Latest news

എന്തൊക്കെ കാണണം?; യുപിയില്‍ നിന്നും ജീവനുള്ള പാമ്പിനെ കടിച്ച് തിന്നുന്നയാളുടെ വീഡിയോ വൈറൽ

കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് വാര്‍ത്തയില്‍ ഇടം നേടുന്നവരെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. അത് പോലെ നൂറ്റാണ്ടുകള്‍ പിന്തുടരുന്ന ഭക്ഷണ സംസ്കാരത്തിന്‍റെ ഭാഗമായി പാമ്പ് അടക്കുമുള്ള ജീവികളെ കഴിക്കുന്ന കിഴക്കനേഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങളെ കുറിച്ചും നമ്മുക്കറിയാം. എന്നാല്‍ ജയില്‍ നിന്ന് ഇറങ്ങി, തന്‍റെ വീര്യം തെളിയിക്കാനായി പുഴയില്‍ നിന്നും ലൈവായി പാമ്പിനെ പിടിച്ച് കടിച്ച്...

കുമ്പള സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്: ബി.ജെ.പി.ക്കെതിരേ ‘ഇന്ത്യാ മുന്നണി’ മാതൃകയിൽ മത്സരം

കാസർകോഡ്: ഈമാസം 14-ന് നടക്കുന്ന സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്കെതിരേ ഇന്ത്യ മുന്നണി മാതൃകയിൽ മത്സരം. കഴിഞ്ഞപ്രാവശ്യം ബി.ജെ.പി. ഭരണം പിടിച്ചെടുത്ത കുമ്പള സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിലാണ് പരീക്ഷണം. ഭരണം തിരിച്ചുപിടിക്കാൻ ‘സേവ്‌ സഹകാരി കൂട്ടായ്മ’ എന്നപേരിലാണ് ബി.ജെ.പി.ക്കെതിരേ മറ്റുകക്ഷികൾ മത്സരരംഗത്തുള്ളത്. കോൺഗ്രസ്, മുസ്‌ലിം ലീഗ്, സി.പി.എം., ജനതാദൾ എന്നീ...

ന്യൂനമർദപാത്തി; സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: വടക്കൻ കേരളതീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുന്നതിനാൽ 5 ദിവസത്തേക്കു കേരളത്തിൽ വ്യാപക മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. മിന്നലോടുകൂടിയ മിതമായ മഴയ്ക്കാണു സാധ്യത. 12, 13 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും ഉണ്ടായേക്കും. ഇന്ന് രാത്രി വരെ കേരള, തമിഴ്നാട് തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ...

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേരണോ വേണ്ടയോ; താക്കോല്‍ നിങ്ങളുടെ കയ്യിലാണ്, പുതിയ സുരക്ഷാ ഫീച്ചര്‍ എത്തി

കാലിഫോര്‍ണിയ: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പില്‍ നമ്മളറിയാതെ പലരും നമ്മളെ ഗ്രൂപ്പുകളിലേക്ക് ചേര്‍ക്കാറുണ്ട്. ഇതില്‍ നമുക്ക് തികച്ചും അപരിചിതരായ ആളുകള്‍ നമ്മളെ ആഡ് ചെയ്യുന്ന ഗ്രൂപ്പുകളുമുണ്ടാകും. ഗ്രൂപ്പുകളിലേക്ക് ആഡ് ചെയ്യുന്നവര്‍ ചിലപ്പോള്‍ നമ്മുടെ കോണ്‍ടാക്റ്റിലുള്ള ആളേ ആവണമെന്നില്ല. ഇത് ആളുകളില്‍ വലിയ ആശയക്കുഴപ്പം സൃഷ്‌ടിക്കാറുണ്ട്. മാത്രമല്ല, ഇങ്ങനെ അപരിചിതമായ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ചേര്‍ക്കപ്പെട്ട് സാമ്പത്തിക തട്ടിപ്പുകളില‍ടക്കം...

ദോശയ്ക്ക്പ്പം വിളമ്പാൻ കൊണ്ട് വന്നത് ചട്നി, പാത്രം തുറന്നപ്പോൾ കണ്ടത് ചട്നിയിൽ നീന്തി നടക്കുന്ന എലി – വീഡിയോ

ഹൈദരബാദ്: ഹോസ്റ്റൽ ഭക്ഷണത്തേക്കുറിച്ച് വിദ്യാർത്ഥികൾക്ക് പരാതികളുണ്ടാവുന്നത് പതിവാണ്. പലപ്പോഴും ഈ പരാതികൾ വേണ്ട രീതിയിൽ പരിഗണിക്കപ്പെടാറില്ല. എന്നാൽ ഭക്ഷണത്തിനൊപ്പം വിളമ്പാൻ കൊണ്ടുവന്ന ചട്നി പാത്രം തുറന്നപ്പോൾ ജീവനുള്ള എലി നീന്തുന്നത് കാണേണ്ടി വന്നാൽ എന്താവും സ്ഥിതി. ഹൈദരബാദിലെ സുൽത്താൻപൂരിലെ ജവഹർലാൽ നെഹ്റും ടെക്നോളജിക്കൽ സർവ്വകലാശാലയിലെ വിദ്യാർത്ഥികളാണ് ഇത്തരമൊരു അവസ്ഥ നേരിടേണ്ടി വന്നിരിക്കുന്നത്. ചട്നി കൊണ്ടുവന്ന...

