Latest news

പൊതിച്ചോറില്‍ അച്ചാറില്ല: ഹോട്ടല്‍ ഉടമയ്ക്ക് 35,000 രൂപ പിഴ!

പൊതിച്ചോറില്‍ അച്ചാറില്ലെന്ന ഉപഭോക്താവിന്റെ പരാതിയെ തുടര്‍ന്ന് ഹോട്ടല്‍ ഉടമക്ക് 35,250 രൂപ പിഴ ചുമത്തി. തമിഴ്‌നാട് വില്ലുപുരത്തെ ഹോട്ടല്‍ ഉടമക്കാണ് ഉപഭോക്തൃ പരാതി പരിഹാര കമ്മീഷന്‍ പിഴ ചുമത്തിയത്. 45 ദിവസത്തിനകം പണം അടച്ചില്ലെങ്കില്‍ പ്രതിമാസം 9 ശതമാനം പലിശ സഹിതം പിഴ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. രണ്ട് വര്‍ഷം മുമ്പത്തെ സംഭവത്തിലാണ് ഉപഭോക്തൃ പരാതി...

വിദ്യാനഗർ ദേശീയപാതയിൽ വിദ്യാർഥികളുടെ തല്ലുമാല; ആറ് വിദ്യാർഥികൾക്കുകൂടി സസ്പെൻഷൻ

വിദ്യാനഗർ: ജീവന് ഭീഷണിയാകുംവിധം ചേരിതിരിഞ്ഞ് കൂട്ടയടി നടത്തിയ നായന്മാർമൂല തൻബിഹുൽ ഇസ്‌ലാം ഹയർസെക്കൻഡറി സ്കൂളിലെ ആറ് വിദ്യാർഥികളെക്കൂടി സസ്പെൻഡ് ചെയ്തു. വിദ്യാനഗർ ഇൻസ്പെക്ടർ യു.പി.വിപിൻ വ്യാഴാഴ്ച രാവിലെ സ്കൂളിലെത്തി അധികൃതർക്ക് നൽകിയ നിർദേശത്തെത്തുടർന്നായിരുന്നു നടപടി. സ്കൂളിൽ രണ്ടുദിവസം നടന്ന അടിയുടെ തുടർച്ചയെന്നോണം തിരക്കേറിയ ദേശീയപാതയിലെ വിദ്യാനഗറിൽ വാഹനഗതാഗതം സ്തംഭിപ്പിക്കുംവിധമായിരുന്നു ചൊവ്വാഴ്ച വൈകീട്ട് കൂട്ടയടി നടന്നത്....

അർജുന്റെ ലോറി കണ്ടെത്താൻ സഹായിച്ചവരിൽ കാസർകോട് സ്വദേശി ഉൾപ്പെട്ട സംഘവും

കാസർകോട്: കർണാടകയിലെ അങ്കോല ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട കോഴിക്കോട് കണ്ണാടിക്കലിലെ അർജുന്റെ ലോറി പുഴയിലുണ്ടാകാനിടയുള്ള സ്ഥലത്തെക്കുറിച്ച് സൂചന നൽകിയവരിൽ കാസർകോട് സ്വദേശി ഉൾപ്പെട്ട സൂറത്കൽ എൻ.ഐ.ടി. സംഘവും. എൻ.ഐ.ടി.യിലെ സിവിൽ എൻജിനിയറിങ് വിഭാഗത്തിലെ പ്രൊഫ. കെ.വി.ഗംഗാധരൻ, അസോസിയേറ്റ് പ്രൊഫസർമാരായ കയ്യൂർ മുഴക്കോം അരയാലിൻകീഴിൽ സ്വദേശി ഡോ. ശ്രീവത്സ കൊളത്തായർ, ഡോ. യു.പൃഥ്വിരാജ് എന്നിവരുൾപ്പെടെ സംഘമാണ് നേതൃത്വം...

