി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രവീന്ദ്ര ജ‍ഡേജ

മുംബൈ: രോഹിത് ശര്‍മ്മയ്ക്കും വിരാട് കോലിക്കും പിന്നാലെ ട്വന്‍റി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ടീം ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡ‍േജ. ബാര്‍ബഡോസില്‍ ട്വന്‍റി 20 ലോകകപ്പ് ഉയര്‍ത്തിയ ശേഷമാണ് ജഡേജ കുട്ടി ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ടി 20 ലോകകപ്പുമായി നില്‍ക്കുന്ന ചിത്രം പങ്കുവെച്ച കൊണ്ടാണ് തന്‍റെ വിരമിക്കല്‍...

വൃത്തിഹീനമായ ഷവർമ കടകൾക്കെതിരെ കർശന നടപടിയുമായി കർണാടക സർക്കാർ

ബം​ഗ​ളൂ​രു: ഷവർമ കഴിച്ച് പലർക്കും ദേഹാസ്വാസ്ഥ്യം. സംസ്ഥാനത്തുടനീളമുള്ള ആളുകളുടെ പരാതിയെത്തുടർന്ന് കർണാടക ആരോഗ്യ വകുപ്പ് വൃത്തിഹീനമായ ഷവർമ വിൽക്കുന്ന ഭക്ഷണശാലകൾക്കെതിരെ കർശന നടപടി ആരംഭിച്ചു. കബാബ്, ഗോബി മഞ്ചൂരിയൻ, പാനിപൂരി എന്നിവയിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നതിൽ നിരോധനം ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഈ നടപടി. ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി), ബം​ഗ​ളൂ​രു അർബൻ ജില്ല, തുംകുരു,...

ടി-20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ’അല്ലാഹുവിന് നന്ദി’യെന്ന് ട്വീറ്റ്; മുഹമ്മദ് സിറാജിനെതിരെ ഹിന്ദുത്വ സൈബർ ആക്രമണം

ന്യൂഡൽഹി: ട്വന്റി 20 ഫൈനലിൽ ഇന്ത്യൻ ടീമിന്റെ കിരീടനേട്ടത്തിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞ് ഇട്ട ട്വീറ്റിന് പിന്നാലെ പേസർ മുഹമ്മദ് സിറാജിനെതിരെ ഹിന്ദുത്വ സൈബർ ആക്രമണം. എക്സിൽ 'സർവശക്തനായ അല്ലാഹുവിന് നന്ദിയെന്ന് പോസ്റ്റിട്ടതിനു പിന്നാലെയാണ് സ്ക്വാഡ് അം​ഗമായ സിറാജിന് നേരെ എക്സിൽ വ്യാപക വിദ്വേഷ ആക്രമണം നടക്കുന്നത്. ലോകകപ്പ് ഉയർത്തി ടീമം​ഗങ്ങൾ വിജയമാഘോഷിക്കുന്ന ചിത്രമാണ്...

പരസ്യ പ്രസ്താവന വിലക്കി ഡികെ, കർണാടകയിലെ മുഖ്യമന്ത്രി തർക്കം ഒത്തുതീർപ്പിലേക്ക്

ബെം​ഗളൂരു: കർണാടകയിലെ മുഖ്യമന്ത്രി തർക്കം തൽക്കാലം ഒത്തുതീർപ്പിലേക്കെന്ന സൂചന നൽകി ഡികെ ശിവുമാറിന്റെ ഇടപെടൽ. മന്ത്രിമാർക്കും എംഎൽഎമാർക്കും കർശന നിർദേശവുമായി ഡികെ ശിവകുമാർ തന്നെ രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് താൽക്കാലിക വിരാമമുണ്ടായത്. വായടക്കി മിണ്ടാതിരിക്കണമെന്നും പരസ്യ പ്രസ്താവന വിലക്കുന്നുവെന്നും ഡികെ ശിവകുമാർ താക്കീത് നൽകി. ഇത് ലംഘിച്ചാൽ കർശന നടപടിയുണ്ടാവുമെന്നും പിന്തുണച്ചവർക്ക് ഡികെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  പാർട്ടിയുടെ...

ധോണിക്കു പോലും സ്വന്തമാക്കാനാവാതെ പോയ നേട്ടം, യുവരാജിനുശേഷം ആ റെക്കോര്‍ഡും സ്വന്തമാക്കി കോലി

ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കി ഇന്ത്യ കിരീടം നേടിയതോടെ അപൂര്‍വനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ താരം വിരാട് കോലി. ടി20 ലോകകപ്പ് കിരീടം നേടിയതോടെ കരിയറില്‍ നാല് ഐസിസി കിരീടങ്ങളാണ് കോലി സ്വന്തമാക്കിയത്. ഏകദിന ലോകകപ്പും, ടി20 ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും സ്വന്തമാക്കിയ കോലിയുടെ പേരില്‍ അണ്ടര്‍ 19 ലോകകപ്പുമുണ്ട്. കരിയറില്‍ ഏകദിന ലോകകപ്പും ടി20...

ട്വന്റി-20 ലോകകപ്പ്: ഫൈനലിൽ തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് 10.67 കോടി സമ്മാനം; വിജയിച്ച ഇന്ത്യയ്‌ക്കോ..?

