Latest news

അർജുനായുള്ള തെരച്ചിൽ; നാളെ നിർണായക തീരുമാനത്തിന് സാധ്യത, ദൗത്യപുരോഗതിയിൽ കളക്ടർ സർക്കാരിന് റിപ്പോർട്ട് നൽകും

ബെം​ഗളൂരു: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ തുടരുന്നത് സംബന്ധിച്ച് നാളെ നിർണായക തീരുമാനത്തിന് സാധ്യത. ഗം​ഗാവലി പുഴയില്‍ കൂടുതല്‍ പോയിന്റുകളില്‍ മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെയും സംഘവും നാളെയും തെരച്ചില്‍ നടത്തും. ഏറെ ശ്രമകരമായ ദൗത്യത്തില്‍ ഫലം കണ്ടില്ലെങ്കില്‍ എങ്ങനെ ദൗത്യം മുന്നോട്ട് കൊണ്ടു പോകും എന്ന കാര്യത്തില്‍ പ്രധാനപ്പെട്ട...

വൈറലാകാൻ ട്രെയിനിൽ സാഹസികയാത്ര നടത്തിയ യുവാവിന്റെ കൈയും കാലും നഷ്ടമായി

മുംബൈ: കുതിച്ചുപായുന്ന ട്രെയിനിൽ ചാടിക്കയറുന്ന വീഡിയോ പകർത്തി വൈറലായ യുവാവിന് കൈയും കാലും നഷ്ടമായി. മുംംബെ വാഡാല സ്വദേശിയായ ഫർഹത്ത് ഷെയ്ഖാണ് ദുരന്തത്തിന് ഇരയായത്. കഴിഞ്ഞ മാർച്ച് ഏഴിനാണ് ഫർഹത്ത് അസം ഷെയ്ഖ് ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്ന സാഹസിക വിഡിയോ പോസ്റ്റ് ചെയ്യുന്നതും വൈറലാകുന്നതും. ഇത് ശ്രദ്ധയിൽപ്പെട്ട ആർ.പി.എഫ് അജ്ഞാതനായ യുവാവിനെ​തിരെ കേസെടുക്കുകയും അ​ന്വേഷണം ആരംഭിക്കുകയും...

മാലിന്യമുക്ത കേരളത്തിനായി സർക്കാറും പ്രതിപക്ഷവും ​ഒന്നിക്കുന്നു; ഒക്ടോബർ രണ്ട് മുതൽ സംസ്ഥാന വ്യാപക പ്രചാരണം

തിരുവനന്തപുരം: മാലിന്യമുക്ത കേരളത്തിനായി ക്യാമ്പയിൻ നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിൽ തീരുമാനം. സർക്കാരും പ്രതിപക്ഷവും യോജിച്ച് പ്രചാരണം നടത്തും. 2024 ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിലാരംഭിച്ച് 2025 മാർച്ച് 30 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം വരെ നീണ്ടുനിൽക്കുന്ന വിപുലമായ ‘മാലിന്യമുക്തം നവകേരളം’ ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് സര്‍വകക്ഷിയോഗം...

ബെംഗളൂരുവില്‍ 6 കിലോമീറ്റര്‍ കാര്‍ ഡ്രൈവിനേക്കാള്‍ വേഗം എത്തുക ‘നടന്നാ’ലെന്ന് ഗൂഗിള്‍ മാപ്പ്; കുറിപ്പ് വൈറല്‍

ബെംഗളൂരു എന്നും 'പീക്കാ'ണ്. തിരക്കില്‍ നിന്നും തിരക്കിലേക്കാണ് നഗരം നീങ്ങുന്നത്. എല്ലായിടത്തും തിരക്കോട് തിരക്ക്. റോഡായ റോഡുകളില്‍ വാഹനങ്ങള്‍ ഒരിഞ്ച് പോലും മുന്നോട്ട് നീങ്ങാനാകാതെ നില്‍ക്കുന്നു. 'പീക്ക് ബെംഗളൂരു' എന്ന വിശേഷണം തന്നെ അങ്ങനെ ഉണ്ടായതാണ്. നിരവധി തവണ സമൂഹ മാധ്യമ ഉപയോക്താക്കള്‍ ബെംഗളൂരുവിന്‍റെ പീക്ക് അവസ്ഥകളെ കുറിച്ച് എഴുതിയിട്ടുണ്ട്. 10 കിലോമീറ്റര്‍ യാത്രയ്ക്ക്...

ഇന്ത്യയുടെ തലവര മാറുമോ?; കര്‍ണാടകയില്‍ വൻ ലിഥിയം നിക്ഷേപം കണ്ടെത്തി

ബെംഗളുരു: കര്‍ണാടകയില്‍ വൻ ലിഥിയം നിക്ഷേപം കണ്ടെത്തിയതായി കേന്ദ്ര എര്‍ത്ത് സയന്‍സസ്, ശാസ്ത്ര-സാങ്കേതിക വിദ്യാ മന്ത്രി ഡോ.ജിതേന്ദ്ര സിങ്. കര്‍ണാടകയിലെ മാണ്ഡ്യ, യദ്ഗിരി ജില്ലകളിലാണ് ലിഥിയം നിക്ഷേപം കണ്ടെത്തിയത്. ആണവോര്‍ജ വകുപ്പിന് കീഴിലുള്ള ആറ്റോമിക് മിനറല്‍സ് ഡയറക്ടറേറ്റ് ഫോര്‍ എക്‌സ്‌പ്ലോറേഷന്‍ ആന്‍ഡ് റിസര്‍ച്ച് (എഎംഡി) നടത്തിയ പ്രാഥമിക സര്‍വേകളിലും പര്യവേക്ഷണങ്ങളിലുമാണ് മാണ്ഡ്യ ജില്ലയിലെ മര്‍ലഗല്ല...