ഉപ്പളയിൽ കടലേറ്റ ഭീതി ഒഴിയുന്നില്ല

മഞ്ചേശ്വരം: ഉപ്പള മൂസോടി മുതൽ ഷിറിയ വരെ കടലേറ്റം ശക്തമായി തുടരുന്നു. കഴിഞ്ഞ ദിവസമുണ്ടായ കടലേറ്റത്തിൽ കടൽ മീറ്ററുകളോളം കരയിലേക്ക് ഇരച്ചുകയറി. ഹനുമാൻനഗർ ഐലക്ക് സമീപം മത്സ്യത്തൊഴിലാളികൾ വിശ്രമിക്കുകയും വലകളുൾപ്പെടെ സൂക്ഷിക്കുകയും ചെയ്യുന്ന കോൺക്രീറ്റ് കെട്ടിടം കടലേറ്റത്തിൽ അപകടാവസ്ഥയിലായി. മുൻഭാഗത്തെ പടികൾ തകർന്നു. കെട്ടിടത്തിന്റെ അടിഭാഗം ഇളകിയനിലയിലാണ്. മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം മുതൽ ഐല...

സംസ്ഥാനത്ത് ചെള്ളുപനി ബാധിതരുടെ എണ്ണം കൂടുന്നു, തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജാഗ്രതാനിർദേശം

പാലക്കാട്: എലിപ്പനിക്കുപിറകെ സംസ്ഥാനത്ത് ചെള്ളുപനി ബാധിതരുടെ എണ്ണവും കൂടുന്നു. ജൂലായിൽ ഇതുവരെ 88 പേർക്ക് ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ നാലുപേർ ചികിത്സതേടി. ചെള്ളുപനി ബാധിച്ച് ഒരു മരണവും സംശയിക്കുന്നു. ജൂലായ് ഒന്നുമുതൽ 24 വരെയുള്ള കണക്കാണിത്. ജൂണിൽ 36 പേർക്കും മേയിൽ 29 പേർക്കുമാണ് ചെള്ളുപനി സ്ഥിരീകരിച്ചത്. ഒരാൾ മരിച്ചു. പുല്ലുകൾ, ചെടി എന്നിവയുമായി...

അർജുൻ ദൗത്യം നീളും: കാലാവസ്ഥ അനുകൂലമാകുംവരെ കാത്തിരിക്കണമെന്ന് കളക്ടർ, പുഴയിലിറങ്ങാൻ സാഹചര്യമില്ലെന്ന് സൈന്യം

ബെം​ഗളൂരു: ഷിരൂരിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ നീളാൻ സാധ്യത. കാലാവസ്ഥ അനുകൂലമാകും വരെ കാത്തിരിക്കണമെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നാവികർക്ക് സുരക്ഷിതമായി നദിയിൽ ഇറങ്ങാനുള്ള സാഹചര്യം ഉണ്ടാകണം. ഒഴുക്ക് രണ്ട് നോട്ടിൽ കൂടുതലാണെങ്കിൽ ഡൈവർമാർക്ക് ഇറങ്ങാനാകില്ല. ഷിരൂർ ഉൾപ്പെടുന്ന ഉത്തര കന്നഡയിൽ അടുത്ത മൂന്ന്...

ഇനിയും മാറ്റിയില്ലേ; പാതയോരങ്ങളിലെ ഫ്‌ളക്‌സുകൾ ഉടൻ നീക്കിക്കോ, ഇല്ലെങ്കിൽ പണി പിറകെയുണ്ട്

തൃശൂർ: പാതയോരങ്ങളിലെ അനധികൃത ഫ്‌ളക്‌സ് ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ, ഹോർഡിംഗുകൾ എന്നിവ നീക്കിത്തുടങ്ങി. റോഡുവക്കുകളിലെ എല്ലാ ബോർഡുകളും നീക്കണമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും മാറ്റിയിരുന്നില്ല. തുടർന്നാണ് നടപടികളിലേക്ക് നീങ്ങുന്നത്. ജില്ലാതല മോണിറ്ററിംഗ് സമിതി യോഗത്തിലാണ് തീരുമാനം.ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഭാഗമായി സ്ഥാപിച്ച ബോർഡുകൾ പോലും പലയിടത്തുമുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ പരിശോധിച്ച് നീക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും...