ടീം ഇന്ത്യ ടി-20 ലോകകപ്പ് വീണ്ടുമുയര്‍ത്തി. 17 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് രോഹിതും സംഘവും കുട്ടിക്ക്രിക്കറ്റിന്റെ ലോകകിരീടമണിഞ്ഞത്. ഇന്ത്യന്‍ ടീമിനും ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ക്കും തീര്‍ത്തും വൈകാരികമായിരുന്നു ഈ വിജയം. വിജയാഘോഷങ്ങളുടെ അലകള്‍ ഇനിയും ഒടുങ്ങിയിട്ടില്ല. ഏത് ലോകകപ്പ് ടൂര്‍ണമെന്റും അവസാനിക്കുമ്പോള്‍ ആരാധകരില്‍ ആകാംക്ഷയുണര്‍ത്തുന്ന കാര്യമാണ് അതിന്റെ സമ്മാനത്തുക. ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ച സംഘത്തേയും കാത്തിരിക്കുന്നത് കോടികളാണ്....

ആ ക്യാച്ചെടുക്കുമ്പോള്‍ സൂര്യയുടെ കാല്‍ ബൗണ്ടറി ലൈനില്‍ തട്ടിയോ? വിവാദം | Video

ബാര്‍ബഡോസ്: കന്നി ലോകകപ്പ് ഫൈനലില്‍ തന്നെ കിരീടത്തിലേക്ക് കുതിക്കുകയായിരുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വിശ്വസനീയമായിരുന്നു ഇന്ത്യ നേടിയ ഏഴു റണ്‍സ് ജയം. അവസാന ഓവര്‍വരെ ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ഡേവിഡ് മില്ലറെ പുറത്താക്കാന്‍ സൂര്യകുമാര്‍ യാദവ് എടുത്ത അദ്ഭുത ക്യാച്ചാണ് ഇന്ത്യയുടെ കിരീട വിജയത്തില്‍ നിര്‍ണായകമായത്. ആറു പന്തില്‍...

”ഇത് ഇന്ത്യക്കു വേണ്ടിയുള്ള അവസാനത്തെ ടി20 മത്സരം”, വിരാട് കോഹ്ലി വിരമിച്ചു

ടി20 ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു വിരാട് കോഹ്ലി. ഫൈനല്‍ പോരാട്ടത്തില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്കാരം വാങ്ങുമ്പോഴാണ് വിരാട് കോഹ്ലി ഇക്കാര്യം അറിയിച്ചത്. മത്സരത്തില്‍ 59 പന്തില്‍ 76 റണ്‍സാണ് കോഹ്ലി നേടിയത്. ”ഇത് എൻ്റെ അവസാന ടി20 ലോകകപ്പായിരുന്നു. ഇന്ത്യക്കായി കളിക്കുന്ന എൻ്റെ അവസാന ടി20 മത്സരമായിരുന്നു ഇത്. ആ കപ്പ്...

മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യൽ നടപടികൾ ജൂലായ് ഒന്ന് മുതല്‍ മാറും; പുതിയ നിയമങ്ങൾ അറിയാം

സിം സ്വാപ്പ്, റീപ്ലേസ്‌മെന്റ് പോലുള്ള തട്ടിപ്പുകള്‍ നിരീക്ഷിക്കുന്നതിനായി മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ചട്ടങ്ങളില്‍ കൊണ്ടുവന്ന ഭേദഗതി ജൂലായ് ഒന്ന് മുതല്‍ നിലവില്‍ വരുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അറിയിച്ചു. 2024 മാര്‍ച്ച് 14 കൊണ്ടുവന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ചട്ടങ്ങളിലെ ഒമ്പതാം ഭേദഗതിയാണ് ജൂലായ് ഒന്ന് മുതല്‍ നിലവില്‍ വരിക. ട്രായ്...

മൊബൈൽ സേവനങ്ങളുടെ നിരക്ക് വർദ്ധനവ്; ഇന്ത്യക്കാർ പ്രതിവർഷം അധികമായി ചിലവഴിക്കേണ്ടി വരിക 47500 കോടി

ന്യൂഡൽഹി: ഇന്ത്യയിലെ മൂന്ന് പ്രധാന ടെലികോം ഓപ്പറേറ്റർമാരും തങ്ങളുടെ മൊബൈൽ സേവനങ്ങളുടെ നിരക്ക് വർധിപ്പിച്ചത് മൂലം പ്രതിവർഷം രാജ്യത്തെ ജനങ്ങൾക്ക് 47500 കോടി രൂപ അധികമായി ചിലവഴിക്കേണ്ടി വരുമെന്ന് റിപ്പോർട്ട്. കൊട്ടക് ഇന്‍സ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. സമീപ വർഷങ്ങളിൽ രാജ്യത്തെ മൊബൈൽ ഡാറ്റ, കാൾ സേവനങ്ങളുടെ ആനുപാതിക തോത് കണക്കാക്കിയാണ്...
- Advertisement -spot_img

Latest News

ഗായകൻ നിസാർ വയനാട് അന്തരിച്ചു

ദുബൈ: മാപ്പിളപ്പാട്ട് ഗായകൻ നിസാർ വയനാട് ദുബൈയിൽ അന്തരിച്ചു. 44 വയസായിരുന്നു. വയനാട് കമ്പളക്കാട് സ്വദേശിയാണ്. സംഗീതപരിപാടിക്കായി കഴിഞ്ഞമാസം ദുബൈയിലെത്തിയതാണ്. പനിയെ തുടർന്നാണ് ആശുപത്രിയിൽ ചികിൽസ...
- Advertisement -spot_img