തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ച രണ്ട് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നും ആറ് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്്. ചൊവ്വാഴ്ച...
ബംഗളൂരു: ഐ.പി.എൽ പതിനേഴാം സീസൺ അവസാനിച്ചതിന് പിന്നാലെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്ക് ഇനി പുതിയ റോളിൽ.
കഴിഞ്ഞ സീസണിൽ കളിച്ച ബെംഗളൂരു ടീമിനൊപ്പം തന്നെയാണ് ഡി.കെയുടെ പുതിയ റോൾ. കഴിഞ്ഞ സീസണിൽ ബാറ്റ് കൊണ്ട് ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ച താരം 2025ല്‍...
സൂറത്ത്: മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ ഛർവാഡ ഗ്രാമത്തിലാണ് സംഭവം. കുട്ടികള്‍ കളിക്കുന്നതിനിടയിൽ വീടിന് പിന്നിലുള്ള മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് മരിക്കുകയായിരുന്നു. ഏറെ വൈകിയിട്ടും കുട്ടികൾ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വൈകുന്നേരം ഏഴ് മണിയോടെയാണ്...
മുംബൈ: ട്വന്‍റി 20 ലോകകപ്പ് 2024ല്‍ ടീം ഇന്ത്യ കപ്പുയര്‍ത്തിയപ്പോള്‍ റെക്കോര്‍ഡിട്ട് സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ഡിസ്‌നി+ഹോട്‌സ്റ്റാര്‍. ബാര്‍ബഡോസില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനലിന് 5.3 കോടി കണ്‍കറന്‍റ് കാഴ്‌ചക്കാരുണ്ടായി എന്നാണ് കണക്ക്. ഈ ലോകകകപ്പിലെ ഏറ്റവും ഉയര്‍ന്ന നമ്പറുകളാണിത്. ആത്മാര്‍പ്പണവും അവിശ്വസനീയമായ കഴിവും കൊണ്ട് ടീം ഇന്ത്യ ലക്ഷക്കണക്കിനാളുകള്‍ക്ക് അഭിമാനവും സന്തോഷവും നല്‍കി എന്ന് ഡിസ്‌നി+ഹോട്‌സ്റ്റാര്‍ ഇന്ത്യ...
ട്വന്റി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ അടുത്ത അസൈൻമെന്റ് സിംബാബ്വെക്കെതിരെ നടക്കുന്ന ട്വന്റി20 പരമ്പരയാണ്. പരമ്പരയിൽ ഇന്ത്യയുടെ നായകനായി തിരഞ്ഞെടുത്തിരിക്കുന്നത് ശുഭമാൻ ഗില്ലിനെയാണ്. പ്രധാനമായും ട്വന്റി20 ലോകകപ്പിൽ അണിനിരക്കാത്ത യുവതാരങ്ങളെ ഉൾപ്പെടുത്തിയാണ് സിംബാബ്വെയ്ക്കെതിരായ മത്സരങ്ങൾക്കുള്ള ഇന്ത്യയുടെ സ്ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്.
ലോകകപ്പിൽ ഉൾപ്പെട്ട 2 താരങ്ങൾ മാത്രമാണ് സിംബാബ്വെയ്ക്കെതിരെ കളിക്കുന്നത്. സഞ്ജു സാംസനും ജയസ്വാളും. എന്നാൽ ഇരുവർക്കും ലോകകപ്പിൽ...
മട്ടന്നൂർ: ഒറ്റനോട്ടത്തിൽ കെട്ടിലും മട്ടിലുമെല്ലാം ഒറിജിനൽ പാസ്പോർട്ട്. എന്നാൽ, എടുത്തുനോക്കിയാൽ ഞെട്ടും. 1.22 കിലോ ഭാരമുള്ള തനി സ്വർണത്തിൽ നിർമിച്ച ‘സ്വർണ പാസ്പോർട്ട്’ ആണിത്. കഴിഞ്ഞ ദിവസം മട്ടന്നൂരിലെ കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ടിൽനിന്നാണ് സ്വർണക്കടത്തിന്റെ പുതിയരൂപം കണ്ട് ഉദ്യോഗസ്ഥരടക്കം മൂക്കത്ത് വിരൽവെച്ചത്.
ശനിയാഴ്ച ഷാർജയിൽനിന്നെത്തിയ യാത്രക്കാരനിൽനിന്നാണ് പാസ്പോർട്ടിന്റെ രൂപത്തിലാക്കിയ 87,32,220 രൂപ വിലവരുന്ന 1223 ഗ്രാം...
ദില്ലി: രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു.164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള മൂന്നു നിയമങ്ങൾ ഇതോടെ ചരിത്രമായി. ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിത, സിആർപിസിക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിത ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയവുമാണ് നിലവിൽ വന്നത്. ഇന്ന് മുതൽ പരാതികളിൽ കേസ് രജിസ്റ്റർ...
ദില്ലി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വിലയിൽ കുറവ്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 31 രൂപയാണ് കുറഞ്ഞത്. 1655 രൂപയാണ് പുതുക്കിയ വില.
ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ജോവാന സോജ (9)നാണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. ഭക്ഷണം കുടുങ്ങിയപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മുംബൈ: മഹാരാഷ്ട്രയിലെ ലോണാവാലയിൽ ഒഴുക്കിൽപെട്ട് ഒരു കുടുംബത്തിലെ 5 അംഗങ്ങൾ മരിച്ചു. അവധി ആഘോഷിക്കാനെത്തിയ കുടുംബം ഭുസി അണക്കെട്ടിന് സമീപത്തുള്ള വെള്ളച്ചാട്ടത്തിൽ ഇറങ്ങുമ്പോഴാണ് അപകടമുണ്ടായത്. കുടുംബം ഒഴുക്കിൽപെടുന്നതിന്റെ ദൃശ്യങ്ങൾ ഭീതിപ്പെടുത്തുന്നതാണ്. 9 പേരാണ് വെള്ളച്ചാട്ടത്തിന് നടുവിൽ നിൽക്കുന്നതായി കാണുന്നത്. കൂട്ടത്തിലൊരു കൈക്കുഞ്ഞുമുണ്ട്. തൊട്ടുപിന്നിൽ വെള്ളം ഇരമ്പി വരുന്നതും കാണാം. യാതൊരു വിധത്തിലുള്ള സുരക്ഷ മാനദണ്ഡങ്ങളും...
ദുബൈ: മാപ്പിളപ്പാട്ട് ഗായകൻ നിസാർ വയനാട് ദുബൈയിൽ അന്തരിച്ചു. 44 വയസായിരുന്നു. വയനാട് കമ്പളക്കാട് സ്വദേശിയാണ്. സംഗീതപരിപാടിക്കായി കഴിഞ്ഞമാസം ദുബൈയിലെത്തിയതാണ്. പനിയെ തുടർന്നാണ് ആശുപത്രിയിൽ ചികിൽസ...