സര്‍ക്കാരിൻ്റെ ഭക്ഷ്യ കിറ്റിൽ നിരോധിച്ച വെളിച്ചെണ്ണ വിതരണം ചെയ്തു; ഉപയോഗിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

ഇടുക്കി: സംസ്ഥാന സര്‍ക്കാര്‍ ഇടുക്കി ജില്ലയിലെ ആദിവാസികൾക്ക് വിതരണം ചെയ്ത ഭക്ഷ്യ കിറ്റിൽ നിരോധിച്ച വെളിച്ചെണ്ണ. കേര സുഗന്ധി എന്ന നിരോധിത വെളിച്ചെണ്ണയുടെ ഒരു ലിറ്റര്‍ വീതമുള്ള പാക്കറ്റാണ് വിതരണം ചെയ്തത്. മായം കലര്‍ന്ന നിരോധിത വെളിച്ചെണ്ണയാണെന്ന് മനസിലാക്കാതെ ഇതുപയോഗിച്ച് ഭക്ഷണം പാകം ചെയ്തവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായും പരാതിയുണ്ട്. സംഭവത്തിന് പിന്നാലെ ആദിവാസി ഏകോപന...

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചു. സമൂഹമാധ്യമമായ എക്‌സിലൂടെ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ യാണ് പ്രഖ്യാപനം നടത്തിയത്. ട്വന്റി-20 ലോകകപ്പിനുശേഷം രാഹുൽ ദ്രാവിഡ് ഒഴിയുന്ന സാഹചര്യത്തിലാണ് പുതിയ കോച്ചിനെ തിരഞ്ഞെടുത്തത്. നേരത്തേ ഗംഭീറുമായി ബി.സി.സി.ഐ.യുടെ ക്രിക്കറ്റ് ഉപദേശകസമിതി അംഗങ്ങൾ അഭിമുഖം നടത്തിയിരുന്നു. മൂന്നരവർഷത്തേക്കാണ് പുതിയ കോച്ചിന്റെ നിയമനം. 2027-ൽ...

ഡ്രൈവറില്ലാത്ത ഓട്ടോമാറ്റിക് കാറുകൾ ഇന്ത്യയിൽ അനുവദിക്കില്ല, തൊഴിൽ നഷ്ടമാകാൻ ഇടയാക്കുമെന്ന് നിതിന്‍ ഗഡ്കരി

ദില്ലി: ഡ്രൈവർ ആവശ്യമില്ലാത്ത ഓട്ടോമാറ്റിക് കാറുകൾ ഇന്ത്യയിൽ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. ഇത്തരം വാഹനങ്ങൾ 80 ലക്ഷം ഡ്രൈവർമാർക്ക് തൊഴിൽ നഷ്ടമാകാൻ ഇടയാക്കുമെന്നും ഗഡ്തരി വ്യക്തമാക്കി. അമേരിക്കയിൽ നടന്ന ചർച്ചകളിൽ ഇക്കാര്യം താൻ ചൂണ്ടിക്കാട്ടിയെന്നും നിതിൻ ഗഡ്കരി പറഞ്ഞു. ടെസ്ല ഉൾപ്പടെയുള്ള കമ്പനികൾ ഡ്രൈവർ ഇല്ലാത്ത കാറുകൾ ഇന്ത്യയിൽ കൊണ്ടു...

സംസ്ഥാനത്ത് ഇന്ന് 15 മിനിറ്റ് വൈദ്യുതി മുടങ്ങും: മൈതോണിൽ നിന്നുള്ള വൈദ്യുതി വിതരണത്തിൽ കുറവ് കാരണം

തിരുവനന്തപുരം: മൈതോൺ തെർമൽ പ്ലാന്റിൽ നിന്നുള്ള വൈദ്യുതി വിതരണത്തിൽ കുറവുണ്ടായതോടെ സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി 12 വരെ 15 മിനിറ്റ് നേരത്തേക്ക് വൈദ്യുതി മുടങ്ങുമെന്നാണ് കെഎസ്ഇബി രാത്രി വൈകി അറിയിച്ചത്. മൈതോണിൽ നിന്നും ലഭിക്കേണ്ട വൈദ്യുതിയിൽ 180 മെഗാവാട്ടിന്റെ കുറവുണ്ടായതാണ് കാരണം. വൈദ്യുതി വിപണിയിൽ വൈദ്യുതി ലഭ്യത കുറഞ്ഞതും തിരിച്ചടിയായി....

ശാസ്ത്രിക്ക് 9.5 കോടി, ദ്രാവിഡിന് 12 കോടി; എത്രയാകും ഗംഭീറിന്റെ പ്രതിഫലം?

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീര്‍ നിയമിതനായിരിക്കുകയാണ്. രാഹുല്‍ ദ്രാവിഡ് സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് ലോകകപ്പ് ജേതാവുകൂടിയായ ഗംഭീറിന്റെ നിയമനം. ചൊവ്വാഴ്ച വൈകീട്ട് സമൂഹമാധ്യമമായ എക്സിലൂടെ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്. മൂന്നരവര്‍ഷത്തേക്കാണ് നിയമനം. 2027-ല്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പുവരെയാകും ഗംഭീറിന്റെ ചുമതല. ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ്...
- Advertisement -spot_img

Latest News

മഞ്ചേശ്വരത്ത് യുവാവ് കൊല്ലപ്പെട്ട നിലയിൽ

കാസർഗോഡ് യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം ഹൊസങ്കടിയിലാണ് യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കർണാടക സ്വദേശിയായ രമേശ് (42) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ്...
- Advertisement -spot_img