സ്കൂൾ വാഹനം ഇടിച്ച് യുകെജി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് സ്കൂൾ വാഹനം ഇടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. നെല്ലിപ്പുഴ ഡിഎച്ച്എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ യുകെജി വിദ്യാർത്ഥിനി ഹിബയാണ് മരിച്ചത്. ഇതേ വാഹനത്തിൽ വീടിന് മുന്നിലെ സ്റ്റോപ്പിൽ വന്നിറങ്ങിയതായിരുന്നു ഹിബ. സ്കൂൾ വാഹനത്തിന് മുന്നിലൂടെ റോഡിൻ്റെ മറുവശം കടക്കുമ്പോഴായിരുന്നു അപകടം. കുട്ടി റോഡ് മുറിച്ച കടക്കുന്നത് സ്കൂൾ ബസ് ഡ്രൈവറുടെ ശ്രദ്ധയിൽ...

പ്രവാസികൾക്ക് വൻ തിരിച്ചടിയായി പുതിയ നീക്കം; 30 ജോലികൾ കൂടി പൗരന്മാർക്ക്, സ്വദേശിവത്ക്കരണം കടുപ്പിക്കുന്നു

മസ്കറ്റ്: സ്വദേശിവത്ക്കരണം കൂടുതൽ ശക്തമാക്കി ഒമാൻ. സ്വദേശികളെ നിയമിക്കാനുള്ള നിർദേശം പാലിക്കാത്ത സ്വകാര്യ കമ്പനികൾക്ക് ഇനി മുതൽ സർക്കാരിന്റെ കരാറുകൾ ലഭിക്കില്ല. സർക്കാർ നിർദേശിച്ച കണക്കിലുള്ള ഒമാനി പൗരന്മാരെ നിയമിച്ചതായി ബോധ്യപ്പെടുത്തി സ്വകാര്യ കമ്പനികൾ ഇലക്ട്രോണിക് സർട്ടിഫിക്കറ്റ് നേടുകയും വേണം. സർക്കാർ നിർദേശം നടപ്പാക്കുന്ന കമ്പനികൾക്ക് ഇളവുകളും നൽകും. ഒമാനി പൗരന്മാർക്കായി കൂടുതൽ തൊഴിൽ...

ഡ്രോൺ ഉപയോഗിച്ച് പുഴയിൽ പരിശോധന നടത്തി; ലോറിയുടെ കൃത്യമായ സ്ഥാനം തിരിച്ചറിഞ്ഞു

അങ്കോല: ഉത്തരകന്നഡയിലെ ഷിരൂരില്‍ കുന്നിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറിഡ്രൈവര്‍ അര്‍ജുനനെ കണ്ടെത്താനുള്ള ദൗത്യം പുരോഗമിക്കുന്നു. പുഴയിലുള്ള ലോറിയുടെ സ്ഥാനം കൃത്യമായി തിരിച്ചറിയാനായെന്നാണ് സൂചന. മുങ്ങല്‍ വിദഗ്ധരുടെ പ്രാഥമിക പരിശോധനയ്ക്ക് പിന്നാലെ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും ആരംഭിച്ചു. സ്‌കൂബ ടീമിന് സാങ്കേതിക സഹായമൊരുക്കുന്നതിന് മലയാളിയായ റിട്ട.മേജര്‍ ജനറല്‍ എം.ഇന്ദ്രബാലനടങ്ങുന്ന സംഘവുമാണ്. വെള്ളത്തിനടിയിലുള്ള വസ്തുക്കള്‍ കണ്ടെത്താനുള്ള...
- Advertisement -spot_img

Latest News

ഉപ്പള അയില കടൽത്തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി

കുമ്പള: ഉപ്പള അയില കടൽത്തീരത്ത് അജ്ഞാതനായ വയോധികന്റെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാത്രിയാണ് കരക്കടിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഏകദേശം 65 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ്...
- Advertisement -spot_img