Latest news

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 96 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 87 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ എട്ട് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ചികിത്സയിലുണ്ടായിരുന്ന 90 പേര്‍ക്ക് രോഗം ഭേദമായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7543...

ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ കര്‍ഷകര്‍ക്ക് അനുമതി

ഡല്‍ഹി ചലോ മാര്‍ച്ച് അതിര്‍ത്തിയില്‍ തടയാനുള്ള ശ്രമങ്ങള്‍ പാഴായി. കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി. വടക്കന്‍ ബുരാരിയില്‍ സമാധാനപരമായി പ്രതിഷേധം നടത്താനാണ് അനുമതി നല്‍കിയത്. ബുരാരിയിലെ നിരാന്‍ ഖാരി മൈതാനത്ത് കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാം. ഡല്‍ഹി – ഹരിയാന അതിര്‍ത്തിയില്‍ സമരം നടത്തിയ കര്‍ഷകര്‍ക്ക് നേരെ പൊലീസ് ഇന്നും ലാത്തിചാര്‍ജ് നടത്തിയിരുന്നു. കര്‍ഷക നേതാക്കളുമായി നടത്തിയ...

‘മാസ്ക് താടിയില്‍ തൂക്കാനല്ല’; കടുത്ത നടപടികൾ വേണം; രാജ്യത്തെ കോവിഡ് സ്ഥിതി മോശം, കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി

ദില്ലി:കൊവിഡിൽ രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമാണെന്ന് സുപ്രീംകോടതി. രാജ്യത്ത് പലയിടത്തുമായി പലതരം ഉത്സവങ്ങൾ നടക്കുകയാണ്. എന്നാൽ 80 ശതമാനം ആളുകളും മാസ്ക് ധരിക്കുന്നില്ല. ചിലരാകട്ടെ മാസ്ക് താടിയിൽ തൂക്കി നടക്കുകയാണെന്നും സുപ്രീംകോടതി വിമർശിച്ചു.  കൊവിഡ് പ്രതിരോധത്തിനായി കടുത്ത നടപടികളൊന്നും കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരുകളോ സ്വീകരിക്കുന്നില്ല. കൊവിഡ് പ്രതിരോധത്തിനായി കേന്ദ്ര സർക്കാർ പുറത്തിറക്കുന്ന മാർഗ്ഗനിർദേശങ്ങളൊന്നും പാലിക്കപ്പെടുന്നില്ലെന്നും...

തെരുവ് കച്ചവടക്കാർക്ക് നേരെ അസഭ്യവർഷം; സിഐക്കെതിരെ നടപടി, തീവ്ര പരിശീലനത്തിനയച്ചു

കണ്ണൂർ: കണ്ണൂരിൽ തെരുവ് കച്ചവടക്കാർക്ക് നേരെ അസഭ്യവർഷം നടത്തിയ ചെറുപുഴ ഇൻസ്പെക്ടർക്കെതിരെ നടപടി. വിനീഷ് കുമാറിനെ കെഎപി നാലാം ബറ്റാലിയനിലേക്ക് തീവ്ര പരിശീലനത്തിന് അയച്ചു. അടുത്ത ഉത്തരവുണ്ടാകും വരെയാണ് പരിശീലനം തുടരും.  കഴിഞ്ഞ ദിവസമാണ് ചെറുപുഴ ടൗണിന് സമീപത്ത് റോഡ് വക്കിൽ കച്ചവടം നടത്തിയിരുന്നവർക്ക് നേരെ ഇൻസ്പെകടറുടെ വിരട്ടൽ.  അസഭ്യവർഷം സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ ഇൻസ്പെക്ടർക്കെതിരെ...

മമതക്ക് തിരിച്ചടി: ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു

ബം​ഗാളിൽ തൃണമൂൽ വക്താവും മന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. രാജി ​ഗവർണർ ജ​ഗ്‍ദീപ് ധങ്കർ സ്വീകരിച്ചു. സംസ്ഥാന ​ഗതാ​ഗത - ജലവിഭവ വകുപ്പ് മന്ത്രിയായിരുന്നു സുവേന്ദു അധികാരി. കഴിഞ്ഞ കുറേ കാലങ്ങളായി പാർട്ടിയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന ഇദ്ദേഹം സ്വന്തം...

