മഹാരാഷ്ട്രയില്‍ റീല്‍ ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഇന്‍സ്റ്റാഗ്രാം റീല്‍ ചിത്രീകരിക്കുന്നതിനിടെ ഇരുചക്രം വാഹനം അപകടത്തില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ദൂല-സോലാപ്പൂര്‍ ഹൈവേയിലാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മഹാരാഷ്ട്രയില്‍ റീല്‍ ചിത്രീകരിക്കുന്നതിനിടെ കാര്‍ കുഴിയിലേക്ക് മറിഞ്ഞ് യുവതി മരിച്ചിരുന്നു.
അപകടം സംഭവിക്കുന്നതിന് തൊട്ടുമുന്‍പ് യുവാക്കള്‍ ബൈക്കിലിരുന്ന് ചിത്രീകരിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള...
ദുബൈ: തിരക്കേറിയതോടെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. യാത്രക്കാരല്ലാത്തവര്‍ക്ക് ഈ മാസം 17 വരെയാണ് വിമാനത്താവളത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരക്കേറുമ്പോള്‍ ടെര്‍മിനലിലേക്ക് യാത്രക്കാര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക.
ടെർമിനൽ 1, 3 എന്നിവിടങ്ങളിൽ പൊതുഗതാഗതത്തിനും അംഗീകൃത എയര്‍പോര്‍ട്ട് വാഹനങ്ങൾക്കും മാത്രമേ അനുവാദമുള്ളൂ. സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവർ പാർക്കിങ് ടെർമിനലുകളിൽ നിർത്തണം. ജൂലൈ 6 മുതല്‍...
ന്യൂഡല്‍ഹി: അഗ്നിവീര്‍ വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിടാതെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സേവനത്തിനെതിരെ കൊല്ലപ്പെട്ട അഗ്നിവീര്‍ അജയകുമാറിന്റെ കുടുംബാംഗങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള നഷ്ടപരിഹാരവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ലഭിച്ചിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സ്വകാര്യ ബാങ്കില്‍ നിന്നും 50 ലക്ഷം രൂപ ഇന്‍ഷൂറന്‍സും ആര്‍മി ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് ഫണ്ടില്‍ നിന്നും 48 ലക്ഷം രൂപയുമാണ്...
ഉരുളക്കിഴങ്ങിനും ഉള്ളിയ്ക്കും പിന്നാലെ തക്കാളി വിലയും കുതിക്കുന്നു. തക്കാളി കൃഷി നടക്കുന്ന സ്ഥലങ്ങളിലെ മഴയും വെള്ളപ്പൊക്കവുമാണ് വിലക്കയറ്റത്തിന് കാരണം. അധികം വൈകാതെ തക്കാളി കിലോയ്ക്ക് 200 രൂപ വരെയാകാൻ സാധ്യതയുണ്ടെന്നാണ് സൂചന. ചില്ലറ വിപണിയിൽ തക്കാളിയുടെ വില പല സ്ഥലങ്ങളിലും 100 രൂപ കടന്നു. കൊൽക്കത്തയിൽ തക്കാളിയുടെ ചില്ലറ വിൽപ്പന വില...
തിരുവനന്തപുരം: അഞ്ച് വയസിൽ താഴെയുള്ള നവജാത ശിശുക്കൾക്കും ആധാറിൽ പേര് ചേർക്കാം. പൂജ്യം മുതൽ അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല. എന്നാൽ എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. പിന്നീട് കുട്ടികളുടെ അഞ്ചാം വയസിലും 15-ാം വയസിലും ബയോമെട്രിക്‌സ് നിർബന്ധമായും പുതുക്കേണ്ടതുണ്ട്.
അഞ്ചാം...
ജയ്പൂര്‍: തനിക്കിഷ്ടമുള്ളയാളെ വിവാഹം കഴിച്ചതിന് 24കാരിയായ മകളെ കൊന്ന് കത്തിച്ച് മാതാപിതാക്കള്‍. രാജസ്ഥാനിലെ ഝാലാവാറിലാണ് സംഭവം.
ഭര്‍ത്താവിന്റെ മുന്‍പില്‍ നിന്നും മാതാപിതാക്കള്‍ യുവതിയെ നിര്‍ബന്ധപൂര്‍വം പിടിച്ചുകൊണ്ടുപോകുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കുടുംബത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി യുവതി രവി ഭീല്‍ എന്ന യുവാവിനെ വിവാഹം ചെയ്തിരുന്നു. ഇതാണ് കുടുംബത്തെ പ്രകോപിപ്പിച്ചത്. യുവതിയും ഭര്‍ത്താവും കുടുംബത്തില്‍ നിന്നും രക്ഷപ്പെടാനായി...
കുമ്പള: സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അടിഞ്ഞുകൂടുന്ന മാലിന്യത്തിനെതിരെ എൻ.എസ്.പി.ഐ (നാഷണൽ സെക്യുലർ പാർട്ടി ഓഫ് ഇന്ത്യ) നിയമ നടപടികൾക്കൊരുങ്ങുന്നു.എല്ലാ തദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലും റോഡിനിരുവശങ്ങളിലും മാലിന്യം ഇരുട്ടിൻ്റെ മറവിൽ നിക്ഷേപിക്കുകയാണ്. വൃത്തിയുള്ള ശുചിത്വമുള്ള ഒരു സുന്ദര കേരളം എൻ.എസ്.പി.ഐ മുന്നോട്ട് വെയ്ക്കുന്നു. ഇതിനായാണ് സംഘടനയുടെ ആദ്യത്തെ പ്രവർത്തനമെന്ന് സംസ്ഥാന പ്രസിഡൻറ് കെ.പി.മുനീർ അറിയിച്ചു....
മലപ്പുറം: മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ട്രറിയും മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എ.പി ഉണ്ണികൃഷ്ണൻ നിര്യാതനായി. നിലവില്‍ ജില്ലാ പഞ്ചായത്ത് മെമ്പറായ അദ്ദേഹം ദലിത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു. ഏതാനും നാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.
പാലത്തിങ്ങൽ കരുണ കാൻസർ സെന്ററിലായിരുന്നു അന്ത്യം. പട്ടികജാതി സംസ്ഥാനതല ഉപദേശക സമിതി, ഖാദി ബോര്‍ഡ് എന്നിവയില്‍...
ജൂണ്‍ 29 ന് ഇന്ത്യയുടെ ലോകകപ്പ് കിരീട വിജയത്തിന്റെ സൂത്രധാരനായി രോഹിത് ശര്‍മ്മ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരുടെ എക്സ്‌ക്ലൂസീവ് പട്ടികയില്‍ പേര് ചേര്‍ത്തു. കെന്‍സിംഗ്ടണ്‍ ഓവലില്‍ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിരാട് കോഹ്ലിയുടെ ബാറ്റിംഗ് ക്ലിനിക്കും ജസ്പ്രീത് ബുംറയുടെ ഡെത്ത്-ഓവര്‍ മികവും ഇന്ത്യയ്ക്ക് ഏഴ് റണ്‍സിന്റെ വിജയം ഉറപ്പിച്ചു. ടീം ഇന്ത്യ മുംബൈയില്‍ ആഹ്ലാദകരമായ ഒരു...
കാസർഗോഡ് യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം ഹൊസങ്കടിയിലാണ് യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കർണാടക സ്വദേശിയായ രമേശ് (42) ആണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ്...