Latest news

ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇനി ശനിയാഴ്ചയും

ഡ്രൈവിംഗ് ടെസ്റ്റ് ശനിയാഴ്ചകളിലും നടത്താന്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചതായി റിപോര്‍ട്ടുകള്‍ പുറത്ത്. തീര്‍പ്പുകല്‍പ്പിക്കാത്ത ലൈസന്‍സ് അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നത് വേഗത്തിലാക്കാനാണ് ഈ പുതിയ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 3000-ലധികം അപേക്ഷകള്‍ തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ബാക്ക്ലോഗ് പരിഹരിക്കുന്നതിന് ഈ പരിശോധനകള്‍ നടത്താന്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളിലും സബ് ആര്‍ടിഒ ഓഫീസുകളിലും നിര്‍ദ്ദേശം...

​ലോറിയിൽ നാരങ്ങ കൊണ്ടുപോയ യുവാക്കൾക്കും രക്ഷയില്ല; പശുക്കടത്ത് ആരോപിച്ച് ഗോ സംരക്ഷകരുടെ ക്രൂരമർദനം

ജയ്പുർ: രാജസ്ഥാനിൽ പശുക്കടത്ത് ആരോപിച്ച് ലോറി ഡ്രൈവറെയും ജീവനക്കാരനെയും ഗോ സംരക്ഷകർ ​അതിക്രൂരമായി മർദിച്ചു. ചുരു ജില്ലയിലെ സദൽപുരിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. ഹരിയാന ഫത്തേഹ്ബാദ് സ്വദേശികളായ സോനു ബൻഷിറാം (29), സുന്ദർ സിങ് (35) എന്നിവർക്കാണ് മർദനമേറ്റത്. ജയ്പുരിൽനിന്ന് പഞ്ചാബിലെ ബാത്തിൻഡയിലേക്ക് ലോറിയിൽ നാരങ്ങ കൊണ്ടുപോവുകയായിരുന്നു ഇരുവരും. ഇതിനിടയിൽ ഒരു സംഘമാളുകൾ ബൈക്കിലും ജീപ്പിലും...

പാനി പുരിയിൽ ക്യാൻസറിന് കാരണമായ രാസവസ്തുക്കൾ; കടുത്ത നടപടിക്ക് കർണാടക സർക്കാർ

ബെംഗളുരു: രാജ്യത്തുടനീളം പ്രസിദ്ധമായ ഉത്തരേന്ത്യൻ സ്ട്രീറ്റ് ഫുഡ് പാനിപ്പുരിയിൽ ക്യാൻസറിന് കാരണമായ രാസപദാർത്ഥങ്ങൾ കണ്ടെത്തി. കർണാടക ആരോഗ്യമന്ത്രാലയം നടത്തിയ പരിശോധനയിലാണ് നിരോധിച്ച വസ്തുക്കൾ പാനി പുരിയിൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഗോപി മഞ്ജൂരിയനിലും കബാബിലുമെല്ലാം ഉപയോഗിച്ചിരുന്നതും നിരോധിച്ചിരുന്നതുമായ പദാർത്ഥങ്ങളാണ് പാനി പുരിയിൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. സംസ്ഥാനത്തുടനീളം വിവിധ കടകളിൽ നിന്നായി 250 ഓളം സാമ്പിളുകൾ ആരോഗ്യവിഭാഗം ശേഖരിച്ചിരുന്നു....

സൂര്യകുമാറിന്‍റെ ക്യാച്ച് വിവാദത്തില്‍ പുതിയ വിശദീകരണം; ഇനി തര്‍ക്കം അവസാനിപ്പിക്കാം

ബാര്‍ബഡോസ്: ഇന്ത്യക്കെതിരായ ടി20 ലോകകപ്പ് ഫൈനലിലെ അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കക്ക് വേണ്ടിയിരുന്നത്. ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് ലോ ഫുള്‍ട്ടോസായപ്പോള്‍ ലോംഗ് ഓഫിലേക്ക് ഉയര്‍ത്തി അടിച്ച ഡേവിഡ് മില്ലറെ സൂര്യകുമാര്‍ യാദവ് അവിശ്വസനീയമായി ഓടിപ്പിടിച്ചു. ഓട്ടത്തിനിടെ നിയന്ത്രണം വിട്ട് ബൗണ്ടറിക്ക് പുറത്തേക്ക് പോകും മുമ്പ് പന്ത്...

ഐപിഎല്‍: നിലനിര്‍ത്തുന്ന താരങ്ങളുടെ എണ്ണം 7 ആക്കണമെന്ന് ടീമുകള്‍, ഇംപാക്ട് പ്ലേയര്‍ നിയമം തുടർന്നേക്കും

ഡൽഹി: അടുത്ത വർഷത്തെ മെഗാലേലത്തിന് മുമ്പായി ഐപിഎൽ ടീം ഉടമകളുമായി ചർച്ച നടത്തി ബിസിസിഐ. താരങ്ങളെ നിലനിർത്തുന്നതിൽ വ്യത്യസ്ത അഭിപ്രായമാണ് ടീം ഉടമകൾ പറഞ്ഞത്. കൂടുതൽ ടീം ഉടമകളും അഞ്ച് മുതൽ ഏഴ് വരെ താരങ്ങളെ നിലനിർത്തണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ ഒരു ടീം ഉടമ എട്ട് താരങ്ങളെ നിലനിർത്താൻ കഴിയണമെന്ന് ആവശ്യപ്പെട്ടു. ഒരു താരത്തെയും നിലനിർത്തേണ്ടതില്ലെന്നാണ്...

അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി കോടതി; മാപ്പ് നൽകി കൊല്ലപ്പെട്ട സൗദി യുവാവിന്‍റെ കുടുംബം, ഇനി നാട്ടിലേക്ക്

റിയാദ്: സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്തു. റിയാദ് ക്രിമിനല്‍ കോടതിയുടേതാണ് ഉത്തരവ്. ഇന്ന് രാവിലെ റിയാദ് ക്രിമിനല്‍ കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കേസിലെ ഇരുവിഭാഗം അഭിഭാഷകരും കോടതിയില്‍ എത്തിയിരുന്നു. എംബസി ഉദ്യോഗസ്ഥര്‍ റഹീമിന്റെ കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോണി സിദ്ദിഖ്...

സഞ്ജു പുറത്ത് ; സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ വമ്പന്‍ മാറ്റങ്ങള്‍ വരുത്തി ബിസിസിഐ

അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കായി സിംബാബ്‌വെയിലേക്ക് പോകുന്ന ഇന്ത്യന്‍ ടീമില്‍ ബിസിസിഐ മൂന്ന് വലിയ മാറ്റങ്ങള്‍ വരുത്തി. 2024 ലെ ടി20 ലോകകപ്പ് ജേതാക്കള്‍ക്കളായ സഞ്ജു സാംസണ്‍, ശിവം ദുബെ, യശസ്വി ജയ്സ്വാള്‍ എന്നിവര്‍ക്ക്  പകരക്കാരായി ആദ്യ രണ്ട് ടി20കള്‍ക്കായി സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ്മ, ഹര്‍ഷിത് റാണ എന്നിവരെ ടീമിലുള്‍പ്പെടുത്തി. ‘സായി സുദര്‍ശന്‍, ജിതേഷ്...

പി.സി.എസ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

ഉപ്പള: ഉപ്പള പച്ചിലംപാറയിൽ ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ ഇടതടവില്ലാത്ത പ്രവർത്തനങ്ങൾ നടത്തി മുന്നേറുന്ന പച്ചിലംപാറ ചാരിറ്റി സൊസൈറ്റി 2024- 25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡണ്ടായി റിയാസ് പച്ചിലംപാറയെയും സെക്രട്ടറിയായി ലത്തീഫ് മാസ്റ്ററെയും ട്രഷറായി ജബ്ബാർ ദർബാറിനേയും തെരെഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാർ: സലിം ബുറാഖ്, അദ്ദു സാന്തി ജോയിന്റ് സെക്രട്ടറിമാർ: ആരിഫ്, ഫാറൂഖ് എം.കെ അഡ്വൈസറി...

ആ പിച്ചാണ് ഞങ്ങള്‍ക്കാ വിജയം തന്നത്, ജീവിതകാലമത്രയും അതിന്റെ ഒരുഭാഗം ഒപ്പം വേണമെന്ന് തോന്നി – രോഹിത്

ബാര്‍ബഡോസ്: ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ വിജയത്തിനു ശേഷമുള്ള കാഴ്ചകളെല്ലാം തന്നെ അവിസ്മരണീയമായിരുന്നു. പരസ്പരം കെട്ടിപ്പിടിക്കുന്ന താരങ്ങളും, നിറകണ്ണുകളോടെ വിജയത്തെ സ്വീകരിച്ചവരുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായത് ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലിലെ പിച്ചിലെ മണ്ണ് കഴിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ദൃശ്യമായിരുന്നു. പിച്ചിലെ മണ്ണെടുത്ത് രോഹിത് കഴിക്കുന്ന ദൃശ്യങ്ങള്‍ ഐസിസി...

രാഹുൽ ഗാന്ധിയുടെ ‘ഹിന്ദു’ പരാമർശം; ഗുജറാത്തിലെ കോൺഗ്രസ് ഓഫീസ് ആക്രമിച്ച് ബജ്റംഗ്ദൾ

അഹമ്മദാബാദ്: ഗുജറാത്തിലെ കോൺഗ്രസ് ഓഫീസ് ആക്രമിച്ച് ബജ്റംഗ്ദൾ പ്രവർത്തകർ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ 'ഹിന്ദു' പരാമർശത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ആക്രമണം നടത്തിയത്. ഓഫീസിലുണ്ടായിരുന്ന രാഹുൽ ഗാന്ധിയുടെ ചിത്രങ്ങളും ബജ്റംഗ്ദൾ പ്രവർത്തകർ നശിപ്പിച്ചു. രാഹുലിന്റെ പോസ്റ്ററുകൾ കറുത്ത മഷി ഉപയോഗിച്ച് വികൃതമാക്കിയിട്ടുണ്ട്. ആക്രമണത്തിന്റെ വീഡിയോ ബജ്റംഗ്ദൾ പ്രവർത്തകർ സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നിൽ ആഭ്യന്തര മന്ത്രി...
- Advertisement -spot_img

Latest News

മഞ്ചേശ്വരത്ത് യുവാവ് കൊല്ലപ്പെട്ട നിലയിൽ

കാസർഗോഡ് യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം ഹൊസങ്കടിയിലാണ് യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കർണാടക സ്വദേശിയായ രമേശ് (42) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ്...
- Advertisement -spot_img