ബന്തിയോട് അട്ക്കയിലെ വെടിവെപ്പ് കേസില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍

ബന്തിയോട്(www.mediavisionnews.in) : ബന്തിയോട് അട്ക്കയിലെ വെടിവെപ്പ് കേസില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍. അടുക്കം ബൈദലയിലെ ബാത്തിഷ(33), ഉപ്പളയിലെ സഫാദത്ത്(23) എന്നിവരെയാണ് കുമ്പള എസ്.ഐ. എ. സന്തോഷ്‌കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ നാല് പ്രതികള്‍ അറസ്റ്റിലായി. 31ന് രാവിലെ ബൈദലയിലും അടുക്കയിലുമാണ് രണ്ട് സംഘങ്ങള്‍ തമ്മില്‍ വെടിവെപ്പ് നടത്തിയത്. ബന്തിയോട് പരിസരത്തെ സംഭവങ്ങളുമായി...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ കുറവ് . ഒരു ഗ്രാമിന് 4,545 രൂപയും ഒരു പവന് 36,360 രൂപയുമാണ് ഇന്നത്തെ വില.

ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം തെരുവുനായ കരണ്ടു; മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന വിഡിയോ പുറത്ത്

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അലക്ഷ്യമായ നിലയില്‍ സൂക്ഷിച്ചിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം തെരുവുനായ കരണ്ടു തിന്നുന്നതിന്റെ വീഡിയോ ദൃശ്യം പ്രചരിച്ചതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധം. വ്യാഴാഴ്ചയാണ് റോഡപകടത്തില്‍ പെട്ട് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ കുട്ടി മരിച്ചിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല.  സംഭാല്‍ ജില്ലയിലെ ആശുപത്രിയില്‍ ഒറ്റപ്പെട്ട സ്ഥലത്ത് നിര്‍ത്തിയ...

സിപിഎമ്മിനെ തോൽപ്പിക്കാൻ അടവ്; ഈ പഞ്ചായത്തിലെ 4 വാർഡിൽ ബിജെപിയ്ക്കും കോൺഗ്രസിനും ഒരു സ്ഥാനാർത്ഥി

പൂക്കോട്ട്ക്കാവ് പഞ്ചായത്തിലെ 13 വാർഡുകളിൽ നാലെണ്ണത്തിലാണ് ഇരു പാർടികളും സിപിഎമ്മിനെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്നത്. ഒന്ന്, രണ്ട്, ആറ്, പതിമൂന്ന് തുടങ്ങിയ വാർഡുകളിലാണ് കോൺഗ്രസും ബിജെപിയും പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥികൾ മത്സരിയ്ക്കുന്നത്. രണ്ടു മുന്നണികളും ഇറക്കിയിട്ടുള്ള തെരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ ഇവരുടെ സ്വതന്ത്ര സ്ഥാനാർത്ഥികൾ എന്ന പേരിലാണ് പരിചയപ്പെടുത്തിയിട്ടുള്ളത്. ഒന്നാം വാർഡിൽ രജനി രാമൻകുട്ടി,...

കൈക്കൂലി നല്‍കാത്ത വിരോധത്തില്‍ ഉപ്പളയിലെ സ്വര്‍ണ വ്യാപാരിയെ പൊലീസ് കള്ളക്കേസില്‍ കുടുക്കിയതായി പരാതി

കാസര്‍കോട്: (www.mediavisionnews.in) ആവശ്യപ്പെട്ട കൈക്കൂലി നല്‍കാത്ത വിരോധത്തില്‍ ഉപ്പളയിലെ സ്വര്‍ണ വ്യാപാരിയെ കര്‍ണാടക പൊലീസ് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം. സ്വര്‍ണ വ്യാപാരി ഹനീഫ് ഗോള്‍ഡ് കിംഗിനെയാണ് കൈക്കൂലി നല്‍കാന്‍ തയാറാവാത്ത വിരോധത്തില്‍ പ്രതിയാക്കുകയും പ്രതികള്‍ക്കൊപ്പം ഫോട്ടോ പതിച്ച് സോഷ്യല്‍ മീഡിയയില്‍ പൊലീസ് പ്രചരിപ്പിക്കുകയും ചെയ്തത്. കഴിഞ്ഞ 11ന് കര്‍ണാടക പണ്ഡിറ്റ് ഗ്രാമത്തിലെ ഹന്‍ഡലുമറ്റ് കോളജിന്...
- Advertisement -spot_img

Latest News

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം; സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ...
- Advertisement -spot_img