ഇന്ത്യാസഖ്യത്തിനൊപ്പം ചേരാന്‍ ജഗന്‍മോഹന്‍ റെഡ്ഡി; ആന്ധ്രയില്‍ കോണ്‍ഗ്രസിന് കരുത്താകും; ബിജെപിക്ക് തിരിച്ചടി

ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡി കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യസംഖ്യത്തോട് അടുക്കുന്നു. അവിഭക്ത ആന്ധ്രയുടെ മുഖ്യമന്ത്രിയായിരുന്ന വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകനായ ജഗന്‍ പിതാവിന്റെ മരണശേഷം ഹൈക്കമാന്‍ഡുമായി തെറ്റിയാണ് കോണ്‍ഗ്രസ് വിട്ടു പുതിയ പാര്‍ട്ടി രൂപീകരിച്ചത്. 2014ലെ സംസ്ഥാന വിഭജനത്തിനു ശേഷം ഒരു എംഎല്‍എയോ എംപിയോ കോണ്‍ഗ്രസിന് ആന്ധ്രയില്‍നിന്ന് ഉണ്ടായിട്ടില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു...

‘പുകവലി മുന്നറിയിപ്പ് പോലെ പരസ്യം നൽകണം’; മാലിന്യ പ്രശ്നത്തില്‍ ബോധവത്കരണം അനിവാര്യമെന്ന് ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്തെ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ ജനങ്ങളെ ബോധവത്കരിക്കേണ്ടത് അനിവാര്യമെന്ന് ഹൈക്കോടതി. മാലിന്യം നിക്ഷേപിക്കുന്നതില്‍ നിന്ന് ജനങ്ങളെ തടയാന്‍ ടിവി ചാനലുകള്‍ വഴി പരസ്യം ചെയ്യണം. പുകവലി മുന്നറിയിപ്പ് പോലെ മാലിന്യത്തിനെതിരെ പരസ്യം നല്‍കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ബ്രഹ്‌മപുരത്തെ മാലിന്യ പ്രശ്‌നം, ആമയിഴഞ്ചാന്‍ തോടിലെ അപകടം തുടങ്ങിയവ സംബന്ധിച്ച് സ്വമേധയാ സ്വീകരിച്ച...

ഇന്ത്യയില്‍ ഐഫോണ്‍ വിലകുറച്ച് ആപ്പിള്‍; പുതിയ വിലവിവരങ്ങള്‍ അറിയാം

മുംബൈ/വാഷിങ്ടണ്‍: ഇന്ത്യയില്‍ ഐഫോണുകളുടെ വിലകുറച്ച് ആപ്പിള്‍. മൂന്നു മുതല്‍ നാലു ശതമാനം വരെ ഫോണുകളുടെ വിലയില്‍ കുറവുണ്ടാകും. കേന്ദ്രം സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കുമതി നികുതി കുറച്ചതിനു പിന്നാലെയാണ് പുതിയ ഐഫോണ്‍ വിലവിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഐഫോണ്‍ 15, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്‌സ്, ഐഫോണ്‍ 14, ഐഫോണ്‍ 13, ഐഫോണ്‍ എസ്.ഇ ഫോണുകളുടെ വിലയിലെല്ലാം...

സ്വർണവില വീണ്ടും കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. രാവിലെ വില മാറ്റമില്ലാതെ നിലനിർത്തി മണിക്കൂറുകൾക്ക് ശേഷം വീണ്ടും വിലയിൽ മാറ്റം വന്നിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന് 800 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 51,000 ത്തിനു താഴേക്കെത്തി. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 50,400 രൂപയാണ്. ഇന്നലെ 760 രൂപ പവന് കുറഞ്ഞിരുന്നു....

വി​വാ​ഹം ക​ഴി​ക്കാൻ ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​ത്ത​യാ​ളെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണം

മ​നാ​മ: ബ​ഹ്‌​റൈ​നി​ൽ നി​യ​മ​പ​ര​മാ​യി വി​വാ​ഹം റ​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ങ്കി​ൽ ഇ​നി മു​ത​ൽ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​യാ​ള​ല്ലെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ്ടി വ​ന്നേ​ക്കാം. ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നു​പു​റ​മെ, വ​ധൂ വ​ര​ൻ​മാ​രൂ​ടെ മാ​ന​സി​ക നി​ല​യും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് എം.​പി​മാ​രു​ടെ ആ​വ​ശ്യം. നി​ല​വി​ൽ വി​വാ​ഹ​ത്തി​നു മു​മ്പ് നി​ർ​ബ​ന്ധി​ത ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ രാ​ജ്യ​മാ​ണ് ബ​ഹ്റൈ​ൻ. ലോ​ക​ത്തി​ലെ ത​ന്നെ ആ​ദ്യ​ത്തെ രാ​ജ്യം. 2004 ലാ​ണ് ദ​മ്പ​തി​ക​ൾ​ക്ക് ആ​രോ​ഗ്യ പ​രി​ശോ​ധ​ന...
- Advertisement -spot_img

Latest News

ഉപ്പള അയില കടൽത്തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി

കുമ്പള: ഉപ്പള അയില കടൽത്തീരത്ത് അജ്ഞാതനായ വയോധികന്റെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാത്രിയാണ് കരക്കടിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഏകദേശം 65 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ്...
- Advertisement -spot_img